മാനവസഹവര്‍ത്തിത്വത്തിന്റെ മരുഭൂമികളിലേക്കു സാഹോദര്യത്തിന്റെ ജലമൊഴുക്കാം

ബഹ്‌റിന്‍ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രഭാഷണങ്ങളുടെ പ്രസക്തഭാഗങ്ങള്‍
മാനവസഹവര്‍ത്തിത്വത്തിന്റെ മരുഭൂമികളിലേക്കു സാഹോദര്യത്തിന്റെ ജലമൊഴുക്കാം

നമുക്ക് ഈ ലോകത്തില്‍ ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്നും കഴിയണമെന്നുമാണ് അനേകം ദേശീയ, വംശീയ, മതവിഭാഗങ്ങള്‍ ഒന്നിച്ചു വസിക്കുന്ന ബഹ്‌റിന്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ദശകങ്ങളില്‍ നമ്മുടെ ലോകം ഒരു ആഗോളഗ്രാമം ആകുകയും ചെയ്തിട്ടുണ്ട്. ആഗോളവത്കരണം തീര്‍ച്ചയായും വേരുപിടിച്ചിട്ടുണ്ടെങ്കിലും പലവിധത്തിലും ഒരു ഗ്രാമത്തിന്റെ ചൈതന്യം നമുക്കിപ്പോഴും ലഭ്യമായിട്ടില്ല. പകരം, ഉദാസീനതയും പരസ്പരമുള്ള അവിശ്വാസവും ശത്രുതകളും സംഘര്‍ഷങ്ങളും പടരുന്നതാണ് ഉത്ക്കണ്ഠയോടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ജനപ്രീണനത്തിന്റെയും തീവ്രവാദത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വിവിധ രൂപങ്ങള്‍ സര്‍വ്വരുടെയും സുരക്ഷയെ കുഴപ്പത്തിലാക്കുന്നു. പുരോഗതിയും അനേകം തരത്തിലുള്ള സാമൂഹ്യ, ശാസ്ത്രീയ നേട്ടങ്ങളും ഉണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക ഭിന്നതകള്‍ വളരുന്നു.

മാനവസഹവര്‍ത്തിത്വത്തിന്റെ മരുഭൂമികളിലേക്ക് സാഹോദര്യത്തിന്റെ ജലം നമുക്കു കൊണ്ടുവരാം. നാഗരികതകളും മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സമാഗമത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാകാനോ മനുഷ്യവംശത്തിന്റെ വേരുകള്‍ ഉണങ്ങി ജീവനറ്റുപോകാനോ നാമൊരിക്കലും അനുവദിക്കരുത്. നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം. കൂട്ടായ്മയ്ക്കും പ്രത്യാശയ്ക്കുമായി സേവനം ചെയ്യാം.

(ബഹ്‌റിന്‍ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളുമടങ്ങുന്ന സദസ്സിനോടുള്ള ആദ്യ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org