ചരിത്രം സൃഷ്ടിച്ച ചരിത്രസിനിമ

ഫേസ് ഓഫ് ദ ഫേസ്‌ലെസ്
ചരിത്രം സൃഷ്ടിച്ച ചരിത്രസിനിമ
ഇന്ത്യയില്‍ നിന്നുള്ള ഒരു സിനിമ ലോകത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമയായി തിരഞ്ഞെടുക്കപ്പെടുന്നത് ചരിത്രത്തിലാദ്യമാണ്.
  • സ്റ്റാഫ് ലേഖകന്‍

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവചരിത്ര സിനിമയായ ഫേസ് ഓഫ് ദ ഫേസ്‌ലെസ് അമേരിക്കയിലെ ടെന്നിസിയില്‍ നടന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ ദൃശ്യമാധ്യമ (ഐ സി വി എം) ചലച്ചിത്രോത്സവത്തില്‍, ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം കാണികളിലേക്കെത്തിയ സിനിമയ്ക്കു ലഭിച്ച എഴുപതോളം അന്താരാഷ്ട്ര അംഗീകാരങ്ങളില്‍ ഏറ്റവും ഒടുവിലത്തേതും ഏറ്റവും അമൂല്യവുമാണ് ഈ അവാര്‍ഡ്. അമേരിക്കയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേഫ് അവാര്‍ഡ് ഏറ്റുവാങ്ങി.

ഇന്ത്യയിലെ പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റമ്പതോളം അഭിനേതാക്ക ളെയും മറ്റ് മികച്ച സാങ്കേതികവിദഗ്ധരെയും അണിനിരത്തി നിര്‍മ്മിച്ച സിനിമ ഡോ. ഷെയ്‌സണിന്റെയും നിര്‍മ്മാതാക്കളുടെയും ഏതാനും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് ഈ സിനിമയില്‍ സിസ്റ്റര്‍ റാണി മരിയയ്ക്കു ജീവന്‍ പകര്‍ന്നത്. വിന്‍സിയുടെ ഈ വേഷപ്പകര്‍ ച്ചയും നിരവധി അംഗീകാര ങ്ങള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. ഗായിക കെ എസ് ചിത്ര, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പ്രസിദ്ധര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്.

ട്രൈലൈറ്റ് ക്രിയേഷന്‍സി നുവേണ്ടി സാന്ദ്ര ഡിസൂസ യാണ് ചിത്രം നിര്‍മ്മിച്ചത്. പാരീസിലെ ഡി ബി ഐ എം എ നിര്‍മ്മാണത്തില്‍ സഹകരി ച്ചു. ദേശീയ അവാര്‍ഡ് ജേതാവായ മഹേഷ് അനയ് ആണ് ഛായാഗ്രാഹകന്‍. ചിത്രയെ കൂടാതെ ഹരിഹരന്‍, ജാവേദ് അലി, കൈലാഷ് ഖെര്‍ എന്നിവര്‍ പാടിയ മൂന്നു മനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മൂല്യം വര്‍ധിപ്പിക്കുന്നു.

മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ വിഭാഗം മേധാവിയായ ഡോ. ഷെയ്‌സണ്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് ഇത്. എന്നാല്‍ ഡസന്‍ കണക്കിന് ഡോക്യു മെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള ഷെയ്‌സണ്‍ ആ രംഗത്ത് അനേകം അംഗീകാര ങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. മികച്ച നവാഗതസംവിധായക നുള്ള ഒന്നിലേറെ അന്താ രാഷ്ട്ര അവാര്‍ഡുകള്‍ നേടി ക്കൊണ്ടാണ് സിനിമാരംഗത്തേ ക്കുള്ള അദ്ദേഹത്തിന്റെ പ്രവേശം ഈ സിനിമയിലൂടെ അരങ്ങേറിയത്. അമേരിക്ക യിലെ ന്യൂയോര്‍ക്, സാന്‍ ഫ്രാന്‍സിസ്‌കോ, വിര്‍ജീനിയ തുടങ്ങിയ നഗരങ്ങളിലും ഫ്രാന്‍സ്, കാനഡ, ഇറ്റലി, യു എ ഇ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ജയ്‌സാല്‍മീര്‍ തുടങ്ങിയ നഗരങ്ങളിലും ഒട്ടേറെ ചലച്ചിത്രമേളകളില്‍ സിനിമ വിവിധ അംഗീകാര ങ്ങള്‍ നേടി.

ഇന്ത്യയില്‍ നിന്നുള്ള ഒരു സിനിമ ലോകത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമയായി തിരഞ്ഞെടുക്കപ്പെടുന്നത് ചരിത്രത്തിലാദ്യമാണ്. മലയാളികളുടെ അഭിമാനമായ ഒരു സന്യാസിനിയുടെ ജീവചരിത്രസിനിമയ്ക്കു ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിച്ചത് കേരളസഭയ്ക്കും സമൂഹത്തിനുമാകെ വലിയ ആഹ്ലാദം പകരുന്നു.

റാണി മരിയയുടെ ജീവിതം സിനിമയില്‍ കണ്ട ശേഷം ഉത്തരേന്ത്യയിലെ ചില അക്രൈസ്തവര്‍ സംവിധായകനോടു പറഞ്ഞത്, തങ്ങള്‍ക്കു മിഷണറിമാരെക്കുറിച്ചുള്ള തെറ്റിധാരണ മാറിയെന്നാണ്. ക്രിസ്ത്യന്‍ മിഷണറിമാരെന്നാല്‍ ഒന്നുകില്‍ സമ്പന്നര്‍ ക്കുള്ള വിദ്യാലയങ്ങള്‍ നടത്തുന്നവര്‍, അല്ലെങ്കില്‍ മതംമാറ്റങ്ങള്‍ നടത്താനായി മാത്രം ഇറങ്ങിത്തിരിച്ചവര്‍ എന്നാണു കരുതിയിരുന്നത്. എന്നാല്‍, സങ്കുചിത ലക്ഷ്യങ്ങളൊന്നുമില്ലാതെ അശരണര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ജീവിതം പണയം വച്ചു സേവനം ചെയ്യുന്നവരാണു മിഷണറിമാര്‍ എന്നു സിനിമ വ്യക്തമാക്കുന്നു.

സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ, പാവപ്പെട്ട മനുഷ്യരെ നിസ്വാര്‍ത്ഥമായി സേവിക്കാനിറങ്ങുന്ന ആര്‍ക്കും മാതൃകയും പ്രചോദനവുമാണ്, ഒപ്പം വെല്ലുവിളിയും. ഭൂപ്രഭു ക്കന്മാരുടെ നിരന്തരമായ ചൂഷണങ്ങള്‍ക്കു വിധേയരായി രുന്ന ആദിവാസികളെ, വിശേഷിച്ചും വനിതകളെ ശാക്തീകരിക്കുകയാണ് സിസ്റ്റര്‍ റാണി മരിയ ചെയ്തത്. അഹിംസയിലൂന്നിയും ഐക്യത്തോടെ നിലകൊണ്ടും സിസ്റ്ററിന്റെ നേതൃത്വത്തില്‍ അവര്‍ ചൂഷണങ്ങള്‍ക്കെതിരെ പോരാടി. ആദിവാസികള്‍ വിദ്യാഭ്യാസം നേടി, സ്വന്തം അവകാശങ്ങളെക്കുറിച്ചു അവബോധമാര്‍ജിക്കാന്‍ തുടങ്ങിയത് ചൂഷകരെ പ്രകോപിപ്പിച്ചു. ആദിവാസികള്‍ ക്കു വെളിച്ചം പകരുന്നത് സിസ്റ്റര്‍ റാണി മരിയയാണെന്ന് അവര്‍ക്കറിയാമായിരുന്നു. എങ്കില്‍ ആ വെളിച്ചം എന്നേക്കുമായി അണച്ചു കളയാമെന്ന് അവര്‍ നിശ്ചയിച്ചു. അതിന്റെ ഫലമായിരുന്നു ക്രൂരമായ ആ കൊലപാതകം.

പക്ഷേ, കൊലപാതക ത്തോടെ സംഭവപരമ്പരകള്‍ അവസാനിച്ചില്ല. കൊലപാതക ത്തിനു ശിക്ഷിക്കപ്പെട്ട സമുന്ദര്‍ സിംഗ് പിന്നീട് പെരുമ്പാവൂര്‍, പുല്ലുവഴിയിലെ സിസ്റ്റര്‍ റാണി മരിയയുടെ വീടു സന്ദര്‍ശിച്ചു. സിസ്റ്ററിന്റെ മാതാവ് മകളെ കൊലപ്പെടുത്തിയ ആ കരങ്ങ ളില്‍ ചുംബിച്ചു. ക്ഷമയുടെയും മാനസാന്തരത്തിന്റെയും മഹത്തായ പാഠങ്ങള്‍ ലോകം അവിടെ കണ്ടു. സിസ്റ്ററെ കത്തോലിക്ക സഭ അള്‍ത്താര യുടെ മഹത്വത്തിലേക്കുയര്‍ത്തി. ഇന്‍ഡോറിനടുത്ത് നച്ചന്‍ ബോര്‍ മലമ്പ്രദേശത്ത് എന്നേക്കുമായി പൊലിഞ്ഞു പോയെന്നു കരുതിയ ആ കൈവിളക്ക് ഇന്ന് തലമുറകള്‍ക്കു വഴികാട്ടുന്ന പ്രകാശഗോപുരമായി നിത്യതയുടെ മകുടം ചൂടിയിരിക്കുകയാണ്.

കാലദേശഭേദങ്ങള്‍ക്കതീത മായി മനുഷ്യവംശത്തെയാകെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ആ ജീവിതകഥയെ ഷെയ്‌സണും സംഘവും അഭ്രപാളികളിലേക്ക് പകര്‍ത്തിയത് അനേകരെ ഇതിനകം ആകര്‍ഷിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ആദിവാസികളുടെ യഥാര്‍ത്ഥ സ്ഥിതി കാണിച്ചുതരുന്ന സിനിമയാണിതെന്നാണ് റീഡേഴ്‌സ് ഡൈജസ്റ്റിന്റെ മുന്‍ പത്രാധിപര്‍ മോഹന്‍ ശിവാനന്ദ് സിനിമ കണ്ടശേഷം പറഞ്ഞത്. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി കൊലപാതകിയുടെ കൈയില്‍ രാഖി കെട്ടുന്നതും അമ്മ അയാളെ മാപ്പു നല്‍കി ആശ്ലേഷിക്കുന്നതും തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് ബംഗളുരുവിലെ മനഃശാസ്ത്രജ്ഞയായ ഡോ. സ്വര്‍ണലത അയ്യര്‍ പറഞ്ഞു. അങ്ങനെ രാജ്യമെമ്പാടും നിന്ന് നിരവധി പ്രശംസകളും നിറഞ്ഞ കൈയടികളും സിനിമ സമ്പാദിച്ചു.

കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ആഴ്ചകളോളം ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഓ ടി ടി റിലീസിനും ഒരുങ്ങുകയാണ് സിനിമ. ഭാരത ക്രൈസ്തവസമൂഹത്തിന്റെ ദൃശ്യമാധ്യമചരിത്രത്തില്‍ 'ഫേയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസും' സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേഫും സ്വന്തം ഇടം എന്നേക്കുമായി അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ് ഇതോടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org