മാറാന്‍ മടിക്കരുത്, നാടകലോകം

മാറാന്‍ മടിക്കരുത്, നാടകലോകം
Published on
  • പ്രൊഫ. ഷാജി ജോസഫ് ഇ

കേരളത്തില്‍ ഇന്നും പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ഗ്രാമീണ തലങ്ങളില്‍ മികച്ച പ്രേക്ഷകശ്രദ്ധ ലഭിക്കുന്നു. ഒരു പരിധി വരെ നഗരങ്ങളിലും, പ്രത്യേകിച്ച് ഉത്സവങ്ങളിലും, മത്സരവേദികളിലും സ്ഥിരമായ ആരാധകവൃന്ദം നിലനില്‍ക്കുന്നു. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള നിരവധി പ്രൊഫഷണല്‍ സംഘങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. അവയുടെ സ്ഥിരമായ പരിശീലനം, സംഘാടനാശേഷി, വിപുലമായ സ്‌റ്റേജ് അനുഭവം എന്നിവ മേഖലയെ കരുത്തുറ്റതാക്കുന്നു. ലൈറ്റിങ്, സെറ്റ്, സൗണ്ട് തുടങ്ങിയ സാങ്കേതിക മികവുകള്‍ വളര്‍ന്നിട്ടുണ്ട്. പുതിയ സാങ്കേതിക സൗകര്യങ്ങള്‍ വിനിയോഗിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ അവര്‍ക്കു കഴിയുന്നു.

സാങ്കേതിക നവീകരണം കലയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. ലൈറ്റിംഗ്, സൗണ്ട്, സെറ്റ് ഡിസൈന്‍, പ്രൊജക്ഷന്‍ തുടങ്ങിയ മേഖലകളില്‍ സിനിമാനുഭവത്തിന് സമാനമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴാണ് നാടകം യുവപ്രേക്ഷകരില്‍ ആവേശം സൃഷ്ടിക്കുക.

കേരളത്തിലെ പ്രൊഫഷണല്‍ നാടകങ്ങള്‍ ഇന്നും ജനജീവിതത്തെ, സാമൂഹ്യപ്രശ്‌നങ്ങളെ, രാഷ്ട്രീയസാംസ്‌കാരിക ചോദ്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്നു. ഇതിലൂടെ പ്രേക്ഷകരോടു ശക്തമായി സംവദിക്കുന്നു. ജീവിതോപാധി തന്നെ നാടകവുമായി ബന്ധപ്പെട്ടതിനാല്‍ അഭിനേതാക്കളുടെയും സംവിധായകരുടെയും സമര്‍പ്പണവും അനുഭവസമ്പത്തും മേഖലയ്ക്ക് വലിയ കരുത്താണ്. കലാപരമായ ഗൗരവവും ജനപ്രിയമായ അവതരണശൈലിയും ഒത്തുചേര്‍ത്ത് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള കഴിവ് ഇപ്പോഴും നിലനില്‍ക്കുന്നു. പരിശീലനം നേടിയ യുവസംവിധായകരും അഭിനേതാക്കളും രംഗത്ത് എത്തുന്നതിലൂടെ പഴയ ശൈലിക്ക് പുതുമയും വൈവിധ്യവും ലഭിക്കുകയും ചെയ്യുന്നു.

എന്നാല്‍, പലപ്പോഴും കഥാസന്ദര്‍ഭങ്ങള്‍ ആവര്‍ത്തനപര മാകുന്നു എന്നത് ഈ മേഖല നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. ഗൗരവമുള്ള സാഹിത്യവും പുതുമയുള്ള വിഷയങ്ങളും കുറയുന്നുണ്ട്. പ്രേക്ഷകശ്രദ്ധ പിടിക്കാനായി സങ്കുചിതമായ വിനോദഘടകങ്ങളിലേക്കും മെലോഡ്രാമയിലേക്കും വഴുതിപ്പോകുന്ന പ്രവണതയും കാണാം.

യുവതലമുറ കൂടുതലും സിനിമ / ടെലിവിഷന്‍ / ഒടിടി / ഡിജിറ്റല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ മുതലായവയി ലേക്കു മാറുന്നതിനാല്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് പുതിയ പ്രേക്ഷകരെ കിട്ടുക ബുദ്ധിമുട്ടായിരിക്കുന്നു. പുതുമയും പരീക്ഷണാത്മക സമീപനങ്ങളും സ്വീകരിക്കുന്ന തില്‍ പലപ്പോഴും മടി കാണി ക്കുന്നു. ഫോര്‍മുലയില്‍ അധിഷ്ഠിതമായ നാടകങ്ങ ളാണ് ഏറെയും. ഇതു നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്.

കേരളത്തില്‍ ഇന്നും പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ഗ്രാമീണ തലങ്ങളില്‍ മികച്ച പ്രേക്ഷകശ്രദ്ധ ലഭിക്കുന്നു. ഒരു പരിധി വരെ നഗരങ്ങളിലും, പ്രത്യേകിച്ച് ഉത്സവങ്ങളിലും, മത്സരവേദികളിലും സ്ഥിരമായ ആരാധകവൃന്ദം നിലനില്‍ക്കുന്നു. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള നിരവധി പ്രൊഫഷണല്‍ സംഘങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു.

സിനിമ, ടെലിവിഷന്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൊണ്ടുവരുന്ന വെല്ലുവിളി കളെ ചെറുത്ത് മുന്നോട്ടു പോകാന്‍ മാറ്റം അനിവാര്യ മാണ്. പുതുമയുള്ള കഥകളും സാമൂഹികരാഷ്ട്രീയ പ്രസക്തിയുള്ള വിഷയങ്ങളും നാടകങ്ങള്‍ക്കു പ്രമേയ മാകണം. പുതിയ അവതരണ ശൈലികള്‍ പരീക്ഷിക്കാനും, പ്രേക്ഷകനെ ബൗദ്ധികമായി വെല്ലുവിളിക്കാനും പ്രൊഫഷ ണല്‍ നാടകവേദികള്‍ ധൈര്യം കാണിക്കണം.

കോളേജ് ക്യാമ്പസുകള്‍, ആര്‍ട്ട് ഫെസ്റ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ട്രെയിനിംഗ് ക്യാമ്പുകള്‍ എന്നിവ വഴി യുവജനങ്ങളെ പ്രൊഫഷ ണല്‍ നാടകത്തിലേക്ക് ആകര്‍ഷിക്കാനാകും. ലൈറ്റിങ്, സെറ്റ്, പ്രൊജക്ഷന്‍, സൗണ്ട്, ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ സാങ്കേതിക പുതുമകള്‍ സ്വീകരിച്ച് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കണം. ഓണ്‍ലൈന്‍ സ്ട്രീമിംഗ്, യുട്യൂബ്, ഒടിടി സഹകരണം മുതലായവ വഴി നാടകം കൂടുതല്‍ പ്രേക്ഷകരിലേക്കെ ത്തിക്കണം. സര്‍ക്കാര്‍, സാംസ്‌കാരിക സംഘടനകള്‍, കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷി പ്പുകള്‍ എന്നിവ വഴി സാമ്പത്തിക സഹായം ലഭ്യമാക്കണം. കലാകാരന്മാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

പുതുമയും പരീക്ഷണാത്മക സമീപനങ്ങളും സ്വീകരിക്കു ന്നതില്‍ പലപ്പോഴും മടി കാണിക്കുന്നു. ഫോര്‍മുലയില്‍ അധിഷ്ഠിത മായ നാടകങ്ങളാണ് ഏറെയും. ഇതു നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്.

കേരളത്തിലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് പാരമ്പര്യത്തിന്റെ ശക്തിയും ജനപിന്തുണയുടെ ചരിത്രവുമുണ്ട്. കാലത്തിന്റെ ഒഴുക്കിനൊത്ത് നിരവധി കലാരൂപങ്ങള്‍ മാറ്റങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും, നാടകരംഗം ഇന്നും ജനങ്ങളുടെ സാംസ്‌കാരിക ചിന്തയില്‍ പ്രത്യേക സ്ഥാനമുറപ്പിച്ചിരിക്കുന്നു.

സാങ്കേതിക നവീകരണം കലയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. ലൈറ്റിംഗ്, സൗണ്ട്, സെറ്റ് ഡിസൈന്‍, പ്രൊജക്ഷന്‍ തുടങ്ങിയ മേഖലകളില്‍ സിനിമാനുഭവത്തിന് സമാനമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴാണ് നാടകം യുവപ്രേക്ഷകരില്‍ ആവേശം സൃഷ്ടിക്കുക.

ഇന്നത്തെ യുവതലമുറ ഹൃസ്വ (സെക്കന്റ്‌സ്) ദൃശ്യങ്ങളോട് പരിചിതരാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ 2-3 മണിക്കൂര്‍ നീളുന്ന നാടകങ്ങള്‍ക്ക് അവരുടെ ക്ഷമയെയും ശ്രദ്ധയെയും പിടിച്ചിരുത്തുക ബുദ്ധിമുട്ടാണ്. റീല്‍സ്, യുട്യൂബ് ഷോര്‍ട്‌സ്, ഒടിടി ഉള്ളടക്കങ്ങള്‍ പുതുമ നിറച്ച അനുഭവം വേഗത്തില്‍ നല്‍കുന്ന തിനാല്‍ നാടകം മന്ദഗതിയിലുള്ള കലാരൂപമായി തോന്നാം. ഇതിനെ നേരിടാന്‍ നാടകസംഘങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍, ട്രെയ്‌ലറുകള്‍, പ്രൊമോ ക്ലിപ്പുകള്‍, ലൈവ് സ്ട്രീം, റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍, ബാക്ക്‌സ്‌റ്റേജ് അനുഭവങ്ങള്‍, തുടങ്ങിയവ പ്രേക്ഷ കരിലേക്ക് എത്തിക്കണം. ഇതു സൃഷ്ടിക്കുന്ന കൗതുകത്തിലൂടെ ഡിജിറ്റല്‍ തലമുറയെ വേദിയി ലേക്കു കൊണ്ടുവരാന്‍ സാധിക്കും. ഒരു റീല്‍ കണ്ട യുവാവ്, മുഴുവന്‍ നാടകം കാണാന്‍ പ്രേരിതനാ യേക്കാം. സോഷ്യല്‍ മീഡിയയി ലൂടെ വിദേശ മലയാളി സമൂഹ ത്തിലും എത്തിച്ചേരാം

കഥാസന്ദര്‍ഭങ്ങള്‍ ആവര്‍ത്തനപരമാകുന്നു എന്നത് ഈ മേഖല നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. ഗൗരവമുള്ള സാഹിത്യവും പുതുമയുള്ള വിഷയങ്ങളും കുറയുന്നുണ്ട്. പ്രേക്ഷകശ്രദ്ധ പിടിക്കാനായി സങ്കുചിതമായ വിനോദഘടകങ്ങളിലേക്കും മെലോഡ്രാമയിലേക്കും വഴുതിപ്പോകുന്ന പ്രവണതയും കാണാം.

യുവജനങ്ങളുടെ ജീവിതവു മായി ബന്ധപ്പെട്ട വിഷയങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍, ആധുനിക പ്രശ്‌നങ്ങള്‍ എന്നിവ നാടക ങ്ങള്‍ക്കു പ്രമേയങ്ങളാകണം. നാടകത്തിനുശേഷം കലാകാരന്മാരുമായി ചോദ്യോത്തര സെഷനുകള്‍, ഡിബേറ്റുകള്‍, ഡിജിറ്റല്‍ ഫീഡ്ബാക്ക് എന്നിവ വഴി പ്രേക്ഷകബന്ധം വളര്‍ത്തുക.

കോളേജുകളില്‍ വിവിധ ശില്പശാലകള്‍ നടത്തുന്നത് കഥാരചനയില്‍ കഴിവുള്ളവര്‍ രംഗത്തേക്കു വരാനിടയാക്കുന്നു. പുതിയ സാമൂഹ്യപ്രശ്‌നങ്ങളും ആധുനിക ജീവിതാനുഭവങ്ങളും അവരുടെ കഥകളില്‍ പ്രതിഫലിക്കുന്നു. പുതിയ തലമുറയുടെ സംവിധായകര്‍ക്ക് നവീന രീതികളില്‍ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള താല്‍പര്യം കൂടുതലാണ്. ടെക്‌നോളജിയെയും ഇന്റര്‍ ആക്ടീവ് അവതരണ രീതികളെയും അവര്‍ കൂടുതലായി സ്വീകരിച്ചേക്കാം.

ഡ്രാമാ സ്‌കൂള്‍, അഭിനയ ശില്പശാലകള്‍, അമച്വര്‍ നാടകരംഗം എന്നിവയില്‍ നിന്നുള്ളവര്‍ പ്രൊഫഷണല്‍ രംഗത്തേക്ക് കടന്നുവരുന്നതു സ്വാഗതാര്‍ഹമായിരിക്കും. അവര്‍ക്ക് നാടകത്തില്‍ വിവിധ കലാരൂപങ്ങള്‍ ഒത്തുചേര്‍ക്കാനുള്ള കഴിവുണ്ട്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളില്‍ ധൈര്യത്തോടെ ഇടപെടാന്‍ അമച്വര്‍ നാടകങ്ങള്‍ സന്നദ്ധമാണ്. പ്രൊഫഷണല്‍ നാടകരംഗവും ഇത്തരം പുതിയ സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം. അമച്വര്‍ നാടകങ്ങളില്‍ പലപ്പോഴും കഥാവസ്തു തിരഞ്ഞെടുക്കുന്നതില്‍ സാഹിത്യബോധവും ഗൗരവവും കൂടുതലാണ്. പ്രൊഫഷണല്‍ മേഖലയില്‍ പ്രേക്ഷക വിനോദത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ സാഹിത്യ നിലവാരം കുറയുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

അമച്വര്‍ മേഖലയില്‍ സംവിധായകര്‍ പുതുമ പരീക്ഷിക്കാന്‍ മടിക്കുന്നില്ല. അവതരണരീതിയിലും ഭാഷയിലും സ്‌റ്റേജ് ഡിസൈനിലും പുതുമ വരുത്തുന്നത് ശ്രദ്ധേയമാണ്. പ്രൊഫഷണല്‍ രംഗം ഇതില്‍ നിന്നും പ്രചോദനം നേടണം.

അമച്വര്‍ മേഖലയില്‍ സംവിധായകര്‍ പുതുമ പരീക്ഷിക്കാന്‍ മടിക്കുന്നില്ല. അവതരണരീതിയിലും ഭാഷയിലും സ്‌റ്റേജ് ഡിസൈനിലും പുതുമ വരുത്തുന്നത് ശ്രദ്ധേയമാണ്. പ്രൊഫഷണല്‍ രംഗം ഇതില്‍ നിന്നും പ്രചോദനം നേടണം.

അമച്വര്‍ നാടക രംഗത്തുള്ള സ്വാതന്ത്ര്യം പ്രൊഫഷണല്‍ മേഖലയില്‍ കുറവാണ്. പ്രവര്‍ത്തനരീതിയിലുള്ള പരമ്പരാഗതബോധവും പഴയ രീതികളും ഹൈരാര്‍ക്കിക്കല്‍ ഘടനയും പുതിയവര്‍ക്കുള്ള പ്രവേശനത്തെ ബുദ്ധിമുട്ടാക്കുന്നു. പുതിയ കലാകാരന്മാരുടെ പരീക്ഷണാത്മകസൃഷ്ടികള്‍ക്കു പ്രേക്ഷകരുടെ അംഗീകാരം നേടാന്‍ സമയം ആവശ്യമാണ്. അവര്‍ക്കു നവീന സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കണം. അതിനായി, സര്‍ക്കാരും സ്ഥാപനങ്ങളും സ്‌കോളര്‍ഷിപ്പുകള്‍, പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയവ അനുവദിക്കണം. ഓഡിഷനുകളും മേളകളും ഓപ്പണ്‍ കോളുകളും വഴി പുതിയവര്‍ക്ക് അവസരം നല്‍കുക.

സാമൂഹ്യബോധം, മനുഷ്യാവകാശങ്ങള്‍, പരിസ്ഥിതി, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായ നാടകങ്ങള്‍ക്കു കത്തോലിക്കാ സഭയ്ക്കു പ്രോത്സാഹനം നല്‍കാവുന്നതാണ്. പ്രൊഫഷണല്‍, അമച്വര്‍ കലാകാരന്മാര്‍ക്കായി സഭ അഭിനയ, സംവിധാന, രചനാ ശില്പശാലകള്‍ സംഘടിപ്പിക്കുക. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രൊഫഷണല്‍ പരിശീലനം നല്‍കുക. കത്തോലിക്ക സാംസ്‌കാരിക സംഘടനകളുടെ വേദികളില്‍ പരിശീലന, സ്‌റ്റേജ് സൗകര്യങ്ങള്‍ നല്‍കുക. പ്രൊഡക്ഷന്‍ ചിലവുകള്‍ കുറയ്ക്കാന്‍ ഭാഗിക സഹായം നല്‍കാം. നാടകങ്ങള്‍ നടത്താന്‍, യാത്ര, സാങ്കേതിക സജ്ജീകരണം എന്നിവയ്ക്കുള്ള ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ് എന്നിവ അനുവദിക്കുക. പ്രൊഫഷണല്‍ അമച്വര്‍ കലാകാരന്മാര്‍ക്കായി നാടകമേളകളും മത്സരങ്ങളും സഭയുടെ വിവിധ സംവിധാനങ്ങള്‍ക്കു കൂടുതലായി സംഘടിപ്പിക്കാവുന്നതാണ്.

സാമൂഹ്യബോധം, മനുഷ്യാവകാശങ്ങള്‍, പരിസ്ഥിതി, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായ നാടകങ്ങള്‍ക്കു കത്തോലിക്കാ സഭയ്ക്കു പ്രോത്സാഹനം നല്‍കാവുന്നതാണ്.

  • (കെസിബിസി നാടകമേളയുടെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ലേഖകന്‍.

  • എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ അധ്യാപകനായിരുന്ന അദ്ദേഹം നാടക പരിശീലനം, നാടക ഗവേഷണം, നാടക അവതരണം എന്നിവ നടത്തുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായ ലോകധര്‍മ്മിയുടെ സെക്രട്ടറിയാണ്.

  • ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ സെലക്ഷന്‍ കമ്മിറ്റി അംഗം (2020, 2023),

  • ഇന്റര്‍ നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍ കമ്മിറ്റി അംഗം (2022)

  • എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി

  • എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org