ഹൃദയം കൊണ്ട് മാത്രമല്ല, തലച്ചോറുകൊണ്ട് കൂടിയുമാണ് കുഞ്ഞുങ്ങൾ ജീവിക്കുന്നത്

ഹൃദയം കൊണ്ട് മാത്രമല്ല, തലച്ചോറുകൊണ്ട് കൂടിയുമാണ് കുഞ്ഞുങ്ങൾ ജീവിക്കുന്നത്
Published on

ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് നേവൽ രവികാന്ത്. സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, തൊഴിലന്വേഷകർ എന്നിവർക്കായുള്ള ഒരു പ്ലാറ്റ്‌ഫോമായ ഏഞ്ചൽലിസ്റ്റിന്റെ സഹസ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം. കോടീശ്വരന്മാരുടെ വിജയ രഹസ്യങ്ങളും അവർ കടന്നു പോയിട്ടുള്ള യുദ്ധമുഖങ്ങളിലെ പോർക്കഥകളൂം സംസാരവിഷയമായ ഒരു അഭിമുഖത്തിൽ ചോദ്യകർത്താവ് രവികാന്തിനോട് അദ്ഭുതത്തോടെ ചോദിച്ച ഒരു ചോദ്യമിതാണ്.

“ന്യൂ യോർക്ക് പോലുള്ള വലിയ നഗരത്തിലെ ബിസിനസ്സ് ടൈക്കൂണുകളുടെയിടയിലെ ചെറുപ്പക്കാരനാണ് താങ്കൾ. വലിയ കോമ്പറ്റീഷൻസ് നടക്കുന്ന ഈ കച്ചവട സാമ്രാജ്യത്തിൽ ഇത്ര ചെറുപ്പത്തിലേ തന്റെ വിജയമുദ്ര പതിപ്പിച്ച താങ്കൾ വളരെ കൂളായിട്ട് എങ്ങനെയാണ് ഇതുപോലെ ജീവിക്കുന്നത്? ലാഭത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും ചിന്തിക്കേണ്ട നേരത്ത് താങ്കൾ പുസ്തകങ്ങൾ വായിക്കുന്നു...തമാശകൾ പറയുന്നു... ഫിലോസഫി ചർച്ച ചെയ്യുന്നു... ഒരേ സമയം താങ്കൾക്ക് എങ്ങനെയാണ് ഇതുപോലെ ഹാപ്പിയായി ജീവിക്കാൻ കഴിയുന്നത്?

ചോദ്യം കേട്ട രവികാന്ത് തന്റെ പതിവ് ശൈലിയിൽ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകിയത് മറ്റൊരു ചോദ്യം ചോദിച്ചുകൊണ്ടായിരുന്നു.

“സർക്കസ് കണ്ടിട്ടുണ്ടോ?”

“യെസ്, കണ്ടിട്ടുണ്ട്.”

“സർക്കസ് ഷോയിൽ കരടി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ററസ്റ്റിംഗ് അല്ലേ?”

“യെസ്, ഇന്ററസ്റ്റിംഗാണ്.”

“ഒറ്റചക്രമുള്ള സൈക്കിൾ ചവിട്ടുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?”

“അതെങ്ങനെയുണ്ട്? ഇന്ററസ്റ്റിംഗ് അല്ലേ?”

“യെസ്... അതും ഇന്ററസ്റ്റിംഗാണ്.”

“വാട്ട് ഈസ് യുവർ പോയിന്റ്?”

നിരാശയുടെ നേരത്തായിരി ക്കുന്ന കുഞ്ഞുങ്ങളെ ജ്വലിപ്പിക്കുവാൻ മാത്രം വിശ്വാസം എന്നിലുണ്ടോ? അവർക്കൊപ്പം നൃത്തം ചെയ്യാൻ മാത്രം ചുവടുകൾ എന്നിലുണ്ടോ? അവർക്കൊപ്പം പാടിത്തിമിർക്കാൻ മാത്രം സംഗീതം എന്നിലുണ്ടോ?

“ഞാൻ സങ്കല്പിക്കുന്നത് അങ്ങനത്തെയൊരു കോമ്പിനേഷനാണ്. ഒറ്റചക്രമുള്ള സൈക്കിൾ ചവിട്ടുന്ന ഒരു കരടി. അതായിരിക്കും കൂടുതൽ മനോഹരമായ കാഴ്ചയും എന്റർടെയ്ൻമെന്റും. ജീവിതത്തിൽ അങ്ങനെയുള്ള ഒരു കോമ്പിനേഷനാണ് ഞാൻ ട്രൈ ചെയ്യുന്നത്. പുസ്തകങ്ങൾ വായിക്കുന്ന, പോഡ്‌കാസ്റ്റുകൾ ചെയ്യുന്ന, തമാശ പറയുന്ന, ഫിലോസഫി ചർച്ച ചെയ്യുന്ന, സിനിമകൾ കാണുന്ന റിച്ചായ ഒരു ബിസിനസ്സുകാരൻ. അതിനുവേണ്ടിയുള്ള അറ്റംറ്റുകളാണ് കുറെ നാളുകളായി ഞാൻ നടത്തുന്നത്.”

രവികാന്തിന്റെ അഭിമുഖ സംഭാഷണം പാതിവഴിക്ക് അവസാനിപ്പിച്ചതിനുശേഷം സ്വന്തം ഉള്ളിലേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ച ചോദ്യം, ഞാൻ എന്തിന്റെയൊക്കെ കോമ്പിനേഷനാണ് എന്നതാണ്? വായന, എഴുത്ത്, സംഗീതം, നൃത്തം, ജ്ഞാനം, ഹാസ്യം, യാത്ര, സിനിമ... ഭൂമി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും മികച്ചതുമായ കോമ്പിനേഷന്റെ ആൾരൂപമായിരുന്നു ക്രിസ്തു എന്ന ചെറുപ്പക്കാരൻ.

വെറും 33 വയസ്സുവരെ മാത്രം ഈ പ്രപഞ്ചത്തിൽ ജീവിച്ച് സ്നേഹം വിതച്ച് കടന്നുപോയ ആ മനുഷ്യനെ നോക്കി മറ്റു മനുഷ്യർ പറഞ്ഞു വച്ച കോമ്പിനേഷൻ എലമെന്റ്സ് എത്രയെന്നു എണ്ണി നോക്കിയേ! സ്നേഹം, അനുകമ്പ, ആർദ്രത, ക്ഷമ, നൃത്തം, വിരുന്ന്, സൗഹൃദം, സഹനം, ജ്ഞാനം, അനുസരണ! എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളുടെ കോമ്പിനേഷനായിരുന്നു ക്രിസ്തു എന്ന ആ മനുഷ്യപുത്രൻ.

ആ ക്രിസ്തുവിനെ കുഞ്ഞുങ്ങളുടെ ഹൃത്തിലേക്ക് പകർന്നു കൊടുക്കാൻ പരിശ്രമിക്കുന്ന മുതിർന്ന മാതാപിതാക്കളുടെയും വിശ്വാസ പരിശീലകരുടെയും കോമ്പിനേഷൻ എലമെന്റ്സ് എന്തൊക്കെയാണ് എന്ന് വിലയിരുത്തേണ്ടതാണ്.

ഒരു പുതിയ വിശ്വാസവർഷം ആരംഭിക്കുമ്പോൾ കുഞ്ഞുങ്ങളെക്കാൾ ഒരുങ്ങേണ്ടത് അധ്യാപകരാണ് എന്ന് കരുതുന്നു. ഒരു വിശ്വാസപരിശീലകൻ എന്ന നിലയിൽ എന്നെ വ്യത്യസ്തനാക്കുന്ന ഏത് യുണീക്ക്‌ കോമ്പിനേഷനാണ് ഞാൻ എന്റെയുള്ളിൽ കൊണ്ട് നടക്കുന്നത്? ശരിതെറ്റുകളുടെ മുന്നിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ വിവേകത്തോടെ ചിന്തിപ്പിക്കുവാൻ മാത്രം ജ്ഞാനം എനിക്കുള്ളിലുണ്ടോ? നിരാശയുടെ നേരത്തായിരിക്കുന്ന കുഞ്ഞുങ്ങളെ ജ്വലിപ്പിക്കുവാൻ മാത്രം വിശ്വാസം എന്നിലുണ്ടോ? അവർക്കൊപ്പം നൃത്തം ചെയ്യാൻ മാത്രം ചുവടുകൾ എന്നിലുണ്ടോ? അവർക്കൊപ്പം പാടിത്തിമിർക്കാൻ മാത്രം സംഗീതം എന്നിലുണ്ടോ? അവരുടെ വീടുകളിലേക്ക് ചെന്ന് കയറാൻമാത്രം സൗഹൃദം എന്നിലുണ്ടോ? അവർ തോറ്റ് നിൽക്കുമ്പോഴും തെറ്റി നിൽക്കുമ്പോഴും ചേർത്തു പിടിക്കാൻ മാത്രം സ്നേഹം എന്നിലുണ്ടോ? അവർക്ക് ആദരവ് തോന്നും വിധം കുലീനത എന്റെ പെരുമാറ്റത്തിലുണ്ടോ?

കൗമാരത്തിന്റെ കളങ്ക സാധ്യതകളിലേക്ക് ചുവട് വയ്ക്കുന്ന ചെറുപ്പക്കാർക്ക് മുന്നിൽ വിളക്കുമരം പോലെ തെളിഞ്ഞു നിൽക്കുകയും യൗവനത്തിന്റെ കലഹദിനങ്ങളിൽ അവരുയർത്തുന്ന ചോദ്യസംശയ കലഹങ്ങൾക്ക് മുന്നിൽ ആത്മാവിന്റെ ജ്ഞാനരൂപികളായി നിലകൊള്ളു വാനും സഭ നിയോഗിച്ചിരുക്കുന്ന അഭിനവ അപ്പസ്തോല ഗണമാണ് വിശ്വാസപരിശീലകർ.

“രാമേശ്വരത്തെ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് എന്നെ സയൻസ് പഠിപ്പിച്ചിരുന്നത് ശിവ സുബ്രഹ്മണ്യ അയ്യരെന്ന ഒരധ്യാപകനായിരുന്നു. പഠിപ്പിക്കാനായി ക്ലാസ് മുറിയിലേക്ക് കയറി വരുന്ന അദ്ദേഹത്തിൽ നിന്നും അറിവും ജീവിത ശുദ്ധിയും നിരന്തരം പ്രസരിച്ചിരുന്നു.” മറവിയുടെ ചാരം വീണു മാഞ്ഞു പോകാതെ മനസ്സിൽ അവശേഷിക്കുന്ന മികച്ച അധ്യാപകൻ ആരെന്ന ചോദ്യത്തിന് അബ്‌ദുൾ കാലം സാർ നൽകിയ ഈ ഉത്തരം അതിഹൃദ്യമാണ്. ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകൻ ശാസ്ത്രത്തിലും, ഗണിതം പഠിപ്പിക്കുന്ന അധ്യാപകർ ഗണിതത്തിലും, ഭാഷ പഠിപ്പിക്കുന്നവർ ഭാഷയിലും നിപുണരായിരിക്കണം.

അങ്ങനെയെങ്കിൽ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്ന മനുഷ്യർ എത്രയെത്ര ഭാവങ്ങളിൽ ശുദ്ധിയും മൂല്യങ്ങളിൽ നിഷ്ഠയും വിഷയങ്ങളിൽ നിപുണതയും ഉള്ളവരായിരിക്കണം! പള്ളിയകങ്ങളിലും, സ്‌കൂൾ മുറികളിലും, മാവിൻചുവട്ടിലും അരങ്ങേറുന്ന വിശ്വാസപരിശീലന ക്ലാസുകളിലെ അധ്യാപകരുടെ കടന്ന് വരവിൽ ജ്ഞാനവും അറിവും ശുദ്ധിയും പ്രസരിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങൾക്ക് കാണാനാകുന്നുണ്ടോ?

“ക്രിസ്തുവിനെക്കുറിച്ചുള്ള സ്മരണയെ സജീവമായി നിലനിർത്തുന്നവരാണ് വിശ്വാസപരിശീലകർ. അവർ അത് സ്വയം സജീവമായി നിലനിർത്തുകയും മറ്റുള്ളവരിൽ പുനരുജ്ജീവിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.” ആരാണ് വിശ്വാസപരിശീലകർ എന്ന ചോദ്യത്തിന് ഫ്രാൻസിസ് മാർപാപ്പ നൽകിയ മറുപടിയാണിത്.

സ്വീകരിച്ച കൂദാശകളെക്കുറിച്ചും, ചൊല്ലിപ്പഠിച്ച പ്രാർഥനകളെക്കുറിച്ചും, ഉദ്ഘോഷിച്ച വിശ്വാസപ്രമാണ സത്യങ്ങളെക്കുറിച്ചും മനുഷ്യർ മറന്നു പോകുമെന്നുറപ്പുള്ളതി നാലാണ് സഭയിൽ വിശ്വാസപരിശീലകരെ ദൈവം വാഴ്ത്തിയിട്ടുള്ളത്. ജീവിതം വിളമ്പി വയ്ക്കുന്ന തിരക്കുകളുടെയും ആകുലതകളുടെയും ആഗ്രഹങ്ങളുടെയും അലച്ചിലുകളിൽപ്പെട്ട മനുഷ്യർ സ്വർഗത്തിൽ നിന്നും ദൈവത്തിൽ നിന്നും അകലാൻ തുടങ്ങുമ്പോൾ, തീരത്ത് നാട്ടിയിട്ടുള്ള ലൈറ്റ് ഹൗസ് പോലെ വിശ്വാസ പരിശീലകർ വാനിൽ തെളിഞ്ഞു നിൽക്കും.

മൊബൈൽ സ്ക്രീൻ തീർക്കുന്ന വിസ്മയ ലോകത്തിൽ അവർക്ക് ക്രിസ്തുവെന്ന മഹാവിസ്മയത്തെ നഷ്ടമായി പോകാതിരിക്കണമെങ്കിൽ അതേ അഞ്ചിഞ്ചു സ്‌ക്രീനിൽ തെളിഞ്ഞു വരേണ്ട ഡിജിറ്റൽ കൊണ്ടന്റുകളുമായി അവരുടെ അധ്യാപകർ അവർക്ക് മുന്നേ അവിടെ കളമൊരുക്കേണ്ടതല്ലേ!

വിശുദ്ധ തൈലത്തിന്റെ സുഗന്ധമധ്യേ, ശൈശവത്തിന്റെ ആദ്യദിശയിൽ സ്വീകരിച്ചതെന്തെന്നും, നെഞ്ചിൽ പതിഞ്ഞ കുരിശുരൂപത്തിലെ ക്രിസ്തു ആരെന്നും കൗമാരക്കാരെ ഓർമ്മിപ്പിക്കുന്ന ആൾരൂപങ്ങളാണ് അധ്യാപകർ. ആദ്യകുർബാന സ്വീകരണത്തിന്റെ നൈർമ്മല്യത്തിൽ നിന്നും കൗമാരത്തിന്റെ കളങ്ക സാധ്യതകളിലേക്ക് ചുവട് വയ്ക്കുന്ന ചെറുപ്പക്കാർക്ക് മുന്നിൽ വിളക്കുമരം പോലെ തെളിഞ്ഞു നിൽക്കുകയും യൗവനത്തിന്റെ കലഹദിനങ്ങളിൽ അവരുയർത്തുന്ന ചോദ്യസംശയ കലഹങ്ങൾക്ക് മുന്നിൽ ആത്മാവിന്റെ ജ്ഞാനരൂപികളായി നിലകൊള്ളുവാനും സഭ നിയോഗിച്ചിരുക്കുന്ന അഭിനവ അപ്പസ്തോല ഗണമാണ് വിശ്വാസപരിശീലകർ.

കുഞ്ഞുങ്ങൾ നിരന്തരം അലഞ്ഞു തിരിയുന്ന വീടുകൾക്കും സ്‌കൂളുകൾക്കും അകത്തും പുറത്തുമൊക്കെയായി വെറുമൊരു അഞ്ചിഞ്ചു സ്ക്രീൻ സൃഷ്ടിക്കുന്ന ഒരു വിസ്മയ ലോകമുണ്ട്. ആ വിസ്മയ ലോകത്തിൽ അവർക്ക് ക്രിസ്തുവെന്ന മഹാവിസ്മയത്തെ നഷ്ടമായി പോകാതിരിക്കണമെങ്കിൽ അതേ അഞ്ചിഞ്ചു സ്‌ക്രീനിൽ തെളിഞ്ഞു വരേണ്ട ഡിജിറ്റൽ കൊണ്ടന്റുകളുമായി അവരുടെ അധ്യാപകർ അവർക്ക് മുന്നേ അവിടെ കളമൊരുക്കേണ്ടതല്ലേ!

ഈശോ സ്നേഹമാണെന്നും ക്ഷമയാണെന്നും രക്ഷകനാണെന്നും പറഞ്ഞുകൊടുത്തുകൊണ്ട് കുഞ്ഞുങ്ങളുടെ ഹൃദയത്തെ നാം നൈർമ്മല്യത്താൽ നിഷ്കളങ്കമാക്കുവാൻ പരിശ്രമിക്കുമ്പോൾ, ഈശോ ജ്ഞാനമാണെന്നും, വേദശാസ്ത്രികളുമായി തർക്കിച്ച് ജയിക്കാൻ മാത്രം വേദം അറിഞ്ഞിരുന്നവനാണെന്നും, ഫരിസേയരുടെയും മതപുരോഹിതരുടെയും അബദ്ധനിയമ വ്യാഖ്യാനങ്ങളെ തിരുത്തിക്കുറിക്കാൻ മാത്രം അറിവും അധികാരവും സ്വന്തമാക്കിയിരുന്നവനെന്നും പറഞ്ഞു കൊടുത്തുകൊണ്ട് കുഞ്ഞുങ്ങളുടെ തലച്ചോറിനെ ജ്ഞാനം കൊണ്ട് പാകപ്പെടുത്താനും പരിശ്രമിക്കേണ്ടതുണ്ട്.

സഭയ്ക്കകത്തും പുറത്തുമൊക്കെയായി നടക്കുന്ന ചർച്ചകളും തർക്കങ്ങളും, ഡിജിറ്റൽ പ്ലാറ്റുഫോമുകളിലെ ഈശ്വര-നിരീശ്വരവാദങ്ങളും, ആൾദൈവങ്ങളുടെ അദ്ഭുത പെർഫോമൻസുകളും അവരുടെ പൊളിച്ചെഴുതലുകളും കണ്ട് ചോദ്യം ചോദിച്ചും, സംശയിച്ചും നിഷേധിച്ചും നിൽക്കുന്ന കുഞ്ഞുങ്ങളുമായി സംവദിക്കാൻ മാത്രം അറിവും ജ്ഞാനവും പാകതയുമുള്ള അധ്യാപകരെയാണ് സഭയ്ക്ക് ആവശ്യം. കുഞ്ഞുങ്ങൾ, ഹൃദയം കൊണ്ട് മാത്രമല്ല, തലച്ചോറുകൊണ്ട് കൂടിയുമാണ് ജീവിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org