നാടകവേദിയിലെ സുവിശേഷം

നാടകവേദിയിലെ സുവിശേഷം
Published on
  • ഫാ. ഡോ. സിബു ഇരിമ്പിനിക്കല്‍

    സെക്രട്ടറി, കെ സി ബി സി മീഡിയ കമ്മീഷന്‍

മെച്ചപ്പെട്ട മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ കലയുടെ പങ്ക് വലുതാണ്. ദൈവത്തിന്റെ ഛായയില്‍ നിന്ന് സ്വന്തം സൃഷ്ടിയായ യന്ത്രങ്ങളുടെ നിലയിലേക്ക് മനസ്സും ബുദ്ധിയും മരവിച്ച ഡിജിറ്റല്‍ ഉപഭോക്താക്കളായി സ്വയം പരിമിതപ്പെടുന്ന കാലത്താണ് നാം കലയും നാടകവും ചര്‍ച്ച ചെയ്യുന്നത്. മനുഷ്യസ്വഭാവം ഒപ്പം മനുഷ്യരുടെ സാമൂഹ്യഭാവം, ഇവ രണ്ടും നഷ്ടമായാല്‍ പിന്നെ നാം ഇത്രനാള്‍ കരുതിയ മനുഷ്യനെന്ന സൃഷ്ടിയുടെ മകുടം തകര്‍ന്നില്ലാതാകും. പിന്നീട് കൂടിയ മനുഷ്യരും കുറഞ്ഞ മനുഷ്യരുമുള്ള പുതിയ അടിമകളുടെ കാലം ഇവിടെ ഉണ്ടാകും. അത്തരം ആപത്തുകളുടെ അധമലോകത്തിനെതിരെ പ്രതിരോധിക്കാന്‍ കലയും നാടകവും മനുഷ്യമനസിനെയും ബുദ്ധിയെയും പുതുക്കും. നിരന്തരമായ ഒരു ആത്മീയ വൃത്തിയായി നാടകമേളയെ സംരക്ഷിക്കുന്നതിന്റെ ദൈവശാസ്ത്ര ദര്‍ശനം ഇതാണ്.

One of the primary ways we are socialised into being human is through watching others, and being observed and corrected, by others. (Paul Woodruff, The Necessity of Theater: the Art of watching and being watched) വളരെ പ്രസക്തമാണ് ഈ നിരീക്ഷണം. വികാര വിമലീകരണത്തെ (catharsis) പുതിയ കാലത്ത് വിപുലമായ

വ്യാഖ്യാനങ്ങളുടെ പരിധിയില്‍പ്പെടുത്തിയാല്‍ ഈ നിരീക്ഷണങ്ങളും പരിഷ്‌കരിക്കപ്പെടണ മെന്ന ആധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരമാകും. നാടകത്തിന്റെ വികാസ പരിണാമങ്ങളില്‍ മനുഷ്യനെയും ജീവിത ത്തെയും മനുഷ്യനുമായി ബന്ധപ്പെട്ട ലോകങ്ങളെയും നിരന്തരം കഥകളാക്കിയി രുന്നു. അത്തരം കഥകള്‍ മനുഷ്യനെ പുതുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.

'അഭ്യുദയം' അല്ലെങ്കില്‍ മഹത്വത്തിലേക്ക് കാഴ്ചക്കാരനെ ഉയര്‍ത്തുകയെന്ന പവിത്രമായ കര്‍മ്മം നാടകം നടപ്പിലാക്കുന്നു.

The Theatrical Imagination (1993) by Jeffrey H. Huberman, Brant L. Pope, and James Ludwig (pp. 24-26)

കേവലം കാഴ്ചക്കാരനായും consumer ആയും അതിലും താഴ്ന്ന് ഒരു നമ്പര്‍ ആയും നിരന്തരം തമസ്‌ക്കരിക്കപ്പെടുന്ന മനുഷ്യരെ പ്രതിരോധിക്കാന്‍ പഠിപ്പിക്കല്‍ ഒരു മതകര്‍മ്മ മാണ്, അതിലേറെ അത് ക്രൈസ്തവ ദര്‍ശനമാണ്.

കലയ്ക്ക് അതീന്ദ്രിയമായ സന്തോഷ ത്തിന്റെ, ഉന്മേഷത്തിന്റെ, സമൂഹത്തിന്റെ പോലും ആഴത്തിലുള്ള വികാരങ്ങള്‍ നല്‍കാനുള്ള സാധ്യതയുണ്ട്. നിങ്ങളേക്കാള്‍ വലിയ മറ്റൊന്നിനോട് ബന്ധപ്പെട്ടവനാണ് നിങ്ങള്‍ എന്ന ബോധം അത് നല്‍കുന്നു. ഡിജിറ്റല്‍ സാമൂഹ്യ മാധ്യമകാലം ഇല്ലാതാക്കുന്നതും ഇതാണ്. താരതമ്യങ്ങളാല്‍ മനുഷ്യ മനസ്സുകളെ അവ തകര്‍ക്കുന്നു. വ്യക്തിയെന്ന ആദരം മനുഷ്യന് ഇല്ലാതാകും. അത് സമ്പൂര്‍ണ്ണമായ മതനിരാസവും മനുഷ്യഹത്യയുമാണ്.

നാടകമെന്ന മാധ്യമം, നാടകത്തിന്റെ സാഹിത്യം, നാടകത്തിന്റെ അവതരണം എന്നിങ്ങനെ വളരെയധികം വളര്‍ച്ചയുടെ കാലത്തിലൂടെ സഞ്ചരിച്ചാണ് ഇവിടെ ഇന്ന് കാണുന്ന ഭാവത്തിലെത്തിയത്.

ഏസ്‌കിലസ് രചിച്ച "The Suppliants'' (അപേക്ഷകര്‍) (Aeschylus, BC 525-456) ആണ് നമുക്ക് ലഭിച്ചതില്‍ ഏറ്റവും പ്രാചീന കൃതി. ഏസ്‌കിലസ്, സോഫോക്ലിസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനിസ് എന്നീ നാല് നാടകകൃത്തുക്കളുടെ സൃഷ്ടികള്‍ ലോക സാഹിത്യത്തിലെ അനശ്വര സമ്പത്തുകളാണ്. പ്രാചീന ഗ്രീക്ക് നാടക വേദിയിലാണ് നാടകം പിറന്നത്. മനുഷ്യനും വിധിയും മനുഷ്യസ്വഭാവ സങ്കീര്‍ണ്ണതകളും മതാത്മക സമസ്യകളും ഇവരുടെ രചനകളിലൂടെ ദാര്‍ശനിക വെളിച്ചം തിരഞ്ഞു. ആധുനിക നാടകത്തിന്റെ പിതാവായ ഇബ്‌സണ്‍ രചിച്ച 'ഡോള്‍സ് ഹൗസ്' (1879) പുരുഷാധിപത്യകാലത്തെ സമൂഹത്തില്‍ സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടത്തിന്റെ കഥയാണ്. പുതിയകാലത്ത് മനുഷ്യസമത്വത്തിന്റെയും മനുഷ്യസൃഷ്ടിയിലെ ദൈവ ദര്‍ശനത്തിന്റെയും വീണ്ടെടുപ്പാണ് ഇത്.

35-ാമത് അഖില കേരള പ്രൊഫഷണല്‍ നാടകമേള കെ സി ബി സി യുടെ ആസ്ഥാനമായ പാലാരിവട്ടം പി ഒ സി യില്‍ 2024 സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ നടന്നു. കെ സി ബി സി യെ സംബന്ധിച്ചിടത്തോളം നാടകം ഒരു ആത്മീയ അന്വേഷണവും ദാര്‍ശനിക പ്രകടനവും സാംസ്‌കാരിക ഇടപെടലുമാണ്. യൂറോപ്യന്‍ മിഷനറിമാര്‍ സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ ചവിട്ടുനാടകം പ്രചരിപ്പിച്ചു. നാടകവേദിയെ സുവിശേഷം പറയാനുള്ള അനുയോജ്യമായ വേദിയായി മനസ്സിലാക്കിയതാണ് 'മിഷനറി നാടകങ്ങളുടെ' കഥ. ക്രിസ്തുമസും ഈസ്റ്ററും പ്രമേയമാക്കിയും നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിശുദ്ധരുടെ ജീവിതങ്ങള്‍ പ്രമേയമാക്കിയാണ് 'മിറക്കിള്‍ പ്ലേയ്‌സ്' അരങ്ങിലെത്തിയത്.

കെ സി ബി സി നാടകമേളയുടെ പിന്നിലെ ദാര്‍ശനിക ദര്‍ശനം ക്രിസ്തുമതത്തിലെ മനുഷ്യവിമോചനത്തിന്റെ ദൈവശാസ്ത്രമാണ്. അവിടെ മനുഷ്യര്‍ പരസ്പരം മനുഷ്യരെ കാണും. മനുഷ്യര്‍ അവരിലും വലിയ ശക്തിയോട് ബന്ധപ്പെട്ട് പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ സ്വയം മെച്ചപ്പെടും.

ധാര്‍മ്മിക മൂല്യങ്ങളെ കഥാപാത്ര സ്വഭാവത്തില്‍ അവതരിപ്പിച്ചതാണ് 'മൊറാലിറ്റി പ്ലെയ്‌സ്'. ലത്തീന്‍ ആരാധന ക്രമത്തോടനുബന്ധിച്ച് ബൈബിള്‍ പാരായണത്തിനിടയ്ക്ക് 'സീക്വന്‍സ്' എന്ന പേരില്‍ ഒരു പാരായണമുണ്ട്. ആധുനിക യൂറോപ്യന്‍ നാടകത്തിന്റെ ആദിരൂപത്തെ ഇതില്‍ കാണാം. ദിയോനീസസ് ദേവതയുടെ ഉത്സവത്തോടനുബന്ധിച്ച് ഉടലെടുത്ത ഗ്രീക്ക് നാടകവേദിയുടെ മതസാംസ്‌കാരിക ബന്ധം ഈ ക്രൈസ്തവാരാധനയുടെ ഇടയിലേക്കുള്ള നാടകത്തിന്റെ പിറവിയെ ചേര്‍ത്തു വായിക്കാം. മനുഷ്യന്‍ അന്വേഷിക്കുന്നത് അവന്റെ ജീവിതത്തിന്റെ അര്‍ത്ഥമാണ്. അതിന്റെ ആത്മീയഭാവം കലയില്‍ പൊതുവെയും നാടകത്തില്‍ പ്രകടമായും കാണാം.

  • കെ സി ബി സി നാടക മേള

1968 ലാണ് കെ സി ബി സി യുടെ ആസ്ഥാനമന്ദിരമായി പി ഒ സി സ്ഥാപിതമായത്. 1976 ല്‍ കെ സി ബി സി മാധ്യമ കമ്മീഷന്‍ തുടക്കം കുറിച്ചു. 1986 ല്‍ തുടങ്ങിയ ബൈബിള്‍ നാടകാവതരണം പ്രൊഫഷണല്‍ നാടകമത്സരവും മേളയുമായി പിന്നെ വളര്‍ന്നു. എട്ട് നാടകങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു മുപ്പത്തിയഞ്ചാം കെ സി ബി സി നാടകമേള. കെ സി ബി സി നാടകമേളയുടെ പിന്നിലെ ദാര്‍ശനിക ദര്‍ശനം ക്രിസ്തുമതത്തിലെ മനുഷ്യവിമോചനത്തിന്റെ ദൈവശാസ്ത്രമാണ്. അവിടെ മനുഷ്യര്‍ പരസ്പരം മനുഷ്യരെ കാണും. മനുഷ്യര്‍ അവരിലും വലിയ ശക്തിയോട് ബന്ധപ്പെട്ട് പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ സ്വയം മെച്ചപ്പെടും. നാടകം മനുഷ്യരെ പുതുക്കുന്നു. മികച്ച മനുഷ്യരെ സൃഷ്ടിക്കുന്നു. കെ സി ബി സി നാടകമേള അതിനൊരു വേദിയാകുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org