ദൈവവിളി: Gen Zയുടെ വൈബ്

gods-call-gen-z-vibe_tess vinod kanjoor
Published on: 
  • ടെസ് വിനോജ് ഇടശ്ശേരി

    സെന്റ് മേരീസ് ഫൊറോന പള്ളി, കാഞ്ഞൂർ

സിസ്റ്റർമാർക്ക് വൈദികരുടെ അത്രയും വിദ്യാഭ്യാസവും പരിശീലനവും നൽകുന്നില്ല എന്ന തോന്നൽ യുവജനങ്ങളിലുണ്ട്. പരിശീലനകാലയളവു കുറവാണ്, നേടുന്ന വിദ്യാഭ്യാസയോഗ്യതകളും കുറവ്. ദൈവശാസ്ത്രത്തിൽ പഠനം നടത്തുന്ന അൽമായരുടെ എണ്ണം പോലും വളരെ വർധിച്ചു വരുന്ന കാലമാണിത് എന്നോർക്കണം. ആഴമേറിയ ദൈവശാസ്ത്രജ്ഞാനം ചിന്തകൾക്കു വ്യക്തതയും ആത്മവിശ്വാസവും നൽകും.

ദൈവശാസ്ത്രപണ്ഡിതരായ ധാരാളം സിസ്റ്റർമാർ ഉണ്ടാകണം. ഡോക്ടർമാരും പ്രൊഫസർമാരും ഒക്കെ സിസ്റ്റർമാരിൽ നിന്നു ധാരാളമുണ്ട്. എന്തുകൊണ്ടാണ് അതേപോലെ വനിത ദൈവശാസ്ത്രജ്ഞർ ഉണ്ടാകാത്തത്?