ദൈവവിളി: Gen Zയുടെ വൈബ്

gods-call-gen-z-vibe_alona ans jibi kaniyodikkal
Published on: 
സഭയിൽ അച്ചന്മാർക്കു കിട്ടുന്ന സ്വാതന്ത്ര്യമോ പരിഗണനയോ സിസ്റ്റർമാർക്കു കിട്ടുന്നില്ല. എത്ര ഉയർന്ന വിദ്യാഭ്യാസമോ കഴിവോ ഉണ്ടെങ്കിലും സഭയുടെ പ്രധാന സമിതികളിലൊന്നും അവരെ കാണുന്നില്ല. വസ്ത്രധാരണത്തിലെ അമിതമായ നിയന്ത്രണങ്ങളാണ് വിവേചനത്തിന്റെ മറ്റൊരു ഘടകം.
  • അലോന ആൻസ് ജിബി കണിയോടിക്കൽ

    സെൻ്റ് ജോസഫ്സ് പള്ളി, ചുണങ്ങംവേലി

ഓരോ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരുടെ സ്വകാര്യതയെ മാനിച്ച്, പ്രശ്നങ്ങളിൽ ഇടപെട്ട് അവ പരിഹരിക്കാൻ സഹായിക്കുന്ന സിസ്റ്റർമാർ പെൺകുട്ടികളുടെ മനസ്സിൽ ഇടം പിടിക്കും. അത്തരം ഇടപെടലുകൾ അവരെ പ്രചോദിപ്പിക്കും. പെൺകുട്ടികൾ ഉള്ള വീടുകളിൽ സന്ദർശനം നടത്താൻ സിസ്റ്റർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.