ദൈവത്തിന്റെ സ്വത്വപ്രതിസന്ധി

ദൈവത്തിന്റെ സ്വത്വപ്രതിസന്ധി
Published on

ജോര്‍ജ് വലിയപാടത്ത്, കപ്പൂച്ചിന്‍

ഞാന്‍ ആരാണെന്നാണ് അവര്‍ പറയുന്നത്?
ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?
കോപിഷ്ടനായ ദൈവം ശാന്തശീലനായ ദൈവത്തോടേറ്റുമുട്ടി.
അക്രമിയായ ദൈവം ക്ഷമാശീലനായ ദൈവത്തിന്റെ വലതു കരണത്തടിച്ചു.
ആയുധപാണിയായ ദൈവം മനുഷ്യപുത്രനായ ദൈവത്തെ കുത്തിക്കൊന്നു.
ആധിപത്യക്കാരനായ ദൈവം നിസ്വനായ ദൈവത്തിന്റെ ജഡം കല്ലറയില്‍ അടക്കി.
ദൈവത്തിന്റെ ജഡം പോലും ജീവന്റെ വിത്താണെന്ന് മരണത്തിന്റെ ദൈവം അറിഞ്ഞിരുന്നില്ല.
കുതിര്‍ന്നുവീര്‍ത്ത അത് മൂന്നാം നാളാണ് മുളച്ചു പുറത്തുവന്നത്.
അവസാന ശത്രുവായ മരണത്തിന്റെ മരണം അപ്രകാരമായിരുന്നു.
പക്ഷേ, അപ്പോഴേയ്ക്കും തന്റെ ശിഷ്യഗണം മതം മാറി, 'നീയേ സത്യം' എന്ന് വിജയിക്കോശാന പാടിക്കൊണ്ട് ആയുധങ്ങളുമേന്തി പുറപ്പെട്ടുപോയിരുന്നു.
പ്രഹരങ്ങളുടെ ചതവുകളും ആണികളുടെ മുറിപ്പാടുകളും മാഞ്ഞുപോയിട്ടും "ഗുരോ, സ്വസ്തി" എന്ന ഒരൊറ്റ ചുംബനത്തിന്റെ പൊള്ളല്‍ മാത്രം ദൈവത്തിന്റെ മുഖത്ത് കത്തിക്കരുവാളിച്ചു കിടന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org