കുടുംബപ്രേഷിതത്വം ഇന്നിന്റെ പ്രസക്തി

കുടുംബപ്രേഷിതത്വം ഇന്നിന്റെ പ്രസക്തി
വേദനിക്കുന്ന മനുഷ്യരുടെ നേരെയുള്ള കരു ണാര്‍ദ്രസ്‌നേഹം കരകവിഞ്ഞൊഴുകിയപ്പോള്‍ അടങ്ങിയിരിക്കാന്‍ കഴിയാതെ കാലത്തിന്റെ കാലൊച്ച കേട്ട് കാലത്തിന്നതീതമായി തന്റെ ചുറ്റുപാടുമുള്ള ലോകത്തിലേക്ക് കടന്നുപോയവളാണ് നമ്മുടെ മറിയം ത്രേസ്യ. കാലത്തിന്റെ മൂടുപടത്തിനുള്ളില്‍ സ്ത്രീകളെ ഒതുക്കി നിര്‍ത്തിയ ഘട്ടത്തില്‍, സ്ത്രീ കള്‍ പുറത്തിറങ്ങുന്നത് നിഷിദ്ധമായിരുന്ന കാല ഘട്ടത്തില്‍, തകര്‍ന്ന കുടുംബങ്ങളിലേക്കും, കുടുംബ സാഹചര്യങ്ങളിലേക്കും, പ്രശ്‌നങ്ങളിലേക്കും, കര്‍ത്താവിന്റെ സാന്ത്വനശബ്ദവും, കരങ്ങളുമായി ഇറങ്ങിച്ചെന്നു ആ മഹതിരത്‌നം.

കാരുണ്യവാനായ ദൈവം ഹോളിഫാമിലി സന്യാസിനി സമൂഹത്തിന് ജന്മാവകാശമായി നല്‍കിയ പ്രേഷിതദൗത്യമാണ് കുടുംബപ്രേഷിതത്വം. മഹനീയവും ശ്രേഷ്ഠവുമായ പ്രസ്തുത ദൗത്യം തീക്ഷ്ണതയോടെ ജ്വലിപ്പിച്ച് ലോകമെമ്പാടുമുള്ള കുടുംബങ്ങളെ ദൈവോന്മുഖമാക്കിത്തീര്‍ക്കുവാന്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച പുത്തന്‍ചിറ ഗ്രാമീണ കന്യക, വി. മറിയം ത്രേസ്യ സ്ഥാപിച്ച ഹോളിഫാമിലി സന്യാസിനീ സമൂഹം അന്നു മുതല്‍ ഈ ദൗത്യം സ്തുത്യര്‍ഹമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു.

'കുടുംബങ്ങളുടെ കാവല്‍ക്കാരി'

കുടുംബപ്രേഷിതത്വത്തിലൂടെ പാപികള്‍ക്കും, നിരാലംബര്‍ക്കും, ക്രിസ്തുവിന്റെ കരുണാര്‍ദ്രസ്‌നേഹം പകരുവാന്‍ അങ്ങനെ, ലോക മെമ്പാടുമുള്ള കുടുംബങ്ങളെ ദൈവത്തിനായി നേടിയെടുക്കുവാന്‍ വി. മറിയം ത്രേസ്യ പുത്തന്‍ ചുവടുകള്‍ വച്ച് ഇറങ്ങിത്തിരിച്ചു. യേശുനാഥന്റെ ദൗത്യപ്രഘോഷണമായിരുന്നു ഈ ഗ്രാമീണ കന്യകയുടെ പ്രചോദനവും ഉള്‍ക്കാമ്പും. യേശുനാഥന്‍ നസ്രത്തിലെ സിനഗോഗില്‍ പ്രവേശിച്ച് ഉദ്‌ഘോഷിച്ചു, 'കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും, അന്ധര്‍ക്ക് കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും ദൈവത്തിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു' (ലൂക്കാ 4:18-19). വര്‍ഷങ്ങള്‍ക്കു മുമ്പ് ജെറമിയ പ്രവാചകനോട് അരുളിച്ചെയ്ത അഭിഷേക വചനങ്ങള്‍ ഇതോടു ചേര്‍ത്തുവയ്ക്കുന്നു. 'ഇതാ എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും, ഇടിച്ചു തകര്‍ക്കാനും, തകിടം മറിക്കാനും, പണിതുയര്‍ത്താനും, നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടേയും മേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു' (ജെറ. 1:10).

യേശുനാഥന്‍ സിനഗോഗില്‍ പ്രഘോഷിച്ച ദൗത്യം തുടര്‍ന്നു കൊണ്ടുപോകുവാന്‍ പിതാവായ ദൈവം കാലാകാലങ്ങളില്‍ തനിക്ക് ഇഷ്ടമുള്ളവരെ വിളിച്ച് ദൗത്യം ഏല്പിക്കുന്നു. ആസന്നമായ ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളേറ്റ് വേദനിക്കുന്ന തന്റെ പ്രിയപ്പെട്ട ജനത്തെ സമഗ്ര വിമോചനത്തിലേക്ക് കൊണ്ടുവരുവാന്‍ മറിയംത്രേസ്യയെ മുന്‍കൂട്ടി തെരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് ദൗത്യം ഏല്പിക്കുന്നു. കുടുംബങ്ങളുടെ പ്രവാചികയായി അഭിഷിക്തയായ സമൂഹസ്ഥാപക കുടുംബപ്രേഷിതത്വത്തെക്കുറിച്ച് തിരുസ്സഭ ചിന്തിക്കുന്നതിന് ഒരു നൂറ്റാണ്ടു മുമ്പു കുടുംബപ്രേഷിത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശക്തയും, ധീരയുമായ കുടുംബപ്രേഷിതയാണ്. എസെക്കിയേല്‍ പ്രവാചകനെ കുടുംബങ്ങളുടെ കാവല്‍ക്കാരനാക്കിയതു പോലെ വി. മറിയം ത്രേസ്യയെ കുടുംബങ്ങളുടെ കാവല്‍ക്കാരിയാക്കിയിരിക്കയാണ്. വി. മറിയം ത്രേസ്യയ്ക്ക് അക്ഷരജ്ഞാനം കുറവാണെങ്കിലും ആത്മജ്ഞാനത്താലും വചനാഗ്‌നി വെളിച്ചത്താലും പ്രകാശിതയായി ആരും അന്നുവരെ വെട്ടിത്തുറക്കാത്ത നവീനപാത വെട്ടിയൊരുക്കുവാന്‍ ആ ഗ്രാമീണ കന്യകയ്ക്ക് സാധിച്ചുവെന്നത് പ്രശംസനീയം തന്നെ. ഇവിടെയാണ് വിശുദ്ധയുടെ Methodology എന്താണെന്ന് തിരിച്ചറിയുന്നത്.

Mariyan Thressian Methodology യിലെ 3 പ്രധാന ഘടകങ്ങള്‍, 1. അനുധ്യാനം (contemplate), 2. സഹോദരസ്‌നേഹം (fraternal love), 3, കരുണാര്‍ദ്രസ്‌നേഹം (compassionate love).

ദൈവസ്‌നേഹാഗ്‌നിയാലും, വചനാഗ്‌നിയാലും കത്തിജ്വലിച്ച് തീവ്രദാഹത്താല്‍ കുരിശിനരികെ ഭജനയിരുന്നവളാണ് വിശുദ്ധ മറിയം ത്രേസ്യ. ക്രൂശിതനായ യേശുവിന്റെ പാദാന്തികത്തിലിരുന്ന് സ്വന്തമാക്കിയ അനുധ്യാനത്തിന്റെ ഉള്‍ച്ചേതനയാല്‍ പ്രചോദിതയായി ഹൃദയത്തില്‍ അഗ്‌നിയും, കാലില്‍ ചിറകുമായി, കുടുംബങ്ങളിലേക്കും, വ്യക്തികളിലേക്കും അവരെ ദൈവത്തിലേക്കടുപ്പിക്കുവാന്‍ അഹോരാത്രം പ്രാര്‍ത്ഥനയും, തപസ്സും, കുടുംബസന്ദര്‍ശനവുമായി വിശുദ്ധ, തന്നെത്തന്നെ വ്യയം ചെയ്തു.

പ്രേഷിതത്വം വിളയുന്ന തപോനായിക

വേദനിക്കുന്ന മനുഷ്യരുടെ നേരെയുള്ള കരുണാര്‍ദ്രസ്‌നേഹം കരകവിഞ്ഞൊഴുകിയപ്പോള്‍ അടങ്ങിയിരിക്കാന്‍ കഴിയാതെ കാലത്തിന്റെ കാലൊച്ച കേട്ട് കാലത്തിന്നതീതമായി തന്റെ ചുറ്റുപാടുമുള്ള ലോകത്തിലേക്ക് കടന്നു പോയവളാണ് നമ്മുടെ മറിയം ത്രേസ്യ. കാലത്തിന്റെ മൂടുപടത്തിനുള്ളില്‍ സ്ത്രീകളെ ഒതുക്കി നിര്‍ത്തിയ ഘട്ടത്തില്‍, സ്ത്രീകള്‍ പുറത്തിറങ്ങുന്നത് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍, തകര്‍ന്ന കുടുംബങ്ങളിലേക്കും, കുടുംബ സാഹചര്യങ്ങളിലേക്കും, പ്രശ്‌നങ്ങളിലേക്കും, കര്‍ത്താവിന്റെ സാന്ത്വനശബ്ദവും, കരങ്ങളുമായി ഇറങ്ങിച്ചെന്നു ആ മഹതിരത്‌നം. അപരന്റെ ആവശ്യങ്ങളെ വിവേചനയോടും വിവേകത്തോടും കൂടി തിരിച്ചറിയാനുള്ള ഉള്‍ക്കണ്ണും, മനസ്സിന്റെ ഉള്‍ക്കരുത്തും, പ്രാര്‍ത്ഥനയില്‍നിന്ന് നേടിയെടുത്ത ആയുധങ്ങളാണ്. പകല്‍ സമയം, കൈകളില്‍ ജപമാലയും ചുണ്ടുകളില്‍ ജപമന്ത്രവുമായി തന്റെ സേവനം അത്യാവശ്യമായ വ്യക്തികളേയും കുടുംബങ്ങളേയും സന്ദര്‍ശിച്ച് അലിവോടെ ശുശ്രൂഷ ചെയ്തിരുന്ന സമൂഹസ്ഥാപകയുടെ ജീവിതശൈലി ഇന്ന് ഹോളിഫാമിലി സിസ്റ്റേഴ്‌സ് തുടര്‍ന്നു പോരുന്നുണ്ട് എന്നത് ശ്രദ്ധാര്‍ഹമാണ്. ഈ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സ് വി. മറിയം ത്രേസ്യയെപ്പോലെ കര്‍ത്താവിന്റെ ജീവിതവുമായി താദാത്മ്യപ്പെടാന്‍ തയ്യാറാകണം. നമ്മുടെ പരി. പിതാവ് 'ആനന്ദിക്കുവിന്‍' എന്ന പ്രബോധനത്തില്‍ പറയുന്നു, കര്‍ത്താവ് സമര്‍പ്പിതരുടെ നെറ്റിയിലും ഹൃദയത്തിലും, കരങ്ങളിലും മുദ്രചാര്‍ത്തിയിരിക്കുകയാണ്. നാം എപ്പോഴും കര്‍ത്താവിനെ ഏറ്റു പറയുന്നതുകൊണ്ടു നെറ്റിയില്‍ മുദ്ര, നാം സദാ കര്‍ത്താവിനെ സ്‌നേഹിക്കുന്നതു കൊണ്ട് ഹൃദയത്തില്‍ മുദ്ര, നമ്മുടെ കരങ്ങള്‍ കൊണ്ട് കര്‍ത്താവിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നതു കൊണ്ട് കരങ്ങളില്‍ മുദ്ര ചാര്‍ത്തിയിരിക്കുന്നു. സമര്‍പ്പിത ജീവിതം യേശുവിനെ അടുത്തനുഗമിക്കുവാനും, അവിടുത്തെപ്പോലെ രൂപാന്തരപ്പെടുവാനുള്ള നിരന്തരവിളിയാണ്. അതുകൊണ്ട് കര്‍ത്താവിന്റെ ജീവിതത്തിന്റെ മുഴുവന്‍ സമയവും പാവപ്പെട്ടവരുമായി ഇടപഴകി സത്യം മാത്രം സംസാരിച്ച് എപ്പോഴും ഔദാര്യപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ മാത്രം ചെയ്ത് ഒടുവില്‍ സമ്പൂര്‍ണ്ണ ആത്മദാനം സ്വജീവന്‍ ബലി കഴിച്ചു. ജീ വിതത്തിന്റെ കേന്ദ്രബിന്ദു കര്‍ത്താവായിരിക്കണം. സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തു കടക്കണം; എന്നാല്‍ മാത്രമേ സ്വസഹോദരങ്ങളെ ശുശ്രൂഷിക്കാന്‍ സന്നദ്ധതയുണ്ടാകുകയുള്ളൂ. കുടുംബ ശുശ്രൂഷയ്ക്കിറങ്ങുന്നവര്‍ ഇന്നത്തെ കുടുംബങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കണം.

കാലത്തിന്റെ വെല്ലുവിളികള്‍

ആധുനികലോകം നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാണ്. കൂട്ടായ്മക്കുവേണ്ടി ഇണക്കപ്പെട്ട കുടുംബങ്ങള്‍ വിഘടിച്ചും ഭിന്നിച്ചും കഴിയുന്നു. സ്വര്‍ഗ്ഗത്തിന്റെ പ്രതിരൂപമാകേണ്ട കുടുംബങ്ങള്‍ അസമാധാനത്തിന്റെ അന്ധകാരത്തിലാണ്. ഇന്നത്തെ മനുഷ്യന്‍ സുഖസന്തോഷങ്ങളുടെ പിന്നാലെ പോയി അശാന്തിയോടെ തിരിച്ചുവരുന്നു. ആഗോളവല്‍ക്കരണം, ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ മാധ്യമങ്ങളുടെ അതിപ്രസരം കുടുംബബന്ധത്തെ വികലമാക്കുന്നു. വിവാഹ ബന്ധങ്ങളില്‍ അവിശ്വസ്തത, വി വാഹമോചനങ്ങള്‍, കൂട്ട ആത്മഹത്യ, ദയാവധം, ദൈവനിഷേധം, ഗര്‍ഭഛിദ്രം, ലിവിംഗ് ടുഗെദര്‍ തുടങ്ങിയ തിന്മകള്‍ കുടുംബാന്തരീക്ഷം മലീമസമാക്കുന്നു. ഇങ്ങനെയുള്ള കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കാന്‍, ധീരതയോടെ ചുവടുകള്‍ വയ്ക്കാന്‍, എന്തു ത്യാഗം സഹിച്ചും കുടുംബങ്ങളില്‍ സമാധാനം സ്ഥാപിക്കാന്‍ എന്ന ദൗത്യവുമായി ഹോളിഫാമിലി സിസ്റ്റേഴ്‌സ് സന്നദ്ധരാണ്. ഓരോ കുടുംബവും സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സ്‌കൂള്‍ കുട്ടികളിലൂടെയും, വീടുസന്ദര്‍ശനങ്ങളിലൂടെയും, കൗണ്‍സലിംഗ് സെന്ററുകളിലൂടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വളരെ ക്രിയാത്മകമായി കുടുംബപ്രേഷിതത്വം തീക്ഷ്ണതയോടെ ചെയ്യുവാന്‍ സിസ്റ്റേഴ്‌സ് പരിശ്രമിക്കുന്നുണ്ട്. ഓരോ കുടുംബവും സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടു പിടിക്കണം. നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് അത്താണിയാകണം. സമൂഹത്തില്‍ സകലരാലും വെറുക്കപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, മാനസികവ്യഥ അനുഭവിക്കുന്നവര്‍, മക്കളാല്‍ പരിത്യജിക്കപ്പെട്ടവര്‍ തുടങ്ങിയവരെ പ്രത്യേകാല്‍ ചെന്നു കണ്ട് അവരുടെ ദുഃഖങ്ങള്‍ കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് വലിയ മനോഗുണപ്രവര്‍ത്തിയാണ്.

ഇന്നത്തെ സമൂഹത്തില്‍ 5 തരം വെല്ലുവിളികള്‍ ഉണ്ട്. കുടുംബ പ്രേഷിതര്‍ അതെല്ലാം മനസ്സിലാക്കിയിരിക്കണം. (1) ദുര്‍ബ്ബല വിശ്വാസം, മൂല്യശോഷണം, ദൈവവിശ്വാസം നിരുത്സാഹപ്പെടുത്തല്‍, വിശ്വാസപരിശീലനക്കുറവ്, കുടുംബപ്രാര്‍ത്ഥന, വി. ഗ്രന്ഥപാരായണം, മാതാവിനോടുള്ള ഭക്തി തുടങ്ങിയ വിശ്വാസപരമായ കാര്യങ്ങളില്‍ ആശങ്ക. (2) ധാര്‍മ്മികവെല്ലുവിളികള്‍: വാടക മാതാവ്, ആത്മഹത്യ, വിവാഹ മോചനം, മയക്കുമരുന്ന്, Child abuse etc. (3) സാമൂഹ്യവെല്ലുവിളികള്‍: നഗരവല്‍ക്കരണം, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം, ആ ഗോളവല്‍ക്കരണം, സുനാമി, വെള്ളപ്പൊക്കം ലരേ. (4) മതാത്മകം: Emperor സെക്ടറുകള്‍, പെന്തക്കുസ്ത, അന്ധവിശ്വാസം etc. (5) വീടുകളില്‍ കുട്ടികളുടെ കുറവ്, പ്രായമായവരോട് ഒരു നിസ്സംഗതാ മനോഭാവം, അമ്മമാര്‍ക്ക് കുട്ടികളെയും പ്രായമായവരെയും നോക്കാന്‍ ഇഷ്ടമില്ല. കുട്ടികളെ ആയമാരുടെ കൈകളിലും, വയസ്സായവരെ ഓര്‍ഫനേജുകളിലും കൊണ്ടാക്കി ജോലിക്കു പോകുന്നു. കുട്ടികള്‍ക്ക് മാതാപിതാക്കന്മാരുമായി സ്‌നേഹബന്ധം ഇല്ലാത്തത് ഭാവിയെ, കുടുംബബന്ധത്തെ ബാധിക്കും. മേല്‍ വിവരിച്ച കാര്യങ്ങളെ കുറിച്ച് കുടുംബപ്രേഷിതര്‍ക്ക് നല്ല അറിവുണ്ടായിരിക്കണം. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ശരിയായ ഉത്തരം കൊടുക്കാന്‍ ഓരോ കുടുംബപ്രേഷിതയ്ക്കും നല്ല അറിവുണ്ടെങ്കിലേ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ. പരി. പിതാവ് ഇവിടെയും പറയുന്നു. യുവതലമുറയോട് 'നിങ്ങള്‍ മുന്‍തലമുറയുമായി സജീവ സംഭാഷണത്തില്‍ ഏര്‍പ്പെടണം സഹോദരനിര്‍വിശേഷമായി കൂട്ടായ്മയില്‍ അവരുടെ അനുഭവങ്ങളാലും വിവേകത്താലും നിങ്ങള്‍ സമ്പന്നരാക്കപ്പെടണം. അവരുടെ ആദിമ ആദര്‍ശങ്ങള്‍ വീണ്ടും കൈവരിക്കുവാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കണം.'

കുടുംബപ്രേഷിതത്വദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനുമായി കാലം ചിന്തിക്കുന്നതിനു മുമ്പ് ഈ പ്രേഷിതരംഗത്ത് നവീനപാത വെട്ടിതുറന്നവരാണ് ഹോളിഫാമിലി സമൂഹം. 1980 മുതല്‍ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ച പ്രസ്ഥാനങ്ങളും വലിയ മുതല്‍കൂട്ടാണ്. ഉദാ: House visit, Home Mission, Insertion communtiy, DFA Houses, IFDF þ Integrated Family Development Forum, Family Apostolate Training Institute - FATRI þ Family Renewal cetnre, FRC þ Basic Counselling courses, One year Family Apostolate course.

തിരുസ്സഭയ്ക്കും ലോകത്തിനും എത്ര വിലപിടിച്ച സംഭാവനകളാണ് ഈ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നല്കിയിരിക്കുന്നത്. മേല്പറഞ്ഞവയെല്ലാം കുടുംബകേന്ദ്രീകൃതമായ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമാണ്. കാലത്തിന്റെ അടയാളങ്ങളും വെല്ലുവിളികളും ഇന്നത്തെ കുടുംബങ്ങളെ പ്രതിസന്ധികളിലേയ്ക്ക് ആനയിക്കുന്നു. ദാമ്പത്യജീവിതം ആധുനിക ലോകത്തില്‍ കുടുംബങ്ങളുടെ വെല്ലുവിളികളാണ്. വിശുദ്ധ മറിയം ത്രേസ്യയെപ്പോലെ ത്രിതൈ്വക സ്‌നേഹത്തിലും തിരുകുടുംബ ചൈതന്യത്തിലും, കുരിശിന്റെ സമര്‍പ്പണത്തിലും എത്തിച്ചേരാന്‍ കുടുംബങ്ങളെ സഹായിക്കാന്‍ ഹോളിഫാമിലി സന്ന്യാസിനി സമൂഹം ഊര്‍ജ്ജസ്വലമായി ഇറങ്ങിതിരിക്കേണ്ടതിന്റെ ആവശ്യകതകള്‍ ഏറെ പ്രസക്തമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org