തീയതിയും പ്രമേയവുമായി

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള കാത്തിരിപ്പിലേയ്ക്ക് ക്വിത്തോ
തീയതിയും പ്രമേയവുമായി

അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ഇക്വഡോറിലെ ക്വിത്തോ അതിരൂപതയില്‍ വികാരിയായി സേവനം ചെയ്യുന്ന ഫാ. ജോഷി കണ്ടത്തില്‍ സിഎംഐ, ക്വിത്തോയിലെ സഭയെയും ദിവ്യകാരുണ്യകോണ്‍ഗ്രസിനുള്ള ഒരുക്കങ്ങളെയും സ്വന്തം മിഷനെയും കുറിച്ചെഴുതുന്നു:

ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണു ലാറ്റിന്‍ അമേരിക്കയിലെ ഇക്വഡോര്‍. ഇക്വഡോറിന്റെ പ്രസിഡന്റ് ആയിരുന്ന ഗബ്രിയേല്‍ ഗാര്‍സല്‍ മൊറെനോയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 1874-ല്‍ അന്നത്തെ ആര്‍ച്ചുബിഷപ്പ് ആയിരുന്ന ജോസെ ഇഗ്‌നാസിയോ ആണ് ആ പ്രതിഷ്ഠാകര്‍മ്മം നടത്തിയത്. തിരുഹൃദയ പ്രതിഷ്ഠയുടെ നൂറ്റിയമ്പതാമത് വാര്‍ഷിക സ്മരണയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇക്വഡോറിന്റെ തലസ്ഥാന നഗരിയായ ക്വിത്തോ വേദിയാകുകയാണ്. 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസാണ് 2024 സെപ്തംബര്‍ 8 മുതല്‍ 15 വരെ ഇക്വഡോറില്‍ നടത്ത പ്പെടുന്നത്.

പരിശുദ്ധ പിതാവ് ഫ്രാന്‍സി സ് പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തീയതിയും പ്രമേയവും അംഗീകരിച്ചതായുള്ള അറിയിപ്പ് വത്തിക്കാനില്‍ നിന്ന്, അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് ഫാ. കൊറാഡോ മജിയോണി നല്‍കിയതോടെ ഇക്വഡോറിലെങ്ങും കോണ്‍ഗ്രസിന്റെ വിവിധ ഒരുക്കങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കപ്പെടുകയാണ്. ക്വിത്തോ ആര്‍ച്ചുബിഷപ്പും ഇക്വഡോര്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ആല്‍ഫ്രഡോ ജോസെ എസ്പി നോസ മത്തെയുസിന്റെയും സെക്രട്ടറി ഫാ. ഹുവാന്‍ കാര്‍ ലോസ് ഗാര്‍സോണ്‍ ഒച്ചോവയു ടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നേരത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

''ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം'' (Fraternity to heal the world) ആണു ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം.

ഫ്രാന്‍സിസ് പാപ്പയുടെ "Fratelli Tutti" എന്ന ചാക്രിക ലേഖനത്തില്‍ പരിശുദ്ധ കുര്‍ബാനയിലൂടെ സംജാതമാകുന്ന സാര്‍വ്വത്രിക സഭയുടെ സാഹോദര്യത്തിന്റെ മാനം വിശദീകരിക്കുന്നുണ്ട്. പരിശുദ്ധ കുര്‍ബാന എന്നും കൂട്ടായ്മയുടെ യും, സാഹോദര്യത്തിന്റെയും, ആഘോഷത്തിന്റെയും ഉറവിട മാണ്. പല വിധത്തില്‍ മുറിവേല്‍ ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോക ത്തില്‍ സൗഖ്യദായകനായ ക്രിസ്തുവിന്റെ കാരുണ്യം ദൃശ്യ മാക്കുക സഭയുടെ കടമയാണ്. രാജ്യങ്ങള്‍ തമ്മിലും, മത-ഗോത്ര ങ്ങള്‍ തമ്മിലും യുദ്ധങ്ങള്‍ നട ക്കുമ്പോള്‍, അവയെ മറികടക്കു ന്ന സാര്‍വത്രിക സാഹോദര്യം ഈ കാലഘട്ടത്തില്‍ വളരെ ആവശ്യമാണ്. സാഹോദര്യത്തി നായുള്ള വിളിയും ഇന്നത്തെ ലോകത്തിലെ സഭയുടെ 'രോഗ ശാന്തി' ദൗത്യവും തിരിച്ചറിഞ്ഞുകൊണ്ടാണ് 'ലോകത്തെ സുഖ പ്പെടുത്താനുള്ള സാഹോദര്യം' 2024 ലെ അന്താരാഷ്ട്ര ദിവ്യകാ രുണ്യ കോണ്‍ഗ്രസിനുള്ള പ്രമേ യമായി സ്വീകരിച്ചിരിക്കുന്നത്.

ആദ്യത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 'ദിവ്യകാരുണ്യം ലോകത്തെ രക്ഷിക്കുന്നു' എന്ന പ്രമേയം ആസ്പദമാക്കി 1881 ജൂണ്‍ 21 ന് ഫ്രാന്‍സിലെ ലില്ലെയില്‍ വെച്ച് നടന്നു. 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇന്ത്യയില്‍ ബോംബെയില്‍ വച്ച്, 1964 നവംബറില്‍ 'ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം ദിവ്യകാരു ണ്യത്തില്‍' എന്ന ആപ്തവാക്യ ത്തോടെ ആചരിക്കുകയുണ്ടായി. പോള്‍ ആറാമന്‍ മാര്‍പാപ്പയും ധാരാളം കര്‍ദിനാള്‍മാരും 20,000 വിദേശ സന്ദര്‍ശകരും സമ്മേളന ത്തില്‍ പങ്കെടുത്തിരുന്നു.

ക്വിത്തോ നഗരം

ഇക്വഡോര്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് ക്വിത്തോ നഗരം. പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയിന്റെ കൊളോണിയല്‍ കാലഘട്ടത്തില്‍ സ്ഥാപിതമായ നഗരം. ചരിത്രപരമായും സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും നിരവധി സവിശേഷതകളുള്ള നഗരമാണിത്. നഗരത്തില്‍ മാത്രം 28 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ക്വിത്തോ, ലോകത്തിലെ തന്നെ ഉയരം കൂടിയ രണ്ടാമത്തെ തലസ്ഥാന നഗരിയാണ്. സജീവമായ ഒരു അഗ്‌നിപര്‍വ്വതത്തോട് ചേര്‍ന്നുള്ള തലസ്ഥാന നഗരിയെന്ന സവിശേഷതയുമുണ്ട്. ഭൂമധ്യരേഖ കടന്നുപോകുന്നത് നഗര ത്തിനോട് ചേര്‍ന്ന് തന്നെ. 1978-ല്‍ യുനസ്‌കോ ആദ്യ പൈതൃക നഗര പട്ടികയില്‍പ്പെടുത്തിയ നഗരം എന്ന ബഹുമതിയും ക്വിത്തോ നഗരത്തിനുണ്ട്.

ക്വിത്തോ അതിരൂപത

24 പ്രോവിന്‍സുകളുള്ള ഇക്വഡോര്‍ രാജ്യത്തിന്റെ പിച്ചിഞ്ച എന്ന പ്രൊവിന്‍സിലാണ് ക്വിത്തോ അതിരൂപത നിലകൊ ള്ളുന്നത്. 1545 ജനുവരി 8 നാണ് ക്വിത്തോ രൂപത, പെറുവിലെ ലിമ അതിരൂപതയുടെ കീഴില്‍ സ്ഥാപിക്കുന്നത്. ഇക്വഡോര്‍ രാജ്യത്തെ ആദ്യത്തെ രൂപത. പിന്നീട് പുതിയ അജപാലന മേഖലകള്‍ വരുന്നതനുസരിച്ച് പുതിയ രൂപതകളും രൂപംകൊ ണ്ടു. ഇന്ന് ഇക്വഡോറില്‍ 4 അതി രൂപതകളും 14 രൂപതകളും 8 അപ്പസ്‌തോലിക് വികാരിയത്തുകളും ഒരു മിലിറ്ററി ഓര്‍ഡിനറി യുമുണ്ട്.1849 ജനുവരി 13-ന് പയസ് ഒമ്പതാമന്‍ മാര്‍പാപ്പ അതിരൂപതയായി ഉയര്‍ത്തി. ഇന്ന് ക്വിത്തോ അതിരൂപതയുടെ കീഴില്‍ ആറ് സാമന്ത രൂപതകളുണ്ട്. 1995 നവംബര്‍ 11-ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്വിത്തോ അതിരൂപതയെ ഇക്വഡോര്‍ കത്തോലിക്കാസഭയുടെ ആസ്ഥാനരൂപത എന്ന പദവിയിലേക്കുയര്‍ത്തി. അതിരൂപതയെ ആറ് എപ്പിസ്‌ക്കോപ്പല്‍ വികാരിയത്തുകളായി തിരിച്ചുകൊണ്ടു ആര്‍ച്ചുബിഷപ്പും രണ്ടു സഹായമെത്രാന്മാരും ചേര്‍ന്നാണ് അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിരൂപതയില്‍ ഏകദേശം ഇരുന്നൂറോളം ഇടവകകളും അതിന്റെ കീഴിലുള്ള നിരവധി വിശ്വാസിസമൂഹങ്ങളും 4 ബസിലിക്കകളും മറ്റു സന്യാസ സ്ഥാപനങ്ങളുമുണ്ട്. ഏകദേശം മുന്നൂറോളം രൂപത - സന്യാസ വൈദികര്‍ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നു. ആയിരത്തിലധികം സന്യാസിനികളും വിവിധമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.

മിഷനറിമാര്‍ ഇന്ത്യയില്‍നിന്നും ഇക്വഡോറിലേക്ക്

2007-ലാണ് സിഎംഐ സഭ കൊച്ചി തിരുഹൃദയ പ്രോവിന്‍ സിന്റെ കീഴില്‍ ഇക്വഡോര്‍ മിഷന്‍ ആരംഭിക്കുന്നത്. ഇന്ന് 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൊച്ചി, തിരുവനന്തപുരം, മൂവാറ്റുപുഴ പ്രോവിന്‍സുകളില്‍ നിന്നുള്ള 7 വൈദികര്‍ വിവിധ രൂപതകളില്‍ ഇടവക - മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. (ഫാ. ജോഷി പുതുശ്ശേരി, ഫാ. വിപിന്‍ മഞ്ഞളി, ഫാ. ലിബിന്‍ കരിയില്‍, ഫാ. ജോഫിന്‍ കൊല്ലാറ, ഫാ. ജിത്തു, ഫാ. ഐബിന്‍). ഇതിനിടയില്‍ 15-ലധികം വൈദികര്‍ പല കാല ഘട്ടങ്ങളിലായി സേവനം ചെ യ്തു കടന്നുപോയിട്ടുണ്ട്. കേരള ത്തില്‍ നിന്നുള്ള ആരാധനാ, ഹോളി ഫാമിലി സമൂഹങ്ങളിലെ സന്യാസിനികളും ഇവിടെ സേവ നം ചെയ്യുന്നുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിന്നു ള്ള ഇതര സന്യാസസമൂഹങ്ങളിലെ ഏതാനും വൈദികരും സന്യാസിനികളും ഇക്വഡോറില്‍ മിഷന്‍ മേഖലയില്‍ പ്രവര്‍ത്തി ക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം ഏകദേശം 350 ഇന്ത്യന്‍ പൗരന്മാരാണ് ഇക്വഡോറിലുഉള്ളത്. ജോലി സംബന്ധമായി എത്തിയിരിക്കുന്നവരും ബിസിനസുകാരുമുണ്ട്. ടി സി എസില്‍ ജോലി ചെയ്യുന്നവരില്‍ മലയാളികളും ഉണ്ട്.

മിഷന്‍ വെല്ലുവിളികള്‍

മത സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇക്വഡോര്‍. മൊത്തം ജനസം ഖ്യയുടെ 75% വും റോമന്‍ കത്തോലിക്കാ വിശ്വാസികളാണ്. അതുകൊണ്ടു തന്നെ ഒരു കത്തോലിക്കാ രാജ്യമായി പരി ഗണിക്കുന്നതില്‍ തെറ്റില്ല. ഇവിടുത്തെ കത്തോലിക്കാ വിശ്വാസ പാരമ്പര്യം സ്‌പെയിനിന്റെ കോളനി വത്ക്കരണത്തോടെ തന്നെയാണ് ആരംഭിക്കുന്നത്. ആമസോണ്‍ റീജീയന്റെ ഭാഗമായതു കൊണ്ടുതന്നെ പ്രകൃതി ആരാധനയും പാരമ്പര്യ വിശ്വാസങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. സ്‌പെയിനില്‍ നിന്നുള്ള മിഷനറിമാര്‍ ഇവിടെ വിശ്വാസം പകര്‍ന്നതോടു കൂടി സംസ്‌കാരവും ആചാരവും വ്യത്യാസപ്പെട്ടു. കത്തോലിക്കാ വിശ്വാസത്തിന്റെ എല്ലാ ഭക്തിമാര്‍ഗങ്ങളും ആചരിക്കപ്പെട്ടു പോന്നു. പക്ഷേ കാലം മാറുന്നതനുസരിച്ച് അതില്‍ വലിയ ഏറ്റക്കുറച്ചില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ഇടയില്‍ സംഘര്‍ഷങ്ങള്‍ നേരിടുന്ന ഒരു വിശ്വാസസമൂഹമാണ് ഇന്നുള്ളത്.

ദൈവവിളികളുടെ കുറവാണ് സഭ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ഒരു വൈദികന് ഒന്നിലധികം ഇടവകകളും അതിന്റെ സബ് സ്റ്റേഷനുകളും നോക്കേണ്ടി വരുന്നു. ചില രൂപതയില്‍ സന്യാസിനികള്‍ ഇടവകയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനം ചെയ്യേണ്ട സാഹചര്യങ്ങളുണ്ട്. വൈദികരുടെ പരിമിതിമൂലം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദിവ്യബലി അര്‍പ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്.

പ്രാദേശികസഭയുടെ അജപാലന പ്രവര്‍ത്തനങ്ങളോക്കെ പരമാവധി നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന ഘടകമായ കുടുംബ ങ്ങളുടെ വിശുദ്ധി രൂപീകരിക്കുന്നതിലും കൗദാശിക ജീവിതത്തോ ടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിലും ഇനിയുമേറെ ചെയ്യാനുണ്ട്. ഗാര്‍ഹിക സഭ എന്നുള്ള ബോധ്യം ഇല്ലെന്നു തീര്‍ത്തു പറയാനാവില്ലെങ്കിലും ജീവിതശൈലികളും സാംസ്‌കാരവും ചിലപ്പോള്‍ അതിനു പ്രതിബന്ധങ്ങളുണ്ടാക്കുന്നുവെന്നതാണു വാസ്തവം. കൂദാശകള്‍ പതിവായി സ്വീകരിക്കുവാന്‍ താത്പര്യമുള്ളവര്‍ കുറവ്. വ്യക്തി നന്നായാല്‍ സമൂഹം നന്നാകുമെന്നതു പോലെ, കുടുംബം നന്നായാലാണല്ലോ സഭയും വളരുക.

വിശ്വാസത്തിന്റെ ഈറ്റില്ലം എന്ന് പറയാവുന്ന കേരളം പോലെയുള്ള ഒരു സ്ഥലത്ത് നിന്ന് വരുന്നവര്‍ക്ക് ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് തന്നെ വലിയ ഒരു വെല്ലുവിളിയാണ്. ഇവരുടെ സംസ്‌കാരവും രീതിയും സ്പാനിഷ് ഭാഷ യും മനസ്സിലാക്കി ഇവരുടെ ഇടയില്‍ സേവനം ചെയ്യുക അത്ര നിസ്സാരമല്ല.

എന്റെ മിഷന്‍

2018 ല്‍ യാഗ്വാച്ചി രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തില്‍ അസി. വികാരിയായിട്ടാണ് ഞാനിവിടെ സേവനം ആരംഭിച്ചത്. ഇപ്പോള്‍ ക്വിത്തോ അതിരൂപതയുടെ കീഴിലുള്ള വി. യൂദാശ്ലീഹായുടെ നാമത്തിലുള്ള ഒരു പള്ളി യില്‍ വികാരിയായി സേവനം ചെയ്യുന്നു. 2014 മുതല്‍ സിഎംഐ വൈദികരാണ് ഇവിടെ സേവനം ചെയ്തു വരുന്നത്. നമ്മുടെ നാട്ടിലെ പോലെ ഇടവകയില്‍ കുടുംബയൂണിറ്റുകള്‍, ഇടവക ചേരല്‍, ആത്മസ്ഥിതി രജിസ്റ്റര്‍ സൂക്ഷിക്കല്‍ തുടങ്ങിയ രീതികള്‍ ഇല്ലാത്തത് കൊണ്ട് ഒരു ഇടവകയില്‍ എത്ര കുടുംബങ്ങള്‍ ഉണ്ടെന്ന് കൃത്യമായി പറയുവാന്‍ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഇടവകയ്ക്ക് അതിര്‍ ത്തികള്‍ കൃത്യമായി ഉള്ളതി നാല്‍, അതിര്‍ത്തിക്കുള്ളിലുള്ള വര്‍ ആ ഇടവകയുടെ കീഴില്‍ വരുന്ന രീതിയാണ് ഇവിടുള്ളത്. അതിര്‍ത്തിയ്ക്കുള്ളില്‍ കത്തോലിക്കരും മറ്റു സെക്ടുകളിലുള്ളവരും ഉണ്ടാകും. കത്തോലിക്ക വിശ്വാസികള്‍ ഏതെങ്കിലും ആവശ്യവുമായി ദേവാലയത്തില്‍ വരുമ്പോളും അവരുടെ വീടുകളില്‍ വെഞ്ചെരിപ്പ്, രോഗീലേപനം തുടങ്ങിയവയ്ക്ക് പോകുമ്പോഴുമൊക്കെ അവരെ കാണുവാനും പരിചയപ്പെടുവാനും അവസര മുണ്ടാകും. അങ്ങനെ നോക്കു മ്പോള്‍ എന്റെ ഇടവകയ്ക്കു കീഴില്‍ ഏകദേശം എഴുപതി നായിരം ജനങ്ങള്‍ ഉണ്ടെന്നു കണക്കാക്കാം. ഇടവകയുടെ കീഴില്‍ നാല് സബ് സ്റ്റേഷനുകളുമുണ്ട് (അതില്‍ ഒരെണ്ണം പുതിയതായി രൂപംകൊണ്ടു വരുന്നതേയുള്ളൂ). എല്ലാ സബ് സ്റ്റേഷനുകളിലും ഏകദേശം ഒരു ഇടവകയുടെ എല്ലാ പ്രവര്‍ത്തന ങ്ങളും (കൂദാശകള്‍, മതബോധനം, പാരിഷ് കൗണ്‍സില്‍) നടക്കുന്നുണ്ട്. ഓരോ വര്‍ഷവും പ്രഥമ ദിവ്യകാരുണ്യ സ്വീകണ ത്തിനും സ്‌ഥൈര്യലേപന ത്തിനും 300 ലധികം കുട്ടികള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ നാട്ടിലെ പോലെ കുട്ടികള്‍ക്ക് മൂന്ന് മാസം ആകുമ്പോള്‍ മാമോദീസ നടത്തുന്ന രീതികള്‍ കുറവാണ്. മാതാപിതാക്കളുടെ വിവാഹത്തിനും അവരുടെ കുട്ടികളുടെ മാമോദീസയ്ക്കും ഒന്നിച്ചു കാര്‍മ്മികനായ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്.

ഇടദിവസങ്ങളില്‍ ബലിയര്‍പ്പണത്തില്‍ പങ്കാളിത്തം കുറവാ ണെങ്കിലും, ഞായറാഴ്ചയും പ്രധാനപ്പെട്ട ദിവസങ്ങളിലും ദൈവാലയം നിറയെ വിശ്വാസികള്‍ ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവകയുടെ പല സ്ഥലങ്ങളി ലായി ഏഴും എട്ടും ദിവ്യബലി കള്‍ അര്‍പ്പിക്കേണ്ടി വരാറുണ്ട്. അജപാലകരുടെ അഭാവമാണ് ഇതിനിടയാക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജനങ്ങള്‍ക്കു ദിവ്യബലിയില്‍ പങ്കെടുക്കുവാനുള്ള സാഹചര്യം ഉണ്ടാവുന്നത്. അന്ന് തിരക്കിന്റെ പേരില്‍ അതു ചെയ്യാതിരുന്നാല്‍ കൂദാശജീവിതത്തിനോടുള്ള അവരുടെ ആഗ്രഹത്തിന് നാം തടസ്സ മാവുകയാണ്. ഒഴിവ് പറയേണ്ട സാഹചര്യം ചിലപ്പോള്‍ ഉണ്ടായി ട്ടുണ്ട്. പൊതുവേ വൈദികരോട് ജനങ്ങള്‍ക്കു വലിയ ബഹുമാന മാണ്, അതില്‍ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല. മെത്രാന്മാരും വൈദികര്‍ക്കു വളരെ നല്ല സഹകരണവും കരുതലുമാണ് തരുന്നത്.

ജനങ്ങളുടെ സഹകരണത്തെ കുറിച്ച് എനിക്കുണ്ടായ ഒരു അനു ഭവം പങ്കുവയ്ക്കട്ടെ. എന്റെ ഇട വകാതിര്‍ത്തിയിലെ ഒരു വലിയ മലയില്‍ ഒരു സബ് സ്റ്റേഷനുണ്ട്. അതിനപ്പുറം ജനവാസമുണ്ടെ ങ്കിലും അവരിലേയ്ക്കു കാര്യ മായ ശ്രദ്ധ ഉണ്ടായിട്ടില്ലായിരു ന്നു. അവിടെ ഒരു കുര്‍ബാന അര്‍പ്പിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി ഒരു കുടുംബം അവിചാ രിതമായി വന്നു, ഞാന്‍ സമ്മതി ച്ചു. മലമുകളിലെ ദുര്‍ഘടമായ ഇടവഴികള്‍ താണ്ടി, കുര്‍ബാനയര്‍പ്പിക്കേണ്ട സ്ഥലത്തെത്തി. മലയാളത്തില്‍ സ്വര്‍ഗ്ഗം എന്നര്‍ ത്ഥം വരുന്ന ഒരു സ്പാനിഷ് പേരാണ് ആ സ്ഥലത്തിന് അവര്‍ കൊടുത്തിരിക്കുന്നത്. വളരെ അര്‍ത്ഥവത്തായത് തന്നെ, കാരണം പ്രകൃതി അത്ര മനോഹരമായിരുന്നു. ചെറിയ ചെറിയ വീടുകളും, സമൃദ്ധമായ കൃഷി സ്ഥലങ്ങളും. എപ്പോഴും കോടമഞ്ഞ് നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ ഗ്രാമം.

ദിവ്യബലി അര്‍പ്പിക്കാന്‍ പ്രത്യേക സ്ഥലമൊന്നും ഇല്ലായിരു ന്നു. കുര്‍ബാനയ്ക്ക് ക്ഷണിച്ച വരുടെ കൊച്ചുവീടിന്റെ മുന്‍വശ ത്ത് ചെറിയ മേശയില്‍, കോടമ ഞ്ഞില്‍ നിന്നുകൊണ്ട് അവിടു ത്തെ ആദ്യ കുര്‍ബാന അര്‍പ്പിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ച് എത്തിയ കുഞ്ഞുങ്ങളും യുവജന ങ്ങളും പ്രായമായവരുമുള്ള ഒരു സമൂഹം. നാളുകള്‍ക്ക് ശേഷം ദിവ്യബലിയില്‍ പങ്കെടുത്തതിന്റെ യും സ്വന്തം മണ്ണില്‍ ആദ്യമായി ബലിയര്‍പ്പിക്കപ്പെട്ടതിന്റെയും സന്തോഷവും സംതൃപ്തിയും അവരുടെ മുഖത്ത് വ്യക്തമായി രുന്നു. ആ മനുഷ്യരെ കണ്ട പ്പോള്‍, വലിയ മിഷനറിയുടെ വചനം ഓര്‍ത്തു, 'അവര്‍ ഇടയ നില്ലാത്ത ആടുകളെ പോലെ ആയിരുന്നു'. അവരുടെ സന്തോഷം കണ്ടപ്പോള്‍, നിങ്ങളുടെ എന്ത് അജപാലന ആവശ്യ ങ്ങള്‍ക്കും ഇടവക ഓഫീസില്‍ സമീപിക്കാമെന്നും പരിമിതികള്‍ ഉണ്ടെങ്കിലും സാധിക്കുന്ന വിധത്തില്‍ സഹായിക്കാമെന്നുമുള്ള വാഗ്ദാനം അവര്‍ക്കു ഞാന്‍ നല്‍കി. അപ്പോള്‍ ആ പ്രദേശ ത്തെ ഭൂവുടമ എന്നെ സമീപിച്ചു പറഞ്ഞു, ''ഇവിടുത്തെ വിശ്വാസി കള്‍ക്ക് ദിവ്യബലി വേണം, അതിനു വേണ്ടി ഒരു പള്ളി പണിയാനു ള്ള സ്ഥലം ഞാന്‍ രൂപതയ്ക്ക് സംഭാവനയായി നല്കാം, അതു പൂര്‍ത്തിയാകുന്നത് വരെ തന്റെ സ്ഥാപനത്തിലെ ഹാളില്‍ ബലി യര്‍പ്പിക്കാനും, വേദപാഠത്തിനും സൗകര്യവും ചെയ്തു തരാം.'' ഒരു സമൂഹത്തോടു പറഞ്ഞ 'YES' ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. പിന്നെയെല്ലാം നടന്നത് വലിയ അത്ഭുതങ്ങള്‍ ആയിരുന്നു.

കാറ്റിക്കിസം അധ്യാപകരും, ഇടവകയിലെ കുറച്ചുപേരും ചേര്‍ന്ന് അവിടുള്ള വീടുകള്‍ സന്ദര്‍ശിച്ച് ദിവ്യബലിയും കൂദാശകളും സ്വീകരിക്കാ നുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി. അതനുസരിച്ച് മതബോധനക്ലാസുകള്‍ ആരംഭിച്ചു. പുതിയ ഒരു സബ് സ്റ്റേഷന്‍ തുടങ്ങു വാനുള്ള ആര്‍ച്ചുബിഷ പ്പിന്റെ അനുവാദം ലഭിച്ചു. സ്ഥലം ഏറ്റെടുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതി നിടയില്‍ ബലിയര്‍പ്പിക്കാനും, വേദപാഠത്തിനും കൂടുതല്‍ സൗകര്യമൊരുക്കാന്‍ വിശ്വാസി കള്‍ തീരുമാനിക്കുകയും, പുതിയ പള്ളിയും ക്ലാസ്സ് മുറികളും ഉണ്ടാ കുന്നതു വരെ, തല്‍ക്കാലത്തേക്ക് ഒരു ഷെഡ് പണിയുവാന്‍ ഒരു വ്യക്തി തന്റെ ഭൂമി വിട്ടു നല്‍കുകയും ചെയ്തു. ജനങ്ങള്‍ അവരുടെ ചില്ലിക്കാശുകള്‍ സമാഹരിച്ച് താല്‍ക്കാലിക ഷെഡ്, എല്ലാവരു ടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കി. 10 കുട്ടികള്‍ക്കു മാമോദീസാ നല്‍കിക്കൊണ്ട് അവിടെ ആദ്യത്തെ ബലിയര്‍പ്പി ച്ചു. പുതിയൊരു ചരിത്രം കുറിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം ജനങ്ങളിലെല്ലാവരിലുമുണ്ടായിരുന്നു. ഒരു വശത്ത് വിശ്വാസത്തിന്റെ മൂല്യച്യുതി ഉണ്ടെങ്കിലും അതിനു ചില മറുവശങ്ങളും തെളിവാണ് ഈ സംഭവം.

ആടുകളുടെ മണമുള്ള ഇടയന്മാര്‍

ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതു പോലെ 'ആടുകളുടെ ചൂര് അറിയുന്ന ഇടയന്മാരായ' മെത്രാന്മാരെ ഇക്വഡോറില്‍ നമുക്കു കാണാന്‍ സാധിക്കും. സ്വന്തമായി വണ്ടി ഓടിച്ചു മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന മെത്രാന്മാര്‍ സര്‍വ്വ സാധാരണമാണ്. ക്വിത്തൊ അതിരൂപത ആര്‍ച്ചുബിഷപ്പ് സ്ഥാനം ഏറ്റെടുത്തിട്ട് മൂന്ന് വര്‍ഷം തികഞ്ഞു. അതിനുള്ളില്‍ തന്റെ രൂപതയിലെ എല്ലാ ഇടവകകളിലും ഒരു മുന്നറിയിപ്പും ഇല്ലാതെ അദ്ദേഹം സന്ദര്‍ശിച്ച് ബലിയര്‍പ്പിച്ചു കഴി ഞ്ഞു. ഏതെങ്കിലും ആഘോഷങ്ങള്‍ക്കോ പരിപാടികള്‍ക്കോ വേണ്ടി പോകുമ്പോഴുള്ള ഇടവക സന്ദര്‍ശനമല്ല ഇവയൊന്നും. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഇടവകയില്‍ സന്ദര്‍ശനം നടത്താന്‍ പ്രത്യേക ക്ഷണമോ, ആഘോഷമോ വേണ്ടെന്നും അതു തന്റെ കടമയാണെന്നുമാണ് അദ്ദേഹം പറയുക.

മിഷണറിമാര്‍ക്ക് ഒത്തിരിയേറെ അവസരങ്ങളുള്ള ഒരു രാജ്യമാണ് ഇക്വഡോര്‍. ചെറുതും വലുതുമായ വെല്ലുവിളികള്‍ ഏറ്റെടു ക്കുവാന്‍ തയ്യാറാകുന്നവരെ എന്നും സ്വാഗതം ചെയ്യുന്ന പ്രാദേശിക സഭയാണ് ഇവിടെ യുള്ളത്. മിഷന്‍ ശുശ്രൂഷക്കായി എത്തുന്നവരെ അവര്‍ ഹൃദയപൂര്‍വം കാത്തിരിക്കുന്നു. "Love is the root of missions; sacrifice is the fruit of missions." - Roderick Davis.

എറണാകുളം അങ്കമാലി അതിരൂപതയില്‍, മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലമാണ് എന്റെ ഇടവക. മാര്‍തോമ്മായുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നു. ശ്ലീഹാ പകര്‍ന്നു തലമുറകള്‍ കൈമാറിയ വിശ്വാസദീപവുമായി ലോക ത്തിന്റെ മറ്റൊരതിര്‍ത്തിയിലേയ്ക്കു അയക്കപ്പെട്ടത് ഒരു നിയോഗമായിരിക്കാം. അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനു ലോകമെമ്പാടും നിന്നുള്ള വിശ്വാസികളെത്തുമ്പോള്‍ അവര്‍ക്ക് ആതിഥ്യമേകാന്‍ ക്വിത്തോയിലായിരിക്കാന്‍ കഴിയുന്നതും ഒരു മിഷണറിയുടെ മറ്റൊരു നിയോഗമായി കാണുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org