ഫാ. സജി മാത്യു കണയങ്കല്‍ സി എസ് ടി
അടിയന്തരാവസ്ഥ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ജൂണ്‍ 25 ഭരണഘടന ഹത്യാദിനമായി ആചരിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തില്‍ നിരവധി മാനങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അടിയന്തരാവ സ്ഥയുടെ കറുത്ത നാളുകള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി നമ്മെ ജാഗരൂകരാ ക്കുമ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ 'ജയ് ഭരണഘടന' എന്ന മുദ്രാവാക്യത്തിന്റെ ബലത്തില്‍ വിമര്‍ശനം രൂക്ഷമാക്കുന്ന പ്രതിപക്ഷത്തെ നേരിടുന്നതിനുള്ള ഒറ്റമൂലി പ്രയോഗമായും ഇതിനെ കാണാവുന്നതാണ്. ആഭ്യന്തര പ്രശ്‌നങ്ങളാലോ യുദ്ധത്താ ലോ രാജ്യസുരക്ഷ ഗുരുതരമായ ഭീഷണി നേരിടുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനെ അനുവദിക്കുന്ന ഭരണഘടനയുടെ 352-ാം വകുപ്പ് അടിസ്ഥാനമാക്കി ചരിത്രത്തില്‍ മൂന്നുതവണയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യ-ചൈന യുദ്ധകാലമായിരുന്ന 1962 ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 21 വരെയായിരുന്നു ആദ്യ അടിയന്തരാവസ്ഥ. രണ്ടാമത്തേതാകട്ടെ, 1971 ഡിസംബര്‍ 3 മുതല്‍ 17 വരെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ പശ്ചാത്തലത്തിലും. 1975-77 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റ് രാഷ്ട്രീയ അസ്ഥിരത നേരിട്ടപ്പോള്‍ നടത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപനമാണ് മൂന്നാമത്തേത്. ഇതില്‍ മൂന്നാമത്തെ കാലഘട്ടമാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള നീറുന്ന ഓര്‍മ്മകളുമായി നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നത്.
അടിയന്തരാവസ്ഥയും സ്വേച്ഛാധിപത്യ ഭരണവും
രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ ബഹുമുഖ കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ പേരില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ശിക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതി 1975 ജൂണ്‍ 12-ന് പ്രഖ്യാപിച്ച വിധിയായിരുന്നു അടിയന്തരാവസ്ഥയിലേക്ക് നയിച്ച പ്രധാന ഘടകം.
ഇരുപത്തിയൊന്നു മാസം ദീര്‍ഘിച്ച അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ ഇരുണ്ട കാലമായിരുന്നു. അധികാരം ഉപജാപപ്രവര്‍ത്തനങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ പ്രധാനമന്ത്രിയും അവരുടെ അനുകൂലികളും രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം നടത്തി. ഇക്കാലയളവില്‍ ആയിരക്കണക്കിനാളു കള്‍ പ്രത്യേകമായി പ്രതിപക്ഷ നേതാക്കള്‍ ജയിലുകളില്‍ അടക്കപ്പെട്ടു. സര്‍ക്കാര്‍ മേഖലയിലുള്ള പല ഉദ്യോഗസ്ഥരെയും അനാവശ്യമായി ജോലിയില്‍ നിന്നും പുറത്താക്കി. ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ പ്രകാരമുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. അധികാരം വ്യക്തി കേന്ദ്രീകൃതമായപ്പോള്‍ എല്ലാത്തരത്തിലു മുള്ള എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്ത പ്പെട്ടു. എല്ലാറ്റിനും ഉപരിയായി മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിക്ക പ്പെടുകയും ചെയ്തു. പൗരാവകാശ പ്രവര്‍ത്തകയായി രുന്ന രജനി കോത്താരി അടിയന്തരാവസ്ഥയുടെ ഒരു സംക്ഷിപ്ത ചിത്രം നല്‍കുന്നത് ഇങ്ങനെയാണ്: ''പരിധികളെല്ലാം ലംഘിച്ച ഒരു സാഹചര്യമായിരു ന്നു അത്. രാഷ്ട്രസൗധത്തെയാ കെ കയ്യടക്കിയ ഒരു ഭരണ പാര്‍ട്ടിയും അതിന്റെ നേതാവും രാജ്യത്തെ അവരുടെ സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തു. അടിസ്ഥാനപരമായി ഫെഡറല്‍ ആയ ഒരു സമൂഹ ത്തിന്റെമേല്‍ അമിതമായ അധികാര പ്രയോഗം അടിച്ചേല്‍പ്പിച്ചു. ഈ അധികാര കേന്ദ്രീകൃത സംവിധാനത്തെ വ്യക്തിപരമായ അതിജീവന ത്തിനും കുടുംബപരമായ സ്വത്താര്‍ജനത്തിനുമായി അവര്‍ ദുരുപയോഗിച്ചു. രാജ്യത്തെ മുഴുവന്‍ കവര്‍ന്നെടുത്ത ആ നടപടി ഭീതിയുടെയും ഭീകരത യുടെയും അന്തരീക്ഷം നാടെങ്ങും പരത്തി...''
ഒട്ടനവധി നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പാക്കിയതി നിടയില്‍, ഏറ്റവും കുപ്രസിദ്ധമായി ത്തീര്‍ന്നത് ഇന്ദിരാഗാന്ധി പത്രമാസികകളെ കൈകാര്യം ചെയ്ത രീതിയാണ്. ഒട്ടെല്ലാ മുഖ്യധാരാ പത്രങ്ങളും ആനുകാലികങ്ങളും അടിയന്തരാവ സ്ഥയുടെ ക്രോധത്തിന് വിധേയ മായി. പലരും പ്രസിദ്ധീകരണ ങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടു, പത്രപ്രവര്‍ത്തകര്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടു. രാജ്യമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഗവണ്‍മെന്റ് നല്‍കി. 1976 മെയ് മാസത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏഴായിരത്തോളം മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഏതായാലും, 21 മാസങ്ങള്‍ക്കുശേഷം 1977 ജനുവരി 18 ന് ഇന്ദിരാഗാന്ധി ആഹ്വാനം ചെയ്തതിന്റെ വെളിച്ചത്തില്‍, മാര്‍ച്ച് 16 മുതല്‍ 20 വരെ തിരഞ്ഞെടുപ്പ് നടക്കുകയും മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു. പ്രതീക്ഷിച്ചിരുന്നതു പോലെ ഇന്ദിരയ്ക്ക് അധികാരം നഷ്ടപ്പെട്ടു; പ്രതിപക്ഷത്തെ ജനതാ മുന്നണി അധികാരത്തില്‍ വരുകയും ചെയ്തു.
അടിയന്തരാവസ്ഥകാലത്ത് ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ പ്രകാരമുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. അധികാരം വ്യക്തി കേന്ദ്രീകൃതമായപ്പോള്‍ എല്ലാത്തരത്തിലുമുള്ള എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഒപ്പം മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുകയും ചെയ്തു.
സ്വേച്ഛാധിപത്യവും മതേതരത്വം നേരിടുന്ന വെല്ലുവിളികളും
അടിയന്തരാവസ്ഥയുടെ കറുത്ത ഓര്‍മ്മകള്‍ ഇന്ത്യന്‍ ജനാധിപത്യം സമീപകാലത്ത് നേരിടുന്ന വെല്ലുവിളി കളെ ജാഗ്രതയോടെ നേരിടാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. സമസ്ത മേഖലകളിലേക്കും പല രൂപങ്ങളില്‍ സ്വേച്ഛാധിപത്യം ഇഴഞ്ഞു കയറുന്നതായി ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കും. തന്റെ ഏകാധിപത്യത്തെ ഇന്ദിരാഗാന്ധി കുടുംബരാഷ്ട്രീയവുമായാണ് ബന്ധിപ്പിച്ച തെങ്കില്‍, ഹിന്ദു വര്‍ഗീയതയുമായിട്ടാണ് നരേന്ദ്രമോദി അതിനെ കൂട്ടിച്ചേര്‍ക്കുന്ന തെന്നു പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ നിരീക്ഷിച്ചിട്ടുണ്ട്. ''സ്വേച്ഛാധിപത്യപ്രവണതകളും അധികാര പ്രമത്തതയുടെ അഭിരുചികളുമുള്ള ഏകാധിപതി'' എന്നാണ് നരേന്ദ്രമോദിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. മോദി ഗവണ്‍മെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ നിരവധി സംഭവങ്ങള്‍ ഉദാഹരിച്ചു കൊണ്ടാണ് ഗുഹ തന്റെ വാദത്തെ ബലപ്പെടുത്തുന്നത്. ''അടിയന്തരാവസ്ഥ യുടെ പ്രഖ്യാപനം ക്രൂരവും പെട്ടെന്നുള്ള തുമായിരുന്നെങ്കില്‍ അഭിനവ അടിയന്തരാ വസ്ഥ കൂടുതല്‍ രഹസ്യാത്മകവും വ്യവസ്ഥാപിതവുമാണ്'' എന്ന Citizens commission on Election ന്റെ കോഡിനേറ്ററും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം ജി ദേവശ്യാമിന്റെ വാക്കുകള്‍ ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇന്ദിരാഗാന്ധിയുടെ കാലത്തേതില്‍ നിന്ന് തികച്ചും ഭിന്നമായി ഇന്ത്യയുടെ മതേതരഘടന വന്‍തോതില്‍ അഭിനവ അടിയന്തരാവസ്ഥ കാലത്ത് വെല്ലു വിളിക്കപ്പെട്ടിരിക്കുകയാണ്. 'ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് നാം തിരികെ എത്തുമോ: 2024 ജനവിധിയുടെ സൂചനകള്‍' എന്ന വിഷയത്തില്‍ യോഗേന്ദ്ര യാദവ് അടുത്ത യിടെ നടത്തിയ പ്രഭാഷണ ത്തില്‍ ജനാധിപത്യത്തിന്റെ മറവിലുള്ള സ്വേച്ഛാധിപത്യ ത്തിന്റെ പാഠപുസ്തകമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തിന്റെ മറവിലുള്ള സ്വേച്ഛാധിപത്യ ത്തിന്റെയും ഭൂരിപക്ഷാധിപത്യ ത്തിന്റെയും മിശ്രണം ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലേക്കും നുഴഞ്ഞുകയറിയിട്ടുണ്ട്. ഒരു മതാധിപത്യഭരണമായി രാജ്യം ഔദ്യോഗികപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രായോഗികമായി ഭൂരിപക്ഷ മതത്തിന്റെ ആധിപത്യമാണ് നടപ്പിലാവുന്നത്. ജനാധിപത്യ ത്തിന്റെ മറവിലുള്ള സ്വേച്ഛാധി പത്യവും മതാധിപത്യവും നമ്മുടെ രാജ്യത്തില്‍ ഭീഷണി യായി വളരുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്.
തന്റെ ഏകാധിപത്യത്തെ ഇന്ദിരാഗാന്ധി കുടുംബ രാഷ്ട്രീയവുമായാണ് ബന്ധിപ്പിച്ചതെങ്കില്‍, ഹിന്ദു വര്‍ഗീയതയുമായിട്ടാണ് നരേന്ദ്രമോദി അതിനെ കൂട്ടിച്ചേര്‍ത്തത്.
ഹിന്ദുദേശീയതയുടെ ഉയര്‍ച്ചയും വ്യാപനവും അതി തീവ്ര ഹൈന്ദവ വല്‍ക്കരണ ത്തിന് പ്രാധാന്യം കൊടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നാനാത്വത്തിന്റെയും വൈവിധ്യ ത്തിന്റെയും സൗന്ദര്യത്തിന് പകരം ഭൂരിപക്ഷ സംസ്‌കാര ത്തിന്റെ ചിട്ടകളും ഭാഷകളും അനുഷ്ഠാനങ്ങളും ദേശീയ മാനകമാവുകയും സാംസ്‌കാ രിക അരികുവല്‍ക്കരണം തീവ്രമാവുകയും ചെയ്യുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വൈവിധ്യ പൂര്‍ണ്ണമായ സാംസ്‌കാരിക സവിശേഷതകള്‍ ഒതുക്കപ്പെടു കയോ തമസ്‌കരിക്കപ്പെടുക യോ ചെയ്യുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരായ വിവേചനവും സാമൂഹ്യ തിരസ്‌കാരവും പല പ്രകാര ങ്ങളില്‍ വര്‍ധിച്ചുവരുന്ന കാഴ്ചകളും ഇന്ന് പരിചിത മാണ്. നരേന്ദ്രമോദി അധികാര ത്തിലിരുന്ന പത്തുവര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ത്തിന്റെ അതിരുകളിലേക്ക് തള്ളിനീക്കപ്പെട്ടു. പല ന്യൂനപക്ഷ ദേവാലയങ്ങളും സ്ഥാപനങ്ങളും അക്രമത്തിന് വിധേയമായി. ഈ രാജ്യത്തി ലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഈ അടുത്ത കാലത്ത് ഐക്യ രാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ട്. ബിജെപി എം പി മാരും മന്ത്രിമാരും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ നിരന്തരം അധിക്ഷേപിക്കുന്നു. അവരുടെ വിദ്വേഷ പ്രസംഗങ്ങളും സന്ദേശങ്ങളും അനുയായികള്‍ വാട്‌സാപ്പിലും യൂട്യൂബിലും പ്രചരിപ്പിക്കുന്നു. പുരോഗമന വാദികളായ നിരവധി ബുദ്ധി ജീവികളും പത്രപ്രവര്‍ത്തകരും കൊല്ലപ്പെടുകയും ചിലര്‍ തടവിലടയ്ക്കപ്പെടുകയും ചെയ്തു. കന്നുകാലി വ്യാപാരി കളെയും മാംസാഹാരികളെയും ആക്രമിക്കുകയും കൊല്ലുക യും ചെയ്തുകൊണ്ട് ഗോസംരക്ഷകര്‍ തെരുവുകളില്‍ ചുറ്റിക്കറങ്ങുന്നു. ഹൈന്ദവരല്ലാ ത്ത സഹപൗരന്മാര്‍ക്കെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിട യിലും സാധാരണ ജനങ്ങള്‍ ക്കിടയിലും ശത്രുത വളര്‍ത്തുന്നതിന്, പാഠ പുസ്തകങ്ങളും ചരിത്രപാഠങ്ങളും തിരുത്തി എഴുതുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കുന്നവര്‍ക്ക് സമസ്ത മേഖലകളിലേക്കും സ്വേച്ഛാധിപത്യം പല രൂപത്തില്‍ കടന്നുവരുന്നതായി കാണാന്‍ കഴിയും.
കാശ്മീരിലെ 370-ാം വകുപ്പ് പിന്‍വലിച്ചതും പൗരത്വ ഭേദഗതി നിയമവും ഗവണ്‍ മെന്റിന്റെ മറ്റുപല നടപടികളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്ന തായിരുന്നു. എല്ലാ മതങ്ങള്‍ ക്കും തുല്യമായ അവകാശം ഉറപ്പുവരുത്തുന്ന മതേതരത്വം ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ മതേതരത്വ മൂല്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഭൂരിപക്ഷ മതത്തിന്റെ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന രീതി വര്‍ധിച്ചുവരുന്നു. സഹവര്‍ത്തിത്വത്തിലും വിവിധ വിഭാഗങ്ങളോടുള്ള തുല്യമായ പരിഗണനയിലും അടിസ്ഥാന മിട്ട ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ ബഹുസ്വരസ്വഭാവത്തെ അത് അപകടപ്പെടുത്തുന്നു. എം ജി ദേവശ്യാമിന്റെ വാക്കുകളില്‍; ''മതഭ്രാന്തും സമുദായ വിദ്വേഷവും ഒറ്റപ്പെട്ടതല്ലാതാകുകയും അതൊരു വ്യവസ്ഥാപിത രീതിയും രാജ്യപദ്ധതിയുമാവുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ട ത്തിലാണ് നാം ജീവിക്കുന്നത്. ജനാധിപത്യവും ജനാധിപത്യ മൂല്യങ്ങളും ഇവിടെ വെറും പ്രഹസനമായിരിക്കുന്നു.''
റിപ്പബ്ലിക്കിന്റെ ശിഥിലീകരണം
ജനാധിപത്യമുദ്രകള്‍ മാഞ്ഞില്ലാതാകുന്നു എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള മറ്റൊരു ഗൗരവതരമായ നിരീക്ഷണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് വളരെ പ്രകടമായിരുന്നു. യോഗേന്ദ്രയാദവിന്റെ അഭിപ്രായത്തില്‍, ''1950 ജനുവരി 26 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് 2019 ല്‍ അവസാനിച്ചു.'' അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഒരു യഥാര്‍ത്ഥ പാര്‍ലമെന്ററി തിരഞ്ഞെടുപ്പാ യിരുന്നില്ല. മറിച്ച് ഹിതപരിശോധന മാത്രമായിരുന്നു. ഒരു തരത്തിലുള്ള നിയന്ത്രിത തിരഞ്ഞെടുപ്പാണിത്. ബി ജെ പി, എന്‍ ഡി എ എന്നിവയായിരുന്നില്ല ഈ തിരഞ്ഞെടുപ്പിന്റെ കേന്ദ്രം. മറിച്ച് പരമോന്നത നേതാവായ മോദി, തന്റെ ഭരണകൂടത്തിന് നിരുപാധികമായ അംഗീകാരം, 'മോദി കി ഗ്യാരണ്ടി' എന്ന മുദ്രാവാക്യത്തിലൂടെ തേടുകയായിരുന്നു. തിരഞ്ഞെടുപ്പ് എന്ന പേരില്‍ നടത്തുന്ന ഈ ജനഹിത പരിശോധന പ്രതിപക്ഷത്തെ നിര്‍വീര്യമാക്കിയും അവര്‍ക്ക് അവകാശപ്പെട്ട ഭരണഘടനാ സ്വാതന്ത്ര്യം ധ്വംസനം ചെയ്തും ഏത് വിധേനയും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ഉപാധി മാത്രമായി മാറുന്നു. റഷ്യ, തുര്‍ക്കി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ പല രീതിയില്‍ അരങ്ങേറുന്ന ഈ പ്രതിഭാസം, സ്വേച്ഛാധിപത്യത്തിലേക്ക് ഒരു ജനതയെ നയിക്കും. ഈ പശ്ചാത്തല ത്തിലാണ് യാദവിന്റെ നിരീക്ഷണങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. പണവും മാധ്യമങ്ങളും മോദിയെന്ന മിത്തും ചേര്‍ന്നു ബി ജെ പി ക്ക് വേണ്ടത്ര അംഗസംഖ്യ സമാഹരിക്കുവാനുള്ള ഒരു മാര്‍ഗമായിരുന്ന 2024 ലെ തിരഞ്ഞെടുപ്പ് 1977 ലെ പൊതു തിരഞ്ഞെടുപ്പില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യയു ടെ ഒന്നാമത്തെയും രണ്ടാമത്തെയും, റിപ്പബ്ലിക്കുകള്‍ക്കിടയിലെ അതിര്‍ത്തിയി ലായിരിക്കുന്ന നാമിപ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷങ്ങളി ലൂടെയാണ് യാത്ര ചെയ്യുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പിന്നോട്ടടിക്കുന്നതില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ശക്തമായി രേഖപ്പെടുത്തുക യും ഏക പാര്‍ട്ടി, ഏകവ്യക്തി, ഏക അധികാരം എന്ന ആദര്‍ശ വത്കരണത്തെ പുറന്തള്ളുകയും ചെയ്തു.
കൂടാതെ, കഴിഞ്ഞ ഏതാനും വര്‍ഷ ങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ ബലഹീനമാകുന്നതും നമുക്ക് നിരീക്ഷിക്കാനാവും. നീതിന്യായ സംവിധാനം ഒരളവോളം അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പരിശ്രമിക്കു ന്നുണ്ടെങ്കിലും ഭൂരിപക്ഷം ജനാധിപത്യ സ്ഥാപനങ്ങളും ഭരണകൂടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന കേവല പിണിയാ ളുകളായി മാറി. ഇ ഡി, സി ബി ഐ തുടങ്ങിയ വിവിധ ഏജന്‍സികളുടെ പ്രവര്‍ ത്തനങ്ങള്‍ പ്രതിപക്ഷ നേതാക്കളെയും ഭരണകൂട വിമര്‍ശകരെയും മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ മറ്റെന്താണ് മനസ്സിലാക്കേ ണ്ടത്? എം എല്‍ എ മാരെയും എം പി മാരെയും വിലയ്ക്ക് വാങ്ങുകയും ഭരണ പക്ഷത്തിന്റെ ഭാഗമായി കഴിഞ്ഞാല്‍ അഴിമതി ആരോപണങ്ങള്‍ വെളുപ്പിച്ചെടു ക്കുകയും ചെയ്യുന്ന രാഷ്ട്രീയപശ്ചാത്ത ലം ഏകാധിപത്യത്തിന് കുഴലൂത്തുകാരെ സൃഷ്ടിക്കുകയാണ്. ഇതില്‍ ഏറ്റവും ലജ്ജാകരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനമാണ്. പ്രധാനമന്ത്രിയുടെ പ്രചാരണത്തിനുള്ള സൗകര്യത്തിനനു സരിച്ച് അവര്‍ തെരഞ്ഞെടുപ്പിന്റെ സമയ ക്രമം നിശ്ചയിച്ചുവെന്ന വിമര്‍ശനത്തില്‍ കാമ്പുണ്ട്. പ്രതിപക്ഷ നേതാക്കളുടെ നിരവധി അവകാശങ്ങള്‍ നിഷേധിച്ചതിന് പുറമേ സാധ്യമാകുന്ന രീതിയിലെല്ലാം അവരെ ഉപദ്രവിക്കുകയും ചെയ്തു.
സാഷ്ടാംഗം പ്രണമിക്കുന്ന മാധ്യമങ്ങള്‍
'കുനിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇഴഞ്ഞു' എന്നാണ് അടിയന്തരാവസ്ഥ ക്കാലത്തെ മാധ്യമങ്ങളെ നോക്കി എല്‍ കെ അദ്വാനി അഭിപ്രായപ്പെട്ടത്. സെന്‍സര്‍ഷിപ്പ് ആയിരുന്നു ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്കെതിരെ ഉപയോഗിച്ച ഏറ്റവും ശക്തമായ ആയുധം. ഇന്ന് നേരിട്ടുള്ള സെന്‍സര്‍ഷിപ്പ് ഇല്ലെങ്കിലും നിരവധി മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും ഗവണ്‍മെന്റില്‍ നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ സമ്മര്‍ദ ത്തെ നേരിടുന്നു. നിയമ നടപടികള്‍, റെയ്ഡുകള്‍, വിവരനിഷേധം തുടങ്ങിയ സമ്മര്‍ദതന്ത്രങ്ങള്‍ ഗവണ്‍മെന്റ് മാധ്യമങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നു. ഭരണകൂട താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ അന്വേഷണാത്മകവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവര്‍ക്കെതിരെ അപകീര്‍ത്തികരമായ രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്യുന്നു. മാധ്യമ മേല്‍നോട്ട സമിതി കളും ഭരണകൂടത്തിന്റെ താല്‍പര്യ സംരക്ഷകരായി മാറിയിരിക്കുകയാണ്. വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയോ ശിക്ഷാ നടപടികളിലൂടെയും നിയന്ത്രണങ്ങളിലൂടെ യും നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ചാവേര്‍പ്പടകളെ ഉപയോഗിച്ച്, വിമര്‍ശിക്കുന്നവരെ വേട്ടയാടു മ്പോള്‍ പലരും നിശ്ശബ്ദതയിലേക്ക് പിന്‍വാങ്ങുന്നു. ഗവണ്‍മെന്റ് നയങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ഹനിക്കുന്നതാണെങ്കില്‍ അതിനെ തുറന്നു കാട്ടുക മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗും വളച്ചൊടിക്കലും സ്തുതിപാടലും രാജ്യത്ത് സാമൂഹ്യ വിഭജനങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുകയും അത് പാര്‍ശ്വവല്‍ക്കരണ ത്തിനും വലിയ അവകാശനിഷേധത്തിനും കാരണമാകുകയും ചെയ്യും.
ജനാധിപത്യത്തിന്റെ മറവിലുള്ള സ്വേച്ഛാധിപത്യത്തിന്റെ പാഠപുസ്തകമായി ഇന്ത്യ മാറിയിരിക്കുന്നുവോ?
ഉന്നത ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടി ക്കുന്നതിനും സെന്‍സര്‍ഷിപ്പിനുള്ള സമ്മര്‍ദ ങ്ങളെ ചെറുക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ ക്ക് ശരിയായ പരിശീലനം നല്‌കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെ യും സാമൂഹ്യനീതിയുടെയും മൂല്യങ്ങള്‍ ഭീഷണിക്ക് വിധേയമാകുമ്പോള്‍ ഈ വിഷയങ്ങളെ ധീരതയോടും വിവേകത്തോടും ശരിയായ ദേശസ്‌നേഹത്തോടും കൂടെ നേരിടുവാന്‍ അവര്‍ പഠിക്കണം. രാജ്യത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ അഭിപ്രായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് കഴിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി മാറുക. പത്രസ്വാതന്ത്ര്യ ത്തിനും പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം പരത്തുന്നതിനും പൗരസമൂഹ സംഘടനകള്‍ക്കും അവരുടേതായ പങ്ക് നിര്‍വഹിക്കുവാനുണ്ട്. പൗരസമൂഹങ്ങളുടെ പ്രചാരണം, സ്ഥാപനങ്ങളുടെ പിന്തുണ, നിയമ പരിഷ്‌കാരങ്ങള്‍, ആഭ്യന്തര ഇടപെടലുകള്‍ എന്നിവ വീഴ്ച കൂടാതെ നിവര്‍ന്ന് നില്‍ക്കുന്നതിന് മാധ്യമങ്ങളെ സഹായിക്കും. ഇന്ത്യന്‍ സമൂഹത്തിലെ വൈവിധ്യപൂര്‍ണ്ണമായ അഭിപ്രായങ്ങളെയും ജനങ്ങളുടെ വിയോജിപ്പുകളെയും അവതരിപ്പിക്കുന്നതിന് പത്രങ്ങള്‍ സ്വതന്ത്രമായി നിലകൊള്ളേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ സംരക്ഷിക്കുകയും ഭരണഘടനയെ നാശത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണ്ടത് അവരുടെ കടമയാണ്.