ഡേഞ്ചറസ് മെമ്മറീസ്!

Dangerous Memory, Johann Baptist Metz,
Published on

ജർമ്മൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനും “New Political Theology” എന്ന ദൈവശാസ്ത്ര ധാരയുടെ ശില്പികളിൽ ഒരാളുമായ യൊഹാൻ ബാപ്റ്റിസ്റ്റ് മെറ്റ്സ് (Johann Baptist Metz) മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയമാണ് “ഡേഞ്ചറസ് മെമ്മറി” എന്നത്.

രണ്ടാം ലോക മഹായുദ്ധവും ഹോളോ കോസ്റ്റും ചരിത്ര ത്തിലെ ഇരകളുടെ നിലവിളിയും അവഗണിക്കുന്ന ദൈവശാസ്ത്ര ത്തിന് പ്രസക്തിയില്ല എന്ന തിരിച്ചറിവിലാണ് ജെ ബി മെറ്റ്സ് ഡേഞ്ചറസ് മെമ്മറീസ് എന്ന ആശയത്തെ വികസിപ്പിച്ചെടു ക്കുന്നത്.

“അപകടകരമായ ഓർമ്മ” എന്നത് ഭൂതകാലത്തെ വെറുതെ ഓർമ്മിച്ചെടുക്കുന്ന വെറുമൊരു ഞെട്ടൽ അല്ല, മറിച്ച് വർത്ത മാനകാലത്തിലെ നെറികേടുക ളെയും അനീതികളെയും ചോദ്യം ചെയ്ത് മനുഷ്യരെ നീതി ബോധത്തിലേക്കും കൂട്ടുത്തര വാദിത്വത്തിലേക്കും നയിക്കുന്ന “Live Memory” ആണ് Dangerous Memory.

“ഭൂതകാലത്തിൻ പ്രഭാവ തന്തുക്കളാൽ

ഭൂതിമത്തായൊരു ഭാവിയെ നെയ്ക നാം”

എന്നു പാടിയ മലയാളകവി യുടെ സമാന്തര രേഖയിലാണ് മെറ്റ്സിന്റെ സഞ്ചാരം.

“നെറികെട്ട അധികാരത്തി നെതിരായ മനുഷ്യന്റെ സമരം മറവിക്കെതിരായ ഓർമ്മയുടെ സമരമാണെന്ന്” പറയുന്ന മിലൻ കുന്ദേരയോടാണ് ഒരുപക്ഷേ മെറ്റ്സ് അടുത്തു നിൽക്കുന്നത്.

കാൾ റാനറിന്റെ പ്രിയപ്പെട്ട ശിഷ്യനായ മെറ്റ്സ് (ഓസ്ട്രിയയിലെ ഇൻസ്ബ്രൂ ക്കിൽ കാൾ റാനറുടെ ഗൈഡൻസിലാണ് മെറ്റ്സ് ഉപരിപഠനം നടത്തിയത്), പക്ഷേ, ദൈവശാസ്ത്രത്തിന് കുറേക്കൂടി മാനുഷിക മുഖം നൽകണമെന്ന് വാദിച്ചയാളാണ്. ഓഷ്.വിറ്റ്സിനുശേഷം ദൈവശാസ്ത്രം മനുഷ്യന്റെ സഹനപർവങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് പറഞ്ഞ മെറ്റ്സ് മനുഷ്യന്റെ നിലവിളി കേൾക്കുന്ന ഒരു ദൈവശാസ്ത്ര ത്തെയാണ് വിഭാവനം ചെയ്തത്.

രണ്ടാം ലോക മഹായുദ്ധവും ഹോളോ കോസ്റ്റും ചരിത്രത്തിലെ ഇരകളുടെ നിലവിളിയും അവഗണിക്കുന്ന ദൈവശാസ്ത്രത്തിന് പ്രസക്തിയില്ല എന്ന തിരിച്ചറിവിലാണ് ജെ ബി മെറ്റ്സ് ഡേഞ്ചറസ് മെമ്മറി എന്ന ആശയത്തെ വികസിപ്പിച്ചെടുക്കുന്നത്.

മനുഷ്യന്റെ ആത്മീയത ഒരുവനെ അവന്റെ സ്വാർത്ഥത യുടെ ഭ്രമണപഥങ്ങളിൽ നിന്ന് സാമൂഹിക ഉത്തരവാദിത്തത്തി ലേക്ക് നയിക്കണമെന്ന് പറഞ്ഞ യാളാണ് മെറ്റ്സ്. വൈദിക കാലത്ത് നമ്മുടെ നാട്ടിൽ ആധിപത്യം പുലർത്തിയ ഒന്നാണ് “യാഗയജ്ഞ സംസ്കൃതി.” പൂജകളിലൂടെയും കർമ്മവിധികളിലൂടെയും മാത്രം മോക്ഷം നേടാം എന്ന് പഠിപ്പിച്ചിരുന്ന പ്രൈവറ്റൈസ്ഡ് ആത്മീയത, ഒരു പരിധിവരെ, സമൂഹത്തിലെ അനീതികൾക്കും അന്ധവിശ്വാസങ്ങൾക്കും നേരെ ബോധപൂർവം കണ്ണടച്ച് പാലുകുടിച്ചിരുന്ന ഒരു “സ്വാർത്ഥ പൂജ” ആയിരുന്നു. ഇത്തരം സ്വകാര്യവൽക്കരിക്കപ്പെട്ട ആത്മീയതകളുടെ ഇരുട്ടിലേക്ക് നീതിബോധത്തിന്റെ ടോർച്ചടിച്ച് ജെ ബി മെറ്റ്സ് പറയും “സ്മരണ വേണം തേവരേ” എന്ന്. അതാണ് ഡേഞ്ചറസ് മെമ്മറി!

“Dangerous Memory” എന്ന പ്രയോഗത്തെ മെറ്റ്സ് പിന്നീട് “Memoria Passionis” അഥവാ ക്രിസ്തുവിന്റെ സഹനത്തിന്റെ ഓർമ്മ എന്ന തലത്തിലേക്ക് വികസിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദുഃഖവെള്ളി യുടെ ഓർമ്മയാണ് ചരിത്ര ത്തിലെ ഏറ്റവും അപകടകര മായ ഓർമ്മ. കാരണം, അത് നിരപരാധികളുടെ കഷ്ടപ്പാടുക ളോട് ഐക്യദാർഢ്യം പ്രഖ്യാപി ക്കാനും അവരെ ചേർത്തു പിടിക്കാനും മാനവരാശിക്കുള്ള ഉണർത്തുപാട്ടാണ്. “You Become, what you Receive” എന്ന് സഭാപിതാവായ അഗ സ്റ്റിൻ എഴുതിയത് ഇതിനോട് ചേർത്ത് വായിക്കണം. അങ്ങനെ യുള്ളവർക്ക് വിശുദ്ധ ബലി ജീവിതബലിയാകും.

എൽ സാൽവദോറിലെ പാവങ്ങൾക്കുവേണ്ടി പട്ടാളഭരണകൂടത്തോട് ശബ്ദമുയർത്തിയ ഓസ്കാർ റൊമേറോ ബലിയർപ്പിക്കു മ്പോഴാണ് ഭരണകൂട ഭീകരത യുടെ വെടിയേറ്റു വീണത്. “ഇതെന്റെ രക്തമാണ്” എന്ന് പറഞ്ഞവന്റെ ഓർമ്മ പോലെ റൊമേറോയുടെ ഓർമ്മയും ചോദ്യങ്ങളും എല്ലാ ഭരണകൂടങ്ങൾക്കും എന്നും Dangerous Memory തന്നെയാണ്.

logo
Sathyadeepam Online
www.sathyadeepam.org