കോവിഡ് രോഗികള്‍ക്ക് സാന്ത്വനമായി ഡല്‍ഹി-ഫരീദാബാദ് രൂപത

കോവിഡ് രോഗികള്‍ക്ക് സാന്ത്വനമായി ഡല്‍ഹി-ഫരീദാബാദ് രൂപത

ഫാ. ജിന്റോ ടോം
പി.ആര്‍.ഒ., ഫരിദാബാദ് രൂപത

ഫാ. ജിന്റോ ടോം
ഫാ. ജിന്റോ ടോം

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന ഡല്‍ഹിയിലെയും പരിസരങ്ങളിലെയും രോഗികള്‍ക്ക് അവശ്യസേവനങ്ങള്‍ എത്തിക്കാന്‍ കോവിഡ് പ്രതിരോധ ദൗത്യവുമായി ഡല്‍ഹി-ഫരീദാബാദ് രൂപത പ്രവര്‍ത്തനനിരതമായി. രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ ഏഴംഗ ദൗത്യ സംഘം പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

കൊവിഡ് ഹെല്‍പ് ലൈന്‍ ഡെസ്‌ക്

മരുന്നും, ഭക്ഷണവും, എത്തിക്കാനും ആശുപത്രി സൗകര്യങ്ങളും ഓക്‌സിജന്‍ ലഭ്യതയും ഉറപ്പു വരുത്താനും, രോഗികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും ഓണ്‍ലൈനായി കൊടുക്കാനും ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കാനും, പ്ലാസ്മ ആവശ്യമായ രോഗികള്‍ക്ക് രക്തദാനത്തിന് സന്നദ്ധസേന രൂപീകരിക്കാനും, അത്യാസന്ന നിലയിലുള്ളവര്‍ക്ക് കൂദാശകള്‍ നല്‍കുവാനും, മരണമടഞ്ഞവര്‍ക്ക് അവശ്യകര്‍മ്മങ്ങള്‍ക്കുള്ള സേവനം എത്തിക്കാനും മറ്റുമായി വികാരി ജനറാള്‍ മോണ്‍. ജോസ് ഓടനാട്ടിന്റെ നേതൃത്വത്തില്‍ ഏഴംഗ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കുകയും അതിന്റെ കീഴില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന ഡല്‍ഹിയിലെയും പരിസരങ്ങളിലെയും രോഗികള്‍ക്ക് അവശ്യസേവനങ്ങള്‍ എത്തിക്കാന്‍ കോവിഡ് പ്രതിരോധ ദൗത്യവുമായി ഡല്‍ഹി-ഫരീദാബാദ് രൂപത പ്രവര്‍ത്തനനിരതമായി. രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ ഏഴംഗ ദൗത്യ സംഘം പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

മെഡിക്കല്‍ അഡൈ്വസറി ടീം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മെഡിക്കല്‍ അഡൈ്വസറി ടീം വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കൗണ്‍സിലേഴ്‌സിന്റെയും സേവനം ഓണ്‍ലൈനായിട്ട് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. രോഗികള്‍ക്ക് നേരിട്ട് വിളിച്ച് ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിന് അഞ്ച് ഡോക്ടര്‍മാരുടെയും ഇരുപതോളം നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ മെഡിക്കല്‍ OPD കള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ കൊവിഡ് ഇതര രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്കായി വെര്‍ച്ച്വല്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം ബുക്കിംഗ് വഴിയായി ഒരുക്കിയിട്ടുണ്ട്.

കൗണ്‍സലിംഗ് ടീം

മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രാര്‍ത്ഥന സഹായങ്ങള്‍ക്കുമായി സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ എപ്പോഴും ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സേവനവും പ്രാര്‍ത്ഥന സഹായവും ലഭിക്കുന്ന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റവ. ഫാ. ജോസഫ് ഓടനാട്ടിന്റെ നേതൃത്വത്തില്‍ ഫാ. ജോമി വാഴക്കാലായില്‍, ശ്രീ. പി.ഇസഡ്. തോമസ് തുടങ്ങിയവര്‍ ഈ ഉദ്യമത്തിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നു.

കമ്മ്യൂണിറ്റി കിച്ചന്‍

വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. ലാ ഡോസരായ് ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയുടെ സഹകരണത്തോടെ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോസ് കന്നുകുഴിയാണ് നേതൃത്വം നല്‍കുന്നത്.

പ്ലാസ്മ ഡ്രൈവ്, ടിഫിന്‍ സര്‍വീസ്

ഡല്‍ഹി-ഫരീദാബാദ് രൂപതയിലെ യുവജനപ്രസ്ഥാനമായ DSYM ന്റെ നേതൃത്വത്തില്‍ കൊവിഡ് ബാധയില്‍ നിന്നും സൗഖ്യത്തിനായി പ്ലാസ്മ തെറാപി ആവശ്യമായി വരുന്നവര്‍ക്ക് പ്ലാസ്മയുടെ സജീകരണം ചെയ്യുന്നതിനായി പ്ലാസ്മ ഡ്രൈവ് ആരംഭിച്ചു. കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ പ്ലാസ്മ തെറാപ്പി ആവശ്യമായി വരുന്നവരുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്മ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഭക്ഷണമില്ലാതെ വലയുന്നവരെ ഭക്ഷണം നല്‍കി സഹായിക്കുന്നതിനായിട്ട് Tiffin Service ഉം DSYM ന്റെ നേതൃത്വത്തില്‍ നടക്കുന്നു.

ഫാദര്‍ ജോസ് കന്നുകുഴി (രൂപത പ്രൊക്യുറേറ്റര്‍) ഫാദര്‍ ജോമി വാഴക്കാല എന്നിവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിനായി ക്യൂ നില്‍ക്കുന്നു.
ഫാദര്‍ ജോസ് കന്നുകുഴി (രൂപത പ്രൊക്യുറേറ്റര്‍) ഫാദര്‍ ജോമി വാഴക്കാല എന്നിവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിനായി ക്യൂ നില്‍ക്കുന്നു.

ഓക്‌സിജന്‍ സജ്ജീകരണത്തോടു കൂടിയ ഹോസ്പിറ്റല്‍

കോവിഡ് രോഗികളുടെ ശു ശ്രൂഷയ്ക്കായി ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് ഭരണി കുളങ്ങരയുടെ നിര്‍ദ്ദേശപ്രകാരം അശോക് വിഹാറില്‍ എസ്.ഡി. സിസ്റ്റേഴ്‌സിന്റെ ജീവോദയ ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ സജീകരണത്തോടു കൂടിയ 40 ബെഡ്ഡുകള്‍ സജ്ജമാക്കി. കൂടാതെ ആന്റിജന്‍ ടെസ്റ്റ് നടത്താനാവശ്യമായ സജ്ജീകരണങ്ങളും അത്യാവശ്യമുള്ള രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്വാറന്റൈന്‍ സൗകര്യം

കൊവിഡ് ബാധിതരുടെ ഭവനങ്ങളിലെ മറ്റ് അംഗങ്ങളെ രോഗബാധയില്‍ നിന്നും സംരക്ഷിക്കുന്നതിനായി രൂപതയുടെ കീഴിലുള്ള ദ്വാരക ഇന്‍ഫെന്റ് ജീസസ് സ്‌കൂള്‍ ക്വാറന്റൈന്‍ സൗകര്യങ്ങളോടെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.

അജപാലന ശുശ്രൂഷ ടീം

രോഗികളായിട്ടുള്ളവര്‍ക്ക് പ്രാര്‍ത്ഥനാസഹായം കൂദാശകള്‍ എന്നിവ നല്‍കുന്നതിനായിട്ടും കൊവിഡ് മൂലം മരിച്ചവര്‍ക്ക് ക്രിസ്തീയ മൃതസംസ്‌കാരം നല്‍കുന്നതിനായിട്ടും വൈദികരും മറ്റ് വാളന്റിയേഴ്‌സും അടങ്ങുന്ന ടീം രൂപീകരിച്ചു വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഫാദര്‍ ബിജു കണ്ണമ്പുഴയാണ് ഈ ടീമിന് നേതൃത്വം നല്‍കുന്നത്.

എല്ലാ ഇടവകകളിലും കൊവിഡ് ഹെല്‍പ് ഡസ്‌ക്

രൂപതയുടെ നാല്‍പതോളം വരുന്ന ഇടവകകളിലൂടെ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നു. ഇടവകയെ രൂപതയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും ഓരോ ഇടവകാതിര്‍ത്തിയിലുമുള്ള രോഗികളായവരെ കണ്ടെത്താനും ആവശ്യമായ ഭക്ഷണം, മരുന്ന്, ഓക്‌സീമീറ്റര്‍, പി.പി.ഇ. കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രിപ്രവേശനം, ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സല്‍റ്റേഷന്‍, ഓണ്‍ലൈന്‍ കൗണ്‍സലിംഗ്, കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവ ആരോഗ്യപ്രവര്‍ത്തകരുടെയും, സന്നദ്ധസേവകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നതിനും വേണ്ടി ഇടവക ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നു.

വാക്‌സിന്‍ ഡ്രൈവ്

എല്ലാവര്‍ക്കും വാക്‌സിനേഷന്‍ വേഗത്തില്‍ നല്‍കുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യാന്‍ രൂപത ശ്രമങ്ങള്‍ നടത്തി വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org