ക്രിസ്ത്യന്‍ പീഡനം : ഒറ്റനോട്ടത്തില്‍

ക്രിസ്ത്യന്‍ പീഡനം : ഒറ്റനോട്ടത്തില്‍
5,898 ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു, 5110 പള്ളികളും മറ്റ് ക്രിസ്ത്യന്‍ കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു, 4765 വിശ്വാസികള്‍ വിചാരണ കൂടാതെ അറസ്റ്റു ചെയ്യപ്പെട്ടു, തടവിലാക്കപ്പെട്ടു. ഈ കണക്കുകള്‍ ഹൃദയഭേദകമാണ്. എന്നിട്ടും, കഥ മുഴുവനാകുന്നില്ല.

അവര്‍ ഒരേ പ്രദേശത്തോ ഒരേ ഭൂഖണ്ഡത്തിലോ താമസി ക്കുന്നവരല്ല. എന്നാല്‍ ചില പ്രധാ ന സവിശേഷതകള്‍ പരസ്‌രം പ ങ്കിടുന്നു. ഒന്ന്, അവരെല്ലാവരും ക്രിസ്ത്യാനികളാണ്. രണ്ട്, സ്വ ന്തം വിശ്വാസം നിമിത്തം അവര്‍ കഷ്ടപ്പെടുന്നു. സുഡാന്‍ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ, നൈജീ രിയ മുതല്‍ ഉത്തര കൊറിയ വരെ, കൊളംബിയ മുതല്‍ ഇന്ത്യ വരെ, ക്രിസ്തുമതത്തിന്റെ അനുയായി കള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു, ജോ ലി സ്ഥലത്തും സ്‌കൂളിലും അവര്‍ വിവേചനമനുഭവിക്കുന്നു; ലൈം ഗിക അതിക്രമവും പീഡനങ്ങളും അറസ്റ്റുകളുമെക്കെ നേരിടുന്നു. ഈ ക്രിസ്ത്യന്‍ വിരുദ്ധ അക്രമ ങ്ങളോട് പാശ്ചാത്യര്‍ക്കുള്ള സ ഹിഷ്ണുതയുടെ കാരണം എന്താ യാലും, അതൊരിക്കലും തെളിവു കളുടെ അഭാവമല്ല. 'ക്രിസ്ത്യന്‍ പീഡനം' എന്ന് യൂട്യൂബില്‍ തിര ഞ്ഞാല്‍, ഇറാഖിലെ മുസ്ലീം തീവ്രവാദികളുടെ ഒരു സംഘം കൊറിയന്‍ ക്രിസ്ത്യാനിയായ കിം സുന്‍-ഇലിനെ ശിരഛേദം ചെയ്യു ന്നതിന്റെ; ഇന്ത്യയിലെ ഒറീസ യില്‍ പള്ളികളും വ്യാപാരസ്ഥാ പനങ്ങളും വീടുകളും കത്തിക്കു ന്നിന്റെ; ദക്ഷിണ സുഡാനിലെ ഒരു പള്ളി കത്തിച്ച ഒരു ജനക്കൂട്ടം അതിന്റെ പാസ്റ്ററെ പള്ളിക്കു ള്ളിലേക്ക് തിരികെ നിര്‍ബന്ധിച്ചു കയറ്റുമ്പോള്‍ കൈകള്‍ പൊള്ളു ന്നതിന്റെ; എത്യോപ്യയിലെ ക്രി സ്ത്യന്‍ഗ്രാമത്തിന് നേരെ മുസ്ലീം ആള്‍ക്കൂട്ടത്തിന്റെ അതിക്രമത്തി ന്റെ; ചൈനയിലെ അനൗദ്യോഗി ക ക്രിസ്ത്യന്‍ നേതാക്കളുടെ മര്‍ ദനത്തിന്റെ; ഇറാനില്‍ ആറ് മാസ ത്തിനിടെ 35 നഗരങ്ങളില്‍ നിന്നു ള്ള 235 ക്രിസ്ത്യാനികളുടെ തട ങ്കല്‍, അടി, പീഡനം, ബലാത്സം ഗം, ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം, കൊലപാതക ങ്ങള്‍ എന്നിവയുടെ; മൊറോ ക്കോ, പാകിസ്ഥാന്‍, ഉത്തര കൊ റിയ, ഇന്തോനേഷ്യ എന്നിവിട ങ്ങളിലെല്ലാം ഉള്ള മറ്റ് അക്രമ ങ്ങളുടെ ദൃശ്യങ്ങളോ വിവരങ്ങ ളോ ലഭിക്കും. 3.6 കോടിയിലധി കം ക്രിസ്ത്യാനികള്‍ ഉയര്‍ന്ന തോതിലുള്ള പീഡനവും വിവേ ചനവും അനുഭവിക്കുന്ന സ്ഥല ങ്ങളില്‍ താമസിക്കുന്നു. 5,898 ക്രിസ്ത്യാനികള്‍ അവരുടെ വി ശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു, 5110 പള്ളി കളും മറ്റ് ക്രിസ്ത്യന്‍ കെട്ടിടങ്ങ ളും ആക്രമിക്കപ്പെട്ടു, 4765 വി ശ്വാസികള്‍ വിചാരണ കൂടാതെ അറസ്റ്റു ചെയ്യപ്പെട്ടു, തടവിലാക്ക പ്പെട്ടു. ഈ കണക്കുകള്‍ ഹൃദയ ഭേദകമാണ്. എന്നിട്ടും, കഥ മുഴു വനാകുന്നില്ല. യാക്കോബ് 1:2 പറയുന്നു, 'എന്റെ സഹോദരീ സ ഹോദരന്മാരേ, വിവിധ പരീക്ഷ കളില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍ വിശ്വാസം പരീക്ഷിക്കപ്പെടു മ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിര ത ലഭിക്കുമെന്നെ് അറിയുമല്ലോ.' യേശുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ കഷ്ടത അനുഭവിക്കുന്ന വരോടൊപ്പം പ്രവര്‍ത്തിക്കുമ്പോ ഴും കേള്‍ക്കുമ്പോഴും നാം കാണു ന്നത് ആ സന്തോഷമാണ്. ദൈവം തന്റെ ജനത്തിനായി കരുതുന്നവ നാണ്, അവന്‍ ഒരിക്കലും അവരെ ഉപേക്ഷിക്കുകയോ തള്ളിക്കള യുകയോ ഇല്ല.

എന്തുകൊണ്ടാണ് ക്രിസ്ത്യന്‍ പീഡനം സംഭവിക്കുന്നത്?

ക്രിസ്ത്യാനികള്‍ പീഡിപ്പിക്ക പ്പെടുന്നതിന് നിരവധി കാരണ ങ്ങളുണ്ട്. ചിലപ്പോള്‍, മതം വംശീ യമോ സാംസ്‌കാരികമോ ആയ സ്വത്വവുമായി ബന്ധപ്പെട്ടിരി ക്കാം. മറ്റ് സ്ഥലങ്ങളില്‍, അധികാ രത്തില്‍ പുളയ്ക്കുന്ന ഗവണ്‍മെ ന്റുകള്‍ യേശുവിനെ മത്സരവിഷയമായും അവനെ അനുഗമിക്കുന്നവരെ തങ്ങളുടെ അധികാരത്തിന് ഭീഷണിയായും വീക്ഷിക്കുന്നു. മറ്റ് പ്രദേശങ്ങള്‍ ഭൂരിപക്ഷ മതത്തിന് വളരെ ഉയര്‍ന്ന മൂല്യം നല്‍കുന്നു, മറ്റേതൊരു വിശ്വാസവും വേരോടെ പിഴുതെറിയപ്പെടേണ്ടതും അക്രമാസക്തമായി അടിച്ചമര്‍ത്തപ്പെടേണ്ടതുമായ ഒന്നായി കാണുന്നു.

ക്രിസ്ത്യാനിറ്റിയെ അധികാരത്തിന് ഭീഷണിയായി കാണുന്ന ചില രാജ്യങ്ങളില്‍, സേച്ഛാധിപത്യ ഗവണ്‍മെന്റുകള്‍ക്ക് കീഴിലാണ് ക്രിസ്ത്യന്‍ പീഡനം നടക്കുന്നത്. ഉത്തര കൊറിയ അല്ലെങ്കില്‍ എറിത്രിയ പോലുള്ള സ്ഥലങ്ങളില്‍, രാഷ്ട്രീയവും ദൈനംദിന ജീവിതത്തിന്റെ സകല വശങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി എല്ലാ മത ചിന്തകളെയും ആവിഷ്‌കാരങ്ങളെയും നിയന്ത്രിക്കാന്‍ സേച്ഛാധിപത്യ ഗവണ്‍മെന്റുകള്‍ ശ്രമിക്കുന്നു. ഈ ഗവണ്‍മെന്റുകള്‍ ചില മതവിഭാഗങ്ങളെ ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കുന്നു, കാരണം അവര്‍ ഭരണാധികാരികളോടുള്ള വിശ്വസ്തതയെ വെല്ലുവിളിച്ചേക്കാവുന്ന മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നു. ചില സ്ഥലങ്ങളില്‍, പാരമ്പര്യേതര ന്യൂനപക്ഷ മതവിഭാഗങ്ങളോട് വലിയ ശത്രുതയുണ്ട്. ഉദാഹരണത്തിന്, നൈജറില്‍, ജനസംഖ്യയുടെ 98 ശതമാനത്തിലധികം മുസ്ലീങ്ങളാണ്, സര്‍ക്കാരില്‍ നിന്നുള്ളതിനേക്കാള്‍ ശത്രുത ഇവിടെ പൊതുസമൂഹത്തില്‍ നിന്നാണ്. ഇന്ത്യയില്‍, ഹിന്ദു ദേ ശീയവാദികള്‍ ഇന്ത്യക്കാരാകുക എന്നത് ഹിന്ദുവായിരിക്കലാണെന്ന് അവകാശപ്പെടുന്നു, അതിനാല്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പോലുള്ള ഹിന്ദു ഇതര മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. ഇത്തരം സ്ഥലങ്ങളില്‍, ഒരു ക്രിസ്ത്യാനിയാകുക എന്നത് ഒരു മതവിശ്വാസം സ്വീകരിക്കുക എന്നതിനപ്പുറത്ത് ഭൂരിപക്ഷവിരുദ്ധമായ ഒരു തനിമ അവകാശപ്പെടലാണ്, അത് പലപ്പോഴും ശക്തമായി എതിര്‍ക്കപ്പെടുന്നു.

ക്രിസ്ത്യാനികളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍

ലോകത്തിന്റെ ചില മേഖലകളില്‍, മതത്തെക്കുറിച്ചുള്ള അവരുടെ പ്രത്യേക വ്യാഖ്യാനം അനുസരിക്കാത്ത ആര്‍ക്കും എതിരെ യുദ്ധം ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ഉദാഹരണത്തിന്, മിഡില്‍ ഈസ്റ്റ്, നൈജീരിയ തുടങ്ങിയ സ്ഥലങ്ങളില്‍, ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ക്രിസ്ത്യന്‍ സമൂഹങ്ങളെയും സഭകളെയും ഭയപ്പെടുത്തുന്നു, 'അവിശ്വാസികള്‍' എന്ന് അവര്‍ കരുതുന്നവരെ കൊല്ലുന്നു (പലപ്പോഴും ബോംബാക്രമണങ്ങളില്‍ കൂട്ടമായി), സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും വീടുകളും പള്ളികളും കത്തിക്കുകയും ചെയ്യുന്നു. ഒരൊറ്റ മതത്തിന്റെ ഔദ്യോഗികവും സാംസ്‌കാരികവുമായ ആധിപത്യമാണു ലക്ഷ്യം. ലോകമെമ്പാടും, ക്രിസ്ത്യാനികളെ തങ്ങളുടെ വിശ്വാസം പരസ്യമായി ആചരിക്കുന്നതില്‍ നിന്ന് കര്‍ശനമായി നിയന്ത്രിക്കുന്നതിനോ നിരുത്സാഹപ്പെടുത്തുന്നതിനോ ഉള്ള ഔദ്യോഗിക നിയമങ്ങള്‍ ഉള്ള നിരവധി സ്ഥലങ്ങളുണ്ട്. എല്ലാം ഒരു പ്രബല മതത്തിനു ചെയ്യുന്ന സേവനമെന്ന പേരിലാണ്. മാലിദ്വീപ് അല്ലെങ്കില്‍ സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളില്‍, ഇസ്ലാം, വളരെ പ്രബലമായ ഒരു മതമാണ്. യേശുവിനെ പരസ്യമായി ആരാധിക്കുക എന്നത് കേള്‍ക്കാന്‍ കഴിയില്ല, വിശേഷിച്ചും നിര്‍ദ്ദിഷ്ട നിയന്ത്രിത ക്രമീകരണങ്ങള്‍ക്ക് പുറത്ത്. പാകിസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍, പൊതുനിയമങ്ങള്‍ ഇസ്ലാമിക നിയമങ്ങളാല്‍ നയിക്കപ്പെടുന്നു, അതായത് ഒരു ക്രിസ്ത്യാനിക്കെതിരെ 'മതദൂഷണം' ആരോപിച്ചാല്‍ അയാള്‍ക്കു വധശിക്ഷ നല്‍കാം. ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് പള്ളികള്‍ക്കുള്ളില്‍ മാത്രമേ ആരാധന നടത്താന്‍ അനുവാദമുള്ളൂ. അത് ഇറാനികളുടെ പൊതുഭാഷയിലായിക്കൂടാ. മലേഷ്യ പോലുള്ള സ്ഥലങ്ങളില്‍, ചില വംശീയ വിഭാഗങ്ങള്‍ക്ക് ഇസ്ലാമില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുന്നതിന് നിയന്ത്രണ നിയമങ്ങളുണ്ട്.

മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണ്

മതസ്വാതന്ത്ര്യം, എല്ലാ ചിന്തകളെയും ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെയും പോലെ മനുഷ്യാവകാശങ്ങളില്‍ അന്തര്‍ലീനമാണ്. നമ്മുടെ വിശ്വാസങ്ങള്‍ നമ്മള്‍ ആരാണെന്ന് നിര്‍വചിക്കാന്‍ സഹായിക്കുകയും സമൂഹത്തിനുള്ള നമ്മുടെ സംഭാവനകളുടെ അടിത്തറയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇന്ന് അനേകം ആളുകള്‍ മതസ്വാതന്ത്ര്യം ദുരുപയോഗിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ഗവണ്‍മെന്റുകളുടെ കീഴിലാണ് ജീവിക്കുന്നത്. അത്തരം പ്രദേശങ്ങളിലെ ക്രിസ്ത്യാനികള്‍ പീഡനം അഭിമുഖീകരിക്കുന്നു, തീവ്രമായി കഷ്ടപ്പെടുന്നു, മനുഷ്യര്‍ക്കുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഉദാഹരണത്തിന്, എറിത്രിയയില്‍ അഭിപ്രായസ്വാതന്ത്ര്യം, സമ്മേളനം, മതവിശ്വാസം, സഞ്ചാരം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തിനു പുറമേ, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, നിര്‍ബന്ധിത തിരോധാനങ്ങള്‍, ദീര്‍ഘ തടങ്കല്‍, പീഡനം, അനിശ്ചിതകാല രാജ്യസേവനം എന്നിവ അനുഭവിക്കുന്നതിനു പുറമേ, നിരവധി എറിത്രിയക്കാര്‍ രാജ്യം വിട്ടുപോകാനും നിര്‍ബന്ധിതരാകുന്നു.

1948-ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം അംഗീകരിച്ചു. നാസി ജര്‍മ്മനിയിലെ ജൂതന്മാരോടുള്ള അതിക്രമങ്ങളുടെ ഫലമായാണ് ഈ പ്രഖ്യാപനം വന്നത്. ഓരോ വ്യക്തിക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് രേഖ പറയുന്നു. ഒരു വ്യക്തിയുടെ വംശം, നിറം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയ അല്ലെങ്കില്‍ മറ്റ് അഭി പ്രായങ്ങള്‍, ദേശീയ അല്ലെങ്കില്‍ സാമൂഹിക ഉത്ഭവം, സ്വത്ത്, ജനനം എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യരുടെയും അന്തസ്സും മൂല്യവും ഇത് വീണ്ടും ഉറപ്പിച്ചു. 1966-ല്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന് പുറമേ പൗരരാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി വികസിപ്പിച്ചെടുത്തു. ICCPR ന്റെ ആര്‍ട്ടിക്കിള്‍ 18 മതസ്വാതന്ത്ര്യത്തിന്റെ നാല് ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിന്തയ്ക്കും മനസ്സാക്ഷിക്കും മതസ്വാതന്ത്ര്യത്തിനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഈ അവകാശത്തില്‍ തനിക്ക് ഇഷ്ടമുള്ള ഒരു മതമോ വിശ്വാസമോ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള സ്വാതന്ത്ര്യം, വ്യക്തിപരമായോ സമൂഹ മായോ പരസ്യമായോ സ്വകാര്യ മായോ തന്റെ മതമോ വിശ്വാസമോ ആരാധന, ആചരണം, ആചാരം, പഠിപ്പിക്കല്‍ എന്നിവയിലൂടെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു. ഇഷ്ടമുള്ള മതമോ വിശ്വാസമോ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിര്‍ബന്ധത്തിന് ആരും വിധേയരാകരുത്. ഒരാളുടെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിയമം അനുശാസിക്കുന്ന വിവിധ പരിമിതികള്‍ക്ക് വിധേയമാകാം, പൊതു സുരക്ഷ, ക്രമസമാധാനം, ആരോഗ്യം, അല്ലെങ്കില്‍ ധാര്‍മ്മികത അല്ലെങ്കില്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിന് ഈ നിയന്ത്രണങ്ങള്‍ ആവശ്യമാകാം. ഈ ഉടമ്പടിയുടെ ഭാഗമായ രാജ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് അവരുടെ സ്വന്തം ബോധ്യങ്ങള്‍ക്ക് അനുസൃതമായി മക്കളുടെ മതപരവും ധാര്‍മ്മികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് നിയമപരമായിട്ടുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. ക്രിസ്തുമതത്തിന്റെ സ്വതന്ത്രമായ ആവിഷ്‌കാരവും യേശുവിനെ ആരാധിക്കുന്നതും ഉള്‍പ്പെടെയുള്ള മതസ്വാതന്ത്ര്യത്തെ രാജ്യങ്ങള്‍ തടയുമ്പോള്‍, അവര്‍ ഈ സുപ്രധാന മനുഷ്യാവകാശത്തെ നിരസിക്കുകയാണ്.

2021-ല്‍ താലിബാന്‍ മാത്രമായിരുന്നില്ല, മുന്നേറ്റം നടത്തിയത്. നൈജീരിയയിലും കാമറൂണിലും ബോക്കോ ഹറാം നാശം വിതക്കുന്നത് തുടരുന്നു, പശ്ചിമാഫ്രിക്കയിലും മൊസാംബിക്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് സജീവമാണ്, സൊമാലിയയുടെ വലിയ ഭാഗങ്ങള്‍ അല്‍ ഷബാബ് നിയന്ത്രിക്കുന്നു. ഇസ്ലാമിക തീവ്രവാദം ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് പടരുന്നു.

ക്രിസ്ത്യന്‍ പീഡനം

വര്‍ഷങ്ങളായി ഞങ്ങള്‍ ക്രിസ്ത്യന്‍ പീഡനങ്ങളുടെ വര്‍ദ്ധനവ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ക്രിസ്ത്യാനിയായിരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളെ പരിശോധിക്കുന്ന ഞങ്ങളുടെ വാര്‍ഷിക പട്ടിക ഇത്തരത്തിലുള്ള ആഴത്തിലുള്ള ഒരു സര്‍വേയാണ്. ആധുനിക ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും ഇന്ന് ക്രിസ്ത്യന്‍ പീഡനം കൂടുതലാണെന്ന് ഞങ്ങള്‍ക്കു ലഭ്യമായ പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ കണക്കനുസരിച്ച്, 4,761 ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം, ആ സംഖ്യ ഏതാണ്ട് 24% വര്‍ധിച്ച് 5,898 ആയി. വളരെ ഉയര്‍ന്ന സംഖ്യ. അതില്‍ 4,650 കൊലപാതകങ്ങള്‍ നടന്നത് നൈജീരിയയിലാണ്, ഓരോ ദിവസവും 13 ക്രിസ്ത്യാനികള്‍ അവിടെ രക്തസാക്ഷികളായി. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ കൊലപാതകങ്ങളില്‍ 80 ശതമാനവും നൈജീരിയയിലാണ്. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമം സബ്‌സഹാറന്‍ ആഫ്രിക്കയിലുടനീളം അതിവേഗം വ്യാപിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ ഏറ്റവും അക്രമാസക്തമായ പത്ത് രാജ്യങ്ങളില്‍, ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ ഉണ്ട്: നൈജീരിയ, മൊസാംബിക്, ബുര്‍ക്കിന ഫാസോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കാമറൂണ്‍, ടാന്‍സാനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ.

തീവ്രവാദികള്‍ വിജയിക്കുന്നുണ്ടോ?

സെപ്റ്റംബറില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ അത് ഇസ്ലാമിക തീവ്രവാദികളുടെ വിജയമായിരുന്നു. രാജ്യം 20 വര്‍ഷമായി പ്രക്ഷുബ്ധമായിരുന്നു. തലസ്ഥാന നഗരമായ കാബൂള്‍ തിരിച്ചുപിടിച്ചതില്‍ അക്രമാസക്തരായ തീവ്രവാദികള്‍ ആഹ്ലാദിച്ചു, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ അവരുടെ പതാക പാറിക്കുകയും സ്ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. 2021-ല്‍ താലിബാന്‍ മാത്രമായിരുന്നില്ല, മുന്നേറ്റം നടത്തിയത്. നൈജീരിയയിലും കാമറൂണിലും ബോക്കോ ഹറാം നാശം വിതക്കുന്നത് തുടരുന്നു, പശ്ചിമാഫ്രിക്കയിലും മൊസാംബിക്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് സജീവമാണ്, സൊമാലിയയുടെ വലിയ ഭാഗങ്ങള്‍ അല്‍ ഷബാബ് നിയന്ത്രിക്കുന്നു. ഇസ്ലാമിക തീവ്രവാദം ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് പടരുന്നു.

പീഡനത്തിന്റെ ഭയാനകമായ സാങ്കേതിക യാഥാര്‍ത്ഥ്യം

വളരെക്കാലമായി, ചൈനയുടെ നിരീക്ഷണ സംവിധാനം ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും മതസ്വാതന്ത്ര്യത്തില്‍ കടന്നു കയറിയിട്ട്. ഇപ്പോള്‍ അത് കൂടുതല്‍ വഷളായിട്ടുണ്ട്. രാജ്യം അനുവദിച്ച എല്ലാ മതപരമായ വേദികളിലും ക്യാമറകള്‍ ഉണ്ടെന്നാണ് രണ്ട് പ്രവിശ്യകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2021-ല്‍, ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് ചില ബൈബിള്‍ ആപ്പുകള്‍ നീക്കം ചെയ്തു, ക്രിസ്ത്യന്‍ ഉള്ളടക്കം ഉള്ള സോഷ്യല്‍ മീഡിയ എടുത്തുകളഞ്ഞു, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ശരാശരി പൗരന്മാര്‍ക്ക് സുരക്ഷാ ക്യാമറകള്‍ ആക്‌സസ് ചെയ്യാനും 'സംശയാസ്പദമായ' എന്തും പോലീസിനെ അറിയിക്കാനും കഴിയുന്ന ഒരു പദ്ധതിയും ചൈന നടപ്പിലാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു ലോകമെമ്പാടുമുള്ള അനേകം രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ അക്ഷരാര്‍ത്ഥത്തില്‍ അലയുകയും അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. നൈജീരിയ, മൊസാംബിക് തുടങ്ങിയ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും, തീവ്രവാദി സൈനിക സംഘങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു, അവിടെ താമസിക്കുന്നതിനേക്കാള്‍ രാജ്യം വിടുന്നതാണ് വിശ്വാസികള്‍ക്ക് സുരക്ഷിതം, അയല്‍ക്കാരന്റെ ഒരു ഫോണ്‍ വിളി മതി ഒരു കുടുംബത്തിന്റെ ജീവന്‍ ഇല്ലാതാകാന്‍. എറിത്രിയയില്‍, ക്രിസ്ത്യന്‍സ്ത്രീകള്‍ നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കാന്‍ നാടു വിടുന്നു. സൈന്യത്തില്‍ എന്ത് അതിക്രമവും നേരിടേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തെ സൈനിക അട്ടിമറിക്ക് ശേഷം, മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ വര്‍ദ്ധിച്ച അപകടത്തെ അഭിമുഖീകരിക്കുന്നു, കൂടുതല്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവനുവേണ്ടി നെട്ടോട്ടമോടാന്‍ നിര്‍ബന്ധിതരാകുന്നു. പല ക്രിസ്ത്യന്‍ പ്രവിശ്യകളിലും പോരാട്ടങ്ങള്‍ നടക്കുന്നതിനാല്‍, കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് ക്യാമ്പുകളില്‍ സുരക്ഷിതത്വം കണ്ടെത്തുകയല്ലാതെ വിശ്വാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് മാര്‍ഗമില്ല; ഈ ക്യാമ്പുകളില്‍, ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസം കാരണം ഭക്ഷണവും ആരോഗ്യസംരക്ഷണവും പലപ്പോഴും നിഷേധിക്കപ്പെടുന്നു. കൊളംബിയ, മെക്‌സിക്കോ, വിയറ്റ്‌നാം തുടങ്ങിയവ പോലെ പാരമ്പര്യവും സംസ്‌കാരവും വളരെ വിലമതിക്കുന്ന രാജ്യങ്ങളില്‍, ചില ക്രിസ്ത്യാനികള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി പ്ര വര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അല്ലാത്തവരെ രാജ്യദ്രോഹികളായി കാണുന്നു. ഈ ക്രിസ്ത്യാനികള്‍ നാടു വിട്ടുപോകുന്നില്ലെങ്കില്‍, അവരുടെ വീടുകള്‍ കത്തിക്കുകയും കുടുംബങ്ങളെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്യാം.

2001-ല്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതു മുതല്‍, ക്രിസ്ത്യാനികള്‍ക്കും മറ്റ് മതന്യൂന പക്ഷങ്ങള്‍ക്കുമെതിരായ പീഡനം നടത്തുന്ന രാജ്യങ്ങളുടെ പട്ടിക, വിശേഷിച്ചും കഠിനമായ അക്രമി രാജ്യങ്ങളുടെ ഔദ്യോഗിക പദമായ 'പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ' പട്ടിക സ്ഥിരമായി തുടരുകയാണ്. ഈ ആഗോള പീഡനം എന്താണെന്ന് നന്നായി മനസ്സിലാക്കാന്‍, ഈ പട്ടികയിലുള്ള രാജ്യങ്ങളുടെ പ്രകടനങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. 2011-ലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന്റെ വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട്. അവിടെ, അല്‍ ഖയ്ദയുമായി ബന്ധമുള്ള ഒരു ഇസ്ലാമിക കൊലപാതക സംഘം ഒരു പാശ്ചാത്യ പെട്രോളിയം കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തി. ഒരു സംഘാംഗമയച്ച സന്ദേശമിതായിരുന്നു: ''ഞങ്ങള്‍ അവിശ്വാസികളെ തിരഞ്ഞുകൊണ്ടിരിക്കുന്നു. 'ഞങ്ങള്‍ ഫിലിപ്പിനോ ക്രിസ്ത്യാനികളെ കണ്ടെത്തി. ഞങ്ങള്‍ അവരുടെ കഴുത്ത് മുറിച്ച് ഫിലിപ്പീന്‍സിലെ മുജാഹിദീന്‍ സഹോദരങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഞങ്ങള്‍ ഹിന്ദു എഞ്ചിനീയര്‍മാരെ കണ്ടെത്തി കഴുത്തറുത്തു, അള്ളാഹുവിന് സ്തുതി. അന്നുതന്നെ, നിരവധി ക്രിസ്ത്യാനികളും ബഹുദൈവാരാധകരുമായ മുഹമ്മദിന്റെ നാട് ഞങ്ങള്‍ ശുദ്ധീകരിച്ചു.'' കൊലപാതകത്തിന്റെ ഈ ആനന്ദമൂര്‍ച്ഛയ്ക്ക് ശേഷം, കുറച്ചു നേരം ഖുറാന്‍ പഠിച്ച് ആ ദിവസത്തെ സംഭവങ്ങള്‍ ചുരുക്കാന്‍ സംഘം തീരുമാനിക്കുന്നു.

കര്‍ക്കശമായ ഇസ്ലാമിക നിയമമോ സേച്ഛാധിപത്യ ഭരണമോ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ മാത്രമല്ല, നാം സ്വതന്ത്രമെന്ന് കരുതുന്ന രാജ്യങ്ങളിലും പീഡന സംഭവങ്ങളുടെ വര്‍ദ്ധനവ് സംഭവിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. മതേതര ഭരണ സംവിധാനമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന ജനാധിപത്യ ഇന്ത്യയില്‍, ക്രിസ്ത്യന്‍ സുവിശേഷകരെയും ക്രിസ്തുമതത്തിലേക്ക് മതം മാറുന്ന ഹിന്ദുക്കളെയും കൊല്ലുന്നത് നിയമവിധേയമാക്കുന്ന വിധത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു തീവ്രവാദ ഹിന്ദു ഗ്രൂപ്പായ വിശ്വ ഹിന്ദു പരിഷത്ത് അടുത്തിടെ ഒരു റാലി നടത്തി. വംശീയവും വിഭാഗീയവുമായ മറ്റു നിരവധി സംഘര്‍ഷങ്ങളുടെ ഇടയില്‍, ക്രിസ്ത്യാനികളുടെ ദുരവസ്ഥ മുങ്ങിപ്പോകുന്നുവെന്നു മാത്രം.

(ജോ ജോസഫ്, ഹുമാനിറ്റീസ്, സോഷ്യല്‍ & ലീഗല്‍ സയന്‍സില്‍ റിസര്‍ച്ച് സ്‌കോളര്‍, ജീന്‍ യൂണിവേഴ്‌സിറ്റി, സ്‌പെയിന്‍. jbrosx@yahoo.com)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org