വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സി ബി സി ഐ മാര്‍ഗരേഖ കീഴടങ്ങലോ?

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സി ബി സി ഐ മാര്‍ഗരേഖ കീഴടങ്ങലോ?
അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സംഘം കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. 'എല്ലാ വിശ്വാസ പാരമ്പര്യങ്ങളെയും' മാനിക്കാനുള്ള നീക്കത്തെ പലരും അഭിനന്ദിക്കുന്നു, അതേസമയം ഹിന്ദു മതമൗലികവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങലാണിതെന്ന് ആരോപിക്കുന്നവരും ഉണ്ട്.

സ്‌കൂള്‍ പ്രവേശന കവാടങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കണമെന്നും ദൈനംദിന അസംബ്ലികളില്‍ കുട്ടികള്‍ ഇതു വായിക്കണമെന്നും ഇന്ത്യയിലെ 15,000 കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കായി നല്‍കിയ 13 പേജുള്ള രേഖയില്‍ ശുപാര്‍ശ ചെയ്യുന്നു.

'ഇന്ത്യയിലെ നിലവിലെ സാമൂഹിക സാംസ്‌കാരിക മത രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാനാണ്' രേഖ എഴുതിയതെന്ന് ബിഷപ്പുമാരുടെ വിദ്യാഭ്യാസ കമ്മീഷന്‍ പറഞ്ഞു. ഏപ്രില്‍ 17 നും ജൂണ്‍ 1 നും ഇടയിലായി രാജ്യം ഒരു തിരഞ്ഞെടുപ്പിനൊരുങ്ങിക്കൊണ്ടിരിക്കെയാണ് ഈ രേഖ പുറത്തു വരുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സംഘര്‍ഷാത്മകമായ സാഹചര്യത്തി ലൂടെ കടന്നുപോകുന്ന സമയത്താണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നത്. ക്രിസ്ത്യന്‍ മതചിഹ്നങ്ങളായ കുരിശുകളും രൂപങ്ങളും ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് എടുത്തു മാറ്റണമെന്നും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും മതപരമായ വസ്ത്രങ്ങള്‍ സ്‌കൂളുകളില്‍ ധരിക്കരു തെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ അസമിലെ ഹിന്ദു മതമൗലികവാദ സംഘടനയായ കുടുംബ സുരക്ഷ പരിഷത്ത് പ്രക്ഷോഭം ആരംഭിച്ചിരുന്നു.

''നമ്മുടെ സ്ഥാപനങ്ങളില്‍ മറ്റ് വിശ്വാസങ്ങളെ ബഹുമാനിക്കണമെന്ന് മാര്‍ഗ രേഖ ആവശ്യപ്പെടുന്നു. എന്നാല്‍ സ്‌കൂളുകളിലെ പതിവ് 'ക്രിസ്ത്യന്‍' പ്രാര്‍ത്ഥനകള്‍ നിര്‍ത്തുമെന്ന് അതിനര്‍ത്ഥമില്ല. ഇത് പതിവു പോലെ തുടരും,''

ഫാ. ചാള്‍സ്

ഈ സാഹചര്യത്തില്‍ സി ബി സി ഐ യുടെ ശുപാര്‍ശകള്‍ സഭയുടെ ധീരമായ ഒരു നടപടിയായി പരക്കെ പ്രശംസിക്കപ്പെടുന്നു, ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖത്തില്‍ നിന്ന് 'മതേതരം' എന്ന വാക്ക് നീക്കം ചെയ്യാന്‍ ബി ജെ പി യുടെ ഹിന്ദു ദേശീയവാദികള്‍ ശ്രമിക്കവേ, അതിനോടു തികച്ചും വിരുദ്ധ മായി ഭരണഘടനയോടു കൂറു പുലര്‍ത്തണമെന്ന സി ബി സി ഐ യുടെ ആഹ്വാനത്തിനു സവിശേഷമായ പ്രാധാന്യവും ഉണ്ട്.

'ഭരണഘടനയെ ഒരു സുരക്ഷാകവചമാക്കാന്‍ സഭ ആഹ്വാനം ചെയ്യുന്നു,' 'ആമുഖം ചൊല്ലുക, ക്രിസ്ത്യന്‍ പാരമ്പര്യ ങ്ങള്‍ നിര്‍ബന്ധിക്കരുത്: കത്തോലിക്ക സമിതി സഭയുടെ സ്‌കൂളുകളോട്' എന്നിങ്ങനെ യുള്ള ഒന്നാം പേജ് തലക്കെട്ടു കളോടെ സഭയുടെ മാര്‍ഗ നിര്‍ദേ ശങ്ങളെ മതേതര മാധ്യമങ്ങള്‍ പ്രശംസിച്ചു. 'എല്ലാ വിശ്വാസ പാരമ്പര്യങ്ങളെയും ഒരു വിവേചനവുമില്ലാതെ ബഹുമാനി ക്കുന്നതിനും നമ്മുടെ മതപാര മ്പര്യങ്ങള്‍ മറ്റ് മതങ്ങളിലെ വിദ്യാര്‍ത്ഥികളുടെമേല്‍ അടി ച്ചേല്‍പ്പിക്കാതിരിക്കുന്നതിനും' ആഹ്വാനം ചെയ്യുന്നതിനൊപ്പം, 'മതപരവും സാംസ്‌കാരികവുമായ സംവേദനക്ഷമതയും വൈവിധ്യ ങ്ങളോടുള്ള ബഹുമാനവും' പ്രോത്സാഹിപ്പിക്കാനും സി ബി സി ഐ രേഖ നിര്‍ദേശിക്കുന്നു. സ്‌കൂളുകളില്‍ മതാന്തര പ്രാര്‍ത്ഥനാമുറികള്‍ സജ്ജമാ ക്കുക, എല്ലാ മതങ്ങളുടെയും പ്രധാനപ്പെട്ട ഉത്സവങ്ങള്‍ ആഘോഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉന്നിയിച്ചിട്ടുണ്ട്.

'ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് സ്‌കൂള്‍ തുടങ്ങു ന്നതു മഹത്തായ ആശയമാണെ ന്നും മതാത്മകമായ പ്രഭാത അസംബ്ലിക്കു പകരം സര്‍ക്കാരും ഹിന്ദു സ്‌കൂളുകളും ഈ ആശയം പിന്തുടരണമെന്നും,' കത്തോലി ക്ക പംക്തികാരനായ ജോണ്‍ ദയാല്‍ 'ദി വയര്‍ ന്യൂസ്' പോര്‍ട്ടലിലെ തന്റെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, 'സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാരിതര ശക്തികളും 'ഹിന്ദു മതമൗലികവാദ ഗ്രൂപ്പുകള്‍' ഉന്നയിച്ചിരിക്കുന്ന ആവശ്യ ങ്ങളോടുള്ള പ്രതികരണമായിട്ടാണ്' ഇതു ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഹിന്ദു മത മൗലിക വാദികളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് സഭ അനാവശ്യമായി കീഴടങ്ങിയിരിക്കുന്നു,' എന്നാണ് ജെസ്യൂട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രതികരിച്ചത്.

ഫാ. സെദ്രിക് പ്രകാശ് - ജെസ്യൂട്ട് [മനുഷ്യാവകാശ പ്രവര്‍ത്തകന്‍]

'എല്ലാ മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും വിശ്വാസം ഉള്‍പ്പെടെയുള്ള അവരുടെ അടിസ്ഥാന മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ഭാവി തലമുറകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുവദിക്കുന്നു,' ദയാല്‍ പറഞ്ഞു.

'ഹിന്ദു മത മൗലിക വാദി കളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് സഭ അനാവശ്യമായി കീഴട ങ്ങിയിരിക്കുന്നു,' എന്നാണ് ജെസ്യൂട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെദ്രിക് പ്രകാശ് പ്രതികരിച്ചത്.

എന്നാല്‍, 'ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരു ഗ്രൂപ്പിന്റെയും സമ്മര്‍ദത്തിനു വഴങ്ങി പുറപ്പെടുവിച്ചതല്ല,' എന്ന് സി ബി സി ഐ വിദ്യാഭ്യാസ സമിതി സെക്രട്ടറി ഫാ. മരിയ ചാള്‍സ് പറഞ്ഞു, അസം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാന ങ്ങളിലും മധ്യ ഇന്ത്യയിലും ഹിന്ദു മത മൗലിക വാദികളില്‍ നിന്നുള്ള സമീപകാല ഭീഷണി കളെക്കുറിച്ച് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. 'ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ സ്ഥാപനങ്ങളില്‍ മറ്റ് വിശ്വാസങ്ങളെ ബഹുമാനിക്കണ മെന്ന് മാര്‍ഗരേഖ ആവശ്യപ്പെ ടുന്നു. എന്നാല്‍ സ്‌കൂളുകളിലെ പതിവ് 'ക്രിസ്ത്യന്‍' പ്രാര്‍ത്ഥനകള്‍ നിര്‍ത്തുമെന്ന് അതിനര്‍ത്ഥമില്ല. ഇത് പതിവുപോലെ തുടരും,' ഫാ. ചാള്‍സ് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'മതേതരം' എന്ന വാക്ക് നീക്കം ചെയ്യാന്‍ ബി ജെ പി യുടെ ഹിന്ദുത്വ ദേശീയവാദികള്‍ ശ്രമിക്കവേ, അതിനു തികച്ചും വിരുദ്ധമായി ഭരണഘടനയോടു കൂറു പുലര്‍ത്തണമെന്ന സി ബി സി ഐ യുടെ ആഹ്വാനത്തിനു സവിശേഷമായ പ്രാധാന്യവും ഉണ്ട്.

രാജ്യത്തുടനീളമുള്ള രൂപത വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ, സഭയിലെ 250 കത്തോലിക്ക വിദ്യാഭ്യാസ വിദഗ്ധരുടെ 2023 നവംബറിലെ സമ്മേളനത്തെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

'നമ്മുടെ കത്തോലിക്ക സ്ഥാപനങ്ങളിലെ പ്രവേശനവും ഭരണവും അടക്കമുള്ള വിഷയങ്ങളിലെ വിവിധ വെല്ലുവിളികളെ ഈ രേഖ അഭിസംബോധന ചെയ്യുന്നു,' ചാള്‍സ് വിശദീകരിച്ചു.

ഇന്ത്യയില്‍, കത്തോലിക്കാ സഭ 14,000 ലധികം സ്‌കൂളുകള്‍, 720 കോളജുകള്‍, ഏഴ് യൂണിവേഴ്‌സിറ്റികള്‍, അഞ്ച് മെഡിക്കല്‍ കോളജുകള്‍, 450 സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org