ബിഷപ്പും ചെകുത്താന്റെ പച്ചകുത്തിയ പെണ്‍കൊടിയും

ബിഷപ്പും ചെകുത്താന്റെ പച്ചകുത്തിയ പെണ്‍കൊടിയും
Published on
  • ജോസ് വഴുതനപ്പിള്ളി

ഒരിക്കല്‍ ഒരു ബിഷപ്പ് സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. സില്‍ക്ക് എയറിന്റെ ആകര്‍ഷകമായ ആ ഫ്‌ളൈറ്റില്‍ ബിഷപ്പിനു തൊട്ടടുത്ത് ബിസിനസ് ക്ലാസില്‍ യാത്രക്കാരിയായി എത്തിയത് ഒരു ഡാന്‍സു ബാര്‍ നര്‍ത്തകിയായിരുന്നു. ഏതോ പെര്‍ഫ്യൂമിന്റെ സുഗന്ധം ചുറ്റിലും പരക്കാന്‍ തുടങ്ങി. ബിഷപ്പ് ഒരു നിമിഷം അവരെ നോക്കി. അവളുടെ അര്‍ദ്ധ നഗ്‌നമായ ശരീരവും അവള്‍ ദേഹത്ത് പച്ച കുത്തിയിരുന്ന സാക്ഷാല്‍ സാത്താന്റെ രൂപവും കണ്ടു, ഒരു നിമിഷം നെറ്റിചുളിച്ചുവോ എന്നറിയില്ല. ബിഷപ്പിനു തന്റെ സാന്നിധ്യം അരോചകമാകുന്നുണ്ടോ എന്ന് സംശയിച്ച അവള്‍ എയര്‍ ഹോസ്റ്റസിനോട് അടക്കത്തില്‍ പറഞ്ഞു, 'മറ്റൊരിടത്തേക്ക് എന്റെ സീറ്റ് മാറ്റിയാല്‍ നന്നായിരുന്നു; പിതാവിന് എന്റെ സാന്നിധ്യം അരോചകമാകുന്നുണ്ടാവും.'

ഏതായാലും ഈ ആവശ്യം ഉന്നയിക്കുന്നത് ബിഷപ്പും കേള്‍ക്കാനിടയായി. ബിഷപ്പ് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു 'എനിക്ക് നിങ്ങള്‍ ഇവിടെ ഇരിക്കുന്നതുകൊണ്ടു യാതൊരു അസൗകര്യവും ഇല്ല.'

ഒരക്ഷരം പോലും ഉരിയാടാതെ അവര്‍ രണ്ടു പേരും അവിടെ ത്തന്നെ ഇരുന്നു. എയര്‍ ഹോസ്റ്റസ് ഭക്ഷണപാനീയങ്ങളുമായി വന്നു. ബിഷപ്പ് ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല. അപ്പോള്‍ അവള്‍ ചോദിച്ചു, 'ബിഷപ്പ് എന്താണ് ഒന്നും കഴിക്കാത്തത്?'

'ഓ ഇപ്പോള്‍ ലെന്റ് സീസണ്‍ ആണല്ലോ, ഞാന്‍ നോമ്പ് നോക്കുന്നുണ്ട്.'

അവള്‍ ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം മൊഴിഞ്ഞു 'ഞാനും ഒരു ക്രിസ്ത്യാനിയായി ജനിച്ചവളാണ്. പക്ഷെ ഇന്നു വിശ്വാസത്തില്‍ നിന്ന് ഏറെ അകലെയാണ്, എന്താണ് ഈ ലെന്റ് സീസണ്‍ എന്നുപോലും എനിക്കറിയില്ല.'

ബിഷപ്പ് അപ്പോള്‍ അവളെ ഉപദേശിക്കുമെന്നും നൊമ്പു കാലത്തെക്കുറിച്ചു ഒരു ലഘു പ്രഭാഷണം നടത്തുമെന്നും ഒക്കെ അവള്‍ പ്രതീക്ഷിച്ചു. പക്ഷെ വെറും മൗനം മാത്രം ബാക്കി.

ഒടുവില്‍ ബിഷപ്പിനെ ഒന്ന് പ്രകോപിക്കാന്‍ എന്നവണ്ണം അവള്‍ പറഞ്ഞു, 'ഞാന്‍ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ സ്ട്രിപ്പ് ഡാന്‍സുകാരിയാണ്. പേര് മരിയ. പള്ളിയില്‍ പോകാറില്ല, കുമ്പസാരി ക്കാറില്ല, എത്ര പേരോടൊപ്പവും ഞാന്‍ അന്തിയുറങ്ങാന്‍ പോകും. മുന്തിയ ഇനം സ്‌കോച്ചുണ്ടെങ്കില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കാം.' ഇതിനിടെ അവള്‍ എയര്‍ ഹോസ്റ്റസിനോട് സ്‌കോച്ച് കൊണ്ടുവരുവാന്‍ ആജ്ഞാപിച്ചു.

ഇത്രയൊക്കെ ആയിട്ടും അവളെ ഉപദേശിക്കാനോ ഒന്ന് ദേഷ്യത്തോടെ നോക്കാനോ മുതിര്‍ന്നില്ല.

അവള്‍ തെല്ലു അക്ഷമതയോടെ ചോദിച്ചു, 'ഞാന്‍ വഴിതെറ്റിപ്പോയ ഒരു ക്രിസ്ത്യാനിയാണെന്നറിഞ്ഞിട്ടും ബിഷപ്പിനു യാതൊരു രോഷവുമില്ലേ?'

ഇതിനിടെ അവള്‍ ഇഷ്ടംപോലെ മദ്യം അകത്താക്കി കൊണ്ടിരുന്നു.

ഒന്ന് പുഞ്ചിരിച്ചതൊഴിച്ചാല്‍ ബിഷപ്പ് പിന്നെയും ഒന്നും ശബ്ദിച്ചില്ല. പശ്ചാത്തപിക്കണമെന്നോ ഭക്തിമാര്‍ഗത്തിലേക്കു തിരിയണമെന്നോ പറഞ്ഞില്ല. ഒടുവില്‍ ഈ ബിഷിപ്പിനു നേരെ ഒരു ബോംബ് വര്‍ഷിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അവള്‍ പറഞ്ഞു, 'ഞാന്‍ വാസ്തവത്തില്‍ ഒരു ലെസ്ബിയനാണ്, എനിക്ക് ചെകുത്താനിലാണ് പള്ളിയേക്കാള്‍ ഏറെ വിശ്വാസം.'

പക്ഷെ ഈ ബോംബും വിഫലമായി. യാതൊരു പ്രതികരണവും ബിഷപ്പ് നല്‍കിയില്ല .

അല്പനേരത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മദ്യപിച്ചു കൊണ്ടിരുന്നവളെ നോക്കി ബിഷപ്പ് ഇത്രമാത്രം പറഞ്ഞു, 'എന്തൊക്കെയായിരുന്നാലും നിന്നെ സ്‌നേഹിക്കുന്ന ഒരു യേശുവുണ്ട്.'

'ഞാന്‍ നരകത്തിലേക്കുള്ള പാസ്‌പോര്‍ട്ട് എടുത്തു വച്ചിരിക്കുന്നവളാണ് അവിടെ എന്നെ സ്വീകരിക്കാന്‍ നിങ്ങളുടെ ജീസസ് വരുമോ?'

ബിഷപ്പ് മറുപടിയൊന്നും പറഞ്ഞില്ല.

'നരകത്തിലെ അത്യുഗ്രമായ തീക്കനലുകളെക്കുറിച്ചും ചുട്ടുപഴുക്കുന്ന തീജ്വാലകളെക്കുറിച്ചും ഒരു കൊച്ചു പ്രസംഗമെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു.'

ബിഷപ്പ് മൗനം ദീക്ഷിച്ചു, മെല്ലെ കണ്ണടച്ചു.

ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യാനുള്ള അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ബിഷപ്പ് തന്റെ പോക്കറ്റില്‍ നിന്ന് ഒരു കൊന്ത എടുത്ത് അവള്‍ക്കു നേരെ നീട്ടി. 'ഇത് നിങ്ങള്‍ സ്വീകരിക്കുമോ?'

ഏതായാലും അവള്‍ തന്റെ രണ്ടു കയ്യും നീട്ടി ആ ഉപഹാരം സ്വീകരിച്ചു.

'പിതാവ് തന്ന കൊന്ത ഞാന്‍ എന്നും മുടങ്ങാതെ ചൊല്ലുന്നുണ്ട്. ഞാന്‍ തെറ്റായ വഴികള്‍ ഉപേക്ഷിച്ച് ഒരു വിവാഹം കഴിച്ചു. ഈ അടുത്ത് നില്‍ക്കുന്ന ആളാണ് എന്റെ ഭര്‍ത്താവ്. എന്റെ പച്ചകുത്തിന്റെ പാടുകള്‍ ഞാന്‍ പണിപ്പെട്ടു മാറ്റിയെടുത്തു. ഞാനിപ്പോള്‍ ഒരു ഉത്തമ വിശ്വാസിയാണ്. ഞങ്ങള്‍ വന്നത് അങ്ങയോടുള്ള നന്ദി അറിയിക്കാനാണ്.'

വര്‍ഷങ്ങള്‍ കടന്നുപോയി. തന്നോടൊപ്പം യാത്ര ചെയ്ത, ദേഹത്ത് ചെകുത്താനെ വരച്ചുവച്ച ആ പെണ്‍കുട്ടിയെ ബിഷപ്പ് മറന്നു കളഞ്ഞില്ല. അദ്ദേഹം അവള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. അവള്‍ക്കു ഒരു മാനസാന്തരം സാധ്യമാക്കണെ യെന്ന് അപേക്ഷിച്ചു. കാലങ്ങള്‍ പിന്നെയും ഏറെ കടന്നുപോയി. വൃദ്ധനും രോഗാവശനുമായ ബിഷപ്പ് സിറ്റിയിലെ പ്രശസ്തമായ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അവിടേക്ക് ഒരു ദിവസം ശുഭ്ര വസ്ത്രധാരിയായ ഒരു സ്ത്രീയും പുരുഷനും കടന്നുചെന്നു. അവര്‍ക്ക് അത്യാവശ്യമായി ബിഷപ്പിനെ ഒന്ന് കാണണം. ആശുപത്രി അധികൃതര്‍ അതിനുള്ള സമ്മതം നല്‍കിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ടു അവര്‍ സന്ദര്‍ശനാനുമതി തേടി.

മെല്ലെ കണ്ണു തുറന്നു ബിഷപ്പ് നോക്കിയപ്പോള്‍ ആ സ്ത്രീ പുഞ്ചിരിപൊഴിച്ചു. എന്നിട്ടു ചോദിച്ചു, 'ബിഷപ്പിനു എന്നെ ഓര്‍മ്മയുണ്ടോ? പണ്ടൊരിക്കല്‍ സിങ്കപ്പൂര്‍ സില്‍ക്ക് എയര്‍വേസ് ഫ്‌ളൈറ്റില്‍ ഞാന്‍ ഒപ്പമുണ്ടായിരുന്നു.

അന്നെന്റെ ദേഹത്തു ചെകുത്താന്‍ പച്ചകുത്തിയിരുന്നു. എനിക്ക് പള്ളിയിലോ വൈദികരിലോ വിശ്വാസമില്ലായിരുന്നു.'

ബിഷപ്പ് മെല്ലെ പുഞ്ചിരിച്ചു, 'ഉവ്വ് എനിക്ക് ഓര്‍മ്മയുണ്ട്.'

'പിതാവ് തന്ന കൊന്ത ഞാന്‍ എന്നും മുടങ്ങാതെ ചൊല്ലുന്നുണ്ട്. ഞാന്‍ തെറ്റായ വഴികള്‍ ഉപേക്ഷിച്ച് ഒരു വിവാഹം കഴിച്ചു. ഈ അടുത്ത് നില്‍ക്കുന്ന ആളാണ് എന്റെ ഭര്‍ത്താവ്. എന്റെ പച്ചകുത്തിന്റെ പാടുകള്‍ ഞാന്‍ പണിപ്പെട്ടു മാറ്റിയെടുത്തു. ഞാനിപ്പോള്‍ ഒരു ഉത്തമ വിശ്വാസിയാണ്. ഞങ്ങള്‍ വന്നത് അങ്ങയോടുള്ള നന്ദി അറിയിക്കാനാണ്.'

ബിഷപ്പിന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. തന്റെ പ്രാര്‍ഥനകള്‍ വിഫലമായില്ലല്ലോ എന്ന് അദ്ദേഹം സമാശ്വസിച്ചു.

അവള്‍ തന്റെ കഥ വിശദീകരിച്ചു പറഞ്ഞു, 'ഞാന്‍ ഒരു മായാലോകത്തിലായിരുന്നു. പക്ഷെ മനഃസുഖം എന്തെന്ന് അറിഞ്ഞിരു ന്നില്ല. ദിശയില്ലാതെ ഒഴുകുന്ന ഒരു പായ്കപ്പലായിരുന്നു ഞാന്‍.'

യുവത്വത്തിന്റെ തിളപ്പുകള്‍ ഏതാണ്ട് അവസാനിച്ചപ്പോള്‍, ആസക്തിയുടെ തിരമാലകള്‍ ശാന്തമായപ്പോള്‍, ലൈംഗിക തൃഷ്ണകള്‍ക്കു കടിഞ്ഞാണ്‍ ഉണ്ടായപ്പോള്‍ എനിക്ക് തോന്നി ബാറിലെ ഡാന്‍സു അവസാനിപ്പി ക്കണമെന്ന്. അമിതമായ മോഹങ്ങള്‍ എല്ലാം ഉപേക്ഷിച്ചു, കുറേക്കൂടി പക്വത ആര്‍ജിച്ചു. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു.

എന്നെ 'ലിവര്‍ സിറോസിസ്' ബാധിച്ചു. ഒരിക്കല്‍ അവശയായി കിടന്ന എന്നെ ആരൊക്കെയോ കൂടി ഒരു മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അവിടത്തെ കന്യാസ്ത്രീകള്‍ എന്നെ സ്‌നേഹത്തോടെ പരിചരിച്ചു. എന്റെ ചരിത്രം അറിഞ്ഞിരുന്നിട്ടും അവരാരും നെറ്റി ചുളിച്ചില്ല; യാതൊരു വിദ്വേഷവും കാട്ടിയില്ല. രോഗം ഭേദമായപ്പോള്‍ ഞാന്‍ എന്റെ ഫ്‌ളാറ്റിലേക്ക് മടങ്ങി. അവിടെ ചെന്നതേ ഞാന്‍ ഏറെ തപ്പിനടന്നു ബിഷപ്പ് സമ്മാനിച്ച കൊന്ത കണ്ടെത്തി. അന്നു മുതല്‍ മുടങ്ങാതെ കൊന്ത നമസ്‌കാരം ചൊല്ലാന്‍ തുടങ്ങി.

വര്‍ഷങ്ങള്‍ക്കുശേഷമാണു ഞാന്‍ ഒരു ദേവാലയത്തില്‍ പ്രവേശിക്കുന്നത്. അവിടെ ഞാന്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ചു; കുമ്പസാരിച്ചു; പാപമോചനം യാചിച്ചു.

പലപ്പോഴും തനിക്കു കൊന്ത സമ്മാനിച്ച ബിഷപ്പിനെ അവള്‍ ഓര്‍ത്തു. ഏതോ ഒരു തേജസ്സും ദൈവിക ശോഭയുമായിരുന്നു അന്ന് ആ മുഖത്തു പ്രകാശിച്ചു കണ്ടത്. കതിര്‍ ചിന്തി നിന്ന, ചുറ്റിലും പ്രസരിച്ചു നിന്ന ക്രിസ്തുവിന്റെ സ്‌നേഹമല്ലേ ആ കണ്ണുകളില്‍ തിളങ്ങി നിന്നത്.

ഈ വൈകിയ വേളയിലും ജീസസിന്റെ സ്‌നേഹം എന്നെ ഉപേക്ഷിക്കുന്നില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്നില്‍ ഒരു വലിയ പരിവര്‍ത്തനമാണ് വന്നു ചേര്‍ന്നത്.

ആശുപത്രിയില്‍ തന്നെ പരിചരിച്ച ഒരു മെയില്‍ നേഴ്‌സ്, ഡേവിഡിന്റെ മാന്യമായ പെരുമാറ്റം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഒടുവില്‍ ആ അടുപ്പം അള്‍ത്താരയ്ക്കു മുന്‍പില്‍ പരസ്പരം കൈകോര്‍ത്തു നിന്ന് വിവാഹം എന്ന കൂദാശ സ്വീകരിക്കാന്‍ പ്രേരണയായി. ഡേവിഡ് ഒരു ഉത്തമ വിശ്വാസിയും സല്‍സ്വഭാവിയുമായിരുന്നു. അയാളുടെ സാന്നിധ്യത്തില്‍ കെട്ടണഞ്ഞുപോയ അവളുടെ വിശ്വാസം അവള്‍ വീണ്ടെടുക്കുകയായിരുന്നു. അങ്ങനെ ജീവിതം സുഖ സമൃദ്ധമായി. അവള്‍ക്ക് ഒരു ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറില്‍ സെയില്‍സ് ഗേളിന്റെ ജോലി ലഭിച്ചു.

കഥ മുഴുവന്‍ വിശദമായി പറഞ്ഞശേഷം അവര്‍ ബിഷപ്പിന്റെ ബെഡിനരികില്‍ മുട്ടുകുത്തി നിന്നു. ബിഷപ്പ് അപ്പോള്‍ അവരെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.

ഇത്തരം അനുഭവങ്ങള്‍ ബിഷപ്പിന്റെ ജീവിതത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പെട്ടെന്ന് ഏതെങ്കിലും പൊതുസ്ഥലങ്ങളില്‍ വച്ച് ലൗകീകജീവിതത്തിന്റെ ചെളിക്കയങ്ങളില്‍ തലവരെ പൂണ്ടു നില്‍ക്കുന്ന വ്യക്തികളെയും, കൊള്ളക്കാരെയും, വിധ്വംസക പ്രവര്‍ത്തകരെയും, വിപ്ലവകാരികളെയും ദിനംതോറും കണ്ടുമുട്ടുന്ന ധാരാളം വൈദികരും മതാധ്യക്ഷന്മാരുമുണ്ട്. എന്നിരിക്കിലും ബിഷപ്പിന്റെ ഈ അനുഭവം ഒന്ന് വേറിട്ടതായിരുന്നു. അവള്‍ തന്റെ ജീവിതാനുഭവ ങ്ങള്‍ അന്ന് ബിഷപ്പിനോട് ചോദിക്കാതെ തന്നെ വിളമ്പി. തന്റെ തെറ്റായ ചോയ്‌സുകള്‍, അപജയങ്ങള്‍, ദുശീലങ്ങള്‍, സംശയങ്ങള്‍, അഭിനിവേശങ്ങള്‍, ഉള്ളില്‍ ഉറഞ്ഞുകൂടിയിരുന്ന വിദ്വേഷം അങ്ങനെ പലതും അവള്‍ പ്രകടമാക്കി.

മരിയ ഇന്ന് തികച്ചും സന്തുഷ്ടവതിയാണ്. ജീവിതത്തില്‍ ദൈവകൃപയാണ് സര്‍വ പ്രധാനം എന്നവള്‍ അറിഞ്ഞു. ഒരിക്കല്‍ മരണത്തെ മാറോടു ചേര്‍ത്ത് ചെകുത്താന്റെ സന്തതിയായി നടന്ന തനിക്കിപ്പോള്‍ ജീവന്റെ വെളിച്ചം കിട്ടിയിരിക്കുന്നു.

  • പരിവര്‍ത്തനം ജീവിതത്തില്‍

ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൈവരിച്ചു പുത്തന്‍ ജീവിതത്തിനു നാന്ദി കുറിച്ച അനേകം മനുഷ്യരുടെ കഥകള്‍ നാം വായിക്കാറുണ്ട്, കേള്‍ക്കാറുണ്ട്. പക്ഷെ എപ്പോഴെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ എന്തു കൊണ്ടാണ് ഇത് വളരെ ചുരുക്കം ചിലര്‍ക്കു മാത്രം സാധ്യമാകുന്നത് എന്ന്. മറ്റുള്ളവര്‍ എന്തുകൊണ്ട് തെറ്റായ മാര്‍ഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞു, മനസ്സ് മുരടിച്ചു ജീവിതം പാഴാക്കുന്നു, ജീവിതം നരകതുല്യമാക്കുന്നു? ജീസസിന്റെ സ്പര്‍ശനം വൈകിയ വേളയിലെങ്കിലും മരിയയ്ക്ക് ലഭിച്ചു. വൈകിപ്പോലും ഇത് നമുക്ക് സാധ്യമാകുന്നില്ലെങ്കില്‍ നാം എവിടേക്കാണ് യാത്ര എന്ന് ചിന്തിച്ചിട്ടുണ്ടോ?

നമുക്കെല്ലാം ചില അഭിനിവേശങ്ങളുണ്ട്, മോഹങ്ങളുണ്ട്. അതിന്റെയൊക്കെ കുത്തൊഴുക്കില്‍ സ്വയം ഹോമിക്കുന്നവരായി നാം മാറുന്നുണ്ടോ? മരിയയ്ക്ക് തന്റെ പായ്ക്കപ്പല്‍ ദിശയില്ലാതെ പായുന്നു എന്ന് തോന്നി. ജീവിതത്തില്‍ സന്തോഷവും, ചിരിയും എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയി എന്ന പോലെയാണ് അവള്‍ക്കു തോന്നിയത്. തന്റെ വഴികള്‍ തെറ്റായ ദിശയിലേ ക്കാണെന്ന ബോധ്യം ഉണ്ടായപ്പോള്‍, അവള്‍ സ്വയം ഒരു പുനഃരാരംഭത്തിനും പരിവര്‍ത്തനത്തിനും തയ്യാറായി. അത്തരമൊരു ശ്രമം നമുക്ക് സ്വയം കരേറാനുള്ള ഏക മാര്‍ഗമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org