മിഷനറിമാരെ കാത്ത് ബംഗ്ലാദേശ്

മിഷനറിമാരെ കാത്ത് ബംഗ്ലാദേശ്
Published on

2011-ൽ റീജൻസിക്കുശേഷം ആഫ്രിക്കയിലെ മലാവി മിഷനിലാണ് ഞാൻ ദൈവശാസ്ത്ര പഠനം നടത്തിയത്. 2015-ൽ തിരുപ്പട്ടത്തിനുശേഷം വീണ്ടും മലാവിയിലേക്കു പോയി. 2020 വരെ മലാവിയിൽ സേവനം ചെയ്തു. മിഷന് പോകാൻ താല്പര്യ മുള്ളവരെക്കുറിച്ചുള്ള ചോദ്യം ഫിലോസഫി പഠനകാലത്ത് വന്നപ്പോൾ ഞങ്ങളിൽ ചിലർ താൽപര്യം അറിയിക്കുകയായി രുന്നു. തുടർന്ന് ദൈവശാസ്ത്ര പഠനം മലാവിയിലെ സെമിനാരി യിൽ തന്നെ നടത്താൻ അധികാരികൾ അവസരമൊരുക്കി.

ബംഗ്ലാദേശിൽ രൂപതാവൈദികരുണ്ടെങ്കിലും സഭയുടെ സമഗ്രമായ വളർച്ചയ്ക്കായി പ്രയത്നിക്കാൻ സന്യാസ വൈദികരും മിഷനറിമാരും അവിടെ വളരെ ആവശ്യം തന്നെയാണ്. സന്യസ്തർ ഉണ്ടെങ്കിൽ രൂപതകളുടെ വളർച്ച വേഗത്തിൽ ആയിരിക്കും.

മലാവി നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രദേശമാണ്. സംസ്കാരവും ഭാഷയും ആഹാരവും എല്ലാം വ്യത്യസ്തം. മലാവിയിൽ രണ്ട് ഭാഷകളാണ് പ്രധാനമായും ഉള്ളത്. ദക്ഷിണ മലാവിയിലെ ഭാഷയാണ് ഞങ്ങൾ പഠിച്ചത്.

നേരത്തെ വിദേശരാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരാണ് മലാവിയിൽ സഭയ്ക്ക് തുടക്കം കുറിച്ചത്. യൂറോപ്യൻ മിഷനറിമാരാ യിരുന്നു കൂടുതലും. അവിടെ നിന്നുള്ള വൈറ്റ് ഫാദേഴ്സ്, കപ്പൂച്ചിൻ ഫാദേഴ്സ് തുടങ്ങിയവരും പിന്നീട് ഇന്ത്യയിൽ നിന്നുള്ള വരും അവിടെ മിഷനറിമാരായി സേവനം ചെയ്തു. ഇപ്പോൾ അവിടുത്തെ സഭ വളരെയേറെ വളർന്നു. ഏറെക്കുറെ സ്വയം പര്യാപ്തമായി എന്നു പറയാം. ധാരാളം വൈദികരും സന്യസ്തരും മലാവിയിൽ നിന്നു തന്നെയുണ്ട്. അതുകൊണ്ട് വിദേശ മിഷനറി മാരുടെ ആവശ്യം ഇപ്പോൾ പഴയതുപോലെ ഇല്ല. വിദേശ മിഷ ണറിമാർ ചെയ്തിരുന്നതുപോലുള്ള കാര്യക്ഷമതയോ വേഗതയോ അടിസ്ഥാന സൗകര്യ വികസനകാര്യങ്ങളിലെ പ്രാപ്തിയോ ഒരുപക്ഷേ തദ്ദേശീയ സഭാ പ്രവർത്തകർക്ക് ഉണ്ടായെന്നു വരില്ല. എങ്കിലും അവിടെ വേണ്ടത്ര ആളുകൾ ആയ നിലയ്ക്ക് വിദേശ മിഷനറിമാർ അവിടെനിന്ന് മാറുന്നതാണ് ഉചിതം.

ആളുകൾ എല്ലാവരും പള്ളിയിൽ വരുന്നവരും വിശ്വാസകാര്യ ങ്ങളിൽ സജീവ താൽപര്യം എടുക്കുന്നവരുമാണ്. എട്ടു രൂപതകൾ മലാവിയിൽ ഉണ്ട്. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. സഭാ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സ്വാതന്ത്ര്യമുണ്ട്. അത്തരം കാര്യങ്ങളിൽ വലിയ വെല്ലുവിളികൾ ഒന്നും നേരിടേണ്ടി വരാറില്ല.

ജനങ്ങൾ ഭൂരിപക്ഷവും ദരിദ്രരാണ്. പ്രകൃതി വിഭവസ്രോത സ്സുകൾ ധാരാളം ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ ഉപയോഗ പ്പെടുത്താൻ അവർക്ക് സാധിക്കുന്നില്ല. വിദേശത്തുനിന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് മലാവിയുടെ നില നിൽപ്പ്. അതിലൊരു മാറ്റം വരുത്താൻ പലരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നില്ല എന്നും നമുക്ക് സംശയം തോന്നും.

സമ്പന്നരായവർ അതിസമ്പന്നരും ദരിദ്രർ പരമ ദരിദ്രരും എന്ന സ്ഥിതിയും അവിടെയുണ്ട്. കൃഷി കാലാവസ്ഥയെ മാത്രം ആശ്രയിച്ചായതിനാൽ കർഷകർ പട്ടിണിയെ മുന്നിൽ കാണുന്നു. ജലസേചന സൗകര്യങ്ങൾ വർധിപ്പിച്ചാൽ കൃഷി ലാഭകരമായി ചെയ്യാവുന്നതേയുള്ളൂ പക്ഷേ അതിനുള്ള പരിശ്രമങ്ങൾ ഇല്ല. ഞങ്ങളുടെ മിഷനിൽ ആളുകൾക്ക് തൊഴിൽ കൊടുക്കാനും വിദ്യാഭ്യാസം നൽകാനും നിരവധി സംരംഭങ്ങൾ ഞങ്ങൾ നടത്തിയിരുന്നു.

മലാവിയിൽ നിന്ന് കപ്പൂച്ചിൻ സഭയിലേക്ക് നിരവധി ദൈവവിളികളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുപതോളം വൈദികർ അവിടെയുണ്ട്. 2020-ൽ ഞങ്ങൾ ഈ മിഷൻ ടാൻസാനിയൻ പ്രൊവിൻസിന്റെ കീഴിലാക്കു കയും ഞങ്ങൾ അവിടെ നിന്ന് പിൻവാങ്ങുകയും ചെയ്തു.

ഇടവകകൾ വളരെ വലുതാണ്. നൂറും നൂറ്റമ്പതും ഗ്രാമങ്ങളുള്ള ഇടവകകളുണ്ട്. പല ഇടവകകളും മൂന്നോ നാലോ ഇടവകളായി വിഭജിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇവിടെ മിഷനറിമാരെ വളരെയധികം ആവശ്യമുണ്ട്.

മടങ്ങിവന്നു കുറച്ചുനാൾ നാട്ടിൽ നിന്നതിനുശേഷ മാണ് ഞങ്ങളുടെ പ്രോവിൻസ് ബംഗ്ലാദേശ് മിഷൻ ആരംഭിക്കുന്നതും അതിന്റെ ഭാഗമായി ഞാൻ അങ്ങോട്ടു പോകുന്നതും. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ രണ്ടു വൈദികർ അവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു. കൂടുതൽ പേർ അങ്ങോട്ടു വരാ നുള്ള ആസൂത്രണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

അവിടെ ഉണ്ടായിരുന്ന ഫ്രാൻസിസ്കൻ ക്ലോയ്സ്റ്റേഡ് സന്യാസിനിമാർ വാസ്തവത്തിൽ വളരെ മുമ്പു തന്നെ കപ്പൂച്ചിൻ മിഷനറിമാരെ ബംഗ്ലാദേശിലേക്ക് ആവശ്യ പ്പെടുന്നുണ്ടായിരുന്നു. മലയാളികൾ അംഗങ്ങളായുള്ള ആ സമൂഹം, അവരുടെ ആത്മീയകാര്യങ്ങൾക്കു വേണ്ടിക്കൂടിയാണ് കപ്പൂച്ചിൻ അച്ചന്മാരെ ബംഗ്ലാദേശി ലേക്ക് അയയ്ക്കണമെന്ന് ഏതാണ്ട് 25 വർഷമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. റോമിലെ ഞങ്ങളുടെ ജനറലിനു മുമ്പിൽ അവർ പലതവണ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴാണ് അത് യാഥാർത്ഥ്യമായത്.

മലാവി മിഷൻ അവസാനിപ്പിച്ച് തിരിച്ചുവന്നശേഷം ഞങ്ങൾ റോമിലെ ജനറലേറ്റുമായി ബന്ധപ്പെട്ടപ്പോൾ അവർ ബംഗ്ലാദേശിന്റെ കാര്യം മുന്നോട്ട് വയ്ക്കുകയായി രുന്നു. തയ്യാറാണെങ്കിൽ അങ്ങോട്ട് പൊയ്ക്കൊള്ളാനും പറഞ്ഞു. ആ സമയത്ത് ഞങ്ങളുടെ ചാപ്റ്റർ കഴിഞ്ഞ് പ്രൊവിൻഷ്യൽ സ്ഥാനമൊഴിഞ്ഞ ഫാ. പോൾ മാടശ്ശേരി ബംഗ്ലാദേശിലേക്കു പോകാൻ സന്നദ്ധനായി. അദ്ദേഹം അതിനു മുമ്പ് സ്ഥലം സന്ദർശിക്കുകയും സാധ്യതകൾ പഠിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരുംകൂടെ ബംഗ്ലാദേശ് മിഷൻ ആരംഭിക്കാനായി പുറപ്പെട്ടു. അവിടെ ദിനാശ്പൂർ രൂപതയിലാണ് ഞങ്ങൾ സേവനം ആരംഭിച്ചത്. ആദിവാസികളാണ് ഈ പ്രദേശത്ത് കൂടുതൽ. രൂപത മെത്രാൻ ഞങ്ങളെ ഒരു ഇടവക പള്ളി ഏൽപ്പിച്ചു 350 കുടുംബങ്ങളും 1500 ഓളം അംഗ ങ്ങളുമുള്ള ഇടവക. 25 കിലോമീറ്റർ ചുറ്റളവിലുള്ള 20 ഗ്രാമങ്ങളാണ് ഇടവകയിലുള്ളത്.

ഉത്തരേന്ത്യയിൽ പലയിടത്തും നമ്മുടെ വിശ്വാസികൾക്ക് പള്ളികളിൽ ആരാധനയ്ക്ക് വരാൻ പോലും ഭയമാണ്. ഹിന്ദുത്വ സംഘടനകൾ ക്രൈസ്തവർക്കെ തിരെ വലിയ ഭീഷണികൾ ഉയർത്തുന്നു. അതുകൊണ്ട് ആളുകൾ പേടിക്കുന്നു. അതുവച്ച് നോക്കുമ്പോൾ ബംഗ്ലാദേശിൽ സഭയ്ക്കും മിഷനറിമാർക്കും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ട്.

സേവനമാരംഭിച്ചശേഷം അവിടെ രണ്ടു പള്ളികൾ ഞങ്ങൾ പണിതു. ഒരെണ്ണത്തിന്റെ പണി ആരംഭിക്കാനിരി ക്കുന്നു. 3 വില്ലേജുകളിൽ കൂടി ഉടനെ പുതുതായി പ്രവർത്തനമാരംഭിക്കും.

ബംഗാളി ഭാഷയിലാണ് അവിടെ ബംഗ്ലാദേശിൽ പൊതുവേ കുർബാനകൾ അർപ്പിക്കുന്നത്. പക്ഷേ ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആദിവാസികൾ ആയതുകൊണ്ട് ആദിവാസി ഭാഷകൾ ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.

ബംഗ്ലാദേശിൽ രൂപത വൈദികർ ഉണ്ട്. എങ്കിലും സഭയുടെ സമഗ്രമായ വളർച്ചയ്ക്കായി പ്രയത്നിക്കാൻ സന്യാസ വൈദികരും മിഷനറിമാരും അവിടെ വളരെ ആവശ്യം തന്നെയാണ്. സന്യസ്തർ ഉണ്ടെങ്കിൽ രൂപതകളുടെ വളർച്ച വേഗത്തിൽ ആയിരിക്കും. കൂടാതെ ഇടവകകൾ വളരെ വലുതാണ്. നൂറും നൂറ്റമ്പതും ഗ്രാമങ്ങളുള്ള ഇടവകകളുണ്ട്. പല ഇടവകകളും മൂന്നോ നാലോ ഇടവകളായി വിഭജിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇവിടെ മിഷനറിമാരെ വളരെയധികം ആവശ്യമുണ്ട്.

ദിനാശ്പുർ രൂപതയിലെ രൂപത വൈദികരിൽ ഒട്ടെല്ലാവരും രണ്ട് ആദിവാസി ഗോത്രങ്ങളിലെ അംഗങ്ങ ളാണ്. എന്നാൽ ധാക്ക പോലെയുള്ള മറ്റ് രൂപതകളിൽ ബംഗാളികളാണ് വൈദികരും മെത്രാന്മാരും. ബംഗാളി കൾക്ക് ഭൂരിപക്ഷമുള്ള രൂപതകളിലെ സ്ഥിതി കുറെക്കൂടി മെച്ചപ്പെട്ടതാണ്.

ഹോളിക്രോസ് ഫാദേഴ്സാണ് ബംഗ്ലാദേശിൽ ഏറ്റവും അധികമുള്ള മിഷനറിമാർ. അവർക്ക് ഇവിടെ യൂണിവേഴ്സിറ്റുകളും കോളേജുകളും ഒക്കെയുണ്ട്. വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ മിഷനറിമാർ. മറ്റ് സന്യാസ സമൂഹങ്ങളും ഉണ്ട്.

ബംഗ്ലാദേശിലെ കത്തോലിക്കാ സഭ വളർച്ചയുടെ പാതയിലാണ്. കൂടുതൽ മിഷനറിമാർ എത്തിയാൽ കൂടുതൽ വളർച്ച തീർച്ചയായും ഇവിടെ സാധ്യമാകും. ഉത്തരേന്ത്യയിലെ പല മിഷൻ പ്രദേശങ്ങളെ ക്കാളും ക്രിസ്ത്യൻ മിഷനറിമാർക്ക് സ്വതന്ത്ര മായി പ്രവർത്തിക്കാൻ കഴിയുന്നത് ഇപ്പോൾ ബംഗ്ലാദേശിലാണ്. ഉത്തരേന്ത്യയിൽ പലയിടത്തും നമ്മുടെ വിശ്വാസികൾക്ക് പള്ളികളിൽ ആരാധനയ്ക്ക് വരാൻ പോലും ഭയമാണ്. ഹിന്ദുത്വ സംഘടനകൾ ക്രൈസ്തവർക്കെതിരെ വലിയ ഭീഷണികൾ ഉയർത്തുന്നു. അതുകൊണ്ട് ആളുകൾ പേടിക്കുന്നു. അതുവച്ച് നോക്കുമ്പോൾ ബംഗ്ലാദേശിൽ സഭയ്ക്കും മിഷനറിമാർക്കും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. ആളുകൾ പള്ളികളിലേക്ക് വരുന്നുമുണ്ട്. സുവിശേഷം അറിയാനും സ്വീകരിക്കാനും കാത്തിരിക്കുന്ന ധാരാളം ആളുകൾ ബംഗ്ലാദേശിലെ ആദിവാസി മേഖലകളിൽ ഉണ്ട്. മിഷനറിമാരുടെ കുറവാണ് അവിടെ യെല്ലാം നേരിടുന്ന പ്രശ്നം.

കഴിഞ്ഞവർഷം ബംഗ്ലാദേശിൽ ഭരണ മാറ്റം ഉണ്ടായല്ലോ. അത് സംബന്ധിച്ച ആശങ്കകൾ നമുക്കുണ്ടായിരുന്നു. ഭാവി എന്തായിത്തീരുമെന്ന് നാം ഭയപ്പെട്ടു. പക്ഷേ കാര്യങ്ങൾ കൂടുതൽ ഗുണകരമായി മാറിയിരിക്കുകയാണ്.

വിളവധികം വേലക്കാരോ ചുരുക്കം എന്ന സാഹചര്യം വളരെയധികം നിലനിൽക്കുന്ന ഒരു രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിൽ ക്രിസ്ത്യാനികൾ ഉണ്ടോ എന്ന് പോലും സംശയമുള്ള ആളുകളാണ് പുറം രാജ്യങ്ങളിൽ ഉള്ളത്. എന്നാൽ ശക്തമായ ഒരു സഭ നിലവിലുണ്ട്. വലിയ വളർച്ചയ്ക്കുള്ള സാധ്യതകളുമുണ്ട്.

ബംഗ്ലാദേശിലെ ഒമ്പതാമത്തെ രൂപത ജൂൺ ആദ്യവാരത്തിൽ സ്ഥാപിതമാവുകയാണ്. അവിടുത്തെ മേജർ സെമിനാരിയുടെ റെക്ടറായ ഒരു ബംഗാളി വൈദികനെ പുതിയ രൂപതയുടെ ആദ്യ മെത്രാനായി മാർപാപ്പ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആകെ അഞ്ച് ലക്ഷത്തോളം കത്തോലിക്കർ ബംഗ്ലാദേശിൽ ഉണ്ട്. പ്രാദേശിക ദൈവവിളികളും ഉണ്ട്. ഇന്ത്യയിൽ നാം ആംഗ്ലോ ഇന്ത്യൻ എന്ന് പറയുന്നതു പോലുള്ള ഒരു പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ് അവിടുത്തെ വൈദിക രിലും മെത്രാന്മാരിലും നല്ലൊരു പങ്കും. വിദ്യാഭ്യാസപരമായും സാമ്പത്തിക മായും ഉയർന്ന നിലവാരം പുലർത്തുന്ന വരാണ് പൊതുവേ അവർ. ഇപ്പോൾ ഞങ്ങൾ പ്രവർത്തിക്കുന്ന രൂപതയിലെ മെത്രാനാണ് ബംഗ്ലാദേശി സഭയിലെ ഏക ആദിവാസി മെത്രാൻ.

ആദിവാസികളായ ഇടവകാംഗങ്ങ ളുടെ ദാരിദ്ര്യനിർമാർജനവും വിദ്യാ ഭ്യാസവുമാണ് നമ്മൾ മുൻഗണന കൊടുക്കുന്ന മേഖലകൾ. അവർക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകാനും വിദ്യാ ഭ്യാസം ഇടയ്ക്കുവച്ച് നിർത്താ തിരിക്കാനും വേണ്ട പരിശ്രമങ്ങൾ ഞങ്ങൾ നടത്തുന്നു. 50 - 60 വർഷം മുമ്പത്തെ കേരള ത്തിന്റെ ഒരു സാമ്പത്തിക വിദ്യാഭ്യാസ സാഹചര്യ മാണ് ഇന്ന് അവർക്കു ള്ളത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ വളരെ കുറവ്. അതെല്ലാം അവസാനിപ്പിക്കുന്നതിന് കുട്ടികളെ ഹോസ്റ്റലിൽ നിർത്താനും ട്യൂഷൻ കൊടുക്കാനും ഞങ്ങൾ നടപടികൾ സ്വീകരിച്ചു. ശരിയായ വീടുകൾ ഇല്ലാത്തവരാണ് ഏറെയും. ഞങ്ങളുടെ ഇടവകയിൽ ഇതുവരെ പത്തോളം വീടുകൾ ഞങ്ങൾ നിർമ്മിച്ചു കൊടുത്തു കഴിഞ്ഞു. പുതിയവയുടെ നിർമ്മാണം നടക്കുന്നു. ഇപ്പോൾ നാം നിർമ്മിക്കുന്ന തരത്തിലുള്ള വീടുകളിൽ താമസിക്കാൻ കഴിയുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നവരല്ല അവരൊന്നും. ഇതൊന്നും ചെയ്യുന്നതിൽ ജാതിമത വ്യത്യാസം നമ്മൾ കാണിക്കുന്നില്ല.

നഴ്സിംഗ് പഠിപ്പിക്കാൻ നിരവധി കുട്ടികളെ നമ്മൾ ഇപ്പോൾ അയച്ചു കഴിഞ്ഞു. ഇവരെ ജർമ്മനിയിലേക്ക് ജോലിക്ക് അയക്കുക എന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ആദ്യ ഘട്ടമായി ഒരു കുട്ടിയെ ജർമ്മൻ പഠിപ്പിച്ച് കഴിഞ്ഞു. അവൾ വൈകാതെ ജർമ്മനിയിലേക്ക് പോകും. അതുപോലെ നിരവധി കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്നു. സ്കൂൾ വിദ്യാഭ്യാസം മുടക്കിയ കുട്ടികളെ സാങ്കേതിക വിദ്യാലയങ്ങളിൽ അയച്ചു പരിശീലനം നൽകി അവരെയും വിദേശ രാജ്യത്തെ ജോലികൾക്ക് അയക്കാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്.

ആ പ്രദേശങ്ങളിലെ മുസ്ലീങ്ങൾ സമ്പന്നരും ഉന്നത വിദ്യാഭ്യാസം നേടുന്നവരും ആണ്. എന്നാൽ ആദിവാസികൾ തീർത്തും പിന്നാക്കക്കാരും പരമദരിദ്രരും. ആ സ്ഥിതി മാറ്റാനാണ് ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കു ന്നത്. ആത്മീയമായി മാത്രമല്ല സാംസ്കാരികമായും സാമ്പത്തികമായും അവിടുത്തെ കത്തോലിക്കാ സമൂഹം വളന്നുവരുന്നതിനു വേണ്ടിയിട്ടുള്ള കഠിനാധ്വാനത്തിലാണ് ഞങ്ങൾ.

ബംഗ്ലാദേശിലെ മിഷനറി ജീവിതത്തിൽ ഞങ്ങൾ പൂർണ്ണമായും സംതൃപ്തരാണ്. ധാരാളം കാര്യങ്ങൾ അവിടത്തെ പാവപ്പെട്ട മനുഷ്യർക്കായി ചെയ്യാനും അനേകരെ ജീവിത പുരോഗതിയിലേക്കു നയിക്കാനും സഭയുടെ വളർച്ചയിൽ പങ്കുവഹിക്കാനും ഞങ്ങൾക്കു സാധിച്ചു. കേരളത്തിൽ നിന്നു കൂടുതൽ സന്യാസ സമൂഹങ്ങളെയും മിഷനറിമാരേയും ഞങ്ങൾ ബംഗ്ലാദേശിലേക്ക് സ്വാഗതം ചെയ്യുകയാണ്.

  • (കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ സെന്റ് തോമസ് പ്രൊവിൻസ് അംഗമായ ലേഖകൻ തൃശ്ശൂർ അതിരൂപതയിലെ ചൂണ്ടൽ സ്വദേശിയാണ്.)

logo
Sathyadeepam Online
www.sathyadeepam.org