
ബ്രദര്‍ ഫിലിപ്‌സ് തൂനാട്ട്
സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, കോട്ടയം
ചരിത്രത്തിന്റെ വിഭജന രേഖ വരയ്ക്കാന്‍ ദൈവം ചായങ്ങളും മഷിത്തണ്ടും നല്‍കിയത് ആ നസ്രത്തിലെ പാവം മനുഷ്യനായിരുന്നു. ആ പാവം മനുഷ്യന്‍ വിറയാര്‍ന്ന കൈകളില്‍നിന്നും വലിയൊരു ക്യാന്‍വാസു തന്നെ തീര്‍ത്തു. ഇതുവരെ ആരും കാണാതിരുന്ന, അല്ല ഒരുപാടു മനുഷ്യര്‍ കാണാന്‍ കൊതിച്ചൊരു ക്യാന്‍വാസ്. ദൈവ മനുഷ്യ ബന്ധങ്ങളെ ചോദ്യം ചെയ്ത സകല തര്‍ക്ക ശാസ്ത്രങ്ങള്‍ക്കും മറുപടിയു ണ്ടായിരുന്നു ഈ ദാവീദിന്റെ മകന്. ബാല്യത്തിലെ തുടങ്ങിയ ജീവിത പ്രാരാബ്ധങ്ങളെ ഈ കാര്‍പെന്റര്‍ കീഴടക്കുന്നതിനിട യില്‍ ഇദ്ദേഹത്തിന് കുന്നോളം സ്വപ്നങ്ങളുമുണ്ടായിരുന്നു. സ്‌നേഹിക്കാനറിയുന്ന ഒരു സഖിയും, ഒരു ചെറിയ വീടും, പിന്നെ കുഞ്ഞുങ്ങളും വേണം യഹോവയെ എന്നും സ്മരിക്കു ന്നവനാകണം, അങ്ങനെ കടലുപോലെ സ്വപ്നങ്ങള്‍. പക്ഷെ കുതിരയുടെ പുറത്തിരുന്ന് ഭൂമിചുറ്റാന്‍ കൊതിച്ചവന്‍ വെറുമൊരു കഴുതയുടെ കയറും പിടിച്ചങ്ങനെ ചുട്ടുപൊള്ളുന്ന മണലാര്യണ്യത്തിലൂടെ അലഞ്ഞു നടന്നു. ഉത്തമ ഭാര്യയ്ക്കായി നോമ്പുനോറ്റവന്‍ തന്റെ സഖിയെ കല്ലെറിഞ്ഞു കൊല്ലാതിരിക്കാന്‍ നാടു വിട്ടോടാന്‍ പെടാപ്പാടുപെടുന്ന തിനിടയില്‍ അവള്‍ ദൈവത്തിനും നമുക്കും അമ്മയാണെന്നറിഞ്ഞപ്പോള്‍ തിരികെയോടി ആ വിമല ഹൃദയം കീഴടക്കി. പ്രിയപ്പെട്ട മകനും ഈ അപ്പനെ പരിഗണി ച്ചില്ലായെന്ന വര്‍ത്തമാനം നസ്രത്തിലെ അങ്ങാടിവരാന്ത യില്‍ ചൂട് വാര്‍ത്തയാകുന്ന തിനിടയില്‍ ഇയാള്‍ മാത്രം ഒന്നും മിണ്ടിയില്ല. മനസ്സില്‍ ഒരു ചിരിയൊളിപ്പിച്ചങ്ങനെ ലോകത്തിന്റെ ലോജിക്കുകളെ തോല്‍പ്പിക്കുകയായിരുന്നു.
നിശയുടെ നിശബ്ദതയിലെ ല്ലാം ഈ യൂത്തന്‍ ദൈവത്തെ സ്വപ്നം കാണാന്‍ ധ്യാനിച്ചങ്ങ നെ കിടന്നു. കുറ്റപ്പെടുത്തിയവ രോട് പരാതി പറയാതെ ഇയാള്‍ നടന്നു. കാരണം ഇതിനിടയില്‍ ഒരു തീസിസ് ചെയ്യുന്ന തിരക്കുമുണ്ടായിരുന്നു ഈ മനുഷ്യന് വിഷയം നീതി. നീതിക്കു പുതിയ അര്‍ത്ഥ മൊക്കെ ശരിപ്പെടുത്തി മുന്നേറിയപ്പോളല്ലേ കടിഞ്ഞൂലിന്റെ വരവ്. ഒരു സത്രംപോലും കിട്ടാതെ ചങ്കുപൊട്ടിയോടിയവനെ ആ അമ്മ സ്മരിച്ചു. ദൈവത്തെ ആദ്യമായി ആ വിറയ്ക്കുന്ന കൈകളില്‍ മാത്രം വച്ചു നല്‍കി അങ്ങനെ കൃതജ്ഞതയും കാട്ടി. ഒരു പുരുഷന് ചിന്തിക്കാവുന്ന തിനും അപ്പുറം ചെയ്തു മുന്നേറുന്നതിനിടയില്‍ ആ കയ്യില്‍ പിടിച്ചു അമ്മ ചോദിച്ചു അങ്ങാണോ ദൈവം, അല്ലെങ്കില്‍ ദൈവത്തെ പ്രണയിച്ച താടിക്കാരന്‍? അവനൊന്നും മിണ്ടാതെ പുഞ്ചിരിച്ചു കൈകൂപ്പിനിന്നു.
ആ രാവിലാണ് അമ്മയെയും മകനെയും കൊണ്ട് ഒളിച്ചോടാ നുള്ള വാര്‍ത്തയെത്തുന്നത്.
ഭരണകൂട ഭീകരതയുടെ നിലവിളികള്‍ക്കിടയില്‍ തന്റെ കുടുംബത്തിനുവേണ്ടി ഇയാളും ചങ്കുംവിരിച്ചു പിടിച്ചുനിന്നു. ഒളിപ്പോരുകളില്‍ വിശപ്പും ദാഹവും സഹിച്ചങ്ങനെ മുന്നേറി. പിന്നെ പുറപ്പാടിന്റെ ദിനരാത്രികളായിരുന്നു. ദാരിദ്ര്യ ത്തിന്റെ ദിനവൃത്താന്തങ്ങളില്‍ തന്റെ വിയര്‍പ്പുതുള്ളി കൊണ്ടൊരു പാനീയമുണ്ടാക്കി മകനു നല്കി അത് മോക്റ്റയില്‍ ജ്യൂസ് പോലെ മകന്റെ നാവിനെ ത്രസിപ്പിച്ചു. അവന്റെ സ്വപ്ന ങ്ങളെയും. ഇതിനിടയില്‍ അത്താഴത്തിനു വകയില്ലാത്ത പ്പോഴും പരാതി പറയാതിരുന്ന ഭാര്യയുടെ മനസ്സില്‍ ക്യാന്‍ഡില്‍ ഡിന്നറുകള്‍ തിരിയിട്ടു കത്തിക്കാനും ആ മനുഷ്യന്‍ മറന്നില്ല. മകന്റെ കരവും പിടിച്ചുകൊണ്ട് നടത്തിയ പ്രഭാതയാത്രയില്‍ കഥ പറഞ്ഞതൊക്കെയേ ഈ അപ്പനായിരുന്നു അമ്മ തലയാട്ടി പ്രോത്സാഹിപ്പിച്ചു. കഥകള്‍ ക്കിടയില്‍ എക്കോളജിയും ഈ കാര്‍പെന്റെര്‍ പഠിപ്പിച്ചതു കൊണ്ടാകും ക്രിസ്തു മരങ്ങളെ യൊക്കെ ഉപമയില്‍ ഒരുപാടുപയോഗിച്ചതും ആ മരക്കുരിശില്‍ നമുക്കൊക്കെ ചങ്കുപറിച്ചു തന്നതും. അയല്പക്കക്കാര്‍ക്കൊക്കെ ജീവനായിരുന്നു ഈ കുടുംബം. കാനായിലും സമരിയായിലും പാലസ്തീനായിലും ഓടിനടന്നു കല്‍ഭരണികള്‍ നിറച്ചുകൊടുത്ത ഒരു കുടുംബം. ഇതിനിടയില്‍ ഇടവകപ്പള്ളിയിലേക്കുള്ള വഴിയില്‍ അവനെ കാണാതെ വിഷമിച്ചിരുന്ന ഈ അപ്പനും അമ്മയും ശരിക്കും ടെന്‍ഷനടി ച്ചിരിക്കാം. അപ്പന്‍ വാങ്ങിക്കൊ ടുത്ത മധുരമിഠായികള്‍ അവന്‍ കാണുന്നവര്‍ക്കൊക്കെ പങ്കിട്ടു കൊടുത്തിരിക്കാം.
അവനാദ്യമായി വാങ്ങി ക്കൊടുത്ത വെള്ളക്കുപ്പായം ആ അമ്മ രാത്രികളില്‍ തുന്നുമ്പോള്‍ കൂട്ടിനു ട്യൂബ്‌ലൈറ്റിട്ടുകൊടു ത്തത് ഈ അപ്പനായിരുന്നു. രാവിലൊക്കെ അവനെ ചുംബി ക്കുന്നതിനിടയില്‍ ആ പാവം അപ്പന്‍ കണ്ണുനനയ്ക്കാറുണ്ടാ യിരുന്നു.
ഓരോ ദിവസവും മകനെങ്ങ നെ ഊര്‍ജം കൊടുക്കാനായി പരീക്ഷണം നടത്തിക്കൊണ്ടി രുന്ന ഈ പാവം മനുഷ്യന്‍ നസ്രത്തിലെ യൗസേപ്പിതാവാ യിരുന്നു. അള്‍ത്താരമേശയില്‍ ഇന്നും മുറിച്ചുനല്‍കുന്ന അപ്പത്തിന് അപ്പനായ മനുഷ്യന്‍. ഇയാള്‍ ദൈവത്തെ പ്രണയിച്ച താടിക്കാരനാണ്. കന്യകയായവളെ രക്ഷാകര വീഥികളില്‍ നമ്മുടെ അമ്മയാക്കാനും മകനായ ദൈവത്തെ ഈ ഭൂമിയിലൂടെ നടത്താനും അങ്ങ് കഷ്ടപ്പെട്ട തിനു തിരുസഭയുടെ പ്രണാമം. പ്രാചീന കയ്യെഴുത്തുകളിലെ ക്രിസ്തുവിന്റെ ഈ അപ്പന്‍ ഇന്ന് നമ്മുടെയും മനം തൊടുന്നു. യൗസേപ്പിതാവിന്റെ വര്‍ഷത്തിലൂടെ നാമിന്നു ഭൂമിയെ ഭ്രമണം ചെയ്യുമ്പോള്‍ നല്ല അപ്പന്മാരുടെ ഓര്‍മ്മകളുടെ മണമുണ്ട് ഈ ദിനങ്ങള്‍ക്ക്. ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണയുടെ ഇരുള്‍ദിന ങ്ങളില്‍ യൗസേപ്പിതാവിന്റെ പവിത്രമേലങ്കിയില്‍ ലോകത്തെ പൊതിയാന്‍ പ്രാര്‍ത്ഥിച്ചു. അതെ നല്ല അപ്പന്റെ ഓര്‍മ്മ യാണ് നമുക്കും യൗസേപ്പിതാവ്. അപ്പന്മാരായി ആരും പിറവികൊള്ളുന്നില്ല തന്റെ സ്വപ്നങ്ങളെ മാറ്റിവച്ചു വീണുപോകാമായിരുന്ന ഈ മണ്‍പാതകളില്‍ കൂടെ നടക്കാനും സ്വപ്നം കാണിക്കാനും വീഴാതിരിക്കാ നൊരു കൈത്താങ്ങു തരാനും പ്രോത്സാഹനത്തിന്റെ വഴി കാട്ടാനും മനസ്സുകാട്ടിയ വരൊക്കെ സുവിശേഷത്തിലെ നമ്മുടെ യൗസേപ്പിതാവിനെ പ്പോലെ നല്ല അപ്പന്മാരുടെ ഓര്‍മ്മയാണ്. നിശബ്ദ ജീവിതങ്ങള്‍. ഇല്ലായ്മകളുടെ നടുമുറ്റങ്ങളില്‍ വിയര്‍പ്പു തുള്ളികള്‍ കൊണ്ട് സങ്കീര്‍ത്തനം രചിച്ച ഇവര്‍ ചരിത്രപുരുഷന്മാരാണ്. ഈ ദിനങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു കടന്നുപോകുന്ന മനുഷ്യര്‍ക്കുള്ളതാവട്ടെ. യൗസേപ്പിതാവ് നമുക്കെന്നും ആവേശമാണ് ആ അപ്പനെ ക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയവും.