

പാർട്ടി തോറ്റതിന്റെ കാരണം പാർട്ടിക്കകത്താണ്, പുറത്തല്ല എന്ന വിലയിരുത്തൽ കേന്ദ്രകമ്മിറ്റിക്കുണ്ടെങ്കിലും, പിണറായി ഉൾപ്പടെയുള്ള പ്രമുഖർക്ക് അതത്ര ബോധ്യമായിട്ടില്ല. കേരളത്തിലെ ജനങ്ങളാണ് പരാജയകാരണമെന്നാണ് അവരുടെ പക്ഷം. അതുകൊണ്ട് ജനമാണ് തിരുത്തി, തിരിച്ചു വരേണ്ടതത്രെ!!
അസാധാരണമായിരുന്നു ആ തിരിച്ചുവരവ്. തോറ്റാൽ വനവാസത്തിനെന്ന മട്ടിൽ ഒരുങ്ങിയിരുന്ന ഒരു നേതാവും മുന്നണിയും 102 സീറ്റിന്റെ അവിസ്മരണീയ വിജയത്തേരിൽ തിരിച്ചു വന്നപ്പോൾ അതിൽ ആഹ്ലാദിച്ചത് യുഡിഎഫ് മാത്രമായിരുന്നില്ല; കേരള ജനത ഒന്നടങ്കമായിരുന്നു.
വി ഡി സതീശൻ സർക്കാർ, ഭരണത്തിൽ മൂന്നുമാസം പൂർത്തിയാകുമ്പോൾ, സർക്കാരിന്റെ ദിശയും ദിക്കും തിരിച്ചറിയപ്പെടുന്നുണ്ട്. വിഡിഎസ് സർക്കാർ വിവാദ സർക്കാരാണോ എന്ന സംശയത്തെ ആഴത്തിലുറപ്പി ക്കുന്നതിന്റെ ആദ്യ ലക്ഷണ ങ്ങൾ മന്ത്രിമാരുടെ തിരഞ്ഞെടുപ്പിൽ തുടങ്ങി, സത്യപ്രതിജ്ഞാചടങ്ങിൽ വരെ പ്രകടമായിരുന്നു. അതുവരെ പൊതുവേദിയിൽ ഒരിക്കലും വി ഡി സതീശൻ ഉപയോഗി ച്ചിട്ടില്ലാത്ത ‘മേനോൻ’ പ്രയോഗം തന്റെ പേരിനോടു ചേർത്തുവച്ചു പറഞ്ഞപ്പോൾ ആദ്യം നെറ്റി ചുളിഞ്ഞത് പാർട്ടി പ്രവർത്തകരുടേതായിരുന്നു എന്നതാണ് വാസ്തവം. ജാതി വാൽ മുറിക്കുന്നത് പുരോഗമന പരവും മതനിരപേക്ഷപരവു മെന്നൊക്കെ പാടിപ്പതിഞ്ഞ ആധുനികകാലത്ത് ഈ ‘കൂട്ടി ച്ചേർക്കൽ’ എന്തിനായിരുന്നു വെന്ന പൊതുസമൂഹത്തിന്റെ സംശയത്തിന് ‘തന്റെ അച്ഛനെ യോർത്ത് താൻ അഭിമാനി ക്കുന്നു’ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മറുപടിയിൽ എല്ലാവരും തൃപ്തരായോ എന്നത് വി ഡി സതീശൻ എന്ന മുഖ്യമന്ത്രിക്ക് പ്രധാനപ്പെട്ടതല്ല എന്നത് അദ്ദേഹത്തിന്റെ പിൽക്കാല പ്രസ്താവനകളും പ്രതികരണ ങ്ങളും തെളിയിക്കുന്നുണ്ട്.
കഴിഞ്ഞ 10 വർഷം കേരളം ഭരിച്ചത് ഇടതു സർക്കാരായി രുന്നില്ല, മറിച്ച് പിണറായിയുടെ പിആർ സർക്കാരായിരുന്നു എന്ന പ്രചാരണം വോട്ടാക്കി മാറ്റി വിജയിച്ചെത്തിയ വി ഡി സതീശനും കൂട്ടരും, മുൻ സർക്കാരിനെതിരെ പഴി പറച്ചിലും പരാതിയുമായി രംഗം നിറയുമ്പോൾ ആത്മവിശ്വാസ ത്തോടെ അധികാരത്തിലേറ്റിയ ജനകോടികളുടെ പ്രതീക്ഷ യാണ് മങ്ങുന്നത്.
ആഘോഷമാക്കിയ വതരിപ്പിച്ച ‘ഇന്ദിരാഗാരന്റി’ യിലെ പ്രിയദർശനിയാത്ര സൗജന്യമായിത്തുടരുമ്പോഴും മറ്റ് രണ്ട് വാഗ്ദാനങ്ങളെക്കുറിച്ച് കാര്യമായൊന്നും മിണ്ടാത്തത് ആശങ്കയുളവാക്കുന്നു. മാസങ്ങൾക്കുശേഷവും വയോജന വകുപ്പിന്റെ പേര് മാറ്റിയതല്ലാതെ, വകുപ്പിനൊരു മന്ത്രിയെ നിശ്ചയിച്ച് പ്രവർത്തനമാരംഭിക്കാ നായിട്ടില്ല. ഇന്ദിരാഗാരന്റിയിലെ മൂന്നാമത്തെ വാഗ്ദാനത്തെക്കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടുമില്ല.
കേരളത്തെ പോർട്ട് സിറ്റിയാക്കുമെന്ന വാഗ്ദാനം എല്ലാ വേദികളിലും മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും അതിനായുള്ള വിശദമായ കർമ്മപരിപാടികളെക്കുറിച്ച് ഇതുവരെയും വ്യക്തതയോടെ അവതരിപ്പിച്ചിട്ടില്ല. അനുദിന ഭരണ ചെലവുകൾക്കും, മറ്റ് സ്ഥിരം ചെലവുകൾക്കുമുള്ള കടമെടുക്കൽ തുടരുന്നതല്ലാതെ പുതിയ വരുമാന മാർഗ്ഗങ്ങളെക്കുറിച്ച് കാര്യമായൊന്നും പറയുന്നുമില്ല. ബഡ്ജറ്റിൽ പുതിയ നികുതി നിർദേശങ്ങളില്ലാഞ്ഞതിനാൽ, കടമെടുപ്പ് തന്നെയാകുമോ പ്രധാന വരുമാന വഴി എന്ന ആശങ്കയുണ്ട്.
നടപടിക്രമങ്ങളെല്ലാം സുതാര്യമായിരിക്കുമെന്നും, എല്ലാ കാര്യങ്ങളും മാധ്യമങ്ങൾവഴി ജനങ്ങളെ അറിയിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഓരോ ഘട്ടത്തിലും മുന്നോട്ട് പോവുകയുള്ളൂവെന്നും ഭരണദിനങ്ങളുടെ ആരംഭത്തിൽതന്നെ സർക്കാർ ശൈലിയും ഭരണരീതിയും വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയപ്പോൾ, വി ഡി എസ് എന്ന ജനനായകനിൽ സാധാരണക്കാർ മാത്രമല്ല, ജനസാമാന്യം മുഴുവൻ ആശ്വാസം കൊണ്ടു.
മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ഓരോ ബുധനാഴ്ചയിലെയും പത്രസമ്മേളനം ജനകീയ സർക്കാരിന്റെ ആത്മവിശ്വാസത്തെ അടയാളപ്പെടുത്തുന്നതായി മാറി. വസ്തുതകൾ നന്നായി പഠിച്ച്, പറയുന്ന കാര്യങ്ങൾ വ്യക്തതയോടെ വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും പ്രതികരണങ്ങളും നിയമസഭയിലെ മറുപടികളും വളരെ വേഗം ജനപ്രിയമായി എന്നു മാത്രമല്ല, ‘ഞങ്ങളുടെ സർക്കാർ’ എന്ന പ്രതീതി പൊതുവിലതുണ്ടാക്കി.
എന്നാൽ അടുത്തകാലത്തായി വി ഡി സതീശന്റെ ചില പ്രതികരണങ്ങൾ പ്രതിലോമകരമായി മാറുന്നുണ്ടോ എന്ന സംശയമുണർത്തുന്നു. പല വിഷയങ്ങളിലും, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ വസ്തുതാപരമായ പിശകുകളുണ്ടെന്ന് പിന്നീട് പലപ്പോഴും തെളിഞ്ഞപ്പോഴും, മുഖ്യമന്ത്രിയുടെ ശരീരഭാഷയും സംസാരഭാഷയും അസഹിഷ്ണുവായ വ്യക്തിയുടേതായി തുടരുന്നത് സാധാരണക്കാരെ സങ്കടപ്പെടുത്തുന്നുണ്ട്. ‘നുണേശൻ’ എന്ന വിശേഷണം അദ്ദേഹത്തിനെതിരെ സിപിഎം നേരത്തെ നിരന്തരമാവർത്തിച്ചപ്പോൾ, അത് വിശ്വസിക്കാതിരുന്ന വോട്ടർമാർ ഇപ്പോൾ ചിലതൊക്കെ സംശയിച്ചു തുടങ്ങിയെങ്കിൽ കുറ്റം അവരുടേത് മാത്രമല്ല.
ഒരു കാര്യം വി ഡി സതീശൻ എന്ന മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണ്. താങ്കൾ വളരെ സ്വാഭാവികമായി എത്തിച്ചേർന്ന പദവിയല്ല ഇപ്പോൾ വഹിക്കുന്നത്. ഒരു വലിയ ജനതയുടെ പ്രതീക്ഷയാണ് താങ്കളെ അവിടെ എത്തിച്ചത്.
തീരെ സുതാര്യമല്ലാത്തതും ചങ്ങാത്ത മുതലാളിത്തത്തെ നിരന്തരം ലാളിച്ചതും, പാർട്ടിയിലെ തന്നെ ‘ചിലർക്ക്’ മാത്രം നേട്ടമൊരുക്കിയതുമായ ഒരു ഭരണകാലത്തിന്റെ ഭയാതുരമായ ഓർമ്മകളിൽ നിന്നു തന്നെയാണ് വി ഡി എസ് സർക്കാരിനെ ജനം നിരീക്ഷിക്കുന്നത്.
പാർട്ടി തോറ്റതിന്റെ കാരണം പാർട്ടിക്കകത്താണ്, പുറത്തല്ല എന്ന വിലയിരുത്തൽ കേന്ദ്രകമ്മിറ്റിക്കുണ്ടെങ്കിലും, പിണറായി ഉൾപ്പടെയുള്ള പ്രമുഖർക്ക് അതത്ര ബോധ്യമായിട്ടില്ല. കേരളത്തിലെ ജനങ്ങളാണ് പരാജയകാരണമെന്നാണ് അവരുടെ പക്ഷം. അതുകൊണ്ട് ജനമാണ് തിരുത്തി, തിരിച്ചു വരേണ്ടതത്രെ!! 10 വർഷം കൊണ്ട് വല്ലാതെ വലതുവൽക്കരിക്കപ്പെട്ട പാർട്ടി, സ്വയം പരാജയപ്പെട്ടതാണെന്ന് അവർ തന്നെ മനസ്സിലാക്കി വരുമ്പോഴേക്കും പുഴയിൽ വെള്ളം ഒരുപാട് ഒഴുകിക്കഴിഞ്ഞിരിക്കും അതാണ് വസ്തുതയും, ചരിത്രവും!
സർക്കാരിന് നഷ്ടമുണ്ടാകാത്തതെല്ലാം ധാർമികമായി സാധ്യമാണോ എന്ന ചോദ്യമുണ്ട്. ഇവിടെയാണ് വി ഡി എസ് സർക്കാർ ഒരു സ്പോൺസേഡ് സർക്കാരാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്. സ്പോൺസർ ചെയ്യുന്നവരുടെ താല്പര്യങ്ങളുടെ സമ്മർദ്ദമില്ലാതെ, സുതാര്യമായി തുടരുന്ന സർക്കാരിനെ യാണ് ജനം തെരഞ്ഞെടുത്ത് അധികാര മേൽപ്പിച്ചത് എന്നത് മറക്കരുത്.
സർക്കാരിന് നഷ്ടമുണ്ടാകാത്തതെല്ലാം ധാർമികമായി സാധ്യമാണോ എന്ന ചോദ്യമുണ്ട്. ഇവിടെയാണ് വി ഡി എസ് സർക്കാർ ഒരു സ്പോൺസേഡ് സർക്കാരാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്. സ്പോൺസർ ചെയ്യുന്നവരുടെ താല്പര്യങ്ങളുടെ സമ്മർദ്ദമില്ലാതെ, സുതാര്യമായി തുടരുന്ന സർക്കാരിനെയാണ് ജനം തെരഞ്ഞെടുത്ത് അധികാരമേൽപ്പിച്ചത് എന്നത് മറക്കരുത്. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അത് നേരത്തെയും സംഭവിച്ചിട്ടുണ്ടല്ലോ എന്ന മറുപടി ഒരു മറുപടി പോലുമല്ല എന്നത് വി ഡി സതീശൻ എന്ന മുഖ്യമന്ത്രിക്കറിയാത്തതല്ല. വിദേശയാത്രകൾക്കായി മന്ത്രിമാർ നിരയായി നിൽക്കുമ്പോൾ അത് ആരുടെയൊക്കെ ചെലവില്ലെന്ന ചോദ്യം പോലെ തന്നെ പ്രധാനമാണ് അതെല്ലാം ഇപ്പോൾത്തന്നെ അനിവാര്യമാണോ എന്നതും. മന്ത്രിമാർക്കും ചില സ്വകാര്യ നിമിഷങ്ങൾ ആവശ്യമല്ലേ എന്ന് ഒരു ‘ജെൻസി’ മന്ത്രി ചോദിക്കുമ്പോൾ, തന്റെ സ്വകാര്യതയിൽപോലും സുതാര്യതയുടെ സന്ദേശമുണർത്തിയ ഒരു മുൻ മുഖ്യമന്ത്രിയെ ഓർത്തു പോകുന്നു. ജനക്കൂട്ടത്തിലല്ലാത്തപ്പോൾ ശരിക്കും ശ്വാസംമുട്ടുമായിരുന്ന, ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ ശിഷ്യരൊക്കെത്തന്നെയാണ് വി ഡി എസ് സർക്കാരിലെ മുൻ നിരക്കാർ എന്നതും ആശ്ചര്യമുളവാക്കുന്നു.
മറ്റൊന്ന്, എല്ലാ പരിപാടികളുടെയും ഉദ്ഘാടകൻ മുഖ്യമന്ത്രി തന്നെയാകണമെന്ന് നിർബന്ധമുണ്ടോ? എന്നുള്ളതാണ്. അതാത് ജില്ലകളുടെ ചുമതലകൾ വഹിക്കുന്ന മന്ത്രിമാർക്ക് അത്തരം ചുമതലകൾ കൂടി വിഭജിച്ചു കൊടുത്ത്, മുഖ്യമന്ത്രി കുറെ കൂടി സ്വസ്ഥനാകണം. ധനവകുപ്പ് കൂടി കയ്യാളുന്ന ആ കരങ്ങൾ കുറച്ചുകൂടി ഫ്രീയാകുമ്പോൾ വസ്തുതകൾ പഠിക്കാനും വാസ്തവബോധത്തോടെ വിലയിരുത്താനും അദ്ദേഹത്തിന് കഴിയും. തിരക്കുപിടിച്ചുള്ള പ്രസ്താവനകൾ വേണ്ട. ആഴത്തിലറിഞ്ഞുകൊണ്ടുള്ള ആസൂത്രണമാണ് അഭികാമ്യം.
സൂംബാ കളിച്ചാൽ ലഹരിയുടെ വലക്കണ്ണികളറ്റ് എല്ലാം ‘ശരിയാകും’ എന്നു ധരിച്ച പിണറായി തീർത്തും തെറ്റായിരുന്നുവെന്ന് ലഹരി വലയത്തിന്റെ സമീപ ആഗോള വ്യാപനചിത്രം വ്യക്തമാക്കുന്നുണ്ട്. പുതിയ ആഭ്യന്തരമന്ത്രിയുടെ തൂഫാൻ ലഹരിമാഫിയ്ക്കെതിരായ ജനകീയ കൊടുങ്കാറ്റായിത്തുടരുമ്പോൾ മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതീക്ഷ വാനോളമാണ്. ഓണവിപണിയിൽ ഫലപ്രദമായി ഇടപെട്ടുകൊണ്ട് ഭക്ഷ്യവില പിടിച്ചു നിറുത്തിയ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ പ്രവർത്തനമികവും ശ്രദ്ധയിൽപ്പെട്ടു.
പത്തുവർഷം ഭരണത്തിലിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ അതേ തെറ്റുകൾ അത്ര തീവ്രതയോടെയല്ലെങ്കിലും പുതിയ സർക്കാർ പിന്തുടരുകയാണോ എന്ന സന്ദേഹം സാർവത്രിക മാകുന്നതിന്റെ അപകടം നിസ്സാരമായി കാണരുത്.
അഴീക്കോട് മാഷിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ പ്രസക്തമാകുന്നുണ്ട്. “പ്രതിപക്ഷത്തിന്റെ ചെയ്തികളുടെ മറവിൽ, ഭരണപക്ഷവും, ഭരണപക്ഷത്തിന്റെ ചെയ്തികളുടെ മറവിൽ പ്രതിപക്ഷവും പരസ്പരം ആത്മരക്ഷ തേടുന്നു.” തീർച്ചയായും ഈ ആത്മരക്ഷാരാഷ്ട്രീയം നമ്മുടെ ജനാധിപത്യം മൂല്യങ്ങളെ അട്ടിമറിക്കുന്നു എന്ന വസ്തുത ഉത്തരവാദിത്വപ്പെട്ടവർ മറക്കരുത്. സ്പോൺസേഡ് സർക്കാരല്ല, റെസ്പോൺസിബിൾ സർക്കാരാണ് യഥാർത്ഥ ജനകീയ സർക്കാർ.
വാർത്തെടുക്കുന്നതെല്ലാം വാർത്തയല്ലെന്നു പ്രബുദ്ധകേരളത്തിന് നന്നായി അറിയാം. മുഖ്യമന്ത്രി പറഞ്ഞതും പറയാത്തതും മാത്രം തിരക്കി നടക്കുന്നതാണ് മാധ്യമപ്രവർത്തനം എന്ന (തെറ്റി)ദ്ധാരണയിൽ മാപ്രകൾ തുടരുമ്പോൾ, നഷ്ടമാകുന്നത് യഥാർത്ഥ ജനകീയ വിഷയങ്ങളുടെ പ്രചാരണവേദികളാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ ബിജെപിയെ അധികാരത്തിലേറ്റാൻ നേരിട്ട് മുഖ്യതിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ചു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തു വരുന്നത്. ഫോം 6 മാറ്റാനുള്ള അധികാരം പാർലമെന്റിനു മാത്രമായിരിക്കെ അത് തിരഞ്ഞെടുപ്പ് കമ്മീഷൻ അനധികൃതമായി വിനിയോഗിക്കുന്നതാണ് കാതലായ കാരണം.
തീവ്ര വോട്ട് പരിഷ്കരണ നടപടികളുടെ മറവിൽ ജനകോടികളെ പുറത്താക്കുന്ന ദേശദ്രോഹികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള യുവജന പരിശ്രമങ്ങൾക്ക് ബലം പകരുന്നതിനു പകരം വിവാദ നിർമ്മാണ വ്യവസായത്തിലൂടെ റേറ്റിംഗ് കൂട്ടി മാധ്യമങ്ങൾ തന്നെ വിശ്വാസ്യത കളയുമ്പോൾ തോറ്റുപോകുന്നത് ജനാധിപത്യവും, അതിൽ ഇപ്പോഴും വിശ്വസിക്കുന്ന സാധാരണക്കാരുമാണ്.
ചിലതൊക്കെ മതിയാക്കാനും മറ്റു ചിലതൊക്കെ തിരുത്തി തിരിച്ചുവരാനും മുഖ്യമന്ത്രിക്കു കഴിയട്ടെ. നല്ല തുടക്കം പകുതി കടക്കും എന്നല്ലേ!?
മുഖ്യമന്ത്രിയുടെ മുഖത്തെ പുഞ്ചിരി കേരളത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും ജീവിതത്തിൽ പടരത്തക്കവിധം എല്ലാം സുതാര്യതയും ജനകീയവും ജനോപകാര പ്രദവുമാകട്ടെ.