ജനാഭിമുഖമല്ല, അള്‍ത്താരാഭിമുഖവുമല്ല, അള്‍ത്താരയ്ക്കു ചുറ്റും

ജനാഭിമുഖമല്ല, അള്‍ത്താരാഭിമുഖവുമല്ല, അള്‍ത്താരയ്ക്കു ചുറ്റും
ബലിയര്‍പ്പണം ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരുടേയും കര്‍മ്മമായതിനാല്‍, ബലിയര്‍പ്പണത്തിലുടനീളം, ആദ്യം നാം വചനപീഠത്തിന്റെയും പിന്നെ അള്‍ത്താരയുടെയും ചുറ്റുമായിരിക്കണം. ഇവിടെ ആരും പുറംതിരിയുന്നില്ല. ആദ്യത്തേത് ജനാഭിമുഖവും രണ്ടാമത്തേത് അള്‍ത്താരാഭിമുഖവും ആണെന്നും പറയാനാവില്ല.

പരി. ത്രിത്വത്തിന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്ന ആകമാനസഭയില്‍ ആഘോഷിക്കപ്പെടുന്ന റീത്തുകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ദിവ്യകാരുണ്യരഹസ്യത്തെ മനസ്സിലാക്കുന്നതാണ് ലിറ്റര്‍ജി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ആരാധനാക്രമപരിഷ് കരണവും കത്തോലിക്കാസഭയില്‍ കൊണ്ടുവന്ന അടിസ്ഥാനപരമായ നവീകരണങ്ങളെ നാം മനസ്സിലാക്കേണ്ടതുണ്ട്. സീറോ മലബാര്‍ സഭയും ഈ സഭാകൂട്ടായ്മയുടെ ഭാഗമാണല്ലോ. അതേസമയം ലിറ്റര്‍ജിയെ സംബന്ധിച്ച പുതിയ ധാരണയെയും നാം മനസ്സിലാക്കേണ്ടതുണ്ട്. സഭയുടെ അസ്തിത്വത്തെ സംബന്ധിച്ചുള്ള പുതിയ മനസ്സിലാക്കലിനെയും ഇതു സൂചിപ്പിക്കുന്നുണ്ട്. വചനം കേള്‍ക്കുകയും ആരാധനഅര്‍പ്പിക്കുകയും ഉപവിപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണത്. ഇവിടെ ആ രാധനയിലെ ദിശ സംബന്ധിച്ച വ്യത്യസ്ത ശൈലികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്‌നങ്ങളുയരാവുന്നതാണ്. കൗണ്‍സിലനന്തരപ്രയാണത്തിന്റെ സവിശേഷമായ തീരുമാനങ്ങളെ സംരക്ഷിക്കുക എന്നതായിരിക്കണം ഇവിടെ നമ്മുടെ പ്രധാന താത്പര്യം. ഏറ്റവും സങ്കീര്‍ണ്ണമായ വൈരുധ്യങ്ങള്‍ക്കുപോലും പരിഹാരം സമ്മാനിക്കാന്‍ പ്രശ്‌നത്തിന്റെ പു നഃദൈവശാസ്ത്രവത്കരണത്തി നു സാധിക്കും. ലിറ്റര്‍ജിയുടെ ചൈതന്യത്തിനു വിരുദ്ധവും ഏകപക്ഷീയവും കൃത്രിമവും മേധാവിത്വപരവുമായ ഒരു തീരുമാനത്തി നു വിരുദ്ധമായി, മറ്റൊരു മധ്യസ്ഥതയുടെ സാധ്യത നല്‍കാന്‍ ഈ മൂന്നു ഘടകങ്ങള്‍ക്കു സാധിക്കും. അതിനാല്‍ സഭയുടെ ആരോഗ്യകരമായ പാരമ്പര്യങ്ങളെ അവതരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ മറഞ്ഞിരിക്കുന്ന പ്രത്യയശാസ്ത്രവായനകളില്‍ നിന്നു നാം നമ്മെത്തന്നെ സ്വതന്ത്രരാക്കണം. ഈ വിധത്തില്‍, കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടെ നാം കൈവരിച്ച പുരോഗതിയുടെ വെളിച്ചത്തില്‍, 'ഭാഷാശാസ്ത്ര ചികിത്സയിലൂടെ' സഭാത്മകസമാധാനം സാധ്യമാക്കാനു ള്ള ചില അഭിപ്രായങ്ങളാണിവിടെ അവതരിപ്പിക്കുന്നത്.

'പ്രാര്‍ത്ഥനയിലായിരിക്കുന്ന സഭ'യുടെ ഏറ്റവും സമ്പൂര്‍ണ്ണമായ വിവരണമാണ് ലിറ്റര്‍ജിയെ സംബന്ധിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയെന്നു കരുതുന്നതില്‍ തെറ്റില്ല. റോമന്‍ കത്തോലിക്കാസഭയുടെയും അതിനോടു കൂട്ടായ്മയിലായിരിക്കുന്ന വ്യക്തിസഭകളുടെയും 1963 മുതലുള്ള ചരിത്രത്തിലെ ചില സ ങ്കീര്‍ണ്ണഘട്ടങ്ങളുടെ സൂചനകള്‍ ആ വിവരണത്തിലുണ്ട്. കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ മേല്‍പറഞ്ഞ മൂന്നു വശങ്ങളിലും നാം പുരോഗതി നേടിയിട്ടുണ്ട്. ആരാധനക്രമപരമായി മാത്രമല്ല, സഭാത്മകമായും അതു പ്രാധാന്യമര്‍ഹിക്കുന്നു.

ലിറ്റര്‍ജിയെ സംബന്ധിച്ച നവീനാശയം

ലിറ്റര്‍ജി ഇനിമേല്‍ 'പുരോഹിതരില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മാനുഷ്ഠാനങ്ങളല്ല, മറിച്ച് ദൈവജനത്തിന്റെ മുഴുവന്‍ ഭാഷയാണ്'. ആരാധനക്രമാനുഷ്ഠാനത്തിന്റെ, വിശേഷിച്ചും ദിവ്യബലിയുടെ പ്രഥമ കര്‍ത്താക്കള്‍ ക്രി സ്തുവും സഭയുമാണ്, പുരോഹിതനോ മെത്രാനോ അല്ല. ദൈവജനമെന്ന നിലയില്‍ സഭയ്ക്കാണതിന്റെ കര്‍തൃത്വം. യോഗ്യതയുള്ള ഒരു ശുശ്രൂഷകന്‍ (മെത്രാനോ പു രോഹിതനോ) അതിന് അധ്യക്ഷം വഹിക്കുന്നു. ശുശ്രൂഷാകര്‍മ്മമാ ണ് അധ്യക്ഷത്തേക്കാള്‍ വിശാലമായിട്ടുള്ളത്. ലിറ്റര്‍ജിയുടെ ഈ വിശാലസങ്കല്‍പം അതു സംബന്ധിച്ച വീക്ഷണത്തെ പരിവര്‍ത്തനപ്പെടുത്തുന്നുണ്ട്: അനുഷ്ഠാനം ചിലരുടെ കര്‍മ്മമല്ല, മറിച്ച് എല്ലാവരുടെയുമാണ്. അതിനാല്‍ ആരാധനാക്രമനവീകരണം പുനഃസ്ഥാപിക്കാനുദേശിക്കുന്ന ഒരു യാഥാര്‍ ത്ഥ്യമെന്ന നിലയിലാണു സജീവപങ്കാളിത്തത്തെക്കുറിച്ചു നാം സംസാരിക്കേണ്ടത്.

പങ്കെടുക്കുന്നവരുടെയെല്ലാം സജീവപങ്കാളിത്തം

കത്തോലിക്കാസഭ നടപ്പാക്കി യ ആരാധനക്രമപരിഷ്‌കരണം ഈ പുതിയ യാഥാര്‍ത്ഥ്യത്തിനു ള്ള സേവനമാണ്. ഈ യാഥാര്‍ ത്ഥ്യത്തെ നമുക്ക് ഒറ്റവാക്യത്തില്‍ സംഗ്രഹിക്കാം: ദിവ്യബലി അര്‍പ്പിക്കപ്പെടുമ്പോള്‍ എല്ലാവരും അര്‍പ്പകരാണ്. ഒരാള്‍ അധ്യക്ഷം വഹിക്കുന്നുവെങ്കിലും നിരവധി ശുശ്രൂഷകരുണ്ട്. പൗരോഹിത്യ പ്രലോഭനങ്ങളെ ഒഴിവാക്കുകയും ദൈവജനത്തിനു മുഴുവന്‍ സഭാത്മകസ്വ ത്വം ഭരമേല്‍പിക്കുകയും ചെയ്യുന്ന ഒരു 'സഭാത്മക മനഃസാക്ഷിയെ' ഇതു വിവക്ഷിക്കുന്നുണ്ട്. ഇത് ആരാധനക്രമത്തിനു മാത്രമല്ല, മതബോധനത്തിനും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും ബാധകമായിട്ടുള്ളതാണ്. സമയത്തിലും കാലത്തിലും ഈ സഭാത്മകസ്വത്വം പ്രകടമാക്കുകയാണ് ലിറ്റര്‍ജിയു ടെ സവിശേഷദൗത്യം എന്നു നാം മനസ്സിലാക്കുന്നു.

സജീവ പങ്കാളിത്തത്തിന്റെ ശാരീരികവും ഭാഷണപരവും അല്ലാത്തതുമായ മാധ്യസ്ഥം

ഒരു പൊതുകര്‍മ്മം സകലരും നിറവേറ്റുക എന്നതാണ് സജീവപങ്കാളിത്തമെങ്കില്‍ ഈ പൊതുകര്‍മ്മത്തിന്റെ 'ശാരീരിക മധ്യസ്ഥങ്ങള്‍' സുപ്രധാനമാകുന്നു എന്നു വ്യക്തമാണ്. കൗണ്‍സിലിനുശേ ഷം പെട്ടെന്നുണ്ടായ നിരവധി മാറ്റങ്ങള്‍ ഈ ദിശയിലായിരുന്നു. കര്‍ മ്മാനുഷ്ഠാനമെല്ലാം വ്യക്തിപരമായി അനുഭവിക്കാന്‍ സമൂഹത്തായാകെ പ്രാപ്തമാക്കുന്ന വിധത്തില്‍ സജീവപങ്കാളിത്തത്തെ ദൃ ശ്യവും പ്രകടവുമാക്കുന്നതായിരുന്നു ആ മാറ്റങ്ങള്‍. 'സമയം', 'കാലം' എന്നിവയില്‍ ആരാധനക്രമപരിഷ്‌കാരം ധാരാളം പ്രവര്‍ ത്തിച്ചു. എക്കാലവും ക്രിസ്ത്യന്‍ ആരാധനക്രമ, കൗദാശിക പാരമ്പര്യത്തിന്റെ സവിശേഷതയായിട്ടു ള്ള ദൃശ്യകര്‍മ്മവും അദൃശ്യകൃപയിലുള്ള വിശ്വാസവും തമ്മിലുള്ള ബന്ധത്തിന്റെ ഈ സുപ്രധാനവികാസത്തിന്റെ ഭാഗമാണ് ആരാധനാക്രമവര്‍ഷത്തിന്റെ നവീകൃത ഘടനയും പള്ളികളുടെ വാസ്തുശില്പത്തെ സംബന്ധിച്ച പുനരാലോചനയും.

പുതിയ ചട്ടങ്ങളും ശാസ്ത്രീയ മാതൃകയുടെ ചെറുത്തുനില്‍പും

'നവീകരണത്തിന്റെ' ഈ വെ ല്ലുവിളി നേരിടുന്നതിന്, 1964-ല്‍ തന്നെ സഭ വ്യക്തമായ ഒരു ചട്ടം സ്വയം നല്‍കിയിരുന്നു. ആരാധനക്രമപരിഷ്‌കരണം നടപ്പാക്കുന്ന തു സംബന്ധിച്ച നിര്‍ദേശങ്ങള്‍ 91 ല്‍ നാം വായിക്കുന്നു, ''അള്‍ത്താര ഭിത്തിയില്‍ നിന്നു വേര്‍പെടുത്തി നിര്‍മ്മിക്കുക, അതുവഴി ജനാഭിമുഖമായ ബലിയര്‍പ്പണം സാധ്യമാക്കുക.'' അള്‍ത്താരഭിത്തിയില്‍ നിന്നു വേര്‍പെടുത്തി നിര്‍മ്മിക്കുന്നത്, അതിനു ചുറ്റും നടക്കാന്‍ കഴിയുന്നതിനും അതിലൂടെ ജനാഭിമുഖ ബലിയര്‍പ്പണം സാധ്യമാകുന്നതിനുമാണ്. 2002-ല്‍ പുറത്തിറക്കിയ, ലത്തീന്‍ കുര്‍ബാനക്രമം സംബന്ധിച്ച പൊതുനിര്‍ദേശങ്ങളിലും ഇത് ഏതാണ്ട് ഇതേ രീതിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

ബലിയര്‍പ്പിക്കുന്ന ഇടത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ചല്ല, ബലിയര്‍പ്പണകര്‍മ്മത്തിന്റെ മാറ്റത്തെ കുറിച്ചു തന്നെയാണ് രണ്ടാം വ ത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമപരിഷ്‌കരണ രേഖ പരാമര്‍ശിക്കുന്നത് എന്ന് ഇതു വ്യക്തമാക്കുന്നു.

ഈ നവീകരണം തീര്‍ച്ചയാ യും നിരവധി എതിര്‍പ്പുകള്‍ ഉയര്‍ ത്തി. വി. കുര്‍ബാനയെ 'പുരോഹിതന്റെ കര്‍മ്മം' ആയും പുരോഹിതനെ 'വി. കുര്‍ബാനയുടെ പുരോഹിതന്‍' ആയും കാണുന്നതായിരുന്നു ഈ എതിര്‍പ്പിന്റെ അടിസ്ഥാനം. ഇങ്ങനെ ചിന്തിച്ചാല്‍ വി.കുര്‍ബാനയര്‍പ്പണം പൂര്‍ണ്ണമായും പുരോഹിതന്റെ കര്‍മ്മത്തില്‍ അ ധിഷ്ഠിതമാണ്. പയസ് അഞ്ചാമ ന്റെ കുര്‍ബാനക്രമം ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള തും വാഴ്ത്തുന്ന സമയത്ത് 'ഭക്തിപൂര്‍വമായ പങ്കാളിത്തം' വേണമെന്നതൊഴിച്ചാല്‍, പുരോഹിതന്റേതു മാത്രമായ കര്‍മ്മത്തിന്റെ നിശ്ശബ്ദസാക്ഷികള്‍ മാത്രമായി ജനങ്ങളെ കാണുന്നതുമായിരുന്നു. 'അള്‍ ത്താരാഭിമുഖ കുര്‍ബാനയെ' കുറി ച്ചു (ഭിത്തിയോടു ചേര്‍ന്നുള്ള അള്‍ത്താര) ചിന്തിക്കുമ്പോള്‍, 'പുരോഹിതന്റെ ശക്തിയുടെ' ആ ദര്‍ശവത്കരണമാണ് അതിലുള്ളത്. ഒന്നാം സഹസ്രാബ്ദത്തിനൊടുവിലെ ഈ ലത്തീന്‍ പാരമ്പര്യത്തില്‍ നിന്നാണ് ആരാധനാക്രമപരിഷ്‌കരണം ആരംഭിക്കുന്നത്.

1980-കളില്‍ മാത്രമാരംഭിച്ച മറ്റൊരു എതിര്‍പ്പ് ഇതിനോടുണ്ട്. പുരോഹിതന്റെ നില ജനങ്ങളുടേ തു പോലെയായിരിക്കണം, അതായത് അള്‍ത്താരാഭിമുഖമായിരിക്കണം എന്ന വാദം. ഇതില്‍, സമൂ ഹം കര്‍ത്താവിന്റെ പ്രത്യക്ഷത്തിലേക്കു തുറവിയുള്ളതായിരിക്കും, സ്വയം അടഞ്ഞതായിരിക്കില്ല എ ന്നതാണു നേട്ടം. പരസ്പരം മുഖാഭിമുഖം നോക്കുക എന്നതിനേക്കാള്‍ പ്രധാനമായിരിക്കുന്നത് കി ഴക്കോട്ടു നോക്കുക എന്നതാണ്. ജോസഫ് റാറ്റ്‌സിംഗര്‍ നിര്‍ദേശിച്ചത് (അള്‍ത്താരയിലെ) കുരിശിലേക്കു നോക്കുക എന്നതാണ്. ഇ തില്‍ മറ്റു വൈരുദ്ധ്യങ്ങള്‍ മറികടക്കുകയും 'വിശ്വാസത്തിന്റെ ആ ന്തരികമായ കിഴക്കുദിശയിലേക്കു നോക്കുക' എന്ന് ഇതിനെ കാണുകയും ചെയ്യാം.

ഈ വാദങ്ങളില്‍ നിന്നെല്ലാം പുറത്തു കടക്കാന്‍ ആവശ്യമായിരിക്കുന്നത് നാം ദിവ്യബലിയര്‍പ്പണത്തില്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു സംസാരിക്കാനുപയോഗിക്കുന്ന ഭാഷയെ പരിഷ്‌കരിക്കുക എന്നതാണ്. കര്‍മ്മങ്ങളോടു കൂടുതല്‍ വിശ്വസ്തമായ ഒരു ഭാഷയി ലൂടെ അനുരഞ്ജനം സാധ്യമാക്കുക എന്നതാണത്. കാര്യങ്ങളെ നാം കാണുകയും നാം ചിന്തിക്കുകയും ചെയ്യുന്ന രീതി മാറ്റുകയെന്നാല്‍, നാം സംസാരിക്കുന്ന ഭാഷ മാറ്റുക എന്നാണര്‍ത്ഥം.

കര്‍മ്മാനുഷ്ഠാന രീതികളുടെ വികാസവും സഭാത്മകപ്രയാണവും

ഉപയോഗിക്കുന്ന വാക്കുകള്‍ പലപ്പോഴും നമ്മെ ഉപാധികള്‍ക്കു വിധേയരാക്കുന്നുണ്ട്. ദിവ്യബലിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തെറ്റായ വാക്കുകളാല്‍ സ്വാധീനിക്കപ്പെടാന്‍ നാമ്മൊരിക്കലും ഇടയാക്കരുത്. സീറോ മലബാര്‍ സഭ യെ ഭിന്നിപ്പിക്കുന്ന തെറ്റിദ്ധാരണകളുടെ ഉറവിടം മിക്കപ്പോഴും അവ്യക്തമായ ഭാഷാപ്രയോഗമാണ്. സത്യം പറയുന്ന, എന്നാല്‍ എല്ലാ സത്യവും പറയാത്ത ഭാഷ.

'ജനങ്ങള്‍ കൂടാതെയുള്ള ദി വ്യബലിയും' 'ജനങ്ങളോടുകൂടെയുള്ള ദിവ്യബലിയും' തമ്മില്‍ വ്യ ത്യാസമുള്ളതായി നിരവധി നൂറ്റാണ്ടുകളായി നാം കണ്ടിരുന്നു. ആ ദ്യത്തേതിനു കൂടുതല്‍ പ്രാധാന്യവും നല്‍കി. ജനങ്ങളോടു കൂടെയുള്ള ദിവ്യബലിയുടെ മുഖ്യസ്ഥാനം നാം വീണ്ടും കണ്ടെത്തിയപ്പോള്‍, അത് അര്‍പ്പിക്കുന്ന ഇട ത്തെക്കുറിച്ച് ഗാഢമായി ആലോ ചിക്കാനും അള്‍ത്താരയുടെ മുഖ്യസ്ഥാനം വീണ്ടെടുക്കാനും നാം നിര്‍ബന്ധിതരായി. മനസ്സിലാക്കലിലെ മാറ്റത്തെ ആശ്രയിച്ചാണ് ദിശയുടെ മാറ്റം ഇരിക്കുന്നത്: ദിവ്യബലി പുരോഹിതസമൂഹത്തിന്റെ ഒരു കര്‍മ്മമാണ്. അപ്രകാരം, വശങ്ങളിലെ അള്‍ത്താരകള്‍ക്ക് അവയുടെ പ്രാധാന്യം ന ഷ്ടമാകുകയും പ്രധാന അള്‍ത്താരയുടെ രൂപം മാറുകയും ചെയ്യുന്നു.

1964-ല്‍ പുതിയ ഘട്ടം അവതരിപ്പിച്ച ആ പ്രയോഗത്തിലേക്കു നമുക്കൊന്നു മടങ്ങാം: ''അള്‍ ത്താരഭിത്തിയില്‍ നിന്നു വേര്‍പെടുത്തി നിര്‍മ്മിക്കണം. ബലിപീഠത്തിനു ചുറ്റും നടക്കാനും ബലിയര്‍പ്പണം ജനങ്ങളെ അഭിമുഖീകരിച്ചു നടത്താനും വേണ്ടിയാണിത്.'' കൗണ്‍സിലിനുശേഷം പ്ര യോഗത്തിലാകുകയും ഇന്നും ആവര്‍ത്തിക്കപ്പെടുകയും ചെയ്യു ന്ന ഈ ആശയം അന്ന് ആരംഭിച്ച ഒരു 'പ്രവണതയെ' കാണിക്കുന്നു. അക്കാലത്ത് എളുപ്പത്തില്‍ മനസ്സിലായ ഭാഷയാണ് അതുപയോഗിക്കുന്നത്. എന്നാല്‍ ഇന്ന് ഈ വാ ക്കുകള്‍ക്കു കൃത്യമായ പരിശോധന ആവശ്യമാണ്.

ആ ഭാഗത്തിന്റെ ഉദ്ദേശ്യം പരിശോധിച്ചാല്‍, 'ജനാഭിമുഖവും' 'അള്‍ത്താരാഭിമുഖവും' രണ്ട് എ തിര്‍ വായനകളായി കാണാനാവില്ല. കൗണ്‍സിലനന്തര സംവാദങ്ങളില്‍ അവ ഒരു പ്രതീകാത്മകമൂ ല്യം കൈവരിക്കുകയും ബലിയര്‍ പ്പണത്തിന്റെയും സഭാത്മകജീവിതത്തിന്റെയും രണ്ടു ലോകങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്തു എന്നതു ശരിയാണ്. പക്ഷേ, ഈ രണ്ടു പാരമ്പര്യങ്ങളും തമ്മില്‍ ഒരു അന്തര്‍ധാര ഉണ്ടായിരുന്നു എന്നതു ചൂണ്ടിക്കാണിക്കാന്‍ ഞാ നാഗ്രഹിക്കുന്നു. 'അള്‍ത്താരാഭിമുഖം' എന്നു പറയുന്നത് 'ജനാഭിമുഖത്തെ' ഒഴിവാക്കലാണ്. എ ന്നാല്‍ തിരിച്ച് അങ്ങനെയല്ല. ജനാഭിമുഖം എന്നു പറയുമ്പോള്‍ അത് അള്‍ത്താരാഭിമുഖത്തെയും ഉള്‍ ക്കൊള്ളുന്നു. കാരണം, ''അള്‍ ത്താര'' കാര്‍മ്മികനും ജനങ്ങള്‍ ക്കും ഇടയിലാണു നിലകൊള്ളുന്നത്.

'ജനാഭിമുഖ'ത്തില്‍ സഭ, ദൈ വത്തിന്റെ അതീതത്വത്തിലേക്കു തുറവിയുള്ളതാകാതെ, സ്വയം അ ടഞ്ഞതായി മാറുന്നു എന്ന വാദം വളരെ ദുര്‍ബലമാണ്. കാരണം, 'ജനാഭിമുഖം' സമ്മാനിക്കുന്ന ഉള്‍ ക്കൊള്ളലിന്റെ മൂല്യത്തെ അതു നിരാകരിക്കുന്നു. അള്‍ത്താരയെ അഭിമുഖീകരിച്ചു നില്‍ക്കുന്നവര്‍ ജനങ്ങള്‍ക്കു പുറംതിരിയുകയും കൂടെക്കൂടെ ജനങ്ങളിലേക്കു തി രിഞ്ഞു നോക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. ജനങ്ങളെ പി ന്നിലാക്കി, അള്‍ത്താരയ്‌ക്കെതിരെ നില്‍ക്കുന്നയാള്‍ ഒരേ സമയം ജനങ്ങള്‍ക്കും അള്‍ത്താരയ്ക്കും എതിരു നില്‍ക്കുകയാണ്.

കൗണ്‍സിലനന്തര കണ്ടുപിടിത്തമായ ജനാഭിമുഖ ബലിയര്‍പ്പണമെന്നത് അള്‍ത്താരയെ ഉപേക്ഷിച്ചുകൊണ്ടുള്ളതല്ല, മറിച്ച് രണ്ടിനെയും ഒന്നില്‍ സമന്വയിപ്പിക്കുകയാണ്, അവ പരസ്പരവിരുദ്ധമല്ല, ഒരേ സമയം അള്‍ത്താരയിലേക്കും ജനങ്ങളിലേക്കും തിരിയുകയാണ്. ആരാധനയ്ക്കായി അള്‍ത്താരയ്ക്കു ചുറ്റും കൂടുമ്പോള്‍, അള്‍ത്താരാഭിമുഖവും ജനാഭിമുഖവും ഒന്നായി മാറുകയാണവിടെ.

ഭാഷയുടെ ഈ ആശയക്കുഴപ്പ ങ്ങള്‍ നാം ഇതേക്കുറിച്ചു സംസാരിക്കുകയും ആലോചിക്കുകയും ചെയ്യുന്നതിനുള്ള പുതിയൊരു രീതി ആവശ്യമാക്കിയിരിക്കുന്നു.

ദൈവശാസ്ത്ര വിശദീകരണവും ഭാഷാമാറ്റവും

1964-ലെയും 2002-ലെയും ലി ഖിതങ്ങളുടെ ഉദ്ദേശ്യങ്ങള്‍ക്കപ്പുറത്തുള്ള ധ്രുവീകരണത്തില്‍ നി ന്നാണ്, അള്‍ത്താരാഭിമുഖവും ജനാഭിമുഖവും തമ്മിലുള്ള സം ഘര്‍ഷം ഉടലെടുക്കുന്നത്. ശരിക്കുമുള്ള ചോദ്യമിതാണ്: അള്‍ ത്താരയാണു ശരിക്കുമുള്ള കേന്ദ്ര മെങ്കില്‍, അള്‍ത്താരയ്ക്കുമുമ്പിലോ ചുറ്റിലുമോ നില്‍ക്കുക എ ന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. അള്‍ ത്താരയാണു കേന്ദ്രമെങ്കില്‍ അള്‍ ത്താരയിലേക്കു തിരിഞ്ഞുനില്‍ ക്കുക എന്നത് എല്ലാവര്‍ക്കും, അ തായത് കാര്‍മ്മികനും ജനങ്ങള്‍ ക്കും ബാധകമാണ്. ജനാഭിമുഖ മോ അള്‍ത്താരാഭിമുഖമോ അല്ല മറിച്ച് അള്‍ത്താരാഭിമുഖത്തെ മനസ്സിലാക്കുന്ന രീതിയാണു പ്രധാനം. അള്‍ത്താരയാണു കേന്ദ്രത്തിലെങ്കില്‍ എല്ലാവരും അള്‍ത്താരാഭിമുഖമാണ്. എല്ലാവരും അള്‍ ത്താരയ്ക്കു ചുറ്റും നില്‍ക്കുകയും അള്‍ത്താരയിലേക്കു നീങ്ങുകയും ചെയ്യുന്നു.

സഭയുടെ ചരിത്രത്തില്‍ പല ദുഷ്‌കര ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. കൃത്രിമ പരിഹാരങ്ങളുമായി ഇതി നെ മറികടക്കാനാകില്ല. പരിഷ്‌കരിച്ചതും അല്ലാത്തതുമായ റോമന്‍ റീത്ത് ഒരേ സമൂഹത്തില്‍ അനുവദിച്ചുകൊണ്ട് ആ പ്രശ്‌നം പരിഹരിക്കാനായില്ല. അതുപോലെ വചനശുശ്രൂഷയുടെയും ദിവ്യകാരുണ്യത്തിന്റെയും ദിശകള്‍ വേര്‍ തിരിച്ച് ഒരു ഭാഗം അള്‍ത്താരാഭിമുഖവും ഒരു ഭാഗം ജനാഭിമുഖ വും ആക്കിക്കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നു കരുതുന്നത് ചരിത്രപരമോ വസ്തുതാപരമോ ആ യ അടിസ്ഥാനമില്ലാത്ത കാര്യമാണ്. വചനശുശ്രൂഷ സ്ഥാപനപരമായി തന്നെ അള്‍ത്താരാഭിമുഖമല്ല, വചനപീഠവുമായി ബന്ധപ്പെട്ടാണ് അതു രൂപീകരിക്കപ്പെട്ടിരിക്കുന്നത്. വചനശുശ്രൂഷയ്ക്കും ദിവ്യകാരുണ്യത്തിനും രണ്ടു ദിശകളാണുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നതു ന്യായമാണ്. പക്ഷേ അ തു സിനഡല്‍ തീരുമാനത്തിന്റെ ഫലമായുണ്ടാകുന്നതല്ല, ദിവ്യബലിയുടെ യാഥാര്‍ത്ഥ്യത്തില്‍ നി ന്നു തന്നെയുണ്ടാകുന്നതാണ്. വ ചനശുശ്രൂഷയില്‍ നാം വചനപീഠത്തിനു ചുറ്റുമാണ്, ദിവ്യകാരുണ്യശുശ്രൂഷയില്‍ നാം അള്‍ത്താരയ്ക്കു ചുറ്റും. സീറോ മലബാര്‍ പാരമ്പര്യത്തെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഭാഷയാണിത്.

'അഭിമുഖം', 'മുമ്പില്‍', 'നേരെ' തുടങ്ങിയ വാക്കുകള്‍ ഈ സംവാദത്തിലുപയോഗിക്കരുത്. ദൗര്‍ഭാഗ്യവശാല്‍ സിനഡ് രേഖയിലും അതുപയോഗിച്ചിട്ടുണ്ട്. 'ചുറ്റും', 'ചുറ്റിലും നില്‍ക്കുക', 'ചുറ്റിലും നീങ്ങുക' തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കേണ്ടത്. അടിസ്ഥാനരഹിതമായ വൈരുദ്ധ്യത്തിന്റെ യുക്തിയെ മറികടക്കുന്നതിന് ഈ വീക്ഷണം സഹായിക്കും. ആരാധനാക്രമപരിഷ്‌കര ണത്തിന്റെ അര്‍ത്ഥം വീണ്ടെടുക്കുന്നതിനും പൊതുമാര്‍ഗത്തിന്റെ യുക്തിയില്‍ നിലനില്‍ക്കുന്നതി നുമായി കൂട്ടായ്മയുടെ ഉപാധികള്‍ സൃഷ്ടിക്കപ്പെടേണ്ടത് താ ഴോട്ടുള്ള ഒത്തുതീര്‍പ്പുകള്‍ കൊ ണ്ടല്ല, പൊതുമാര്‍ഗത്തെ ആഴപ്പെടുത്തിക്കൊണ്ടാണ്. അള്‍ത്താരാഭിമുഖവും ജനാഭിമുഖവും പരസ്പരവിരുദ്ധമാക്കുന്ന ഒത്തുതീര്‍പ്പു യുക്തി പാടില്ല. ബലിയര്‍പ്പണം ജ്ഞാനസ്‌നാനം സ്വീകരിച്ച എ ല്ലാവരുടേയും കര്‍മ്മമായതിനാല്‍, ബലിയര്‍പ്പണത്തിലുടനീളം, ആ ദ്യം നാം വചനപീഠത്തിന്റെയും പിന്നെ അള്‍ത്താരയുടെയും ചുറ്റുമായിരിക്കണം. ഇവിടെ ആരും പുറം തിരിയുന്നില്ല. ആദ്യത്തേത് ജനാഭിമുഖവും രണ്ടാമത്തേത് അള്‍ത്താരാഭിമുഖവും ആണെ ന്നും പറയാനാവില്ല. മെത്രാന്മാരും വൈദികരും സന്യസ്തരും മാമോദീസാ സ്വീകരിച്ച സകലരും വി.കുര്‍ബാനയില്‍ ആദ്യം വചനപീഠത്തിന്റെയും പിന്നെ അള്‍ത്താരയുടെയും ചുറ്റും കൂടുകയും അതുവഴി കൂടുതല്‍ ഗാഢമായ കൂട്ടായ്മയിലേക്കു വരികയും ചെയ്യുക എന്നതാണു ലക്ഷ്യം. വചനവും കൂദാശയുമാണ് കേന്ദ്രസ്ഥാനത്ത്. കിഴക്കോട്ടു തിരിയുകയോ കുരിശിലേക്കു നോക്കുകയോ ചെയ്യേണ്ടതില്ല. കര്‍ത്താവ് വചനപീഠത്തില്‍ സംസാരിക്കുകയും അള്‍ ത്താരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കര്‍ത്താവ് ക്രൂശിതനും ഉത്ഥിതനുമാണ്, അവിടുന്നു സ ന്നിഹിതനാണ്, നാം ആരാധിക്കു ന്ന വര്‍ത്തമാനവും കാത്തിരിക്കു ന്ന ഭാവിയുമാണ്. അവന്റെ വചനത്തോടു കൂടി കൂട്ടായ്മയില്‍ ജീവിക്കുന്നു, അവന്റെ ശരീരരക്തങ്ങളോടുകൂടെ മരണം പ്രഘോഷിക്കുകയും ലോകാവസാനത്തിനാ യി കാത്തിരിക്കുകയും ചെയ്യുന്നു.

വൈരുധ്യങ്ങളില്‍ നിന്നു പുറ ത്തു കടക്കാനും, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നു തന്ന പാതയിലൂടെ മുന്നേറാനും ഭാഷയിലെ മാറ്റം നമ്മെ സഹായിക്കും. ദിവ്യബലിയില്‍ ദൈവജനത്തിന്റെയാകെ സജീവപങ്കാളിത്തത്തിലേ ക്ക് അതു നയിക്കും. പരസ്പരം കരുണ കാണിക്കുക സാധ്യമാകും. ഒരു റീത്തിനെ പകുതിയായി പിളര്‍ത്തിക്കൊണ്ടല്ല അത്, മറിച്ച്, ഒരേ ലിറ്റര്‍ജി (ഒരേ തക്‌സ) വ്യത്യസ്തമായ കര്‍മ്മങ്ങളോടെ ചിലര്‍ ആഘോഷിക്കുന്നു എന്ന് അംഗീകരിക്കുന്നതു വഴിയാണത്. കൃത്രിമവും ആരാധനാക്രമ യുക്തിക്കു നിരക്കാത്തതുമായ ഫിഫ്ടി-ഫി ഫ്ടി കൊണ്ടല്ല അത്. യഥാസ്ഥാനത്തുള്ള അള്‍ത്താരയില്‍, അള്‍ ത്താരാഭിമുഖമായി തന്നെയാണ് ആ ബലിയും അര്‍പ്പിക്കപ്പെടുന്നത്. അതില്‍ ജനാഭിമുഖമില്ല. ഈ വൈവിധ്യത്തോടുള്ള സഹിഷ്ണുതയാണു വളര്‍ത്തപ്പെടേണ്ടത്. കൃത്രിമവും സാങ്കല്‍പികവുമായ ഒരു ഐക്യമുണ്ടാക്കാനുള്ള റീത്ത് പരിഷ്‌കരണം ഫലശൂന്യമാണ്, എന്റെ അഭിപ്രായത്തില്‍.

സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലേക്കുള്ള യാത്ര നമ്മെ കൂടുതല്‍ സമ്പുഷ്ടരാക്കും. തെറ്റിദ്ധാരണകള്‍ മൂലം പുതിയൊരു മനസാക്ഷി നിങ്ങളില്‍ രൂപപ്പെടുന്നുണ്ട്, അതു സഭയ്ക്കു മുഴുവന്‍ പ്രയോജനകരമാകും. 1964-ലെ കൗണ്‍സില്‍ രേഖകളില്‍ പിതാക്കന്മാര്‍ ഉപയോഗിച്ച ജനാഭിമുഖമെന്നത് ഒരു വിപ്ലവമായിരുന്നില്ല, മറിച്ച്, മെച്ചപ്പെട്ട മനസ്സിലാക്കലായിരുന്നു. 64-നുശേഷമുള്ള പരിഷ്‌കരണങ്ങളുടെ കാലത്ത് നാമുപയോഗിച്ച ഭാഷ, 'വൈദികപരം' ആയിരുന്നു. വൈദികകര്‍മ്മത്തിന്റെ സ്വീകര്‍ത്താവ് അല്ല ജനം, ജനം കര്‍മ്മം ചെയ്യുന്നവരാണ്. പുരോഹിതന്‍ അധ്യക്ഷത വഹിക്കുന്നു. വചനപീഠത്തിനും അള്‍ ത്താരയ്ക്കും ചുറ്റും കൂടിയിരിക്കു ന്ന ജനം സഭയ്ക്കുമേല്‍ കൃപ ചൊരിയുന്ന കാര്‍മ്മികനായി കര്ത്താവായ ക്രിസ്തുവിനെ കണ്ടെത്തുന്നു. അള്‍ത്താരയെ ഭിത്തിയില്‍ നിന്നു വേര്‍തിരിച്ച വാസ്തുശില്പപരിഷ്‌കരണം നമ്മുടെ സ്വത്വത്തെ കൂടുതല്‍ പക്വമാക്കി. 'അഭിമുഖ'ത്തെ അതു 'ചുറ്റിലും' ആക്കി മാറ്റി. കര്‍ത്താവിന്റെ കൂടെ അള്‍ത്താരയ്ക്കു ചുറ്റും കൂടുന്നതാണു സഭ എന്ന അനുഭവം അതു സമ്മാനിച്ചു. അതേസമയം, വചനപീഠത്തിനു ചുറ്റും എന്നതു സമഗ്രമായ 'ആരാധനക്രമരൂപീകരണത്തില്‍' വളരാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഈ വളര്‍ച്ചയെ കുറിച്ചു ഫ്രാന്‍സിസ് മാര്‍ പാപ്പ തന്റെ 'അത്യധികം ആഗ്രഹിച്ചു' എന്ന അപ്പസ്‌തോലിക ലേ ഖനത്തില്‍ ഇപ്രകാരം പറയുന്നു, ''കര്‍ത്താവിന്റെ ദിവസത്തില്‍, ഞായറാഴ്ചതോറും, ഈസ്റ്റര്‍ തോറും, ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും സവിശേഷമായ ജീവിതസന്ദര്‍ഭങ്ങളില്‍, വ്യത്യസ്ത സമയങ്ങളില്‍, ദിവ്യബലിയര്‍പ്പിക്കാന്‍ വന്നുചേരുന്ന നമ്മുടെ സമൂഹങ്ങളുടെ പതിവു താള ത്തെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു. അഭിഷിക്തരായ ശുശ്രൂഷകര്‍, മാമ്മോദ്ദീസ സ്വീകരിച്ചവരെ പെസഹാരഹസ്യത്തിന്റെ ആവര്‍ത്തിതാനുഭവത്തിലേക്കു കൈപിടിച്ചു നയിക്കുമ്പോള്‍, പ്രഥമപ്രധാനമായ അജപാലനകര്‍മ്മമാണ് അവര്‍ നിര്‍വഹിക്കുന്നത്. സഭയാണ്, ക്രിസ്തുവിന്റെ ശരീരമാണ് ബലിയര്‍പ്പിക്കുന്നതെന്ന്, പുരോഹിതന്‍ മാത്രമല്ലെന്ന് നാം എപ്പോ ഴും ഓര്‍ക്കണം. ആഘോഷിക്കപ്പെടുന്ന രഹസ്യത്തിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തമാക്കുന്ന ആദ്യപടി മാത്രമാണ് പഠനത്തില്‍ നി ന്നു ലഭിക്കുന്ന തരം അറിവ്. അ ധ്യക്ഷത വഹിക്കുന്ന ശുശ്രൂഷകര്‍ക്ക് സഹോദരങ്ങളെ നയിക്കുന്നതിനുള്ള മാര്‍ഗമറിയണം. ദൈ വശാസ്ത്രപഠനത്തില്‍ നിന്നു മാത്രമല്ല അതാര്‍ജിക്കേണ്ടത്, സ ജീവമായ വിശ്വാസാനുഭവത്തിന്റെ യഥാര്‍ത്ഥ അനുഷ്ഠാനത്തില്‍ ദിവ്യബലി കൂടെക്കൂടെ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ത്ഥനയാല്‍ പരിപോഷിപ്പിക്കപ്പെട്ടുകൊണ്ടും വേണമത്, നിറവേറ്റേണ്ട വെറുമൊരു കടമയായി മാത്രമായിരിക്കരുത് അത്.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org