സഭാനേതൃത്വത്തിനു വേണ്ടി മാപ്പു ചോദിക്കുന്നു

ഹൃദയം തകര്‍ക്കുന്ന വേദന...
സഭാനേതൃത്വത്തിനു വേണ്ടി മാപ്പു ചോദിക്കുന്നു
ക്രിസ്മസ് ദിനങ്ങളില്‍, സീറോ മലബാര്‍ സഭയുടെയും എറണാ കുളം-അങ്കമാലി അതിരൂപതയുടെയും ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പണത്തിനിടെ ഏതാ നും പേര്‍ നടത്തിയ ആക്രമണവും ദിവ്യകാരുണ്യത്തോടുള്ള നീച മായ അവഹേളനവും അനേകര്‍ക്ക് അഗാധമായ വേദനയ്ക്കും ദുഃഖത്തിനും കാരണമായി. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്നു അതു പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും പ്രതികരണങ്ങളുയര്‍ത്തി. അവയില്‍നിന്നു ബിഷപ് എഫ്രേം നരികുളം, ബിഷപ് ജോസ് പൊരുന്നേടം, ഫാ. ബോബി ജോസ് കട്ടികാട് എന്നിവരുടെ വാക്കുകളിലൂടെ...

ബിഷപ് ജോസ് പൊരുന്നേടം

''അതിഹീനമായ, ദൈവദൂഷണപരമായ പ്രവൃത്തികള്‍ നിങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടുകാണും. വളരെയധികം ലജ്ജാകരമായ പ്രവൃത്തികള്‍, സകല മനുഷ്യരുടേയും മുമ്പില്‍ നമ്മെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികള്‍. അതു വന്നത് നിങ്ങളുടെയാരുടെയും കൈകളില്‍ നിന്നല്ല, നേരെ മറിച്ചു സഭാ നേതൃത്വത്തിന്റെ കൈകളില്‍നിന്നു തന്നെയാണ്. ഇത്തരുണത്തില്‍, ആ നേതൃത്വത്തിന്റെ ഭാഗമെന്ന നിലയില്‍, നിങ്ങള്‍ക്കുണ്ടായിട്ടുള്ള ദുഃഖവും ലജ്ജയും ഞാനും ഏറ്റെടുക്കുന്നു. അവര്‍ക്കു വേണ്ടി നമ്മുടെ രൂപതയുടെ ഈ ആസ്ഥാന ദേവാലയത്തില്‍ വച്ച്, ഞാന്‍ നിങ്ങളോടു മാപ്പു ചോദിക്കുകയാണ്.''

(ക്രിസ്മസ് ദിവ്യബലിക്കിടെ മാനന്തവാടി രൂപതാ കത്തീഡ്രലില്‍ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org