മുന്‍പേ പറന്ന സഹൃദയ@60

മുന്‍പേ പറന്ന സഹൃദയ@60
Published on

അവശ്യനേരത്ത് അയല്‍ക്കാരന്റെ ധര്‍മം നിറവേറ്റിയ സമരിയക്കാരനും ഒരു സുമനസില്‍ നിന്ന് ലഭിച്ച ധനം നീതിപൂര്‍വം ഉപയോഗിച്ച് തുടര്‍പരിചരണത്തിലൂടെ (പുനരധിവാസ പ്രക്രിയയിലൂടെ) അവശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സത്രക്കാരനും തന്നെയാണ് ഏതൊരു കാലഘട്ടത്തിലും സഭയുടെ സാമൂഹ്യക്ഷേമ, വികസന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗദീപങ്ങള്‍. സാമൂഹികമായും സാമ്പത്തികമായും ആത്മീയമായും പാരിസ്ഥിതികമായും മുറിവേറ്റ മനുഷ്യനെയും പ്രകൃതിയെയും കരുതലോടെ പരിചരിച്ച് സ്വസ്ഥതയിലേക്കും സുസ്ഥിതിയിലേക്കും ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ദൗത്യമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമെന്ന നിലയില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം (സഹൃദയ) നടത്തിവരുന്നത്.

സാമൂഹികമായും സാമ്പത്തികമായും ആത്മീയ മായും പാരിസ്ഥിതികമായും മുറിവേറ്റ മനുഷ്യനെയും പ്രകൃതിയെയും കരുതലോടെ പരിചരിച്ച് സ്വസ്ഥതയിലേക്കും സുസ്ഥിതിയിലേക്കും ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ദൗത്യമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമെന്ന നിലയില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം (സഹൃദയ) നടത്തിവരുന്നത്.

പ്രവര്‍ത്തന മേഖലകള്‍ വിപുലമായപ്പോള്‍ ഒരു കുടക്കീഴില്‍ പല വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് സഹൃദയ പ്രവര്‍ത്തിക്കുന്നത്. മൈക്രോ ഫിനാന്‍സ് വിഭാഗമായി വെസ്‌കോ ക്രെഡിറ്റ് (വെല്‍ഫെയര്‍ സര്‍വീസസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ്), പരിസ്ഥിതി, പ്രകൃതിവിഭവ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി സഹൃദയടെക്ക്, ഗ്രാമതല ഉത്പന്നങ്ങളുടെ നിര്‍മാണം, വിപണനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി സഹൃദയ സര്‍വീസസ്, ആരോഗ്യ വിഭാഗമായി സഹൃദയ നൈവേദ്യ ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നിവയാണ് വിഭാഗങ്ങള്‍.

സബ്‌സിഡി ലഭ്യമാക്കി കര്‍ഷകര്‍ക്ക് ആറു പതിറ്റാണ്ടുമുമ്പ് മോട്ടോര്‍ പമ്പുസെറ്റുകള്‍ വിതരണം ചെയ്തത് അന്നത്തെ കാലത്ത് ഏറെ വിപ്ലവകരമായ നടപടിയായിരുന്നു. സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ സഹായം നല്‍കി പശുവളര്‍ത്തല്‍ ആരംഭിച്ച കര്‍ഷകര്‍ക്ക് തുടര്‍സഹായമെന്ന നിലയില്‍ പാല്‍ വിതരണ ശൃംഖലയായി ആരംഭിച്ചതാണ് ഇന്ന് മില്‍മയോളം പ്രശസ്തമായ പി ഡി ഡി പി കിടപ്പാടമില്ലാത്ത 40 കുടുംബങ്ങള്‍ക്കായി തൃക്കാക്കരയില്‍ നടപ്പാക്കിയ കാര്‍ഡിനല്‍ നഗര്‍ ഭവന പദ്ധതി പിന്നീട് കേരള സര്‍ക്കാരിന്റെ ലക്ഷം വീട് പദ്ധതിക്ക് മാതൃകയായി.

1987-ല്‍ 21 ഗ്രാമങ്ങളില്‍ നടപ്പാക്കിയ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്റ്റുമായി ബന്ധപ്പെട്ട ആസൂത്രണത്തിനും നടത്തിപ്പിനുമായി ഗ്രാമതലങ്ങളില്‍ രൂപം കൊടുത്ത അടുത്തടുത്ത് താമസിക്കുന്ന 10 കുടുംബങ്ങളുടെ കൂട്ടായ്മ ഇന്നത്തെ അയല്‍ക്കൂട്ടങ്ങളുടെ മുന്‍കാല രൂപമായിരുന്നു. സേവ് എ ഫാമിലി പ്ലാന്‍ വഴി ലഭിക്കുന്ന സഹായവും സ്വാശ്രയനിധി, ത്യാഗനിധി തുടങ്ങിയ സമ്പാദ്യപദ്ധതികളും സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ലഭ്യമാക്കി നടപ്പാക്കിയ സ്വയം തൊഴില്‍ പദ്ധതികളും വഴി 1980 കളില്‍ തന്നെ ബാങ്കുകളുമായി ബന്ധപ്പെടാന്‍ സാധാരണക്കാര്‍ക്ക് സഹൃദയ അവസരമൊരുക്കിയിരുന്നു.

സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അന്താരാഷ്ട്ര ഏജന്‍സിയായ ക്രിസില്‍ റേറ്റിംഗും അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വനിതകള്‍ക്കുള്ള സംഘങ്ങള്‍ കൂടാതെ കുട്ടികള്‍ ക്കായി ബാലസഹൃദയ സംഘങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സംഘങ്ങള്‍, പുരുഷസംഘങ്ങള്‍, നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള സംഘങ്ങള്‍, കര്‍ഷകസംഘങ്ങള്‍, കൗമാരപ്രായത്തിലെ കുട്ടികള്‍ക്കായി പ്രബോധിനി സംഘങ്ങള്‍ എന്നിവയെല്ലാം സഹൃദയ നടപ്പാക്കുന്നു. സഹൃദയ സംഘങ്ങളില്‍ നിന്നു ള്ള 325 പേര്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍ ആദ്യമായി സര്‍ക്കാരിതര മേഖലയില്‍ അനുവദിക്കപ്പെട്ട ഏക ബയോഗ്യാസ് എക്സ്റ്റന്‍ഷന്‍ സെന്ററും കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ അനുമതി ലഭിച്ച സര്‍ക്കാരിതര ഏജന്‍സിയും സഹൃദയയാണ്. കൊച്ചി നഗരത്തില്‍ ആദ്യമായി 1997 ല്‍ വീടുകളിലെ മാലിന്യം ശേഖരിച്ച് വികേന്ദ്രീകൃതവും ശാസ്ത്രീയവുമായി സംസ്‌കരിക്കുന്ന മാതൃകാപദ്ധതി നടപ്പാക്കിയത് സഹൃദയയാണ്. ശുചിത്വ മിഷന്റെ അംഗീകൃത ഏജന്‍സി എന്ന നിലയില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, ബയോബിന്നുകള്‍, മണ്ണിര ടാങ്കുകള്‍ തുടങ്ങിയവ നല്‍കുന്നതിനും കഴിഞ്ഞു. ജൈവമാലിന്യങ്ങള്‍ മണ്ണിരകളെ ഉപയോഗിച്ച് സംസ്‌കരിക്കാനുള്ള ടെറാകോട്ട മണ്ണിര ടാങ്ക് രൂപകല്പന ചെയ്തത് സഹൃദയയാണ്. പുകശല്യം ഇല്ലാത്ത അടുപ്പുകള്‍, സോളാര്‍ ലൈറ്റുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയും പ്രചരിപ്പിച്ചുവരുന്നു

തീരപ്രദേശങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി പന്തീരായിരത്തിലേറെ മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി ബന്ധപ്പെട്ട വിവിധ നിയോജക മണ്ഡലങ്ങളില്‍ എന്‍വിയോണ്‍മെന്റ് കാമ്പയിനുകള്‍, ഊര്‍ജകിരണ്‍ ശില്പശാലകള്‍, കുളിര്‍മ കാമ്പയിനുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 25 പഞ്ചായത്തുകളില്‍ സഹൃദയ സേവനം നല്‍കിവരുന്നു. മെന്‍സ്ട്രുവല്‍ കപ്പുകളും പൂര്‍ണമായും കോട്ടണ്‍ നിര്‍മിത സാനിറ്ററി പാഡുകളും സഹൃദയ പ്രചരിപ്പിച്ചുവരുന്നു.

വരള്‍ച്ച, വെള്ളപ്പൊക്ക, ചുഴലിക്കാറ്റ് ദുരിതങ്ങളില്‍ അടിയന്തിര ആശ്വാസവുമായി ആദ്യകാലം മുതലേ എത്താറുള്ള സഹൃദയ അതിരൂപതയുടെ തീരപ്രദേശങ്ങളില്‍ സുനാമി തിരകള്‍ നാശം വിതച്ചപ്പോള്‍ ദുരിതാശ്വാസവും തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാന്‍ നേതൃത്വം നല്‍കി. കാലാവസ്ഥ മാറ്റങ്ങളും കടലിലെ മാറ്റങ്ങളും മുന്‍കൂട്ടി അറിയാനും ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കും പ്രയോജനപ്പെടുന്ന ഒരു ഉപകരണം (ഹൈദരാബാദിലെ INCOIS വികസിപ്പിച്ചത്) വൈപ്പിന്‍ മേഖലയില്‍ സുനാമിക്കുശേഷം സഹൃദയ സ്ഥാപിച്ചു നല്കിയിരുന്നു. അതിരൂപതയുടെ അതിര്‍ത്തികള്‍ കടന്നും നമ്മുടെ സഹായഹസ്തങ്ങള്‍ എത്തിയതിനുള്ള തെളിവുകളാണ് കുട്ടനാടന്‍ മേഖലയിലെയും മലബാര്‍ മേഖലയിലെയും ചെന്നൈയിലെയും ആസാമിലെയുമൊക്കെ വെള്ളപ്പൊക്കവും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതങ്ങളുമൊക്കെ.

2018 ലെ പ്രളയകാലത്ത് അതിരൂപത 'നാം ഒന്നായി' മുതലുള്ള പദ്ധതികള്‍ വഴി കോടിക്കണക്കിന് രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ കഴിഞ്ഞത്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകളിലും ഇതേ തരത്തില്‍ തന്നെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് മരണങ്ങള്‍ ഉണ്ടായപ്പോള്‍ പകച്ചുനിന്ന ജനങ്ങള്‍ക്ക് സഹായകരായി എത്തിയത് യുവവൈദികര്‍ ഉള്‍പ്പടെയുള്ള സഹൃദയയുടെ സമരിറ്റന്‍സ് പ്രവര്‍ത്തകരാണ്.

സബ്‌സിഡി ലഭ്യമാക്കി കര്‍ഷകര്‍ക്ക് ആറു പതിറ്റാണ്ടുമുമ്പ് മോട്ടോര്‍ പമ്പുസെറ്റുകള്‍ വിതരണം ചെയ്തത് അന്നത്തെ കാലത്ത് ഏറെ വിപ്ലവകര മായ നടപടിയായിരുന്നു. സ്വയം തൊഴില്‍ സംരംഭ മെന്ന നിലയില്‍ സഹായം നല്‍കി പശുവളര്‍ത്തല്‍ ആരംഭിച്ച കര്‍ഷകര്‍ക്ക് തുടര്‍സഹായമെന്ന നിലയില്‍ പാല്‍ വിതരണ ശൃംഖലയായി ആരംഭിച്ച താണ് ഇന്ന് മില്‍മയോളം പ്രശസ്തമായ പി ഡി ഡി പി കിടപ്പാടമില്ലാത്ത 40 കുടുംബങ്ങള്‍ക്കായി തൃക്കാക്കരയില്‍ നടപ്പാക്കിയ കാര്‍ഡിനല്‍ നഗര്‍ ഭവന പദ്ധതി പിന്നീട് കേരള സര്‍ക്കാരിന്റെ ലക്ഷം വീട് പദ്ധതിക്ക് മാതൃകയായി.

സഹൃദയ സ്പര്‍ശന്‍ എന്ന പേരില്‍ വളരെ വിപുലമായ രീതിയില്‍ ഭിന്നശേഷിക്കാരുടെ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സഹൃദയ മെലഡീസ് എന്ന പേരില്‍ ഭിന്നശേഷിക്കാരുടെ സംഗീതസംഘത്തിനു രൂപം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി തെറാപ്പി സേവനം ലഭിക്കുന്ന കേന്ദ്രങ്ങള്‍ പറവൂര്‍, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി ആദ്യമായി തൊഴില്‍മേള സംഘടിപ്പിച്ചതും കൊച്ചി നഗരത്തില്‍ ആദ്യമായി ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിച്ചതും സഹൃദയയാണ്. അതിരൂപത തലത്തില്‍ ആരംഭിച്ച ചെത്തിക്കോട് സൗഖ്യസദന്‍ ഇപ്പോള്‍ 32 വര്‍ഷം പൂര്‍ത്തിയാക്കി.

തൊഴില്‍ അഭിരുചി വളര്‍ത്തുന്നതിനും പരിശീലനങ്ങളിലൂടെ അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നടപ്പാക്കുന്നതിനും വിപണനങ്ങളിലൂടെ ലാഭകരമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ സഹൃദയയുടെ മൈക്രോ എന്റര്‍പ്രൈസസ് വിഭാഗം ചെയ്തുവരുന്നു. മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുകയും സഹൃദയ ഫെസ്റ്റ് വഴി ഗ്രാമതലങ്ങളിലേക്ക് ഇവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഏകദേശം അഞ്ച് ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

ആദ്യകാലം തന്നെ മാതൃ ശിശു സംരക്ഷണ പരിപാടി മുതല്‍, ജനസൗഭാഗ്യ തുടങ്ങിയ പദ്ധതികളിലൂടെ ആരോഗ്യ രംഗത്ത് ഒട്ടേറെ സേവനങ്ങള്‍ നല്‍കി. സി ആര്‍ എസിന്റെ സഹകരണത്തോടെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര വിതരണം, പാവപ്പെട്ട കുടുംബങ്ങളിലെ ഗര്‍ഭിണികളെയും അമ്മമാരെയും അഞ്ചുവയസില്‍ത്താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയും ലക്ഷ്യമാക്കി നടപ്പാക്കിയ ടാര്‍ജെറ്റഡ് മാറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍ പ്രോഗ്രാം പ്രത്യേക പരിശീലനം നേടിയ 72 അനിമേറ്റര്‍മാരുടെ സഹായത്തോടെ 9000 പേര്‍ക്ക് സഹായം എത്തിച്ചിരുന്നു നൈവേദ്യ ആയുര്‍വേദ ആശുപത്രിയും യോഗ പരിശീലനവും യോഗ തെറാപ്പിയും നല്‍കുന്ന ആത്മയോഗ അക്കാദമിയും സഹൃദയ സ്ഥാപിച്ചു. കാന്‍സര്‍ ചികിത്സയുടെ റേഡിയേഷന്‍ മൂലം മുടി നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്ന സഹൃദയ ഹെയര്‍ ബാങ്ക് എന്ന പദ്ധതി നടത്തുന്നു. മാനസികരോഗത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്ന നിര്‍ധനരായ വ്യക്തികള്‍ക്ക് എല്ലാ മാസവും മരുന്നുകള്‍ നല്‍കുന്ന സ്‌നേഹ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്നു. പ്രഥമ ശുശ്രൂഷ പരിശീലനം 100 ലേറെ ഗ്രാമങ്ങളില്‍ നല്‍കിക്കഴിഞ്ഞു. സജീവം ആന്റി ഡ്രഗ് ക്യാമ്പയിനും ജൂബിലി വര്‍ഷത്തില്‍ അമ്മക്കൂട്ട് എന്ന പദ്ധതിക്കും നേതൃത്വം നല്‍കുന്നു. ഭാരതത്തില്‍ സര്‍ക്കാരിതര സംഘടനകള്‍ നടപ്പാക്കിയ ഏറ്റവും ബൃഹത്തായ ഇന്‍ഷുറന്‍സ് പദ്ധതി എന്ന് പേരെടുത്ത സഹൃദയ ആരോഗ്യ സുരക്ഷാ സ്‌കീം തുടങ്ങി വിദ്യാര്‍ഥികള്‍ക്കായി ആദ്യമായി നടപ്പാക്കിയ വിദ്യാര്‍ത്ഥി സുരക്ഷ ഇന്‍ഷുറന്‍സ് വരെ നിരവധി ഇന്‍ഷുറന്‍സ് പദ്ധതികളും സഹൃദയയുടെ പ്രവര്‍ത്തന വഴിയിലെ നാഴികക്കല്ലുകളാണ്.

കാനഡയില്‍ ജോലി ചെയ്തിരുന്ന അതിരൂപത അംഗമായിരുന്ന മോണ്‍. അഗസ്റ്റിന്‍ കണ്ടത്തിലച്ചന്‍ മറ്റു നാല് സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ അതിരൂപതയിലെ അഞ്ച് കുടുംബങ്ങളെ ദത്തെടുത്ത് സഹായം നല്‍കിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണ് ഇന്ന് ഭാരതത്തില്‍ എമ്പാടും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുരോഗതിയിലേക്കും സ്വാശ്രയത്വത്തിലേക്കും ഉള്ള വഴികാട്ടിയായി നിലകൊള്ളുന്ന സേവ് എ ഫാമിലി പ്ലാന്‍.

സേവ് എ ഫാമിലി പ്ലാന്‍ പദ്ധതിയുടെ മാതൃകയില്‍ പ്രാദേശികമായി സുമനസുകളില്‍ നിന്നുള്ള സാമ്പത്തിക വിഭവസമാഹരണത്തോടെ നടപ്പാക്കി തുടങ്ങിയ സ്‌നേഹ ഫൗണ്ടേഷന്‍ എന്ന പദ്ധതിയും അതിരൂപതയിലെ എല്ലാ കുടുംബങ്ങളില്‍ നിന്നും നോമ്പുകാലത്ത് സംഭാവനകള്‍ സ്വീകരിച്ചു കൊണ്ട് നടപ്പാക്കുന്ന ജീവകാരുണ്യനിധിയും നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട്.

2018 ലെ പ്രളയകാലത്ത് അതിരൂപത 'നാം ഒന്നായി' മുതലുള്ള പദ്ധതികള്‍ വഴി കോടിക്കണക്കിന് രൂപയുടെ പുനരധിവാസ പ്രവര്‍ത്തന ങ്ങളാണ് നടപ്പാക്കാന്‍ കഴിഞ്ഞത്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടു കളിലും ഇതേ തരത്തില്‍ തന്നെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞു.

അഞ്ച് വര്‍ഷത്തോളം കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാക്കിയ ചൈല്‍ഡ് ലൈന്‍ പദ്ധതിയിലൂടെ ഏകദേശം 750-ലേറെ അരക്ഷിതരായ കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിനും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതിനും കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായി കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതികളിലൂടെ, അതിഥി തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും കഴിഞ്ഞു. സ്വന്തമായി ആരോഗ്യസംവിധാനങ്ങള്‍, ഇന്‍ഷുറന്‍സ്, മൈഗ്രന്റ് റിസോഴ്‌സ് സെന്റര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവര്‍ക്കായി നടപ്പാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടിയുള്ള ക്ഷേമപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക് ഉള്‍പ്പെടെ അവരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളില്‍ അവര്‍ക്ക് പിന്തുണയേകുന്ന പ്രവര്‍ത്തനങ്ങളുമായി നീങ്ങുന്നു. ആഗോള സിനഡിനോട് അനുബന്ധിച്ച് നടപ്പാക്കിയ പ്രാദേശിക സിനഡുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് വേണ്ടിയും ഒരു സിനഡ് നടത്തി.

അരമനയില്‍ ഒരു കൊച്ചു മുറിയില്‍ ആരംഭിച്ച സാമൂഹ്യപ്രവര്‍ത്തന വിഭാഗം പിന്നീട് കലൂര്‍ റിന്യുവല്‍ സെന്ററിലും അവിടെനിന്ന് പൊന്നുരുന്നി സര്‍വീസ് സെന്ററിലുമായി വളര്‍ന്നു. അങ്കമാലി, ചേര്‍ത്തല, പറവൂര്‍ എന്നിവിടങ്ങളില്‍ മേഖല ഓഫീസുകളും ചമ്പന്നൂര്‍, കറുകുറ്റി, പറമ്പയം എന്നിവിടങ്ങളില്‍ അനുബന്ധ സ്ഥാപനങ്ങളുമായി ഒട്ടേറെ പേര്‍ക്ക് സേവനമേകുന്ന ഒരു പ്രസ്ഥാനമായി നിലകൊള്ളുന്നു.

അതിരൂപതയില്‍ ഒരേ സമയത്തുതന്നെ പ്രവര്‍ത്തിച്ചിരുന്ന സേവ് എ ഫാമിലി പ്ലാന്‍, സി ആര്‍ എസ് ഐക്കോസ് (ആര്‍ച്ച് ഡയോസിഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ്), സര്‍വീസ് സെന്റര്‍ എന്നിവയൊക്കെ അതാതു കാലങ്ങളില്‍ വെല്‍ഫെയര്‍ സര്‍വീസസിനോടൊപ്പം ഒരു കുടക്കീഴിലാക്കിയാണ് ഇന്ന് കാണുന്ന സഹൃദയ രൂപപ്പെട്ടത്. അരമനയില്‍ ഒരു കൊച്ചു മുറിയില്‍ ആരംഭിച്ച സാമൂഹ്യപ്രവര്‍ത്തന വിഭാഗം പിന്നീട് കലൂര്‍ റിന്യുവല്‍ സെന്ററിലും അവിടെനിന്ന് പൊന്നുരുന്നി സര്‍വീസ് സെന്ററിലുമായി വളര്‍ന്നു. അങ്കമാലി, ചേര്‍ത്തല, പറവൂര്‍ എന്നിവിടങ്ങളില്‍ മേഖല ഓഫീസുകളും ചമ്പന്നൂര്‍, കറുകുറ്റി, പറമ്പയം എന്നിവിടങ്ങളില്‍ അനുബന്ധ സ്ഥാപനങ്ങളുമായി ഒട്ടേറെ പേര്‍ക്ക് സേവനമേകുന്ന ഒരു പ്രസ്ഥാനമായി നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org