അഗ്നിപരീക്ഷ

അഗ്നിപരീക്ഷ

എന്റെ പിതാവിന് തൃശ്ശൂരില്‍ ഒരു ജോലി കിട്ടി. ഞങ്ങള്‍ പുതുക്കാട്ടു നിന്ന് തൃശ്ശൂര്‍ക്ക് പോന്നപ്പോഴാണ് വേര്‍പാടിന്റെ വേദന എന്റെ കൊച്ചു മനസ്സില്‍ മുളപൊട്ടിയത്. എന്റെ അടുത്ത കൂട്ടുകാര്‍, സഹപാഠികള്‍, പരിചയക്കാര്‍ എ ല്ലാവരെയും ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക്.

പശുവിനെ വിറ്റു. ആടിനെ വി റ്റു. ഇറച്ചി വെട്ടുകാരന്‍ റാവുത്തര്‍ ആടിനെ കെട്ടിവലിച്ചു കൊണ്ടു പോയപ്പോള്‍ അതു ശബ്ദമുയര്‍ ത്തി കരഞ്ഞു. അതിനും വേര്‍പാടിന്റെ വേദന. അതു തിരിഞ്ഞു നോക്കി. എന്നെയാണ് നോക്കിയതെന്നു എനിക്കു തോന്നി. തിരിഞ്ഞു നിന്നു കണ്ണു തിരുമ്മി ഞാ നും കരഞ്ഞു. എത്ര സ്‌നേഹിച്ചതാണ് ആടിനേയും പശുവിനേ യും എല്ലാം പോയി.

ഹെഡ്മാസ്റ്റര്‍ നാരായണയ്യരാ ണ് നാലാം ക്ലാസ്സിലെ എന്റെ അ ധ്യാപകന്‍. തലയിലെ മുടി മു ക്കാല്‍ ഭാഗവും വടിച്ചു കളഞ്ഞ് പിന്നില്‍ കുടുമ വച്ചൊരു പട്ടര്. നെറ്റിയില്‍ നീണ്ട ചന്ദനക്കുറി. കപ്പുവച്ച ഷര്‍ട്ടാണ് എപ്പോഴും ധ രിക്കുക. അന്നു അങ്ങനെയൊ ക്കെയായിരുന്നു ഫാഷനും വേഷ വും കുട്ടികളോട് വാത്സല്യമുള്ള നല്ലൊരു മാതൃകാധ്യാപകനായിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ''യാത്ര പറയാന്‍ വന്നതാവും അല്ലേ?''

''അതെ.''

അദ്ദേഹം എല്ലാ കുട്ടികളും കേള്‍ക്കേ ഞാന്‍ തൃശ്ശൂര്‍ക്ക് പോ വുകയാണെന്നു പ്രഖ്യാപിച്ചു.

''എന്താ ജോസിന്റെ കൈയ്യില്‍ ഒരു പൊതി?''

''കുറച്ചു മിഠായി. കുട്ടികള്‍ക്ക് കൊടുക്കാനാ.''

''ജോസ് തന്നെ കൊടുത്തോളൂ.''

ആദ്യം മാഷ്‌ക്കും തുടര്‍ന്നു കുട്ടികള്‍ക്കും വിതരണം ചെയ്തു. പോരാന്‍ നേരത്തു മാഷ് എന്റെ ശിരസ്സില്‍ തലോടിയശേഷം തോ ളില്‍ കൈവച്ചു പറഞ്ഞു: ''വലിയ പട്ടണത്തിലേക്കാ പോകുന്നത്. പഠിച്ചു നല്ല മിടുക്കനാവണം കേ ട്ടോ.''

എല്ലാ കണ്ണുകളും എന്റെ നേ രെ. വിരഹത്തിന്റെ വിഷാദം മൂലം എന്റെ മുഖം മ്ലാനമായിരുന്നു. മന്ദം മന്ദം ഞാനിറങ്ങിപ്പോന്നു.

അമ്മ കണ്ഠമിടറിക്കൊണ്ട് അയല്‍ക്കാരോട് യാത്ര പറഞ്ഞു. നിറഞ്ഞ നേത്രങ്ങളോടെ അവര്‍ ഞങ്ങളെ യാത്രയാക്കി. പരസ്പരം തേങ്ങലും വിതുമ്പലുമുണ്ടായി. ഞങ്ങളുടെ വീട്ടുസാമാനങ്ങള്‍ മുഴുവന്‍ ഒരു കാളവണ്ടിയില്‍ കയ റ്റി മുമ്പേ തൃശ്ശൂര്‍ക്കു വിട്ടു. അങ്ങനെ, 1941-ല്‍ അപ്പനും അമ്മയും ഞങ്ങള്‍ അഞ്ചു മക്കളും ബസില്‍ കയറി പുതുക്കാടിനോട് വിട പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം (1939-45) കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. നമ്മുടെ നാട്ടിലും ക്ലേശങ്ങളുടെയും കെടുതികളുടെയും കാലമായിരുന്നു അത്. പ്ലേഗ് എന്ന മാരക രോഗത്തെക്കുറിച്ചു ഞാന്‍ കേട്ടതു യുദ്ധകാലത്താണ്. ഭയങ്കരമായ ഈ രോഗം എലികളെയാണ് ബാധിക്കുക. എലിയുടെ ശരീരത്തിലെ ഒരുതരം ചെള്ളുകളാണ് ഈ രോഗാണുക്കളെ മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നത്. പ്ലേഗ് ബാധിച്ച എലികള്‍ താമസിയാതെ ചത്തുവീഴുന്നു. അങ്ങനെ വീഴുന്ന എലികള്‍ നൂറുകണക്കിന് ചെള്ളുകളുടെ രോഗാണുക്കളുടെ-സങ്കേതമാണ്. ഇത്ത രം ചെള്ളുകള്‍ മനുഷ്യരെ കടിച്ചാല്‍ പ്ലേഗ് ബാധിക്കുകയായി. തു ടര്‍ന്നു പനിയും കഴല വീക്കവും വന്നു രോഗി മരിക്കുന്നു.

അതിനാല്‍ എലികളെ നശിപ്പിക്കണമെന്നും എലികള്‍ ചത്തുവീണാല്‍ ഉടനെ അധികൃതരെ അറിയിക്കണമെന്നും എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെ ന്നും സര്‍ക്കാരിന്റെ വിജ്ഞാപനമുണ്ടായിരുന്നു. ആയിടയ്ക്ക് തൃ ശ്ശൂരിലും പരിസരങ്ങളിലും പലരും പ്ലേഗ് ബാധിച്ചു മരിക്കുകയുണ്ടായി. ഞങ്ങളെല്ലാവരും വല്ലാതെ ഭയന്നാണ് ജീവിച്ചിരുന്നത്.

പ്ലേഗിന്റെ രൂക്ഷത ഒട്ടൊന്നു ശ മിച്ചു. പിന്നീട് ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു പകര്‍ച്ച വ്യാധിയായ വസൂരിദീനം അതി ന്റെ ദുര്‍മ്മുഖം കാട്ടി. ഞങ്ങള്‍ താ മസിച്ചിരുന്ന പ്രദേശത്തെ പലരുടെയും ജീവന്‍ അത് അപഹരിച്ചുകൊണ്ടുപോയി. പകര്‍ച്ച ഭയം മൂ ലം മരിച്ചവരുടെ വീടുകളിലേക്കു പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ശവമെടുപ്പിന് മറ്റുള്ള ആളുകള്‍ കൂടെ പോയിരുന്നില്ല. ശവം വഹിച്ചുകൊണ്ടുപോകുന്നതു മനുഷ്യര്‍ ഭീതിമൂലം അകത്തെ ജനാലകളിലൂടെ ഒളിഞ്ഞു നോക്കിയതേയു ള്ളൂ. അങ്ങനെ അധികനാള്‍ ഭീതിയുടെ നിഴലില്‍ ഞങ്ങള്‍ കഴി ഞ്ഞു.

തീര്‍ന്നില്ല. അടുത്തതായി വരു ന്നു കോളറ എന്ന മറ്റൊരു പകര്‍ച്ചവ്യാധി. യുദ്ധകാലത്ത് അരിക്ക് വ ല്ലാത്ത ക്ഷാമം. തെല്ലും ഗുണമില്ലാത്തതും നാറുന്നതുമായ റേഷനരിക്കു പുറമെ ഗോതമ്പ്, ബജ്‌റ, റാഗി തുടങ്ങിയ ധാന്യങ്ങളാണ് ജ നങ്ങള്‍ക്ക് വിതരണം ചെയ്യപ്പെട്ടിരുന്ന്. ഇവയൊന്നും കഴിച്ചു ശീലമില്ലാത്തതിനാലോ വയറിന് പിടിക്കാത്തതുമൂലമോ എന്തോ അധി കം താമസിയാതെ പലര്‍ക്കും കോളറ പിടിപെട്ടു.

അപ്പന്റെ ഏക വരുമാനം കൊ ണ്ടാണ് ഞങ്ങള്‍ (മക്കള്‍ ഇതിന കം ആറായി) കഷ്ടിച്ചും ക്ലേശി ച്ചും കഴിഞ്ഞിരുന്നത്. ഒരു ദിവസം അപ്പന്‍ രോഗിയായി. നട്ടെല്ലിന് കലശലായ വേദന. വാതത്തിന്റെ ഉപദ്രവമാണ്. കുറെ മുമ്പും വാതത്തിന് ചികിത്സിച്ചിട്ടുണ്ട്. ജോലി ക്ക് പോകാന്‍ കഴിയുന്നില്ല. ചികിത്സിക്കാന്‍ പണമില്ല. ഒടുവില്‍ അ യല്‍ക്കാര്‍ ചേര്‍ന്ന് അപ്പനെ ഗവ ണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ സൗ ജന്യചികിത്സയാണ്. ഒരു മാസത്തോളം ഉഴിച്ചിലും പിഴിച്ചിലുമാ യി ചികിത്സയില്‍ കഴിഞ്ഞു.

വറവുചട്ടില്‍ നിന്നും എരിതീയിലേക്ക് വീണ അവസ്ഥയിലായി കുടുംബം. വരുമാനം നിലച്ചു. പലയിടത്തുനിന്നും കടം വാങ്ങിയും അമ്മ വീട്ടുകാരുടെ സഹായം കൊണ്ടും ദിവസങ്ങള്‍ ഉന്തിനീക്കി. മൂന്നു നേരവും കഞ്ഞിയാക്കി. വയറുനിറയെ ആഹാരം കഴിക്കാന്‍ കൊതിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്. പട്ടിണിയുടെ രുചി എ ന്താണെന്നും മനസ്സിലാക്കി. എങ്കി ലും പരാതിയില്ലാതെ ദൈവത്തോ ട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

ഈ സന്ദര്‍ഭത്തിലാണ് ഇടിത്തീപോലെ മറ്റൊന്നു സംഭവിച്ചത്. അമ്മയ്ക്ക് വയറ്റില്‍നിന്നു പോക്കും ഛര്‍ദിയും. പലവട്ടം ഇതാവര്‍ത്തിച്ചു. സന്ധ്യയായപ്പോഴേക്കും അമ്മ അത്യന്തം ക്ഷീണിതയായി. തൊട്ടുതൊട്ടുള്ള അയല്‍ ക്കാര്‍ ഇതറിഞ്ഞു. അവര്‍ വിധിയെഴുതി. കോളറയുടെ ആരംഭം. പകര്‍ച്ചവ്യാധിയാണ്. ആരും കട ന്നു വരുന്നില്ല. എല്ലാവര്‍ക്കും ഭയം. വീട്ടില്‍ അമ്മയും മക്കളും മാത്രം. ഞങ്ങള്‍ ഒറ്റപ്പെട്ടപോലെയായി.

അന്നെനിക്ക് പന്ത്രണ്ടു വയസ്സ്. രോഗത്തിന്റെ ഗൗരവം ഞാന്‍ മനസ്സിലാക്കിയില്ല. അമ്മ ഞങ്ങളോട് പറഞ്ഞതുമില്ല. പറഞ്ഞാല്‍ ഞങ്ങള്‍ പേടിക്കും. ആധി വ്യാധിയാകും. എല്ലാം നോക്കേണ്ട അ പ്പന്‍ ആസ്പത്രിയില്‍. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നിസ്സഹായതയില്‍. രോഗം മാറി വരുന്ന അപ്പനെ കാണാന്‍ കഴിയുമോ എന്ന ആശങ്കയില്‍ അമ്മ തളര്‍ന്നു കിടക്കുന്നു. ദൈവം ഇങ്ങനെ പരീക്ഷിക്കുമോ? കുടുംബത്തെയിട്ടു കറക്കുന്നു, കശക്കുന്നു.

ഞങ്ങളെല്ലാവരും ചേര്‍ന്നു കുടുംബപ്രാര്‍ത്ഥന നടത്തി. കിടന്നുകൊണ്ടു അമ്മ അതില്‍ സംബന്ധിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവശയെങ്കിലും സാവധാനം എഴുന്നേറ്റുവന്ന് അമ്മ ഞങ്ങള്‍ക്ക് അത്താഴക്കഞ്ഞി വിളമ്പിത്തന്നു. കുറെ കഞ്ഞിവെള്ളം അമ്മയും മോന്തി. എന്നിട്ടുപോയി കിടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഇളയവര്‍ കിടന്നുറങ്ങി. അമ്മ മൂത്തമകനായ ഈ പന്ത്രണ്ടുകാരനെ അരി കെ വിളിച്ചു. തെല്ലുനേരം എന്നെ ഉറ്റുനോക്കി. എന്നിട്ടു തലയില്‍ തലോടിക്കൊണ്ടു ചില ഉപദേശങ്ങള്‍ തന്നു. ''ആരോടും വഴക്കു കൂടരുത്. താഴെയുള്ളവരെ മോന്‍ നല്ലോണം സ്‌നേഹിക്കണം. അവ രെ വേദനിപ്പിക്കാന്‍ പാടില്ല. എല്ലാവരുടെയും ചേട്ടനാണ് നീയ്. അപ്പ ന്റെ സുഖക്കേട് മാറാന്‍ പ്രാര്‍ത്ഥിക്കണം...''

അമ്മയുടെ സ്വരം പതറുന്നുവോ? പതിവില്ലാതെ ഇങ്ങനെയെ ല്ലാം പറയുന്നതു കേട്ടപ്പോ എനിക്ക് പേടിയായി.

''അമ്മ എന്താ ഇങ്ങനെയൊ ക്കെ പറയുന്നേ?''

എനിക്കു സങ്കടം വന്നു. ''ഞാന്‍ എന്തെങ്കിലും ചെയ്യണോ അമ്മേ?''

അമ്മ കരിമ്പടം കൊണ്ടു മൂടിപ്പുതച്ചു. ആ കൈയില്‍ ജപമാലയുണ്ടായിരുന്നു. അയല്‍പക്കത്തെ വാറുണ്ണി ചേട്ടന്‍ ഞങ്ങളുടെ അകത്തേക്ക് കടക്കാതെ ഉമ്മറത്തു ജനാലയിലൂടെ വിളിച്ചു ചോദിച്ചു. ''മറിയംകുട്ട്യേ! വിശേഷം വല്ലതുമുണ്ടോ?''

ഒന്നുമില്ലെന്നു അമ്മ മറുപടി പറഞ്ഞു. ഞാന്‍ അമ്മയ്ക്കുവേ ണ്ടി പ്രാര്‍ത്ഥിച്ചു കിടന്നു. ക്രമേണ ഞാന്‍ ഉറങ്ങിപ്പോയി. അന്നു രാത്രി പിന്നെയും ഛര്‍ദിയും മലവിസര്‍ജ്ജനവുമുണ്ടായി. അമ്മയുടെ കൈകാലുകള്‍ മരവിക്കുന്നു. കോച്ചി വലിക്കുന്നു. അപകടം അടുത്തെത്തിയെന്നു അമ്മ മനസ്സിലാക്കി. ഈ നിലയില്‍ നേ രം പുലരുന്നതിനു മുമ്പു തന്നെ... മക്കളറിയാതെ... അപ്പന്‍ അടുത്തില്ലാതെ... അന്ത്യകൂദാശ സ്വീകരിക്കാതെ... അമ്മ... ഈ ലോകത്തോട്...

എന്തോ മിന്നലുപോലെ അമ്മ യ്ക്ക് ഒരുപായം തോന്നി. അലമാരയില്‍ ഒരു കുപ്പിയില്‍ ഇഞ്ചിപ്പുല്‍ ത്തൈലം ഇരിപ്പുണ്ട്. അങ്കമാലിയില്‍ നിന്നു മുമ്പേ കൊണ്ടു വന്നിട്ടുള്ളതാണ്. അമ്മ സാവധാനം എഴുന്നേറ്റു വേച്ചു വേച്ചു ചെന്ന് അല്പം വെള്ളം ചൂടാക്കി അതില്‍ കുറച്ചു തൈലം ഒഴിച്ച് കലക്കിക്കുടിച്ചു. എന്നിട്ടു വന്നു കിടന്നു.

പിറ്റേന്ന് പുലര്‍ച്ചെ ഞങ്ങളുടെ വീട്ടില്‍ അമ്മയുടെ അനക്കവും സ്വരവും കേള്‍ക്കാതെ വന്നപ്പോള്‍ വാറുണ്ണിച്ചേട്ടന്‍ ഉല്‍ക്കണ്ഠാഭരിതനായി വീണ്ടും ജനാലയ്ക്കല്‍ വന്നു വിളിച്ചു. ''മറിയം കുട്ട്യേ... മറിയംകുട്ട്യേ...!''

അമ്മ വിളി കേള്‍ക്കുന്നില്ല. അനക്കമില്ലാതെ കിടക്കുകയാണ്. വര്‍ധിച്ച ഉല്‍ക്കണ്ഠയോടെ വീ ണ്ടും വിളിച്ചു.

''മറിയം കുട്ട്യേ... മറിയംകുട്ട്യേ..!''

രണ്ടു വിളി കഴിഞ്ഞപ്പോഴാണ് അമ്മ ഞരങ്ങി മൂളിയത്. തൈലം കഴിച്ചു കിടന്നശേഷം സുഖമായി അമ്മ ഉറങ്ങി. ഇടയ്ക്ക് എഴുന്നേറ്റില്ല. അമ്മയെയും ഞങ്ങളെയും നല്ലവനായ ദൈവം കാത്തു. കോ ളറ ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായില്ല.

പിന്നീടാണ് അറിഞ്ഞത് ''മറിയംകുട്ടി മരിച്ചോ?'' എന്നു ചോദിച്ചാണത്രേ വാറുണ്ണിച്ചേട്ടന്‍ പുലര്‍ ച്ചെ വന്നു വിളിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org