സഭയുടെ സാമൂഹ്യ പ്രതിബദ്ധത

സഭയുടെ സാമൂഹ്യ പ്രതിബദ്ധത

ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
(ആര്‍ക്കൈവിസ്റ്റ് & ലൈബ്രേറിയന്‍)

"ഇന്ത്യ എന്‍റെ രാജ്യമാണ്; എ ല്ലാ ഇന്ത്യാക്കാരും എന്‍റെ സഹോദരീസഹോദരന്മാരാണ്; ഞാന്‍ എ ന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു" എന്ന് ചൊല്ലിത്തുടങ്ങുന്ന പ്രതി ജ്ഞാ വാചകം കുട്ടിക്കാലം മു തല്‍ ഏറ്റുചൊല്ലി വളര്‍ന്നു വരുന്ന ഒരു സമൂഹം ജീവിക്കുന്ന വൈവിധ്യങ്ങളുടെ കേളീരംഗമായ രാജ്യമാണ് ഭാരതം. ഈ ഭാരതത്തിലെ ഏറ്റവും ചെറിയ മതസമൂഹങ്ങളില്‍ ഒന്നാണ് ക്രൈസ്തവര്‍; കേ വലം മൂന്നു ശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ "അല്പം മാവിന് മുഴുവന്‍ മാവിനെയും പുളിപ്പിക്കാനാകും" എന്ന ബൈബിള്‍ വാക്യ ത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇ ന്ത്യാ രാജ്യത്തില്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി ക്രൈസ്തവ സഭ ജീവിക്കുന്നു എ ന്ന് അഭിമാനത്തോടെ പറയാനാ കും. എന്തെന്നാല്‍ രാജ്യത്തെ സ്നേഹിക്കുകയും എല്ലാ മതസ്ഥരെയും സമഭാവനയോടെ കാണുകയും രാഷ്ട്രനിര്‍മ്മിതിയിലും സ മൂഹനിര്‍മ്മിതിയിലും സുപ്രധാനമായ സംഭാവനകള്‍, പ്രത്യേകി ച്ചും വിദ്യാഭ്യാസത്തിലൂടെയും ആ തുരശുശ്രൂഷയിലൂടെയും, നല്കുകയും ചെയ്തിട്ടുള്ള ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹം. കേ രള സംസ്ഥാനം രൂപീകൃതമായിട്ട് അറുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ കേരള സമൂഹത്തിന്‍റെ രൂപീകരണത്തിലും വളര്‍ച്ചയിലും ഇവിടത്തെ ക്രൈസ്തവ സമൂഹം, പ്രത്യേകി ച്ച് കത്തോലിക്കര്‍, നല്കിയ സംഭാവനകള്‍ എന്താണെന്ന് വിചിന്തനം ചെയ്യുന്നത് ഉചിതമാണെന്ന് തോ ന്നുന്നു.
മതാത്മക ജീവിതം എന്നു പറയുന്നത് കേവലം മതാനുഷ്ഠാനങ്ങളുടെ പൂര്‍ത്തീകരണമല്ല; മതാനുഷ്ഠാനങ്ങളോടൊപ്പം അപരനോടുള്ള എന്‍റെ പ്രതിബദ്ധത കൂ ടിയാണ്. അപരനോടുള്ള എന്‍റെ ബന്ധത്തിന്‍റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ദൈവസ്നേഹത്തേയും ദൈവവിശ്വാസത്തേയും ശോധന ചെയ്യുകയെന്നു ബൈബിള്‍ അന്ത്യവിധിയുടെ ചിത്രം വരച്ചുകാണിച്ച് (മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം) ലോകത്തെ പഠിപ്പിക്കുന്നു. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാകാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേ ഹിക്കാനാവില്ലെന്നും (1 യോഹ. 4:20) ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണെന്നും (ഉല്പ ത്തി 4:9) ബൈബിള്‍ തറപ്പിച്ച് പറയുന്നു. ഇപ്രകാരമൊരു പ്രഘോഷണമാണ് സഭയുടെ ദൗത്യവും.
ഈ സാമൂഹിക പ്രതിബദ്ധതയെ ക്രൈസ്തവ ജീവിതത്തില്‍ ഏറ്റവുമധികം പ്രതിഫലിപ്പിച്ചത് പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിലായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതിന് ചില സാമൂഹ്യ – രാഷ്ടീയ പശ്ചാത്തലങ്ങള്‍ നിമിത്തങ്ങളായിട്ടുണ്ട് എന്നതും നിഷേധിക്കാനാവില്ല. കേരള സമൂഹത്തി ന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഏറ്റവും മൂലകാരണമായിരിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ആതു രശുശ്രൂഷ എന്നീ രംഗങ്ങളിലാണ് കേരള ക്രൈസ്തവര്‍, പ്രത്യേകി ച്ചും കത്തോലിക്കര്‍ മറ്റേതു മതസമൂഹത്തേക്കാളും കൂടുതല്‍ സം ഭാവന നല്കിയിട്ടുള്ളത്. ഈ മേഖലകളില്‍ കേരള കത്തോലിക്കര്‍ ചെയ്തിട്ടുള്ള അദ്ധ്വാനവും സംഭാവനകളും സമൂഹ നിര്‍മ്മിതിയില്‍ കേരളസഭയ്ക്കുള്ള സ്ഥാനത്തെ അദ്വിതീയമാക്കുന്നു.
സമൂഹനിര്‍മ്മിതിക്ക് ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ഒരു ജനത അത്യന്താപേക്ഷിതമാണെ ന്ന് തിരിച്ചറിഞ്ഞ കേരളസഭ അതി ന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്കിയതും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലാണ്. വി വിധ മേഖലകളില്‍ നൂറ്റാണ്ടുകളിലൂടെ സഭ നല്കിയിട്ടുള്ള സേവനങ്ങളെ പ്രതിപാദിക്കണമെങ്കില്‍ അനേകായിരം പേജുകള്‍ തന്നെ വേണ്ടിവരും. ആകയാല്‍ ആ സാ ഹസത്തിനു മുതിരാതെ കഴിഞ്ഞ ആറേഴ് ദശവത്സരങ്ങളിലായി കേ രളസഭ രാജ്യപുരോഗതിക്കും സ മൂഹനിര്‍മ്മിതിക്കും വേണ്ടി എ ന്തെല്ലാം ചെയ്തു എന്ന് ചില ഉദാഹരണ സഹിതം പ്രതിപാദിക്കുക മാത്രമാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
ആതുരശുശ്രൂഷയും ആരോഗ്യപാലനവും
ആതുരശുശ്രൂഷാ രംഗത്ത് കേ രളസഭയ്ക്ക് മഹത്തായ സംഭാവനകള്‍ നല്കാനുണ്ടെന്ന് മനസ്സിലാക്കിയ സഭാസമൂഹം ആശുപത്രികളും ഡിസ്പെന്‍സറികളും തുടങ്ങുകയും അവ തുടങ്ങുന്നതിന് വിവിധ സന്യാസ സമൂഹങ്ങളേ യും ഇടവകകളെയും പ്രോത്സാ ഹിപ്പിക്കുകയും ചെയ്തു. ഓരോ ദിവസവും ആയിരക്കണക്കിന് രോ ഗികള്‍ക്ക് ലിംഗ ജാതി മത വ്യത്യാസങ്ങളില്ലാതെ, തുച്ഛമായ ചെലവില്‍ ശ്രേഷ്ഠമായ ചികിത്സ ന ല്കാന്‍ കഴിയുന്നത് സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉ ത്തമോദാഹരണമാണ്.
സഭാനേതൃത്വത്തിന്‍റെ (മെത്രാന്മാരുടെ) കീഴില്‍ നേരിട്ട് സ്ഥാപി തമായതും പ്രവര്‍ത്തിക്കുന്നതുമാ യ ആശുപത്രികള്‍, അനാഥാലയങ്ങള്‍, ഡിസ്പെന്‍സറികള്‍, വൃദ്ധമന്ദിരങ്ങള്‍, റീഹാബിലിറ്റേഷന്‍ സെന്‍റേഴ്സ്, കൗണ്‍സലിംഗ് സെ ന്‍റേഴ്സ്, ഡി അഡിക്ഷന്‍ സെന്‍ററു കള്‍ എന്നിവയ്ക്കു പുറമെ ഇടവകകളുടെയും വിവിധ സന്യാസ സ മൂഹങ്ങളുടെയും നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു പ്രവര്‍ത്തിച്ചുവരുന്ന നൂറുകണക്കിന് ആതുരാലയങ്ങളും ഇന്ന് കേരളത്തിലുണ്ട്. ഇത്തരം ആതുരാലയങ്ങളിലൂടെ സഭ സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ ആധുനികലോകം പലപ്പോഴും തിരിച്ചറിയാറില്ല. ആതുരശുശ്രൂഷാരംഗ ത്ത് സഭയുടെ സേവനങ്ങള്‍ ഒരിക്കലും പുറകിലാകരുത് എന്നു ചി ന്തിച്ച സഭാനേതൃത്വം ഏറെ ത്യാ ഗങ്ങളിലൂടെയാണ് ഈ ആതുരാലയങ്ങള്‍ പടുത്തുയര്‍ത്തിയത്. ആ രോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കേണ്ടത് സര്‍ക്കാരിന്‍റെ പ്രഥമ ദൗത്യങ്ങളിലൊന്നാണെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പലപ്പോഴും പരാജയപ്പെടുകയാണുണ്ടായതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അതേസമയം നാട്ടില്‍ സ്ഥാപിതമായിരിക്കുന്ന, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സാഹചര്യവുമുണ്ട്. ഈയവസ്ഥയാണ് ആതുരശുശ്രൂഷാ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ സഭയെ പ്രേരിപ്പിച്ചത്. മാത്രമല്ല, ലേഖനത്തിന്‍റെ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്ത് കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെ യ്തത്ڈ(മത്താ. 25:40) എന്ന യേശു വിന്‍റെ വചനം ആതുരശുശ്രൂഷാ രംഗത്ത് കര്‍മ്മോത്സുകരാകാന്‍ സഭാതനയരെ പ്രേരിപ്പിച്ചു.
സമൂഹത്തില്‍ അനാഥരും വൃ ദ്ധരും അംഗവൈകല്യം ബാധിച്ചവരും മന്ദബുദ്ധികളുമായവര്‍ അവഗണനയുടെ നീര്‍ച്ചുഴിയില്‍ മുങ്ങിത്താണപ്പോള്‍, സമൂഹത്തിന്‍റെ പ്ര ധാന ധാരയില്‍ നിന്നും അകറ്റി നി റുത്തപ്പെടുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍, അ വര്‍ക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ ഒരു മതസമൂഹവും അതിനുള്ള ശ്രമം നടത്താതിരുന്നപ്പോള്‍ അവരെ ശുശ്രൂഷിക്കാനും വളര്‍ത്താനും ക ച്ചകെട്ടിയിറങ്ങിയത് സഭയാണ്. ഇന്ന് രാജ്യത്തുള്ള സഭയുടെ നൂറുകണക്കിന് ആതുരാലയങ്ങള്‍ ഇപ്രകാരം സമൂഹം പുറംതള്ളിയവര്‍ ക്ക് ആശ്രയവും സങ്കേതവുമായി പരിലസിക്കുന്നു. വീടും നാടും കു ടുംബവുമെല്ലാം പരിത്യജിച്ച് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മാത്രം ജീവിതം ഹോമിച്ച ഒരു സ മൂഹം (വൈദികരും സന്യസ്തരും) ക്രൈസ്തവര്‍ക്ക് മാത്രം അവകാശപ്പെടാനുള്ള സമ്പത്താണ്.
ക്രൈസ്തവരുടെ ആതുരാലയങ്ങളെല്ലാം സ്ഥാപിതമായത് ഒ ന്നും നേടാനും സ്വരുക്കൂട്ടാനും വേണ്ടിയല്ല; മറിച്ച് നഷ്ടമായത് നല്കി മനുഷ്യനെ മനുഷ്യനാക്കാനാണ്; മുഖം നഷ്ടപ്പെട്ടവന് മുഖം നല്കാനാണ്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും നേതൃത്വം നല്കാനും ഇ റങ്ങിത്തിരിച്ച സഭാ നേതൃത്വത്തി ന് ഉത്തമോദാഹരണമാണ് എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കേരള സംസ്ഥാനം രൂപപ്പെടുന്നതിനും മുമ്പേ തന്നെ ആശുപത്രികളും അനാഥാലയങ്ങ ളും വൃദ്ധ മന്ദിരങ്ങളും റീഹാബിലിറ്റേഷന്‍ സങ്കേതങ്ങളും സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ആതുരശുശ്രൂഷാ രംഗത്ത് ശ്രദ്ധേയമായ മു ന്നേറ്റം നടത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ മാതൃക പിഞ്ചെന്ന് കേ രളത്തില്‍ ഇതര പിതാക്കന്മാരും സന്യസ്തരും രൂപതകളും ആതുരശുശ്രൂഷാ രംഗത്ത് ശ്രദ്ധേയമായ സേവനത്തിന് തയ്യാറായി മുന്നോട്ടുവന്നു. സഭാനേതൃത്വത്തിന്‍റെയും സഭാതനയരുടെയും ഈ പരിശ്രമമാണ് മറ്റേതൊരു സമൂഹത്തിനും മതത്തിനും എന്തിനേറെ സര്‍ക്കാരിനുപോലും അവകാശപ്പെടാനാവാത്ത വിധം ശ്രേഷ്ഠമായ ശുശ്രൂഷകളും സേവനങ്ങളും കേരള സമൂഹത്തിന് പ്രദാനം ചെയ്യാന്‍ ഇടവരുത്തിയത്.
സമൂഹം വെറുക്കുകയും അകറ്റിനിറുത്തുകയും ചെയ്ത കുഷ്ഠരോഗികള്‍ക്കുവേണ്ടി 1930-ല്‍ കൊച്ചിസര്‍ക്കാര്‍ കൊരട്ടിയില്‍ (തിരുമുടിക്കുന്ന്) ഒരു കുഷ്ഠരോഗാശുപത്രി തുടങ്ങിയപ്പോള്‍ അ തില്‍ ശുശ്രൂഷ ചെയ്തിരുന്നത് ക്രൈസ്തവ സമൂഹമായിരുന്നു. ചേര്‍ത്തലയിലെ മണല്‍പ്പരപ്പില്‍ ഗ്രീന്‍ഗാര്‍ഡന്‍സ് എന്ന പേരിലും തൃശൂരില്‍ മുളയത്തും കുഷ്ഠരോഗാശുപത്രികള്‍ പണിത് അവരെ ശുശ്രൂഷിക്കാന്‍ മുന്നിട്ടിറങ്ങിയതും കത്തോലിക്കാ സന്യാസ സമൂഹങ്ങളായിരുന്നു. ആധുനിക ലോക ത്തെ ഭയപ്പെടുത്തിയ എയ്ഡ്സ് എന്ന മഹാവ്യാധി പിടികൂടപ്പെട്ടവരെയും സമൂഹം ഭയന്ന് അകറ്റി നിര്‍ത്തിയവരായ ഒകഢ ബാധിതരെ യും സ്വീകരിക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും തയ്യാറായി കേരളത്തില്‍ മുന്നോട്ടുവന്ന ത് ക്രൈസ്തവസമൂഹം മാത്രമായിരുന്നു. ആരെല്ലാം അവഗണിക്കപ്പെടുന്നുണ്ടോ അവര്‍ക്കെല്ലാം താ ങ്ങാകാനും തണലേകാനും ക്രൈ സ്തവ സഭാസമൂഹം എക്കാല ത്തും മറ്റാരേക്കാളും മുമ്പിലായിരുന്നു; ഇന്നും അങ്ങനെതന്നെ.
മറ്റൊരു സമൂഹത്തിനും അവകാശപ്പെടാനാവാത്ത വിധം സഭാതനയര്‍ ചെയ്യുന്ന സേവനങ്ങളും ആതുരശുശ്രൂഷകളും കേരള സ മൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ ച്ചയ്ക്കും എപ്രകാരം ഉപകാരപ്പെടുന്നുണ്ടെന്ന് അധികമാരും ചിന്തിക്കാറില്ല; സഭയാകട്ടെ അത് പരസ്യപ്പെടുത്താറുമില്ല.
വിദ്യാഭ്യാസ രംഗം
പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ സഭയുടെ സവിശേഷമായ ശ്രദ്ധ പതിഞ്ഞ മറ്റൊരു മേഖലയാണ് വിദ്യാഭ്യാസ മേഖല. പ ള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം വേ ണമെന്ന ആശയം വിദേശീയ മിഷനറിമാരില്‍ നിന്നും ലഭിച്ചതാണ് എന്നത് സത്യം തന്നെ. അതിനെ പ്രാവര്‍ത്തികമാക്കാന്‍, അതൊരു ആപ്തവാക്യമാക്കാന്‍ പരിശ്രമിച്ച ഒരു മഹാപ്രതിഭയാണ് വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. അദ്ദേഹത്തില്‍ നിന്നും ഏറ്റുവാ ങ്ങിയ ഈ ദീപശിഖ കേരള ക ത്തോലിക്കാ സമൂഹം നെഞ്ചിലേ റ്റി സൂക്ഷിച്ചു. അതിന്‍റെ പ്രതിഫലനം കേരളക്കരയുടെ തെക്കേ അ റ്റം മുതല്‍ വടക്കെ അറ്റം വരെ പ്ര തിഫലിച്ചു. കേരള സഭ വിദ്യാഭ്യാ സ രംഗത്ത് ചെയ്തിട്ടുള്ള അത്ഭുതകരങ്ങളായ സേവനങ്ങള്‍ ചരി ത്രം സൃഷ്ടിച്ചിട്ടുള്ളവയാണ്. ല ക്ഷക്കണക്കിന് വിദ്യാര്‍ത്ഥിനീ വി ദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവും വിധം രൂപതകള്‍ നേരിട്ടും സന്യാ സ സഭകള്‍ വഴിയും ഇടവകപ്പള്ളികള്‍ വഴിയും കോളേജുകളും സ്ക്കൂളുകളും സ്ഥാപിച്ച് കുട്ടികളുടെ വിദ്യാഭ്യാസം എളുപ്പമാക്കാന്‍ കേരള ക്രൈസ്തവര്‍ക്ക് സാധിച്ചു. അറിവില്ലാത്തവനെ പഠിപ്പിക്കുക എന്നത്, വിദ്യയാകുന്ന വെളിച്ചം പകര്‍ന്ന് അജ്ഞതയുടെ അന്ധകാരം നീക്കുന്നത്, ഒരു ജീ വകാരുണ്യ പ്രവൃത്തി മാത്രമായിട്ടല്ല മറിച്ച് കടമയുമായിട്ടാണ് ക്രൈ സ്തവര്‍ കണ്ടത്. അറിവിന്‍റെ വെളി ച്ചം വളര്‍ച്ചയുടെ മൂലക്കല്ലാണെന്നത് ക്രൈസ്തവര്‍ മറ്റേതു സമൂഹത്തേക്കാളും മുമ്പ് വിവേചിച്ചറിഞ്ഞു.
സര്‍ക്കാരില്‍ നിന്നോ അന്യ മ തസ്ഥരില്‍ നിന്നോ സഹായങ്ങള്‍ സ്വീകരിക്കാതെ ഇന്നാട്ടുകാരായ ഇടവക ജനത്തിന്‍റെ പരിശ്രമവും പിരിവുകളും ഇടവകപ്പള്ളികളിലെ നീക്കിയിരിപ്പുമെല്ലാം സ്വരുക്കൂട്ടി ക്രൈസ്തവര്‍ പടുത്തുയര്‍ത്തിയ കലാലയങ്ങളിലൂടെ വിദ്യാഭ്യാസ വും മൂല്യബോധവുമുള്ള അനേ കം തലമുറകളെ ഈ രാജ്യത്തിനുവേണ്ടി രൂപപ്പെടുത്തിയെടുക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ജാതി മത വ്യ ത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ സ്വീകരിച്ച് വിദ്യാഭ്യാ സം നല്കി നാടിനും രാജ്യത്തിനും ഉപകരിക്കുന്ന പൗരന്മാരാക്കുന്നതില്‍ അന്യമതസ്ഥര്‍ക്കും സമൂഹത്തിനും മാതൃക കാട്ടിയവരാണ് കേരള ക്രൈസ്തവ സമൂഹം. ജാ തിവ്യവസ്ഥയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് വീര്‍പ്പുമുട്ടിയ കേരളത്തിലാണ് അന്നത്തെ സമൂഹ്യ വ്യ വസ്ഥിതികളെ വെല്ലുവിളിച്ച് ഉച്ചനീചത്വങ്ങളില്ലാതെ എല്ലാ വര്‍ ക്കും വിദ്യാഭ്യാസം നല്കി രാജ്യ ത്തെ പടുത്തുയര്‍ത്താന്‍ ക്രൈ സ്തവ സമൂഹം പ്രതിജ്ഞാബദ്ധരായി മുന്നിട്ടിറങ്ങിയത്. ഇന്നും ക്രൈസ്തവ സഭ അതിന്‍റെ ദൗ ത്യം തുടരുന്നു. ഈ മുന്നേറ്റത്തില്‍ അനേകം റഗുലര്‍ കോളേജുകളും പാരലല്‍ കോളേജുകളും നഴ്സിം ഗ് സ്കൂളുകളും മന്ദബുദ്ധികളായ കുട്ടികള്‍ക്കു വേണ്ടിയും വികലാംഗരായ കുട്ടികള്‍ക്കും വേണ്ടിയു ള്ള സ്കൂളുകളും ഹയര്‍ സെക്കന്‍റ റി സ്കൂളുകളും ഹൈസ്കൂളുക ളും അപ്പര്‍പ്രൈമറി സ്കൂളുകളും എല്‍.പി. സ്കൂളുകളും ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം ക്രൈസ്തവരായ കുട്ടികളുടെ ശ തമാനം വളരെ ചെറുതാണ്. എ യ്ഡഡ് സ്കൂളുകളാകുന്നതിനു മുമ്പ് ഒട്ടുമിക്കവാറും സ്കൂളുകള്‍ നടത്തിക്കൊണ്ടുപോയിരുന്നത് ഇടവകാംഗങ്ങളില്‍ നിന്നുള്ള പിരിവുകളും പള്ളിയിലെ നീക്കിയിരിപ്പും കുട്ടികളില്‍ നിന്നുള്ള തുച്ഛമായ ഫീസും കൊണ്ടുമായിരുന്നു. പ ള്ളികളുടെ ചരിത്രത്താളുകളില്‍ സ്കൂള്‍ നടത്തികൊണ്ടുപോകുന്നതിന് ഇടവകാംഗങ്ങളും പള്ളിയും ഏറ്റെടുത്തിട്ടുള്ള ത്യാഗങ്ങളുടെ കഥകള്‍ വായിക്കാനാകും.
സര്‍ക്കാരില്‍ നിന്നും തുച്ഛമായ ഗ്രാന്‍റ് ഇരുപതാം നൂറ്റാണ്ടിന്‍റെ ര ണ്ടാം ദശകം മുതല്‍ ലഭിച്ചിരുന്നെങ്കിലും ഈ ഗ്രാന്‍റ് അദ്ധ്യാപകര്‍ ക്ക് ശമ്പളത്തിനു പോലും തികയു മായിരുന്നില്ല. അതിനാല്‍ കൊല്ലം തോറും പ്രത്യേകമായ പിരിവ് ഈ യിനത്തില്‍ ഇടവകകളില്‍ നടത്തിയിരുന്നതിന്‍റെ കണക്കുകള്‍ പള്ളിക്കണക്കുകളില്‍ കാണാം. ഇപ്രകാ രം ക്രൈസ്തവ സമൂഹം സ്ഥാപി ച്ചു നടത്തിക്കൊണ്ടിരുന്ന സ്കൂളുകളില്‍ നിന്നും പ്രയോജനം സ്വീ കരിച്ചത് കേരള സമൂഹം ഒന്നാകെ യാണ്. ക്രൈസ്തവ കുട്ടികള്‍ക്കുവേണ്ടി മാത്രം ഒരൊറ്റ സ്കൂളുപോ ലും സ്ഥാപിച്ചിട്ടില്ല. കേരളത്തില്‍ പ്രശംസനീയമായ വിദ്യാഭ്യാസം ഏറ്റവും കുറഞ്ഞ ചെലവില്‍ കേര ള സമൂഹത്തിന് പ്രദാനം ചെയ്യുന്നത് ഇന്നും ക്രൈസ്തവ കലാല യങ്ങളാണ്; ഇന്നതിന് ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ കാ ര്യത്തിലാണെങ്കില്‍ ക്രൈസ്തവരുടെ സേവനം മറ്റേതൊരു സമൂഹത്തിന്‍റേതിനേക്കാളും മുന്നിട്ടു നില്ക്കുന്നു എന്നതും അഭിനന്ദ നാര്‍ഹമായ സംഗതിയാണ്. ഇവിടെയും ക്രൈസ്തവ സമൂഹം ന ല്കുന്ന സേവനത്തിന്‍റെ ശ്രേഷ്ഠതയാണ് ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്.
സാമൂഹ്യ സേവനം
സേവനം അഥവാ ശുശ്രൂഷ മുഖമുദ്രയാക്കിയ ഒരു മതസമൂഹമാണ് ക്രൈസ്തവ സമൂഹമെന്ന ത് സഭാസമൂഹങ്ങള്‍ അവരുടെ പ്ര വര്‍ത്തനങ്ങളിലൂടെ തെളിയിച്ച വലിയ ചരിത്ര യാഥാര്‍ത്ഥ്യമാണ്. എല്ലാ മതസമൂഹങ്ങളും സംഘടനകളും ബിസിനസ് ഗ്രൂപ്പുകളും ഇന്ന് സാമൂഹ്യക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മ റ്റേതൊരു സമൂഹമോ സംഘടന യോ ഈ രംഗത്ത് അവരുടെ പ്ര വര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതി നും പതിറ്റാണ്ടുകള്‍ക്കു മുമ്പേ ക്രൈസ്തവസഭ പ്രത്യേകിച്ചും കത്തോലിക്കാസഭ കേരളത്തില്‍ സാമൂഹ്യസേവന രംഗത്ത്, സാമൂ ഹ്യക്ഷേമ രംഗത്ത് അതിന്‍റെ ചുവടുറപ്പിച്ചുവെന്നും സഭയുടെ പ്രവര്‍ ത്തനങ്ങളാണ് ഇതര സമൂഹങ്ങള്‍ ക്കും പ്രചോദനവും മാതൃകയും ആയതെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
നാനാജാതി മതസ്ഥരായ സാ ധുക്കളുടെ സംരക്ഷണാര്‍ത്ഥം രൂ പതകളുടെയും സന്യാസസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ആരംഭിച്ച സാമൂഹ്യക്ഷേമ പദ്ധതികളെ യും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനു വേണ്ടി കേരളക്കരയിലുടനീളം സോഷ്യല്‍ വെല്‍ഫയര്‍ സെന്‍ററുകള്‍ സ്ഥാപിതമായി. സാധു കുടുംബങ്ങളെ ദത്തെടു ത്ത് സഹായിക്കുക, തീരപ്രദേശങ്ങളിലെ പാവപ്പെട്ട മുക്കുവര്‍ക്ക് സൗജന്യമായി വലകളും വഞ്ചിക ളും നല്കുക, തയ്യല്‍ ഉപകരണങ്ങള്‍ നല്കുക, നെയ്ത്തു ശാലകള്‍ സ്ഥാപിക്കുക, ചെറുകിട കര്‍ ഷകര്‍ക്കു പമ്പു സെറ്റുകളും, നിര്‍ ദ്ധന കുടുംബങ്ങള്‍ക്കു വരുമാനത്തിനു വളര്‍ത്തു മൃഗങ്ങളെയും ന ല്കുക, പാര്‍പ്പിടങ്ങളില്ലാത്തവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുക്കുക, കക്കൂസുകളും കിണറുകളും നിര്‍ മ്മിച്ചു നല്കുക, നിര്‍ദ്ധനരായ വി ദ്യാര്‍ത്ഥികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ നല്കുക, ചികിത്സാസഹായങ്ങള്‍ നല്കുക തുടങ്ങി ഒട്ടനവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ സോ ഷ്യല്‍ വെല്‍ഫയര്‍ സെന്‍ററുകള്‍ വഴി ക്രൈസ്തവസഭ നടപ്പിലാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് വീടുകളാണ് പാര്‍പ്പിട രഹിതര്‍ക്കായി സഭ നിര്‍മ്മിച്ചു നല്കിയിട്ടുള്ളത്.
മുക്കുവര്‍ക്കെന്നപോലെ കയറുല്പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ക്കും ക്ഷീര കര്‍ഷകര്‍ക്കും അതുപോലുള്ള ചെറുകിട കര്‍ഷക സ മൂഹങ്ങള്‍ക്കും സഹായഹസ്തം നീട്ടിക്കൊടുത്തതും കര്‍ഷകരുടെ പ്രയത്നങ്ങള്‍ക്കു ഏറ്റവും കൂടിയ പ്രതിഫലം ലഭ്യമാകുന്നതിന് കര്‍ ഷക സംഘങ്ങളും സ്വയംസഹാ യ സംഘങ്ങളും രൂപീകൃതമായതും രൂപതകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫയര്‍ സെന്‍ററുകള്‍ വഴിയാണ്. ഇത്തരത്തിലുള്ള സാമൂഹ്യക്ഷേമ പ്രവര്‍ ത്തന ശൃംഘലകള്‍ക്കു തുടക്ക വും നേതൃത്വവും നല്കാന്‍ മുന്നണിയിലുണ്ടായിരുന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍. 1965-ല്‍ അദ്ദേഹത്തിന്‍റെ അ നുഗ്രഹാശിസുകളോടെ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ ആരംഭിച്ച ടമ്ല അ എമാശഹ്യ പദ്ധതിയിലൂടെ ഇ ന്ത്യയിലൊട്ടാകെ അറുപത് രൂപതകളിലായി ലക്ഷക്കണക്കിന് ജനങ്ങളാണ് സഭയുടെ സാമൂഹ്യക്ഷേ മ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഫാ. ജോസഫ് മുട്ടുമന 1973-ല്‍ ആരംഭിച്ച പീപ്പിള്‍ സ് ഡയറി ഡിവലപ്പ്മെന്‍റ് പ്രോജ ക്ട് (ജഉഉജ) എന്ന പേരില്‍ ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി സ്ഥാപിതമാ യ സംഘം മറ്റൊരു ഉദാഹരണമാണ്.
ഉപസംഹാരം
വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നീ വ്യത്യസ്തങ്ങളായ എന്നാല്‍ പരസ്പര പൂരകങ്ങളായ മേഖലകളിലെ സേവനങ്ങളിലൂടെ, ശുശ്രൂഷയിലൂടെ കേരള സമൂഹ ത്തെ പടുത്തുയര്‍ത്താന്‍ കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം കേരളത്തിലെ കത്തോലിക്കര്‍ ചെയ്തിട്ടുള്ള സേവനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കു ന്ന കാലഘട്ടമാണിത്. സഭാതനയര്‍ പോലും സമൂഹനിര്‍മ്മിതിയില്‍ സഭ എന്തു ചെയ്തു എന്ന് ചോദിക്കുന്ന അവസ്ഥയുണ്ട്. സഭ ചെയ്യുന്ന ശ്രേഷ്ഠമായ സേവനങ്ങളെ പരസ്യങ്ങളിലൂടെയും മാ ധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതിന് ഏറെ പരിമിതികള്‍ ഉണ്ട്. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ എന്ന യേശു വചനം തന്നെ അതിനുകാരണം. എങ്കിലും സംശയങ്ങള്‍ ദു രീകരിക്കപ്പെടാന്‍ ചില പ്രസിദ്ധപ്പെടുത്തലുകള്‍ ആവശ്യമായി വ രും. ഈ പശ്ചാത്തലത്തിലാണ് മേല്പറഞ്ഞ സംഗതികള്‍ ഇവിടെ അനാവരണം ചെയ്യപ്പെട്ടത്. അതേസമയംതന്നെ ഈ മേഖലകളിലെ സേവനങ്ങളെപ്രതി ഇന്ന് സഭ പഴിചാരപ്പെടുന്ന അവസ്ഥയും സംജാതമായിരിക്കുന്നു. കുറ്റപ്പെടുത്തലുകള്‍ക്ക് വിരാമമുണ്ടാകാന്‍ സേവനത്തിന്‍റെ മേഖലകളില്‍ വന്നു ചേര്‍ന്ന് വീഴ്ചകളെ തിരുത്തിയാല്‍ മാത്രം മതി. എന്തെന്നാല്‍ തിരുത്ത് കരുത്താണ്, ന്യായീകരണം നശീകരണവും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org