സത്യമേവ ജയതേ

സത്യമേവ ജയതേ
Published on

ഡോ. ബിനോയ് പിച്ചളക്കാട്ട്, എസ്.ജെ.
(ഡയറക്ടര്‍ ലിപി & മാനേജിംഗ് എഡിറ്റര്‍, എഴുത്ത് മാസിക)

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയെ ഭരണഘടനാവിരുദ്ധമായി ജയിലിലടച്ചതിന്റെ പേരില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. ആരാണ് ഫാ. സ്റ്റാന്‍ സ്വാമി? എന്താണ് അദ്ദേഹം ചെ യ്ത 'കുറ്റം'? തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1957-ല്‍ ഈശോസഭയുടെ ജാംഷെഡ്പൂര്‍ പ്രോവിന്‍സില്‍ ചേര്‍ന്നു. ഫിലിപ്പിന്‍സിലെ മനില യൂണിവേഴ്‌സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ എം.എ. നേടി. തുടര്‍ന്ന് ബല്‍ജിയത്തിലെ ലുവയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍ സാമൂഹ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തി. 1975 മുതല്‍ 15 വര്‍ഷത്തോളം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിനറായും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1990-ല്‍ ജാര്‍ഖണ്ഡിലെത്തി ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട 'ജോഹാര്‍' എന്ന സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. 2000-ല്‍ ജാര്‍ഖണ്ഡ് ഒരു സംസ്ഥാനമായതോടെ തലസ്ഥാനനഗരമായ റാഞ്ചിയില്‍ 'ബഗ യ്ചാ' എന്ന പേരില്‍ ആദിവാസികളുടെയും ദളിതരുടെയും ഉന്നമനം ലക്ഷ്യംവച്ച് ഒരു ഐക്യദാര്‍ഢ്യപ്രസ്ഥാനം ആരംഭിച്ചു. പ്രധാനമായും ബഗയ്ചയിലെ പ്രവര്‍ ത്തനങ്ങള്‍ നാല് തലങ്ങളിലാണ്. ഒന്ന്, ആദിവാസികളുടെയും ദളിതരുടെയും പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുക. രണ്ട്, ജനതയെ ബോധവത്കരിക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായുക. മൂന്ന്, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റി ന്റെ ശ്രദ്ധയില്‍പ്പെടുത്തുക. നാല്, ഗവണ്‍മെന്റ് പ്രശ്‌നപരിഹാരം നല്‍കാതിരുന്നാല്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുക. പലപ്പോഴും പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ഗവണ്‍മെന്റ് നീക്കിവച്ചിരിക്കുന്ന സ്‌കീമുകളും ആനുകൂല്യങ്ങളും ഉള്‍പ്രദേശങ്ങളിലുള്ള ഗ്രാമവാസികള്‍ക്കറിയില്ല. ബഗയ്ചയില്‍ ക്ലാസുകളും സെമിനാറുകളും നടത്തി അനേകം ആ ളുകള്‍ക്ക് പെന്‍ഷന്‍, സ്‌കോളര്‍ ഷിപ്പ് തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുന്നു. അടുത്തയിടെ ബഗയ്ച സംഘടിപ്പിച്ച പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് കുടിയേറ്റത്തൊഴിലാളികളുടെ സംരക്ഷണമാണ്. കോവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളെ പെരുവഴിയിലാക്കി. ഗവണ്‍മെന്റിനോടും എന്‍.ജി.ഒകളോടും മറ്റു മനുഷ്യാവകാശ സം ഘടനകളോടും ചേര്‍ന്ന് 6000-ലധികം കുടിയേറ്റത്തൊഴിലാളികള്‍ ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്നതിനും അവരവരുടെ ഭവനങ്ങളിലെത്തിക്കുന്നതിനും ബഗയ്ചയ്ക്ക് കഴിഞ്ഞു.

നാല് പതിറ്റാണ്ടോളമായി ആ ദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ-കൊറേഗാവ് കേസില്‍പ്പെടുത്തിയാണ് എന്‍.ഐ.എ. അറസ്റ്റ് ചെ യ്ത് ജയിലിലടച്ചത്. ജൂലൈ മാസത്തിലും ഓഗസ്റ്റിലുമായി നടത്തി യ ചോദ്യം ചെയ്യലില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തികച്ചും വ്യാജമാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. ബഗയ്ചയുടെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ എന്‍.ഐ.എ. ഉ ദ്യോഗസ്ഥര്‍ തുടര്‍ന്ന് ചോദിച്ചത് 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി'നെക്കുറിച്ചും 'പത്തല്‍ഗാഡി' മൂവ്‌മെന്റിനെക്കുറിച്ചും 'പേഴ്‌സിക്യൂട്ടഡ് പ്രി സണേര്‍സ് സോളിഡാരിറ്റി ഫോ റ'ത്തെക്കുറിച്ചുമാണ്. 2009-ല്‍ മധ്യപ്രദേശിലും ഒറീസയിലും ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമുള്ള നക്‌സലൈറ്റ്‌സിനെതിരെ ഗവണ്‍മെന്റ് നടത്തിയ സ്‌പെ ഷ്യല്‍ 'ഓപ്പറേഷന്റെ പേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്.' മറുപടിയായി, തനിക്ക് നക്‌സലൈറ്റ് പ്ര സ്ഥാനത്തെക്കുറിച്ച് വായിച്ച് മാ ത്രമുള്ള അറിവുള്ളൂവെന്നും നക്‌സലൈറ്റ് പ്രത്യയശാസ്ത്ര ത്തെയോ രീതിശാസ്ത്രത്തെയോ താന്‍ ഒരിക്കലും അനുകൂലിക്കുകയില്ലെന്നും ഫാ. സ്റ്റാന്‍പറഞ്ഞു.


പത്തല്‍ഗാഡി മൂവ്‌മെന്റിനെക്കുറിച്ചുള്ള എന്‍.ഐ.എ.യുടെ ചോദ്യത്തിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. 2018-ല്‍ ജാര്‍ഖണ്ഡിലെ കുന്ദി ജില്ലയിലുള്ള ആദിവാസികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 5-ാം ഷെഡ്യൂള്‍ പ്രകാരവും 1996-ലെ പെസ ആക്ട് പ്രകാരവും തങ്ങള്‍ക്കുള്ള സ്വയംഭരണാവകാശങ്ങള്‍ ഒരു കല്ല് ഫലകത്തിലെഴുതി ആദിവാസികളുടെ സാം സ്‌കാരിക പ്രതീകമായ 'പത്തല്‍ ഗാഡി'യായി പ്രതിഷ്ഠിച്ചു. സം സ്ഥാന ഗവണ്‍മെന്റ് അത് സര്‍ ക്കാരിനെതിരെയുള്ള വിപ്ലവമാണെന്നാരോപിച്ച് സൈന്യത്തെയിറക്കി ആദിവാസികളെ അടിച്ചമര്‍ ത്തി. ഭരണകൂടത്തിന്റെ ഈ ഭീകരതാണ്ഡവത്തെ സ്റ്റാന്‍സ്വാമി തന്റെ ഫേസ്ബുക്ക് പേജിലൂടെ അപലപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് ഗവണ്‍മെന്റ് ഫാ. സ്റ്റാനിനെതിരെ കേസ് ഫ യല്‍ ചെയ്തു.
2014-15 കാലയളവില്‍ ഉത്ത രേന്ത്യയില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന്റെ പേരില്‍ അകാരണമായി ജയിലിലടക്കപ്പെട്ട് വിധികാത്ത് കിടക്കു ന്ന ആദിവാസി ദലിത് യുവാക്കള്‍ ക്കായി ഫാ. സ്റ്റാന്‍ സ്വാമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണ് 'പേഴ്‌സിക്യൂട്ടഡ് പ്രിസണേര്‍സ് സോളിഡാരിറ്റി ഫോറം.' കേസ് വിസ്താരം ദ്രുതഗതിയിലാക്കുന്നതിനും ജാമ്യം അനുവദിക്കുന്നതിനും നിയമപരമായ പോരാട്ടം നടത്തുകയാണീ ഫോറത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ കണ്‍വീനര്‍ എ ന്ന നിലയില്‍ ഫാ. സ്റ്റാന്‍ തടവിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്റെ പ്രതികാരമെന്നോണം പത്തല്‍ഗാഡി മൂവ്‌മെ ന്റിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കമന്റിന്റെ പേരിലും ഭീമ-കൊറേഗാവ് ദളിത് ലഹളയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും സ്റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കുക യാണുണ്ടായത്.

തനിക്ക് നക്‌സലൈറ്റ്‌സുമാ യോ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവുമായോ യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞി ട്ടും എന്‍.ഐ.എ. പിന്മാറിയില്ല. 2018 ഓഗസ്റ്റ് 28-ാം തീയതി റെ യ്ഡ് നടത്തി തന്റെ പക്കല്‍നി ന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ വ്യാജഫയലുകള്‍ കാണിച്ച് ഭീമ-കൊറേഗാവ് ലഹള നടത്തിയ ന ക്‌സലൈറ്റ്‌സുമായി ഫാ. സ്റ്റാനിന് ബന്ധമുണ്ടെന്നും അവരില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്നും സ്ഥിരീകരിക്കാനാണ് അന്വേഷണ ഏജന്‍ സി കിണഞ്ഞ് ശ്രമിച്ചത്. ഇങ്ങനെ കെട്ടിച്ചമച്ച കേസുകളുടെ പിന്‍ബലത്തില്‍ തികച്ചും ആസൂത്രിതമായ നീക്കങ്ങളിലൂടെ 2020 ഒക്‌ടോബര്‍ 8-ാം തീയതി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് മുംബൈയിലെ ജയിലിലടച്ചു. 83 വയസ്സുള്ള ഫാ. സ്റ്റാനിനെ അറസ്റ്റ് ചെയ്ത രീതി അങ്ങേയറ്റം അനീതിപരവും മനുഷ്യത്വരഹിതവുമാണ്. കോവിഡ് പകര്‍ച്ചവ്യാധിയു ടെ കാലത്ത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള വയോധികനായ വൈദികനെ അറസ്റ്റ് ചെയ്ത് മും ബൈയിലേക്ക് കൊണ്ടുപോയത് അത്യധികം ആശങ്കാജനകമാണ്.
സൗമ്യനും സത്യസന്ധനും നി സ്വാര്‍ത്ഥനുമായ വ്യക്തിയായിട്ടാണ് ഞങ്ങള്‍ ഈശോസഭക്കാര്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അറിയുന്നത്. ആദിവാസി സമൂഹങ്ങളുടെ ഭൂമി-വനം-തൊഴില്‍ അവകാശങ്ങള്‍ക്കായി ദശാബ്ദങ്ങള്‍ക്കുമുമ്പേ സ്റ്റാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. അന്നു മുതല്‍ അദ്ദേഹ ത്തോടും അദ്ദേഹത്തിന്റെ പ്രവര്‍ ത്തനങ്ങളോടുമുള്ള ഉയര്‍ന്ന ആദരവ് ഈശോസഭാ അധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും വാക്കുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ഫാ. സ്റ്റാനിനെ അടുത്തറിയാവുന്ന പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകയായ ദയാബായിയുടെ വാക്കുകളില്‍ ഫാ. സ്റ്റാന്‍ "ജീ വിക്കുന്ന വിശുദ്ധനാണ്." മതപരിവര്‍ത്തനവും മാവോയിസ്റ്റ് ബന്ധ വും ആരോപിച്ച് മിഷനറിമാരെ യും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ നിയമപരമായി പോരാടണമെന്നാ ണ് ദയാബായിയുടെ അഭിപ്രായം. കാരണം സ്റ്റാന്‍ സ്വാമിയുടെ അറ സ്റ്റ് ഭരണഘടനാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണം കൂടിയാണ്.


ഉത്തരേന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും സമഗ്രമായ ഉന്നമനത്തിനായി ദശാബ്ദങ്ങളായി ജസ്വിറ്റ്‌സ് പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക പ്രേഷിതത്വത്തിന് പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന് ഈശോസഭ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഈശോസഭയുടെ ദൗത്യനിര്‍വഹണത്തിന് ദിശാബോധം നല്‍കുന്ന സര്‍വദേശീയ സമ്മേളനങ്ങളില്‍ ഈ മുന്‍ ഗണനാദൗത്യം ആവര്‍ത്തിച്ച് പ്ര ഖ്യാപിക്കുന്നുണ്ട്. സഭാസ്ഥാപകനായ വി. ഇഗ്നേഷ്യസ് ലൊയോളയുടെ കാലം മുതല്‍ പല തരത്തിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഈശോസഭക്കാര്‍ വ്യാ പൃതരായിരുന്നെങ്കിലും 1946-ല്‍ ചേര്‍ന്ന സാര്‍വദേശീയ സമ്മേളനത്തിലാണ് (ജി.സി. 29) ആദ്യമാ യി സാമൂഹിക പ്രേഷിതത്വം ഒരു ഡിക്രിയുടെ വിഷയമാകുന്നത്. എല്ലാ പ്രവിശ്യകളിലും സാമൂഹി ക ഇടപെടലിനായി പഠന-ഗവേഷണ കേന്ദ്രങ്ങള്‍ തുറക്കുക, സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങ ളെ ബോധവാന്‍മാരാക്കുക, ഈ ശോസഭക്കാര്‍ ചെയ്യുന്ന എല്ലാ പ്രേഷിതപ്രവര്‍ത്തനങ്ങളിലും സാ മൂഹിക പരിപ്രേഷ്യം ഉറപ്പാക്കുക തുടങ്ങിയവ ഈ ഡിക്രിയിലെ പ്രധാന നിര്‍ദേശങ്ങളായിരുന്നു. പില്‍ക്കാലത്ത് നടന്ന പൊതുസമ്മേളനങ്ങളിലെല്ലാം സാമൂഹിക പ്രേഷിതത്വത്തിന് ഊന്നല്‍ നല്‍ കുകയുണ്ടായി. 1975-ലെ 32-ാം സാര്‍വദേശീയ സമ്മേളനത്തില്‍ ഈശോസഭയുടെ ദൗത്യം 'വിശ്വാസത്തിന്റെ സേവനവും നീതിയു ടെ സ്ഥാപനവുമാണ്' എന്ന് പ്ര ഖ്യാപിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരുന്ന ഈശോസഭാംഗങ്ങള്‍ക്ക് ഈ പ്രഖ്യാപനം ഊര്‍ജ്ജമേകിയെന്ന് മാത്രമല്ല, പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിട്ടുകൊടുത്ത് ഒട്ടനവധി ജസ്വിറ്റ്‌സ് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ജീവിതമുഴിഞ്ഞുവച്ചു. 1975 മുതല്‍ ഇന്നുവരെ സംഘടിപ്പിക്കപ്പെട്ട നാല് സാര്‍വദേശീയ സമ്മേളനങ്ങളിലും വിശ്വാസ പ്രഘോഷണവും നീതിയുടെ സ്ഥാപനവും തമ്മിലുള്ള അവിഭാജ്യബ ന്ധം അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ 2019-ല്‍ ഈശോസഭയുടെ സുപ്പീരിയര്‍ ജനറര്‍ ഫാ. അര്‍ത്തൂര സോസ പ്രസിദ്ധീകരിച്ച നാല് ആഗോള അപ്പസ്‌തോലിക മുന്‍ഗണനകളിലൊന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടവരോടൊപ്പം ചരിക്കുക എന്നതാണ്. ഈശോസഭാ ദര്‍ശനത്തിലെ നീതിബോധം രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കാ സഭയുടെ സാമൂഹ്യാനുശാസനങ്ങള്‍ എന്നും നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അഞ്ച് തലങ്ങളിലാണ് ജസ്വി റ്റ്‌സ് നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനം നടത്തിവരുന്നത്. ഒന്ന്, പാവപ്പെട്ടവരെ അനുയാത്ര ചെയ്യുക. രണ്ട്, അവര്‍ക്ക് വേണ്ട സേവനപരിപാടികള്‍ ചെയ്യുക. മൂന്ന്, ഗവേഷണത്തിലൂടെ നീതിനിഷേധത്തി ന്റെ കാരണവും പ്രതിരോധവും കണ്ടെത്തുക. നാല്, അവബോധം വളര്‍ത്തുക. അഞ്ച്, പാവപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുക. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള യജ്ഞം ഈശോസഭക്കാരെ സംബന്ധിച്ചിടത്തോളം സന്ധിയില്ലാത്ത പ്രതിബദ്ധതയാണ്. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതം ഇതേ പ്രതിബദ്ധതയുടെ ഭാഗമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായുള്ള അദ്ദേഹത്തിന്റെ പോരാട്ടം അനേകരുടെ ഹൃദയങ്ങളെ പ്രോജ്വലിപ്പിക്കും എന്നത് ഉറപ്പാണ്. ജാര്‍ഖണ്ഡിന് പുറമെ ബീഹാറിലും ഒറീസ്സയിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ആദിവാസിമേഖലകളില്‍ കര്‍മ്മനിരതരായിരിക്കുന്ന എല്ലാ മിഷനറിമാര്‍ക്കും ഫാ. സ്റ്റാനിനോടൊപ്പം ജയിലലടയ്ക്കപ്പെട്ടവര്‍ക്കും പ്രണാമമര്‍പ്പിക്കുന്നു. നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെയുള്ള ഇവരുടെ പോരാട്ടം നമ്മുടെ രാജ്യത്ത് നിയമവാഴ്ചയിലും നീതിനിര്‍വഹണരംഗത്തും ഘടനാപരമായ മാറ്റത്തിന് (Structural Transformation) വഴിയൊരുക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org