നെഞ്ചിലെ നേരുകൊണ്ടു കോര്‍ത്തെടുക്കണം, സ്നേഹസംസ്കാരത്തിന്‍റെ നവഹാരങ്ങള്‍…

നെഞ്ചിലെ നേരുകൊണ്ടു കോര്‍ത്തെടുക്കണം, സ്നേഹസംസ്കാരത്തിന്‍റെ നവഹാരങ്ങള്‍…

ആന്‍റണി ചടയംമുറി

1956-ല്‍ മൂന്നു വ്യത്യസ്ത ഭരണകൂടങ്ങളെ സംയോജിപ്പിച്ചുകൊണ്ടു കേരളമെന്ന സംസ്ഥാ നം രൂപീകരിച്ചതിന്‍റെ 60-ാം വര്‍ഷത്തിന്‍റെ ആഘോഷങ്ങളിലാണു നാം. വടക്കുഭാഗത്തു ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാറും കൊച്ചി രാജ്യമെന്ന നാട്ടുരാജ്യവും 7,600 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന കന്യാകുമാരി വരെ നീ ണ്ടു പരന്നുകിടന്ന തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്‍റെ ഭൂ വിഭാഗങ്ങളില്‍ ഭൂരിഭാഗവും ലയിച്ചുചേര്‍ന്നതാണു കേരള സംസ്ഥാനം. ഈ സംസ്ഥാനം 60 വയസ്സ് കടക്കുമ്പോള്‍, കേരളത്തിലെ ക്രൈസ്തവസമൂഹത്തോടു ചിലതെല്ലാം പുനര്‍വായിക്കണമെ ന്നും നമ്മെ നാം തന്നെ പുതിയ കാലഘട്ടത്തില്‍ വിലയിരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മൂന്നു സഭകളുടെ വൈയക്തിപാരമ്പര്യങ്ങള്‍ ബലി കഴിക്കാതെതന്നെ കേരളമെന്ന സംസ്ഥാനത്തിന് ഈ നാട്ടിലെ ക്രിസ്തീയസമൂഹം നല്കിയ സാംസ്കാരി ക ഈടുവെപ്പുകളെക്കുറിച്ചുള്ള ഒരു പൊതു കാഴ്ചപ്പാടു നാം സ്വാംശീകരിക്കണം. കേരളമെന്ന സംസ്ഥാനത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തലങ്ങളിലേക്കു കേരളീയ ക്രൈസ്തവര്‍ നല്കിയ സംഭാവനകളെക്കുറിച്ചു പുതുതലമുറകളെ ബോധവത്കരിക്കാന്‍ ഇനിയും നാം വിമുഖത കാണിക്കുന്നതു ശരിയാണോ? അനുഷ്ഠാനത്തിലെ വൈവിദ്ധ്യങ്ങളിലെ മനോഹാരിത നമുക്കു വരുംതലമുറകളോടു പറയാന്‍ കഴിയാതിരുന്നാല്‍, അവ ഊതിപ്പെരുപ്പിക്കുന്ന വൈജാത്യങ്ങള്‍ നാം സ്വാംശീകരിക്കേണ്ട "ക്രി സ്തുവിന്‍റെ മക്കള്‍" എന്നുള്ള ആത്മീയപൈതൃകത്തെ അലങ്കോലപ്പെടുത്തുകതന്നെ ചെയ്യും. മാറുന്ന കേരളവും മാ റാന്‍ മടിക്കുന്ന നമ്മുടെ സാമൂഹിക കാഴ്ചപ്പാടുകളും പുതിയ മതേതര, സാങ്കേതിക അടിയൊഴുക്കുകളില്‍ നമ്മെത്തന്നെ ദുര്‍ബലപ്പെടുത്താന്‍ സാദ്ധ്യതയില്ലേ?
"പോക്കിമോന്‍ ഗോ"യും പ്രി സ്മയും അരങ്ങു തകര്‍ക്കാന്‍ പോകുന്ന 'സെക്കന്‍ഡ് സ്ക്രീന്‍' യുഗത്തില്‍ 'വര്‍ദ്ധിത യാഥാര്‍ ത്ഥ്യ'ത്തിന്‍റെ നവ സാങ്കേതികവിപ്ലവം ലോക ത്തെ മാറ്റിമറിക്കാന്‍ പോകുമ്പോള്‍ നമ്മുടെ സ്നേഹസംസ്കാരത്തി ന്‍റെ സത്യസന്ധമായ മുഖം വരും തലമുറകള്‍ക്കായി പ്രകാശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനിയെങ്കിലും നാം തുടക്കമിടേണ്ടതുണ്ട്.
ചൂഷണത്തിനെതിരെ ജനങ്ങ ളെ ഒന്നിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ ക്കു പരിമിതമായേ കഴിയൂ; പ്ര സ്ഥാനങ്ങള്‍ക്കു കഴിയും. കേരളത്തില്‍ റീത്തുകളില്ലാത്ത സ്ഥാപനങ്ങളുടെ കൂട്ടായ്മകള്‍ നമുക്കു പരിചിതമാണ്. ആഗോളവത്കരണത്തിന്‍റെ പരിമിതമായ നന്മയെ കമ്പോളത്തിന്‍റെ ദുര്‍ഭൂതങ്ങള്‍ ആവസിച്ചിട്ടുണ്ട്. സക്സസ് കോ ച്ചുകള്‍ക്കു കനത്ത പ്രതിഫലം നല്കി, അവരെ നമ്മുടെ സമര്‍പ്പിതര്‍ അടക്കമുള്ളവരുടെ പരിശീലനപരിപാടികള്‍ക്കായി നാം ക്ഷ ണിക്കുന്നു. സ്ഥാപനവത്കരണം പൊതുസമൂഹത്തിന്‍റെ നന്മയിലേ ക്കു ചാല് കീറി ഒഴുക്കിവിടേണ്ട നമ്മിലെ ക്രിസ്തീയതയ്ക്ക് ഇ ങ്ങനെ ചിലപ്പോഴെങ്കിലും നിറം മങ്ങുകയും പകരം ലാഭം മാത്രമുണ്ടാക്കുകയെന്ന കമ്പോളക്കസര്‍ത്തിനായി നാം നമ്മെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്ന 'എംബിഎ സംസ്കാരം' വരും ത ലമുറകളില്‍ ഇനിയും നാം വളര്‍ ത്തിയെടുക്കേണ്ട സ്നേഹസംസ്കാരത്തിനു വിഘാതമായേക്കാം. വിഭജിച്ചുനിന്നാല്‍ മാത്രമേ 'പൊട്ടക്കിണറ്റിലെ പുളവന്‍ ഫ ണീന്ദ്രന്മാര്‍ക്ക്' നിലനില്പുള്ളൂ. അതുകൊണ്ടാണു രാഷ്ട്രീയപാര്‍ ട്ടികള്‍ തുടരെത്തുടരെ ഭിന്നിക്കുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ ചേരാ ത്ത ബാന്ധവങ്ങള്‍ കുടുംബങ്ങ ളെ എങ്ങനെ ശിഥിലീകരിച്ചുവോ, അതുപോലെതന്നെ പരിശുദ്ധാത്മാവിനാല്‍ ഒന്നിക്കാത്ത ക്രി സ്തീയ കൂടിവരവുകളും മടങ്ങിവരവ് അസാദ്ധ്യമായ കടല്‍പ്പാലങ്ങളിലൂടെയാണു സഞ്ചരിക്കുന്നതെന്നു നാം തിരിച്ചറിഞ്ഞേ പറ്റൂ. സ്നേഹത്താല്‍ ഉറകൂടപ്പെടാത്ത കൂട്ടായ്മകള്‍ നമുക്കു വേണ്ട. ആ ഗോളവത്കരണം നെഞ്ചില്‍ നേ രുള്ള കൂട്ടായ്മകളെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ആത്മാവില്ലാത്ത ആള്‍ക്കൂട്ടങ്ങ ളെ സൃഷ്ടിക്കുകയാണ്.
സി. രാധാകൃഷ്ണനെപ്പോലെ സംസാരത്തിലും എഴുത്തിലും സൗമ്യനായ സാഹിത്യകാരന്മാര്‍ പോലും കേരളത്തിന്‍റെ പോയ 60 വര്‍ഷങ്ങളില്‍ ഐക്യത്തിന്‍റെ മ ധുരം രുചിക്കുന്നില്ല. ഒരു അഭിമുഖത്തില്‍ സി.ആര്‍. പറഞ്ഞത് ഇ ങ്ങനെ: "ഐക്യകേരളം പിറന്നതില്‍ പിന്നെ സമൂഹത്തില്‍ പലതരത്തിലുള്ള അനൈക്യങ്ങളാണ് ഉണ്ടായത്. ജാതി, മതം, ലിംഗം, പ്രദേശം, കക്ഷി എന്നിങ്ങനെ പല ശത്രുതകള്‍ ബലപ്പെട്ടു…" പോയ അറുപത് ആണ്ടുകളില്‍ കേരളീയ സംസ്കാരത്തിന്‍റെ അന്തര്‍ധാരകളില്‍ നമുക്കു സ്നേഹ ത്തിന്‍റെ മൃദുമന്ത്രണങ്ങള്‍ കേള്‍ ക്കാനാവുന്നത് അത്യപൂര്‍വ സ ന്ദര്‍ഭങ്ങളില്‍ മാത്രം. ഇത്തരമൊരു കലാപകലുഷിത സമൂഹത്തില്‍ കേരളത്തിലെ ക്രൈസ്തവസമൂ ഹം വര്‍ണത്തില്‍ ചാലിച്ചെഴുതേ ണ്ട സ്നേഹ, ജ്ഞാന, സേവനസംസ്കാരത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയം വൈകിയോ?
ശരിയാണ്, ബാഹ്യമായ സഭാസംവിധാനങ്ങളില്‍ കേരളപ്പിറവിക്കുശേഷം വിപുലമായ മാറ്റമുണ്ടായതായി ചരിത്രത്താളുകളിലുണ്ട്. 1956-നുശേഷം കേരളത്തി ലെ സീറോ-മലബാര്‍ സഭയില്‍ 7 പുതിയ രൂപതകളുണ്ടായി. സീറോ- മലങ്കരസഭയില്‍ നാലും ലത്തീന്‍ സഭയില്‍ അഞ്ചും പുതിയ രൂപത കള്‍ കേരളത്തില്‍ സ്ഥാപിക്കപ്പെട്ടു. തീര്‍ച്ചയായും പുതിയ രൂപതാ സ്ഥാപനങ്ങളിലൂടെ വിശ്വാസികളുടെ സമഗ്ര വളര്‍ച്ചയില്‍ സാരമായ പങ്കുവഹിക്കാന്‍ കേരളസഭ യിലെ 3 സഭകള്‍ക്കും കഴിഞ്ഞു. എന്നാല്‍ കേരളത്തിന്‍റെ സാംസ്കാ രികതലത്തിലേക്കുള്ള നമ്മുടെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനത്തിനും സ്വയം വിമര്‍ ശനത്തിനും നാം ജാഗ്രത കാണിച്ചുവോ?
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുനെസ്കോ സമ്മേളനത്തെ അഭിസംബോധ ന ചെയ്തുകൊണ്ടു പറഞ്ഞു: "മ നുഷ്യന്‍ മനുഷ്യനെന്നുള്ള നിലയില്‍ കൂടുതല്‍ മനുഷ്യനായി തീ രുന്നതിനുള്ള മാര്‍ഗമാണു സം സ്കാരം." പോയ കാലത്തിന്‍റെ ഏടുകളില്‍ നാം കൈവരിച്ച നേട്ടങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോള്‍, ക്രിസ്തുവിന്‍റെ ശരീരമായി രണ്ടാം വത്തിക്കാന്‍ കൗ ണ്‍സില്‍ പുനര്‍നിര്‍വചിച്ച ദൈവ ജനത്തിന്‍റെ ഇനിയും കണ്ടെത്തേ ണ്ട സത്യ, സ്നേഹ, ധര്‍മപാതകളുടെ പുനര്‍വായന ആവശ്യമായി വരുന്നുണ്ട്.
നെഹ്റുവിന്‍റെ വിലാപം: പ്രാദേശിക ഭാഷകളെ വളര്‍ത്തുന്നതില്‍ ക്രിസ്തീയ മിഷനറികള്‍ വഹിച്ച പങ്ക് എക്കാലവും നാം ഓര്‍മിക്കുന്നു. എന്നാല്‍ 5000 വര്‍ ഷത്തോളം പഴക്കമുള്ള ഭാരതീയ സംസ്കാരത്തിന്‍റെ അടരുകള്‍ നാം കാണാതെ പോകുന്നുണ്ട്. നെയ്ത്തും വസ്ത്രങ്ങളും ഭാരതത്തില്‍ പരിചിതമായതിനും 2000- 3000 വര്‍ഷങ്ങള്‍ക്കുശേഷമാണു പാശ്ചാത്യനാടുകളില്‍ അവ പ്ര ചാരത്തിലെത്തിയത്. എന്നാല്‍ 3000 വര്‍ഷമായി ഭാരതത്തില്‍ പ്ര ചാരത്തിലുള്ള ചാതുര്‍വര്‍ണവ്യവസ്ഥ പൂര്‍ണമായി ഉന്മൂലനം ചെ യ്യാന്‍ നമുക്കു കഴിഞ്ഞില്ലെന്നത് ഒരു വിരോധാഭാസമാണ്. അതായത്, ദേശീയ, പ്രാദേശിക തലങ്ങളിലെല്ലാം ജാതിവ്യവസ്ഥയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ പടവെട്ടിയ സാമൂഹ്യപരിഷ്കര്‍ ത്താക്കളെല്ലാംതന്നെ ഈ മണ്ണില്‍ പൂര്‍ണമായും ഭാഗികമായും പരാജയപ്പെട്ടുവെന്ന ചരിത്രവായന ഇ വിടെ വീണ്ടും പ്രസക്തമാകുകയാണ്. 200 കൊല്ലം ഭാരതത്തിന്‍റെ രാഷ്ട്രമതമായിരുന്ന ബുദ്ധമത ത്തെ ആയിരം വര്‍ഷങ്ങള്‍ക്കു മു മ്പ് ഒരു സംഘടിത മതമായിരുന്നിട്ടും ഭാരതം പുറന്തള്ളിയതിനെ ക്കുറിച്ചു ജവഹര്‍ലാല്‍ നെഹ്റുപോലും വിലപിച്ചിട്ടുണ്ട്.
പൈതൃകത്തിന്‍റെ പെരുമ: ക്രിസ്തുവിനു 268 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതപ്പെട്ട അശോകശാസനത്തില്‍ ഏഴാമത്തേത് ജ്ഞാനസമ്പാദനത്തിനു ഹൃദയനൈര്‍മല്യവും കൃതജ്ഞതയും വിശ്വസ്ത തയുമുള്ള മനോഭാവമുണ്ടാകണമെന്നായിരുന്നു. ഒമ്പതാമത്തെ ശാസനം സഹിഷ്ണുത, പത്താമത്തേത് മറ്റുള്ളവര്‍ക്കു നന്മ ചെ യ്യാനും ഭൂത, ദയ, ഉദാരത, സ ത്യം, വിശുദ്ധി എന്നിവ പാലിക്കാനുമുള്ള ആഹ്വാനം. ബുദ്ധമതത്തിന്‍റെ യാതൊരു ദൃശ്യാടയാള വും ഈ ശാസനത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ആ മതം ഭാരതത്തില്‍ നിന്നു നിഷ്കാസനം ചെയ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെ യും ഐക്യനിരയാകട്ടെ ചരിത്രത്തിന്‍റെ താളുകളില്‍ ചീട്ടുകൊട്ടാരംപോലെ പലപ്പോഴും തകര്‍ ന്നുവീഴുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഈ സന്ദര്‍ഭങ്ങളിലെ ല്ലാം കേരളത്തിന്‍റെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാ മ്പത്തിക, സാങ്കേതിക മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ ന ല്കിയവരുടെ പൈതൃകം വരും തലമുറകള്‍ക്കായി രേഖപ്പെടുത്തുന്നതില്‍ നാം പുലര്‍ത്തിവരുന്ന ആലസ്യത്തിന്‍റെ മനോഭാവം ഇ നിയെങ്കിലും മാറ്റേണ്ടതല്ലേ? ഹൈറേഞ്ചിലേക്കും മലബാറിലേ ക്കും ഗള്‍ഫ്രാജ്യങ്ങളിലേക്കും ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളിലേ ക്കുമുള്ള കുടിയേറ്റം മലയാളികളില്‍ രൂപപ്പെടുത്തിയ ചിന്താഭേദങ്ങള്‍പോലും നാം വേണ്ടവിധം പഠിക്കാന്‍ പരിശ്രമിച്ചുവോ? 1859-ല്‍ മദ്രാസില്‍ നിന്നു തിരുവനന്ത പുരത്തെത്താന്‍ കാളവണ്ടിയില്‍ പോയാല്‍ ആറാഴ്ചയെടുക്കുമായിരുന്നു. 1903-ലാകട്ടെ മദ്രാസ്-കൊല്ലം തീവണ്ടിയാത്രയ്ക്കു 30 മണിക്കൂര്‍ വേണ്ടിവന്നു. ഇന്നാക ട്ടെ ഭൂഗോളത്തിന്‍റെ മറുവശത്തു ള്ള രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്കുപോലും ഇത്രയും മ ണിക്കൂറുകള്‍ ചെലവിടേണ്ടതില്ല. എന്നിട്ടും നമ്മുടെ പരമ്പരാഗതമായ പലതും മാറാതെയോ മാറ്റാതെയോ നമ്മുടെ ജീവിതചലനങ്ങളില്‍ ഭാരമായി തൂങ്ങുന്നുണ്ട്. 1855-ല്‍ യൂറോപ്യന്‍ മിഷനറിമാര്‍ നിര്‍ത്തലാക്കിയ അടിമത്തം പല രൂപങ്ങളിലായി ഇന്നും നിലനില്ക്കുന്നുവെന്നതു കേരളത്തില്‍ നവസ്നേഹഭാഷ്യം ചമയ്ക്കാന്‍ ശ്രമിക്കുന്ന ക്രിസ്തീയസമൂഹത്തിന് അഭിമാനിക്കാന്‍ വക ന ല്കുന്നുണ്ടോ?
വേണം ജനകീയ പ്രതീകങ്ങള്‍: നമ്മുടെ വര്‍ഷാചരണങ്ങളെപ്പോലും ജനകീയമായ പ്രതീകങ്ങളുടെ അഭാവം ബാധിക്കുന്ന തു തീര്‍ച്ചയായും നമ്മുടെ സാം സ്കാരികപാപ്പരത്തെത്തന്നെയ ല്ലേ സൂചിപ്പിക്കുന്നത്? ക്ലോറിന്‍ വാതക സംഭരണി പൊട്ടിയപ്പോള്‍ ഹോസ്റ്റല്‍വാസികളായ പെണ്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്ക വേ മരണമടഞ്ഞ കോയിപ്പള്ളി ലെയോള സിസ്റ്ററിന്‍റെ ജീവിതകഥതന്നെ ഉദാഹരണമായെടുക്കാം. രാഷ്ട്രം സര്‍വോത്തമ ജീവരക്ഷാപഥക് നല്കി ആദരിച്ചിട്ടും ആ സന്ന്യാസിനിയുടെ മഹനീയ സ്മ രണ വരും തലമുറയ്ക്കു കൈമാറാന്‍ നാം ശ്രമിച്ചുവോ? (ലെയോള സിസ്റ്റര്‍ 1981-ലാണു മരിച്ചത്).
ഒ. ചന്തുമേനോന്‍റെ 'ശാരദ' സ്തുത്യര്‍ഹമായ രീതിയില്‍ എഴുതി പൂര്‍ത്തിയാക്കിയ സി. അ ന്തപ്പായി, ഈശ്വരനുണ്ടെന്ന് ഒരു വൈദികവിദ്യാര്‍ത്ഥിയേക്കാള്‍ ഭം ഗിയായി എഴുതി സ്ഥാപിച്ച് 'ആ സ്തിക്യവാദം' എന്ന ഗ്രന്ഥം രചി ച്ച എം.പി. പോള്‍, കേരള നിയമസഭയുടെ ശതാബ്ദിസ്മരണികയില്‍ പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട പ്രസംഗം (കൊച്ചിന്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍) നടത്തിയ സത്യനാദത്തി ന്‍റെ പത്രാധിപന്‍ പി.സി. വര്‍ക്കി, മലയാളത്തില്‍ ആദ്യമായി മിലിട്ട റി അനുഭവങ്ങള്‍ സാഹിത്യരൂപത്തിലാക്കിയ തൊടിയില്‍ ജെ. എം. മണി, കുട്ടികള്‍ക്കുവേണ്ടി ഭാരതത്തില്‍ ആദ്യമായി ഒരു പ്ര സിദ്ധീകരണവും മലയാളത്തിലെ ആദ്യത്തെ വിജ്ഞാനകോശവും പുറത്തിറക്കിയ മാത്യു കുഴിവേലി, കൊച്ചി തുറമുഖം നിര്‍മിക്കാന്‍ നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്തി ന്‍റെ ഓയില്‍ പെയിന്‍റിംഗ് തയ്യാറാക്കിയ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറി യാന്‍, മഹാകവി കുമാരനാശാ ന്‍റെ കവിതകളുടെ മൂല്യം തിരിച്ച റിഞ്ഞ ജോസഫ് മുണ്ടശ്ശേരി, ക്ഷാമകാലത്തു ജനങ്ങള്‍ക്കുവേ ണ്ടി ഭക്ഷ്യധാന്യങ്ങള്‍ റേഷനായി വിതരണം ചെയ്യണമെന്ന ചരിത്രപ്രസിദ്ധമായ നിവേദനം നല്കിയ മത്തായി മാഞ്ഞൂരാന്‍, കേരളത്തി ലെ ആദ്യത്തെ കഥാമാസികയാ യ കഥാചന്ദ്രികയുടെ സ്ഥാപകന്‍ മോണ്‍. ജേക്കബ് നടുവത്തുശ്ശേ രി (40 വര്‍ഷക്കാലം സത്യദീപ ത്തിന്‍റെ പത്രാധിപരായിരുന്നു ഈ ശ്രേഷ്ഠവൈദികന്‍) 47 സം ഗീതനാടകങ്ങള്‍ രചിച്ച വി.എസ്. ആന്‍ഡ്രൂസ്, തിരുക്കൊച്ചിയി ലെ ഏറ്റവും കെട്ടുറപ്പുള്ള മന്ത്രിസഭയെ നയിച്ച ഏ.ജെ. ജോണ്‍, ശ്രീയേശു മഹാകാവ്യം രചിച്ച കട്ടക്കയം ചെറിയാന്‍ മാപ്പിള, 1930-ല്‍ ഗ്രാമീണ കര്‍ഷകരുടെ കടഭാരത്തെക്കുറിച്ചുള്ള ഞൗൃമഹ ശിറലയലേറിലൈ എന്ന ഗ്രന്ഥം പരിഭാഷപ്പെടുത്തിയ ഷെവ. പി.ജെ. തോമസ്, ആനി മസ്ക്രീന്‍, അ ക്കാമ്മ ചെറിയാന്‍, ആനി തയ്യില്‍ തുടങ്ങി ചരിത്രം ഓര്‍മിക്കുന്ന വ നിതാനേതാക്കള്‍, 1940-ല്‍ സ്വ ന്തം ഷഷ്ടിപൂര്‍ത്തിയാഘോഷത്തിന് അഗതികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയ പെന്നാമറ്റത്തില്‍ വര്‍ഗീസ് മാപ്പിള, പാലാ പട്ടണത്തില്‍ സൈക്കിളും ഒറ്റക്കാളവണ്ടിയും കുതിര വണ്ടിയും ബസ് സര്‍വീസും ആദ്യമെത്തിച്ച പാലാ ബാങ്കിന്‍റെ സംരംഭകന്‍ ജോസഫ് ആഗസ്തി കയ്യാലയ്ക്കകം, സൗത്ത് ഇന്ത്യന്‍ ബാ ങ്കിന്‍റെ സ്ഥാപകന്‍ സി.എ. ഔ സേപ്പ്, മീനച്ചില്‍ പ്രദേശത്തു കൃ ഷിഭൂമി ഇല്ലാത്ത കര്‍ഷകരെ മ കന്‍ ജോസിന്‍റെ നേതൃത്വത്തില്‍ മലബാറിലെ കുറ്റ്യാടിയിലേക്കു അയച്ച കെ.സി. എബ്രഹാം ക ള്ളിവയലില്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത നേതൃപ്രതിഭക ളെ കേരളപ്പിറവിയുടെ 60-ാം വര്‍ ഷത്തിലെങ്കിലും നമുക്ക് ഓര്‍മിക്കാമായിരുന്നു. സമുദായ രൂപാന്തരീകരണത്തിലൂടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാ മ്പത്തികമേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ക്രിസ്തീയസമൂഹം അതിസങ്കീര്‍ണമായി മാറുന്ന കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം പ്രസ്ഥാനങ്ങളു ടെ പദയാത്രകളുടെ ദിശ ഇവ്വിധം പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നില്ലേ?
കൂട്ടായ്മയുടെ ആത്മീയ ത: സങ്കുചിതത്വവും സ്വാര്‍ത്ഥതയും കമ്പോളവത്കരണത്തിന്‍റെ അലങ്കരിച്ച രഥങ്ങളായി നമ്മുടെ മുമ്പിലൂടെ നീങ്ങുമ്പോള്‍ ഇനി യും നാം വീണ്ടെടുക്കേണ്ട കൂട്ടായ്മയുടെ ആത്മയീത ഉണര്‍ത്തുപാട്ടായി ഓരോരുത്തര്‍ക്കും അനുഭവപ്പെടേണ്ടതുണ്ട്.
1985 ആഗസ്റ്റ് 21-ലെ സത്യദീപത്തില്‍ അന്നത്തെ കര്‍ദിനാള്‍ റാറ്റ്സിംഗര്‍ (പില്ക്കാലത്ത് ബെ നഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമള്ള ക്രിസ്തുമതാന്തരീക്ഷത്തെ വിലയിരുത്തിയതു പ്ര സംഗരൂപത്തില്‍ പരിഭാഷപ്പെടു ത്തി പ്രസിദ്ധീകരിച്ചിരുന്നു. ഒരു വിലാപത്തിന്‍റെ സ്വരം അതിനുണ്ടായിരുന്നുവെന്നതു തീര്‍ച്ച. ഇ ന്നത്തെ ആദ്ധ്യാത്മികചൈതന്യം ഇന്നത്തെ സംസ്കാരത്തിനു നിദാനമാകേണ്ടതാണെന്ന പണ്ഡിതാഭിപ്രായത്തില്‍നിന്നു പലപ്പോഴും നാം വ്യതിചലിച്ചുവോയെന്നു ചി ന്തിക്കണം. ഒരര്‍ത്ഥത്തില്‍ കൗണ്‍ സില്‍ പിതാക്കന്മാരോടു വി. ജോ ണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചതു ചരിത്രത്തെ ജീവിതത്തിന്‍റെ ഗുരുനാഥയായി സ്വീകരിക്കാനും വിശ്വാസത്തിന്‍റെ യും ദൈവശാസ്ത്രത്തിന്‍റെയും ആവിഷ്കരണരൂപങ്ങളിലെ ചരിത്രപരത അംഗീകരിക്കാനുമായിരുന്നുവെന്ന് ഓര്‍മിക്കേണ്ടതുണ്ട്. ദൈവശാസ്ത്രപരിചിന്തനത്തോടൊപ്പം സഭാജീവിതനവീകരണ ഉറവിടങ്ങളായ ബൈബിള്‍, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ എന്നിവയിലേക്കു തിരിച്ചുപോകണമെ ന്നും എന്നാല്‍ കാലത്തിന്‍റെ അടയാളങ്ങളെയും ആധുനികമനുഷ്യന്‍റെ ആവശ്യങ്ങളെയും കണക്കിലെടുക്കണമെന്നും പാപ്പ പറയുകയുണ്ടായി.
ക്രിസ്തീയകൂട്ടായ്മകളില്‍ വ്യക്തികളുടെ വ്യതിരിക്തതയെ നശിപ്പിക്കാതെ അവരെ ഐക്യപ്പെടുത്തുന്നതു പരിശുദ്ധാരൂപിയാണെന്നു ദൈവശാസ്ത്രജ്ഞര്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം ഉത്ഥാനം ചെയ്ത യേശുവും യേശുവിന്‍റെ അരൂപിയും ചരിത്രത്തില്‍കൂടി സ ഭയെ, ദൈവജനത്തെ നിരന്തരം നയിക്കുന്നതായി നാം വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മു ടെ കൂടിവരവുകളെ സമൂഹത്തിനു കൂടുതല്‍ ഗുണഫലങ്ങള്‍ നല്കാനാവുന്ന വിധം ക്രമീകരിക്കേണ്ടതുണ്ട്.
അതേ, സാംസ്കാരികവ്യവസായംതന്നെ: ആഗോളവത്കരണത്തിന്‍റെ നാളുകളില്‍ മി ക്ക മാധ്യമങ്ങളും സാംസ്കാരിക വ്യവസായത്തില്‍ (രൗഹൗൃമേഹ ശിറൗൃ്യെേ) വ്യാപൃതരാണ്. നല്ല ചിന്തക ളെ പരിഹസിച്ചു സമൂഹപരിസര ത്തില്‍നിന്ന് അകറ്റുകയും ന്യൂനപക്ഷ ബുദ്ധിജീവികളുടെ ജല്പനങ്ങളെന്ന് അവയെ വ്യാഖ്യാനിക്കുകയും ചെയ്യുകയാണു ചിലര്‍. വ്യക്തിയുടെ സാമൂഹിക സ്വത്വം ഇതിനാല്‍ വികലമാകുന്നു. വ്യ ക്തിയുടെ ആത്യന്തികമായ അരാഷ്ട്രീയവത്കരണമാണ് ഇവിടെ അരങ്ങേറുക. ജനങ്ങളെ രസിപ്പിക്കുന്നതു സ്വീകാര്യവും ജനകീയ വുമാക്കുകവഴി സമൂഹത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തന്നെ ത മസ്കരിക്കപ്പെടുന്നു. ഇവിടെ സഭ ലക്ഷ്യമിടുന്ന സംസ്കാരത്തിന്‍റെ സത്താപരമായ ലക്ഷ്യങ്ങള്‍ ബലി കഴിക്കപ്പെടുന്നു. ഈ സാമൂഹികാവസ്ഥയെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വ്യക്തമായി നിര്‍വചിക്കുന്നു: "ഒരു സംസ്കാ രം അന്തര്‍മുഖമാകുകയും മനുഷ്യനെ സംബന്ധിച്ച സത്യത്തെക്കുറിച്ചുള്ള ആശയവിനിമയമോ വിവാദമോ ഉപേക്ഷിച്ചു കാലഹരണപ്പെട്ട ജീവിതരീതികള്‍ ശാശ്വത മാകാന്‍ പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ "അതു വന്ധ്യവും അധോ ഗതിയിലേക്കു നീങ്ങുന്നതുമായി ഭവിക്കുന്നു. ഓരോ വ്യക്തിക്കും മാനുഷികവും പൗരപരവുമായ സംസ്കാരത്തിനുള്ള അവകാശം ഉറപ്പുവരുത്താനള്ള പരിശ്രമം അ ല്മായരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നു സഭ നിഷ്കര്‍ ഷിക്കുന്നു. സഭയുടെ 1999-ലെ സാമൂഹിക സമ്പര്‍ക്കദിനസന്ദേശത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ "വസ്തുതകളുടെ അര്‍ത്ഥശൂന്യമായ കുന്നുകൂട്ടലായിത്തീരുന്ന വിവരദാനത്തിന്‍റെ മാധ്യമസസംസ്കാരത്തെ രക്ഷിക്കാന്‍ സഭയു ടെ ജ്ഞാനസംസ്കാരത്തിനു കഴിയുമെന്നു പ്രത്യാശ" പ്രകടിപ്പിക്കുകയുണ്ടായി.
സ്നേഹസാന്നിദ്ധ്യം: സാ മൂഹികബന്ധങ്ങളില്‍ സ്നേഹം അന്യമാകുകയോ കാപട്യത്തിന്‍റെ രൂപം അണിയുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നു സഭ ഉദ്ബോധിപ്പിക്കുന്നുണ്ട്. സഭയുടെ സാമൂഹികപ്രബോധനത്തിലെ ന മ്പര്‍ 581 ആരംഭിക്കുന്നതു തന്നെ ഓരോ സാമൂഹികബന്ധത്തിലും സ്നേഹം സന്നിഹിതമായിരിക്കണമെന്ന ആഹ്വാനത്തോടെയാണ്.
ഐക്യകേരളത്തിനു സ്നേഹത്തിന്‍റെ സ്വര്‍ണത്തൊങ്ങലുകള്‍ ചാര്‍ത്താനുള്ള ആത്മീയതയിലേ ക്കു നമുക്കു വളരാന്‍ കഴിയണം. 1653-ല്‍ ആരംഭിച്ച നമ്മുടെ മണ്ണി ലെ ക്രൈസ്തവരുടെ ചിന്നിച്ചിതറല്‍ ബാഹ്യമായി നിലച്ചുവെങ്കി ലും "തങ്ങള്‍ മുഴുവന്‍ മനുഷ്യകുടുംബത്തിലെയും അംഗങ്ങളാണെ ന്ന" ബാനറില്‍ സഹകരിക്കാവുന്ന സ്നേഹസംസ്കാരം നാം സ്വാം ശീകരിച്ചേ മതിയാവൂ. ബാബേല്‍ ഗോപുരം പണിയുമ്പോള്‍ നഷ്ടപ്പെട്ട ഐക്യം പുനഃസ്ഥാപിക്കപ്പെടുന്നതു പന്തക്കുസ്തയുടെ ദിനം മുതല്‍ സഭ ഈ മഹനീയ ദൗത്യം ഏറ്റെടുക്കുമ്പോഴാണ്. വി. പൗ ലോസ് അപ്പസ്തോലനാകട്ടെ, ക്രിസ്തുവില്‍ പുതുജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോ ളം വംശപരവും സാംസ്ാരികവുമായ വ്യത്യാസങ്ങള്‍ ഇനിമേല്‍ വി ഭജനം സൃഷ്ടിക്കുന്നില്ല" എന്ന ഉറപ്പ് നല്കുന്നുമുണ്ട് (റോമാ 10:12, ഗലാ. 3:26-38, കൊളോ. 3:11).
ക്രിസ്തീയപ്രത്യുത്തരം: സ്നേഹത്തിന്‍റെ ആന്തരിക ഉറവകള്‍ വറ്റിവരളുന്ന നാളുകളാണിത്. ഈ ഉറവയില്‍ നിന്നാണു സത്യം, സ്വാതന്ത്ര്യം, നീതി എന്നീ മൂല്യ ങ്ങള്‍ ഉത്ഭവിക്കുന്നതും വളരുന്നതും. ഈ മൂല്യങ്ങള്‍ക്ക് അംഗഭം ഗം സംഭവിക്കുന്ന കേരളീയ പ ശ്ചാത്തലത്തില്‍ ക്രൈസ്തവസമൂഹത്തിന്‍റെ ജീവിതസാക്ഷ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ബാഹ്യമാ യ ആചാരങ്ങള്‍ക്കോ അനുഷ്ഠാനങ്ങള്‍ക്കോ അപ്പുറമായി ആത്മീയമായ ഐക്യത്തിനും അതുവഴി നാം പൊതുസമൂഹത്തിനു മു ന്നില്‍ വരച്ചിടുന്ന സ്നേഹസം സ്കാരത്തിന്‍റെ ദൃശ്യചാരുതകള്‍ ക്കും കൂടുതല്‍ പ്രാധാന്യം കൈ വരാന്‍ പോകുന്നു. കാരണം, രാ ഷ്ട്രീയചേരികളില്‍പ്പോലും വ്യ ക്തിഗത ഗ്രൂപ്പുകളുടെ പോര്‍വിളി ഉയരുമ്പോള്‍, നായകരും പ്രതിനായകരും ചേര്‍ന്നു പൊതുസമൂഹത്തിന്‍റെ അടരുകളില്‍ അമര്‍ഷം നിറയ്ക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരമാകുന്ന ദൈവജനത്തിന്‍റെ അതിമനോഹരമായ കൂടിവരവായിരിക്കണം ശത്രുതയുടെയും സ്വാര്‍ ത്ഥതയുടെയും അഹങ്കാരത്തിന്‍റെ യും ധാര്‍ഷ്ട്യത്തിന്‍റെയും ഉള്ളു പൊള്ളയായ ഇത്തരം പ്രതിമകള്‍ സ്ഥാപിക്കുന്നവര്‍ക്കുള്ള ക്രിസ്തീ യ പ്രത്യുത്തരം. വ്യക്തിഗതസഭകളുടെ ശാക്തീകരണത്തോടൊപ്പം അവയുടെ ഏകോപനത്തിലെ യാ ന്ത്രികത ഒഴിവാക്കപ്പെടേണ്ടതുണ്ട്. വര്‍ഗീതയുടെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെയും നെരിപ്പോടുകള്‍ കേ രളമെങ്ങും പുകയുമ്പോള്‍, ആ ക ലാപാന്തരീക്ഷത്തിലേക്കു ശുദ്ധവായു എത്തിക്കുകയും അതുവഴി നവമായ സ്നേഹ, ജ്ഞാന, സേവന, ശുശ്രൂഷാസംസ്കാരത്തിന്‍റെ പ്രവാഹം അനുഭവവേദ്യമാക്കുക യും വേണം.
ശിഥിലീകരണത്തിന്‍റെ നാള്‍വഴികള്‍ കേരളീയര്‍ക്കു ചിരപരിചിതമാണ്. രാഷ്ട്രീയമായാലും സാ മൂഹികമായാലും കേരളം കണ്ട അനൈക്യത്തിന്‍റെ ബീഭത്സ കാ ഴ്ചകള്‍ ഇനിയും നാം കൈവരിക്കേണ്ട സ്നേഹവേഴ്ചകളെ ബാ ധിക്കരുത്.
സി. രാധാകൃഷ്ണന്‍റെ തന്നെ വാക്കുകള്‍കൊണ്ട് ഈ സാം സ്കാരിക ചിന്തകള്‍ക്ക് അടിവരയിടട്ടെ: "കാഴ്ചപ്പാടിന്‍റെ വലിപ്പ മാണു സംസ്കാരത്തിന്‍റെ അളവി നു നിദാനം. എന്‍റെ എന്നു ഞാന്‍ കരുതുന്ന ലോകത്തിന്‍റെ ചക്രവാ ളം വികസിക്കുന്തോറുമാണ് എ ന്‍റെ യഥാര്‍ത്ഥ സന്തോഷം വളരു ന്നതും മറിച്ചും…. സങ്കുചിതത്വം നീക്കുകയെന്നതാകണം എല്ലാ മനുഷ്യകര്‍മത്തിന്‍റെയും ലക്ഷ്യം!"
അടിത്തട്ടിലെ കാറ്റിരമ്പം: 'കാലത്തിന്‍റെ അടയാളങ്ങള്‍' കേ രളത്തെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമാണ്. ഉപരിതലത്തില്‍ കാണുന്ന ശാന്തത, കേരള ത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, സാ ങ്കേതികതലങ്ങളുടെ അടിത്തട്ടില്‍ കാണാനാവില്ല. കേരളത്തിന്‍റെ യോ കേരളീയരുടെയോ ശബ്ദം അധികാരശ്രേണികളില്‍ ഇന്ന് എ ത്തുന്നതേയില്ല. ചെറുത്തുനില്ക്കുന്നവരെ ചവിട്ടിയരയ്ക്കുന്ന ഇ ന്നിന്‍റെ ഭരണകൂടകൗശലങ്ങള്‍ ന മുക്കു വായിച്ചെടുക്കാന്‍ കഴിയും.
കേരളം അഭിമുഖീകരിക്കുന്ന സമസ്ത മേഖലകളിലുമുള്ള വെ ല്ലുവിളികളെ പ്രതിരോധിക്കാനും അതിജീവിക്കാനും പൊതുസമൂഹത്തോടൊപ്പം നിലകൊള്ളാന്‍ കഴിയുന്ന ഐക്യനിരയ്ക്കു വിള്ളല്‍ വീഴാന്‍ ആരും അവസരമൊരുക്കരുത്. ശരിയാണ്, കേരളത്തിന്‍റെ യും കേരളീയരുടെയും പ്രശ്നങ്ങള്‍ ഭിന്നമായിരിക്കാം. അവയ്ക്കു ദേശഭേദമുണ്ടാകാം. എങ്കിലും ചൂഷ ണം ചെയ്യപ്പെടുകയും അടിച്ചമര്‍ ത്തപ്പെടുകയും ചെയ്യുന്നവരുടെ കൂടിവരവിനായുള്ള സ്നേഹസംസ്കാരം ഇനിയെങ്കിലും വളര്‍ത്തിയെടുത്തേ മതിയാകൂ. കാരണം, കാലത്തിന്‍റെ അടയാളസൂചകങ്ങളില്‍ നമുക്കു നമ്മുടെതന്നെ അ സ്തിത്വം കീഴ്മേല്‍ മറിക്കാവുന്ന വിദ്വേഷത്തിന്‍റെ കൊടുങ്കാറ്റുകളു ടെ ഹുങ്കാരവം കേള്‍ക്കാനാകും. തോളോടുതോള്‍ ചേരുന്ന സ്നേ ഹസംസ്കാരത്തിന്‍റെ മനുഷ്യഭിത്തികള്‍ക്കു കാലം ഉയര്‍ത്തുന്ന ഏതു വെല്ലുവിളികളെയും നേരിടാന്‍ കഴിയും. ഒരു കാര്യം മാത്രം അപ്പോള്‍ നാം ഓര്‍മയില്‍ സൂക്ഷിക്കണം: കൈകോര്‍ത്തു നില്ക്കുമ്പോള്‍, അവരവരുടെ ഹൃദയങ്ങള്‍ കൂടി ആ പ്രതിരോധനിരയ്ക്കു ശ ക്തിയേകണം. എങ്കില്‍ മാത്രമേ ന മുക്കു പൊതുസമൂഹം സ്വന്തം വ സ്ത്രങ്ങള്‍പോലും എഴുന്നള്ളത്തി നായി വിരിച്ചു വാഴ്ത്തിപ്പാടേണ്ട സ്നേഹസംസ്കാരത്തിന്‍റെ യഥാര്‍ ത്ഥ വക്താക്കളാകാന്‍ കഴിയൂ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org