ആ പ്രസ്താവനയും പാപ്പായുടെ അപ്രമാദിത്വവും

ആ പ്രസ്താവനയും പാപ്പായുടെ അപ്രമാദിത്വവും

കെ.എം. ജോസഫ് കട്ടിക്കാരന്‍

ഒന്നര ശതവര്‍ഷത്തിനുമുമ്പ് പരിശുദ്ധ കന്യകാമറിയം ലൂര്‍ദ്ദില്‍ വി. ബര്‍ണ്ണദീത്തായ്ക്ക് തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് അവളുടെ അപേക്ഷയുടെ ഫലമായി ഭക്തിപുരസ്സരം പ്രഖ്യാപിച്ചു: "ഞാന്‍ അമലോത്ഭവയാകുന്നു" എന്ന്. പരിശുദ്ധ ജനനിയുടെ ഈ പ്രഖ്യാപനം വി. ബര്‍ണ്ണദീത്തായുടെ അഭ്യര്‍ത്ഥനയുടെ പ്രത്യുത്തരം മാത്രമായി തള്ളിക്കളയാവുന്നതല്ല. ഈ പ്രസ്താവനയ്ക്കിടയാക്കിയ സാഹചര്യങ്ങളേയും, അതിന്‍റെ പശ്ചാത്തലത്തേയും, പ്രാധാന്യത്തേയുംപറ്റി ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമായിരിക്കുമല്ലോ.
മറിയത്തിന്‍റെ അമലോത്ഭവം, വളരെ വിവാദപരമായിട്ടുള്ള ഒരു സിദ്ധാന്തമാണ്. അതുവളരെ തെറ്റിദ്ധരിക്കപ്പെ ട്ടിട്ടുള്ളതും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. മറിയത്തിന്‍റെ ജീവിതം പാപരഹിതമായ ഒന്നായിരുന്നു എ ന്നോ, അവളുടെ ദിവ്യപുത്രന്‍റെ ഉത്ഭവം മനുഷ്യസഹായത്താലല്ല പ്രത്യുത പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയി ലാണെന്നോ അല്ല അമലോത്ഭവം എന്ന പദംകൊണ്ട് നാം വിവക്ഷിക്കുന്നത്. എന്നാല്‍ അത് ഉല്‍ക്കൃഷ്ടമായ ഒരു വരം, അല്ലെങ്കില്‍ അദ്വീതിയവും അപൂര്‍വ്വവുമായ ഒരു പദവിയത്രെ. പിതാവായ ദൈവത്തിന്‍റെ പ്രത്യേകമായ അനുഗ്രഹത്താല്‍ ലോകരക്ഷിതാവായ മിശിഹായുടെ ശ്രേഷ്ഠതയും, പരിപാവനതയും മുന്‍നിര്‍ത്തിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം അവളുടെ മാതാവായ വി. അന്നയുടെ ഉദരത്തില്‍ ഉത്ഭവിച്ച ആദ്യനിമിഷം മുതല്‍ ജന്മപാപത്തിന്‍റെ എല്ലാക്കറകളില്‍നിന്നും വിമുക്തയാക്കപ്പെട്ടു. ദിവ്യജനനിയുടെ ജീവിതത്തിന്‍റെ ഈ പ്രത്യേകഘട്ടം മാത്രം തിരഞ്ഞെടുത്ത് ഒരു തിരുനാളായി തിരുസഭ പ്രത്യേക ആഢംബരത്തോടും ആഘോഷത്തോടുംകൂടി കൊണ്ടാടുന്നു. ഇത് ഡിസംബര്‍ മാസത്തിന്‍റെ എട്ടാം ദിവസമാണ്.
ആദിമാതാപിതാക്കളായ ആദത്തില്‍നിന്നും ഹവ്വായില്‍നിന്നും മനുഷ്യകുലത്തിന് ലഭിച്ചതാണല്ലോ ജന്മപാപം, മനുഷ്യവംശത്തിന്‍റെ പ്രഥമാധഃപതന സമയത്ത് പിതാവായ ദൈവം നരകസര്‍പ്പമായ പിശാചിനെ ശപിച്ചുകൊണ്ടു പറഞ്ഞു 'നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കുകയും അവള്‍ നിന്‍റെ തലയെ തകര്‍ ക്കുകയും ചെയ്യും.' ഇവിടെ 'സ്ത്രീയും' 'സ്ത്രീയുടെ സന്തതിയും' എന്ന പദങ്ങള്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത് മറിയവും മിശിഹായുമത്രെ. മറിയവും മിശിഹായും ഒരു ഭാഗത്തും പിശാചും അവന്‍റെ സന്തതികളായ പാപികളും മറുഭാഗത്തുമായുള്ള ശത്രുത മിശിഹായുടേയും മറിയത്തിന്‍റേയും വിജയത്തില്‍….
….അവസാനിക്കുകയും ഈ വി ജയത്തില്‍ അവള്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
തന്‍റെ ദിവ്യപുത്രന്‍റെ പരിശുദ്ധിയെ മുന്‍നിര്‍ത്തി പിതാവായ ദൈവം പരിശുദ്ധ ജനനിയെ ഇ ങ്ങനെ ഒന്ന് ഒഴിവാക്കേണ്ട ന്യായത്തെപ്പറ്റി ചിന്തിക്കുന്നത് മനുഷ്യബുദ്ധിക്ക് അസാദ്ധ്യമെങ്കിലും അതിന്‍റെ പരിമിതമായ പരിധിയില്‍ ഒതുങ്ങിനിന്നുകൊണ്ട് ചി ന്തിച്ചാല്‍ പോലും ഈ ഒഴിവാക്കല്‍ ആവശ്യമാണെന്നു കാണാവുന്നതാണ്. വി. യോഹന്നാന്‍, മിശിഹായുടെ വരവിനുള്ള വഴി ഒരുക്കുവാന്‍ നിയമിക്കപ്പെട്ടവനാകകൊണ്ട് തന്‍റെ മാതാവിന്‍റെ ഉദരത്തില്‍ വിശുദ്ധീകരിക്കപ്പെട്ടു എന്നു നാം മനസ്സിലാക്കുന്നു. എ ങ്കില്‍ മിശിഹാ ഉത്ഭവിച്ച ആ ഉദരവും – മറിയം – പവിത്രീകരിക്ക പ്പെടേണ്ടതല്ലേ? ആദിമനുഷ്യരായ ആദവും ഹവ്വായും ആദിമവിശുദ്ധിയിലും നിഷ്കളങ്കതയി ലും സൃഷ്ടിക്കപ്പെട്ടു എന്നും നാം പഠിക്കുന്നു. എങ്കില്‍ വി. അ ന്ത്രയോസ് ചോദിക്കുന്നതുപോ ലെ ഒരു ഹവ്വായ്ക്ക് ഈ വരം കൊടുത്ത പിതാവായ ദൈവം, പിന്നീട് തന്‍റെ ദിവ്യപുത്രന്‍റെ മാ താവിന് കൊടുക്കാതിരിക്കുമോ? ആ വിശുദ്ധന്‍ പറയുന്നു, 'ആദിമനുഷ്യന്‍ കറയില്ലാത്ത ഭൂമിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എങ്കില്‍ പരിപൂര്‍ണ്ണ മനുഷ്യനായ മിശി ഹാ ഒരു നിര്‍മ്മലകന്യകയില്‍നി ന്ന് ജനിക്കണമെന്നുള്ളത് ഒരു ആവശ്യം മാത്രമായിരുന്നു.' എ ന്തിനേറെ, മറിയത്തോട് മംഗളവാര്‍ത്ത ചൊല്ലിയതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്‍റ് മതത്തിന്‍റെ ഉപജ്ഞാതാവായ മാര്‍ട്ടിന്‍ ലൂഥര്‍ പോലും പറയുക യുണ്ടായി 'മറിയം ഏതൊരു സമയത്തെങ്കിലും ശാപത്തിന് വിധേയയായിരുന്നെങ്കില്‍ യാതൊരുവ നും അവളെ "നന്മനിറഞ്ഞവളെ" എന്ന് അഭിസംബോധന ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.'
മറിയം അമലോത്ഭവയാണെന്നും, ഈ സത്യം വിശ്വാസികളാലും വേദപാരംഗതന്മാരാലും അംഗീകരിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്തിരുന്നു എന്നും മേല്‍പ്പറഞ്ഞ വസ്തുതകളില്‍നിന്നും വ്യക്തമാണല്ലോ. പക്ഷെ തിരുസഭ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ആയതിനാല്‍ ഏതൊരുവനും ഈ സത്യം അംഗീകരിക്കുവാനോ, നിഷേധിക്കുവാനോ സര്‍വ്വസ്വാതന്ത്ര്യവുമുണ്ടായിരുന്നു. എ ന്നാല്‍ ഈ സത്യത്തെ ഒരു വി ശ്വാസസത്യമായി തിരുസഭ അം ഗീകരിക്കണമെന്നും വിശ്വാസിക ളും പണ്ഡിതന്മാരും തീവ്രമായി ആഗ്രഹിച്ചിരുന്നു. തല്‍ഫലമായി 13-ാം നൂറ്റാണ്ടില്‍ പാരീസില്‍ സൊര്‍ബോണ്‍ (ടീൃയീൃില) എന്ന സ്ഥലത്ത് കര്‍ദ്ദിനാളന്മാരും മെ ത്രാന്മാരും വൈദികരും വിദ്യാര്‍ ത്ഥികളും സ്ത്രീ പുരുഷന്മാരുമടങ്ങിയ പതിനായിരക്കണക്കിന് വിശ്വാസികള്‍ 250-ല്‍പ്പരം ദൈവശാസ്ത്രജ്ഞന്മാരുടെ നേതൃത്വ ത്തില്‍ അമലോത്ഭവ സിദ്ധാന്ത ത്തെപ്പറ്റി ചര്‍ച്ച ചെയ്യാനായി കൂ ടി. അമലോത്ഭവസിദ്ധാന്തത്തെ പിന്‍താങ്ങി പ്രസംഗിക്കുവാന്‍ സുപ്രസിദ്ധ ഐറിഷ് ഫ്രാന്‍സി സ്കന്‍ സന്യാസിയായ ഡണ്‍സ് സ്ക്കോട്ടസ് (ഊിെ ടരീൗേെ) വിളിക്കപ്പെട്ടു. തന്‍റെ പ്രസംഗമണ്ഡപത്തിലേക്കുള്ള മാര്‍ഗമദ്ധ്യേ അ ദ്ദേഹം ദിവ്യകന്യകയുടെ ഒരു തിരുസ്വരൂപം കാണുവാന്‍ ഇടവരികയും ഉടനെതന്നെ ആ തി രുസ്വരൂപത്തിന്‍റെ മുന്നില്‍ മുട്ടുകുത്തി തന്‍റെ കണ്ണുകളെ മേ ലോട്ട് ഉയര്‍ത്തിക്കൊണ്ട് ഭക്തിപുരസ്സരം പ്രാര്‍ത്ഥിച്ചതായത്, 'ഛവ! ങമൃ്യ വലഹു ാല ീേ ുൃീ്ല ീേ വേല ംീൃഹറ വേമേ ്യീൗ മൃല വേല കാാമരൗഹമലേ ഇീിരലുശേീി' (ഓ! മറിയമെ നീ അമലോത്ഭവയാകുന്നു എന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുവാന്‍ എന്നെ സഹായിക്കണമെ) തല്‍ക്ഷണം അത്ഭുതകരമാംവണ്ണം ആ തിരുസ്വരൂപം അതിന്‍റെ ശിരസ്സ് ബ ഹുമാന സമന്വിതം താഴ്ത്തി അംഗീകാരം നല്‍കി എന്നാണു പറയപ്പെടുന്നത്. സുപ്രസിദ്ധ വാ ഗ്മിയും, പ്രാപ്തിയും തന്‍റേടവുമുള്ളവനുമായ ഈ ദൈവശാസ്ത്രജ്ഞന്‍ പ്രബലവും വിശ്വാസജനകവുമായ തെളിവുകള്‍ കൊണ്ട് തന്‍റെ എതിര്‍വാദികളെ നിശ്ശേഷം തോല്‍പ്പിച്ചു. ഈ ചര്‍ ച്ചകള്‍ക്കു ശേഷം, ജനങ്ങള്‍ ഈ സത്യത്തിന്മേലുള്ള അവരുടെ വിശ്വാസം ഒന്നുകൂടി സ്ഥിരീകരിച്ചുകൊണ്ട് തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിയെങ്കിലും ഈ കാര്യത്തില്‍ ചില സംശയങ്ങള്‍ കൂടി നിഴലിച്ചിരുന്നതിനാല്‍ തിരുസഭ പിന്നേയും ഔദ്യോഗിക പ്ര ഖ്യാപനത്തിന് അമാന്തിക്കുകയാണുണ്ടായത്.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലം വരെയും ഈ സ്ഥി തിവിശേഷങ്ങള്‍ ഇപ്രകാരംത ന്നെ നിലകൊണ്ടു. അന്ന് തിരുസഭയെ ഭരിച്ചിരുന്നത് പുണ്യസ്മരണാര്‍ഹനായ ഒമ്പതാം പീയൂ സ് മാര്‍പാപ്പയാണ്. തിരുമനസ്സിലേക്ക് മറിയത്തിനോട് പുത്രസഹജമായ വാത്സല്യവും വണക്കവുമുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് 1949 ഫെബ്രുവരി 2-ാം തീയതി (പ. മറിയത്തിന്‍റെ സമര്‍ പ്പണദിവസം)-(മുമ്പ് ശുദ്ധീകര ണദിവസം) ലോകത്തിലുള്ള സ കല മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്‍ക്കും ഒരു സര്‍ക്കുലര്‍ അയച്ചു. അതില്‍ മറിയത്തിന്‍റെ അമലോത്ഭവ സിദ്ധാന്തത്തോടു തങ്ങള്‍ക്കും തങ്ങളുടെ കീഴിലു ള്ള വൈദികര്‍ക്കും വിശ്വാസികള്‍ക്കുമുള്ള അഭിപ്രായത്തേയും ആദരവിനേയും പറ്റി റിപ്പോര്‍ട്ടയ യ്ക്കുവാനും, ഈ സിദ്ധാന്തത്തിന്മേല്‍ കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും പരിജ്ഞാനത്തിനുംവേ ണ്ടി പ്രാര്‍ത്ഥിക്കുവാനും കല്‍പ്പിച്ചിരുന്നു. തങ്ങളും തങ്ങളുടെ അജഗണങ്ങളും മറിയം ജന്മപാപരഹിതയാണെന്നു പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും, അത് സഭയുടെ ഒരു സത്യമായി താമസിയാതെ പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമായി അഞ്ഞുറോളം മെത്രാന്മാര്‍ മറുപടി അയച്ചു.
ഇങ്ങനെ അനേക അനുകൂല റിപ്പോര്‍ട്ടുകളാലും സാഹചര്യങ്ങളാലും പ്രേരിതനായും യുക്തി യാലും സഭാപിതാക്കന്മാരുടെ ലേഖനങ്ങളാലും അപ്പസ്തോലിക കാലം മുതല്‍ വിശ്വാസികളുടെ അടിയുറച്ച വിശ്വാസത്താലും, വേദപുസ്തകത്തിലെ പ്ര ത്യക്ഷ തെളിവുകളാലും അമലോത്ഭവസത്യം സ്ഥിരപ്പെടുത്തിക്കൊണ്ട് അത് ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കുവാന്‍ത ന്നെ ഒമ്പതാം പീയൂസ് തിരുമന സ്സു കൊണ്ടു തീരുമാനിച്ചു. 1854 ഡിസംബര്‍ 8-ാം തീയതി തിരുമനസ്സുകൊണ്ടു റോമയിലെ വി. പത്രോസ്സിന്‍റെ മനോഹര ദേവാലയത്തിലുള്ള തന്‍റെ സിംഹാസനത്തില്‍ ആരൂഢനായി. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള, വിശ്വാസികളും വൈദികരും മെത്രാപ്പോലീത്താമാരും, കര്‍ ദ്ദിനാള്‍ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഇവരുടെ മദ്ധ്യേ നില ഉറപ്പിച്ചു ശിരസ്സ് മേല്‍പ്പോട്ട് ഉയര്‍ത്തിക്കൊണ്ടു റൂഹാദക്കുദിശായുടെ വരം യാചിക്കുകയും അവിടെ കളിയാടിയിരുന്ന പരിപൂര്‍ണ്ണനിശബ്ദതയെ ഭേദിച്ചുകൊണ്ട് അ ഗാധമായ ഭക്തിയോടും വികാര ത്തോടുംകൂടി ഒമ്പതാം പിയൂസ് പാപ്പ അവിടുന്നു പ്രഖ്യാപിച്ചു.
"പരിശുദ്ധ കന്യകാമറിയം മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷിതാവായ കര്‍ത്താവീശോമിശിഹായു ടെ യോഗ്യതകള്‍കൊണ്ടു ദൈവത്തിന്‍റെ പ്രത്യേക അനുഗ്രഹത്താ ലും പദവിയാലും അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ജ ന്മപാപത്തിന്‍റെ എല്ലാ കറകളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്തിരുന്നു എന്നത് ഒരു വിശ്വാസസത്യമാകുന്നു."
മാര്‍പാപ്പ തിരുമനസ്സിലെ ഈ പ്രഖ്യാപനത്തിനു നാലു കൊല്ലങ്ങള്‍ക്കുശേഷം ദിവ്യകന്യകത ന്നെ പ്രത്യക്ഷപ്പെട്ട് ഈ പ്രഖ്യാപനത്തെ അംഗീകരിക്കുകയും ശ രിവയ്ക്കുകയും ചെയ്തു എന്നതാ ണ് നമ്മുടെ ചിന്തയ്ക്കു പ്രത്യേ കം വിഷയിഭവിക്കേണ്ടത്. അന്നുവരെ അജ്ഞാതവും കീര്‍ത്തിരഹിതവുമായിരുന്ന ഫ്രാന്‍സിലെ പച്ചവിരിച്ച ലൂര്‍ദ്ദ് എന്ന ചെറുഗ്രാമത്തില്‍ കേവലം ഒരു ഇടയബാലികയായിരുന്ന ബര്‍ണ്ണദീത്ത യ്ക്ക് 1858 ഫെബ്രുവരി 11-ാം തീയതി മുതല്‍ പരിശുദ്ധ കന്യകമറിയം പതിനെട്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. നിഷ്കളങ്കയും മാതൃവാത്സല്യയുമായ ആ ബാലികയു ടെ ആവര്‍ത്തിച്ചുള്ള അപേക്ഷയു ടെ ഫലമായി മാര്‍ച്ചു മാസം 25-ാം തീയതി-അതെ ഗബ്രിയേല്‍ ദൈ വദൂതന്‍ അവളോടു മംഗളവാര്‍ത്ത ചൊല്ലിയ അതേ ദിവസം-കൂപ്പിയ കരങ്ങളോടും പുഞ്ചിരി നിറഞ്ഞ വദനത്തോടും മാധുര്യം നിറഞ്ഞ വാക്കുകളോടുംകൂടി പരിശുദ്ധ ക ന്യക പറഞ്ഞതായത്, 'ക മാ വേല കാാമരൗഹമലേ ഇീിരലുശേീി' (ഞാന്‍ അമലോത്ഭവയാകുന്നു). അങ്ങ നെ മാര്‍പാപ്പ തിരുമനസ്സിലെ പ്ര ഖ്യാപനം പ്രത്യക്ഷമായ തെളിവുകൊണ്ട് ദിവ്യകന്യക സ്ഥിരീകരിച്ചു.
വി. പത്രോ സിന്‍റെ പിന്‍ഗാമികളായി തിരുസഭയെ ഇതപര്യന്തം ഭരിച്ചിട്ടുള്ള ഇരുന്നൂറ്റി അറുപതില്‍പ്പരം മാര്‍ പാപ്പമാര്‍ ഈ ലോകത്തില്‍ 'കെട്ടിയിട്ടുള്ളതും അഴിച്ചിട്ടുള്ളതു'മായ സര്‍വ്വവും സ്വര്‍ഗ്ഗരാജ്യത്തിലും 'കെട്ടപ്പെടുകയും അഴിക്കപ്പെടുക യും' ചെയ്തിട്ടുണ്ടെന്നുള്ളതിന്‍റെ പ്രത്യക്ഷമായ ഒരു തെളിവത്രെ പ രിശുദ്ധ കന്യകമറിയത്തിന്‍റെ ഈ ദര്‍ശനവും പ്രഖ്യാപനവും, അല്ലെങ്കില്‍ മാര്‍പാപ്പ തിരുമനസ്സുകൊ ണ്ട് അമലോത്ഭവസിദ്ധാന്തത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം താന്‍ 'അമലോത്ഭവ' എന്ന പേരില്‍ വി. ബര്‍ണ്ണദീത്ത യും അതുവഴി ബാഹ്യലോകവും അറിയണമെന്നു പരിശുദ്ധ കന്യ കാമറിയം ആഗ്രഹിച്ചതിന്‍റെ ആവശ്യമെന്ത്? അതിനുമുമ്പ് കന്യകാമാതാവു മറ്റു പല സ്ഥലങ്ങളിലും പല പ്രാവശ്യം പല നാമധേയങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം 'അമലോത്ഭവ' എന്ന അഭിനാമത്താല്‍ അറിയപ്പെടുവാന്‍ അവള്‍ ആഗ്രഹിക്കാഞ്ഞതെന്തുകൊണ്ട്? ബര്‍ണ്ണദീത്തയുടെ ആ വര്‍ത്തിച്ചുള്ള അപേക്ഷയുടെ പ്ര ത്യുത്തരമായി താന്‍ കന്യകാമാതാവാണെന്നോ, അഥവാ ജപമാലരാജ്ഞിയാണെന്നോ അറിയിച്ചാല്‍ മതിയാകുമായിരുന്നല്ലോ. എന്തുകൊണ്ട് 'അമലോത്ഭവ' എ ന്ന പ്രത്യേകപദം ഈ ദര്‍ശനവേളയില്‍ തിരഞ്ഞെടുത്തു? മറ്റു വല്ല നാമധേയത്താല്‍ അന്ന് അവള്‍ അറിയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ അവളുടെ – പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രഖ്യാപന സ്ഥീരികരണം-സഫലീകൃതമാകു മായിരുന്നില്ല. അങ്ങനെ അപ്രമാദിത്വം (കിളമഹഹശയശഹശ്യേ ീള ജീുല) ലോകത്തിനു തെളിയിച്ചു കൊടുക്കുകയാണു ചെയ്തത്.
രണ്ടിലധികം നൂറ്റാണ്ടുകള്‍ വി ദേശാധിപത്യത്തിലാണ്ടു കിടന്നിരുന്ന നമ്മുടെ ഭാരതം, അഹിംസയുടേയും അക്രമരാഹിത്യത്തിന്‍റെ യും മാര്‍ഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യം സമ്പാദിച്ചതെന്നാണ്? ഒരു ആഗ സ്റ്റ് 15. കന്യകാമാതാവിന്‍റെ സ്വര്‍ ഗ്ഗാരോപണത്തിരുനാള്‍ തിരുസഭ കൊണ്ടാടുന്ന അതേ ദിവസം ഇ തുകൊണ്ടു തന്നെയാണ് പരിശു ദ്ധ പിതാവു സ്വതന്ത്രഭാരതത്തെ മറിയത്തിന്‍റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചിട്ടുള്ളതും, ജാതിമതഭേദമെന്യേ മലയാളികളേവരുടേ യും ചിരകാലപ്രതിഷ്ഠിതമായ ആ സുന്ദരസ്വപ്നം-കേരള സംസ്ഥാ നം – രൂപം പ്രാപിച്ചതെന്നാണ്? ഒരു നവംബര്‍ ഒന്ന് – മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി തിരുസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച അതേ ദിവ സം, ഏതൊരു ഭാരതീയ കത്തോലിക്കനേയും – പ്രത്യേകിച്ചു കേരളീയ കത്തോലിക്കനെ – പുളകം കൊള്ളിക്കുന്ന രണ്ടു മഹാദിവസങ്ങള്‍! അതുകൊണ്ടു മറിയവുമായുള്ള ഗാഢവും അഭേദ്യവുമായ ഈ ബന്ധത്തെ മുന്‍നിര്‍ത്തി സ്വ തന്ത്രഭാരതം അവളുടെ പ്രാധാന്യത്തിനനുസരിച്ചും, കൊച്ചു കേര ളം അവളുടെ പാരമ്പര്യത്തിനനുസരിച്ചും, മരിയഭക്തി ദൃഢമായി മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org