Chris Safari 2025

Chris Safari 2025
Published on

Day 02 - December 2, 2025

Chris Safari Query Video

കൂട്ടുകാരെ നിങ്ങൾക്ക് എല്ലാവർക്കും ഈ വർഷത്തെ ക്രിസ്തു സഫാരി കാർഡ് ഇഷ്ടമായി അല്ലേ?


ഓരോ ദിവസത്തെയും ചലഞ്ചുകൾ ചെയ്യുന്നതോടൊപ്പം കൊടുത്തിരിക്കുന്ന വചനങ്ങൾ എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് പ്രാർത്ഥനാപൂർവ്വം ഒന്ന് വായിക്കണം കേട്ടോ...


ഒപ്പം ഇഷ്ടപ്പെട്ട ഒരു സുകൃത ജപവും ചൊല്ലണം 


അപ്പോൾ ഉണ്ണിയേശുവിനെ കാണാനുള്ള  സഫാരി ആരംഭിക്കുവല്ലേ...


പിന്നെ 25 ദിവസവും പള്ളിയിൽ പോകാൻ സാധിക്കുമെങ്കിൽ പോകണം. തന്നിരിക്കുന്ന ഹോളി മാസ്സ് അറ്റന്റൻസ് കാർഡ് വികാരിയച്ചനെയോ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനെയോ കൊണ്ട് സൈൻ ചെയ്യിക്കണം 


ക്രിസ്ബെൽ എന്ന കൊച്ചു കൂട്ടുകാരന്റെ ഒരു സിമ്പിൾ സഫാരി  നമ്മുടെ  കാറ്റിക്ക്സം ഡിപ്പാർട്ട്മെന്റിന്റെ യൂട്യൂബ് ചാനലിൽ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യും. നിങ്ങളത് കാണുമല്ലോ...

ഏഴാം ദിവസം ആകുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ തന്നിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ വെബ്സൈറ്റിൽ ചില ചോദ്യങ്ങൾ കിട്ടും. ആ ചോദ്യങ്ങൾ അപ്പനോടും അമ്മയോടും ചോദിക്കണം. അവർ എന്താണ് ഉത്തരം പറയുന്നത് എന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടിട്ട് മനസ്സിൽ ചില തീരുമാനങ്ങൾ എടുക്കണം 


ഇരുപതാം തീയതിയിലെ ടാസ്കിന് ഒരു പ്രത്യേകതയുണ്ട്. അത് ഒരു ഓൺലൈൻ ക്രിസ്മസ് ക്വിസ്സ്  ആണ്. നിങ്ങൾക്കറിയാവുന്ന ചോദ്യങ്ങളൊക്കെ തന്നെ. തന്നിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങൾ ക്വിസ് മത്സരത്തിന്റെ സൈറ്റിൽ എത്തും. ഓപ്ഷൻസ് ഒക്കെ ഉള്ള മത്സരമാണ്. സമ്മാനങ്ങൾ ഉണ്ട്.ഒന്നാം സമ്മാനം 3000 രൂപയാണ്. രണ്ടാം സമ്മാനം 2000 രൂപ. മൂന്നാം സമ്മാനം 1000


22-ാം തീയതി ഒരു സ്പെഷ്യൽ മത്സരമാണ്. പുൽക്കൂട്ടിൽ ഉണ്ണീശോയെ കാണാൻ എത്തിയ ഒരു ഉറുമ്പിന്റെ  കഥ നിങ്ങൾക്ക് പൂർത്തിയാക്കാമോ എന്നാണ് സഫാരി കാർഡ്ൽ ചോദിച്ചിരിക്കുന്നത്. കഥ മുഴുവൻ എഴുതിയ ശേഷം അത് ഫോട്ടോ എടുക്കുകയോ അല്ലെങ്കിൽ ടൈപ്പ് ചെയ്തോ  തന്നിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യുമല്ലോ. അതിനും ഒന്നാം സമ്മാനം 3000 രൂപയാണ്. രണ്ടാം സമ്മാനം 2000 രൂപ. മൂന്നാം സമ്മാനം 1000 രൂപ. 


25-ാം തീയതി ടാസ്കുകൾ എല്ലാം തീരുന്ന ദിവസമാണ്. അന്ന് നിങ്ങളുടെ വീട്ടിലെ ക്രിസ്മസ് ക്രിബ്ബിന്റെ മുമ്പിൽ നിന്ന് ഫുൾ ഫാമിലിയായി ഒരു സെൽഫി എടുക്കണം. ആ ഫോട്ടോ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യുമല്ലോ. അതിനും ക്യാഷ് പ്രൈസ് ഉണ്ട്. ഒന്നാം സമ്മാനം 3000 രൂപ. രണ്ടാം സമ്മാനം 2000 രൂപ. മൂന്നാം സമ്മാനാം 1000 രൂപ.


25 ദിവസവും പള്ളിയിൽ പോയവർ കാർഡിൽ സൈൻ വാങ്ങിച്ച് അതും ഫോട്ടോയെടുത്ത് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്തോളൂ.  25 പേർക്ക് സമ്മാനങ്ങൾ ഉണ്ടാകും.


അപ്പോൾ എല്ലാ കൂട്ടുകാർക്കും ഉണ്ണീശോയെ 

കാണാൻ ഇടവരട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org