
സയന്‍സും ആത്മീയതയുമൊക്കെ കേള്‍ക്കുമ്പോള്‍ രണ്ടും രണ്ട് ലോകത്തെക്കുറിച്ചാണെന്ന് നമ്മള്‍ ചിന്തിക്കാറില്ലേ? കെമിസ്ട്രിയും ഫിസിക്‌സുമൊക്കെ തല പെരുപ്പിക്കുന്ന വിഷയങ്ങളാണെന്നും, മെഡിറ്റേഷനും പ്രാർഥനയുമൊക്കെ വേറെ ലെവല്‍ ആണെന്നുമൊക്കെയുള്ള ഒരു ഫീല്‍. പക്ഷേ, ഫ്രിറ്റ്‌ജോഫ് കാപ്ര എന്നൊരു ഫിസിസിസ്റ്റ് പറയുന്നത് അതല്ല.
ആളൊരു സാധാരണ സയന്‍സുകാരനല്ല, ബുക്കുകളൊക്കെ എഴുതി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ് ഹിറ്റാക്കിയ ആളാണ്, ‘ദ താവോ ഓഫ് ഫിസിക്‌സ്’ എന്ന് കേട്ടിട്ടുണ്ടോ? അത് ഏകദേശം ഒരു മില്യണ്‍ കോപ്പിയൊക്കെ വിറ്റഴിച്ച് 20 ഓളം ഭാഷകളിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തിട്ടുണ്ട്.
ഹിന്ദു മതത്തിലെയും ബുദ്ധ മതത്തിലെയും താവോയിസത്തിലെയും ഒക്കെ ആശയങ്ങള്‍, ഇപ്പോഴത്തെ സയന്‍സ് കണ്ടുപിടിത്തങ്ങളുമായിട്ട് അടിപൊളി കണക്ഷനുണ്ടെന്ന് ഇദ്ദേഹം പറയുന്നു. സയന്‍സും മിസ്റ്റിസിസവും (ആത്മീയമായ കാര്യങ്ങളൊക്കെ) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാപ്ര പറയുന്ന ഒരു ഡയലോഗ് ഉണ്ട്:
‘മിസ്റ്റിക്കുകള്‍ക്ക് ‘താവോ’യുടെ വേരറിയാം, അതിന്റെ ചില്ലകള്‍ അറിയില്ല; സയന്‍സിന് ചില്ലകള്‍ അറിയാം, വേരറിയില്ല. സയന്‍സിന് മിസ്റ്റിസിസത്തെ വേണ്ട, മിസ്റ്റിസിസത്തിന് സയന്‍സിനെയും വേണ്ട; പക്ഷേ മനുഷ്യന് രണ്ടും വേണം.’
അതായത്, ലാബില്‍ എപ്പോഴും പരീക്ഷണങ്ങളും ‘ഈ ഇത് അങ്ങനെയാണോ ഇങ്ങനെയാണോ’ എന്നൊക്കെ ചോദിച്ച് നടക്കുന്ന സയന്‍സുകാരനും, കണ്ണടച്ച് ധ്യാനിച്ച് ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന മിസ്റ്റിക്കും അവസാനം എത്തുന്നത് ഒരേ ‘വൈബി’ലായിരിക്കും!
നമ്മളുടെ ഈ ലോകം ഒരു വലിയ നെറ്റ് വര്‍ക്ക് പോലെയാണെന്നും, എല്ലാം പരസ്പരം കണക്ടഡ് ആണെന്നും സയന്‍സ് പറയുന്നു. ഫിസിക്‌സൊക്കെ പഠിക്കുമ്പോള്‍ ഒരു തരം ആത്മീയ ഫീല്‍ കിട്ടുമെന്നും കാപ്ര പറയുന്നുണ്ട്.
അതുകൊണ്ട് കൂട്ടുകാരേ, മോഡേണ്‍ ഫിസിക്‌സ് എന്ന് പറഞ്ഞാല്‍ വെറും ടെക്‌നോളജി മാത്രമല്ല. സയന്‍സിന്റെ വഴിക്ക് ഒരു ഹൃദയമുണ്ട്! നമ്മളെ ആത്മീയമായി ചിന്തിക്കാനും, നമ്മള്‍ ആരാണെന്ന് തിരിച്ചറിയാനും സയന്‍സിനും കഴിയുമെന്നാണ് കാപ്രയുടെ അഭിപ്രായം.
പണ്ടൊക്കെ സയന്‍സിന് ഒരു ‘ഹൃദയം’ കൊടുക്കുന്നത് മതങ്ങളാണെന്ന് പറഞ്ഞിരുന്നെങ്കില്‍, കാപ്ര പറയുന്നത് സയന്‍സിന് അതിന്റേതായ ഒരു ഹൃദയം അതിന്റെ ഉള്ളില്‍ത്തന്നെയുണ്ടെന്നാണ്.