
അഗസ്റ്റിന്‍ പാംപ്ലാനി സി എസ് ടി
സര്‍ ആര്‍തര്‍ എഡിംഗ്ടണ്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷുകാരനായ ജ്യോതി ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമാണ്. ഖഗോളോര്‍ജതന്ത്രത്തില്‍ (Astronomy) അദ്ദേഹം ഏറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്.
ക്രിസ്ത്യാനിയായ അദ്ദേഹത്തിന് ശാസ്ത്രത്തിലും മതത്തിലും വലിയ താല്‍പര്യമുണ്ടായിരുന്നു. ശാസ്ത്രത്തെ ആരാധിക്കുകയും, അതേ സമയം മിസ്റ്റിസിസത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന മനോഭാവത്തെ എഡിംഗ്ടണ്‍ വിമര്‍ശിക്കുന്നു.
ലോകാത്മാവ് എന്ന ആശയം എഡിംഗ്ടണ്‍ അവതരിപ്പിക്കുന്നു, ഇത് ഒരു രീതിയില്‍ പരമ്പരാഗത ദൈവധാരണയുടെ സ്ഥാനത്ത് എത്താന്‍ നമ്മെ സഹയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ശാസ്ത്രം അളക്കാവുന്ന ലോകത്തെ അന്വേഷിക്കുകയും ആത്മീയത ദൃശ്യമായ ലോകത്തെ പ്രതിപാദിക്കുകയും ചെയ്യുന്നുവെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റ് ശാസ്ത്രജ്ഞരില്‍ നിന്നുമൊരു വ്യത്യാസമായി, എഡിംഗ്ടണ്‍ വിശ്വസിച്ചിരുന്നത് വ്യക്തിപരമായ ദൈവാനുഭവത്തെയാണ് (personal God).
ഈ വ്യക്തിഗത ദൈവാശ്രയത്തെ പരിപോഷിപ്പിക്കുന്നതാവണം മതവും ശാസ്ത്രവും മുമ്പോട്ടുവയ്ക്കുന്ന മൂല്യങ്ങള്‍ എന്ന് എഡിംഗ്ടണ്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രവും മതപരമായ വിശ്വാസങ്ങളും ദൈവത്തിന്റെ സത്തയെയാണ് ഊന്നിപ്പറയുന്നത്.
'നമ്മുടെ ആശങ്കകളുടെ നടുവില്‍ ലോകാത്മാവിന്റെ അടുത്തേക്ക് എത്തണം, ശാസ്ത്രീയ മനോവ്യവഹാരത്തിനുള്ള ശരിയായ പാതയായി, എല്ലാത്തിനും ആത്മീയമായി ദൈവാനുഭവം ലഭ്യമാകുന്നു.' എഡിംഗ്ടണ്‍ ആവശ്യപ്പെടുന്നത് ഈ ആത്മീയ ഇടപെടലുകളാണ്; ഒപ്പം ദൈവം ഒരു വ്യക്തിപരമായ അനുഭവമാണെന്നും.