സയൻസ് ആണോ മച്ചാന്മാരെ നമ്മുടെ പുതിയ സ്പിരിച്വാലിറ്റി?

സയൻസ് ആണോ മച്ചാന്മാരെ നമ്മുടെ പുതിയ സ്പിരിച്വാലിറ്റി?
Published on

ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

മൊഴിമാറ്റം : ടോം

ക്വാണ്ടം ഗോഡ്: സയന്‍സ് ആണോ മച്ചാന്മാരെ നമ്മുടെ പുതിയ സ്പിരിച്വാലിറ്റി? എപ്പോഴെങ്കിലും രാത്രിയില്‍ ആകാശം നോക്കി 'ഓഹ് മൈ ഗോഡ്, എന്തൊരു സീനാണ്!' എന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ബ്ലാക്ക് ഹോളുകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ട് 'ഇതെല്ലാം എന്തോന്ന്?' എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ മച്ചാന്മാരെ, നിങ്ങള്‍ ഓള്‍റെഡി വലിയ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ഒരു കാര്യം ഞാന്‍ പറയാം, സയന്‍സ്, പ്രത്യേകിച്ച് ഈ 'ക്വാണ്ടം തീയറി' എന്ന സംഭവം, നമുക്ക് ചില പൊളപ്പന്‍ ഉത്തരങ്ങള്‍ തരാന്‍ തുടങ്ങിയിട്ടുണ്ട്.

സ്‌കൂളില്‍ ആറ്റംസിന്റെ ബോറന്‍ ഡയഗ്രങ്ങള്‍ കണ്ടുള്ള ഫിസിക്‌സ് ക്ലാസ്സുകള്‍ ഓര്‍മ്മയുണ്ടോ? ക്വാണ്ടം തീയറി എന്ന് പറയുന്നത് അതിലും എത്രയോ ഉള്ളിലേക്ക് സൂം ചെയ്ത് പോകുന്നതാണ്. ഇത് സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സിന്റെ ഭ്രാന്ത് പിടിച്ച, ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത ഒരു ലോകമാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍, നമ്മള്‍ ഇത്രയും കാലം വിശ്വസിച്ചിരുന്ന 'റിയാലിറ്റി'യെക്കുറിച്ചുള്ള പല പഴയ ഐഡിയകളെയും അപ്പാടെ മാറ്റിമറിക്കുന്നു.

ഈ 'ക്വാണ്ടം ലോകം' എല്ലാം തമ്മില്‍ ലിങ്ക്ഡ് ആണ് എന്നാണ് പറയുന്നത്. സത്യം പറഞ്ഞാല്‍, നിങ്ങളെയും നിങ്ങളുടെ ഫോണിനെയും ആയിരക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രങ്ങളെയും ഉണ്ടാക്കിയിരിക്കുന്ന ഓരോ ചെറിയ പാര്‍ട്ടിക്കിള്‍സും തമ്മില്‍ ഭയങ്കരമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത് ഒരു തരം കോസ്മിക് സോഷ്യല്‍ മീഡിയ പോലെയാണ്, പക്ഷേ ഫേക്ക് ഐഡികളോ ഡ്രാമകളോ ഇല്ലെന്ന് മാത്രം. അപ്പോള്‍, 'ദൈവം' ഇതില്‍ എവിടെയാണ് വരുന്നത്? സയന്‍സ് വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് അതിനെ പുതിയൊരു രീതിയില്‍ മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കുകയാണ്. മാര്‍ക്ക് വര്‍ത്തിങ് എന്ന ഒരു ശാസ്ത്രജ്ഞന്‍ പറയുന്നത് സിമ്പിള്‍ ആയി പറഞ്ഞാല്‍: ദൈവമെന്നത് പ്രപഞ്ചം ഉണ്ടാക്കിവെച്ചിട്ട് എവിടെയോ പോയ ഒരു ആളാണെന്ന് ചിന്തിക്കുന്നതിന് പകരം, എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന ആ പവര്‍ ആണെങ്കിലോ? പ്രകൃതിയുടെ നിയമങ്ങളിലും പ്രപഞ്ചം റണ്‍ ചെയ്യുന്ന കോഡിലും അദൃശ്യനായി ഉള്ള ഒരു ആളാണെങ്കിലോ?

ഇതൊരു ടെക്സ്റ്റ്ബുക്കിന് വേണ്ടി നിന്റെ വിശ്വാസങ്ങളെ കളയണം എന്നല്ല പറയുന്നത്. സയന്‍സിലും അത്ഭുതങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്. സയന്‍സിലൂടെ പ്രപഞ്ചത്തെക്കുറിച്ച് എത്രത്തോളം മനസ്സിലാക്കുന്നുവോ, അത്രത്തോളം നമ്മളെക്കുറിച്ചും, പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനത്തെക്കുറിച്ചും, ഒരുപക്ഷെ ദൈവം എന്താണെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ 'ക്വാണ്ടം ഗോഡ്' എന്നത് ഒരു പുതിയ മതമല്ല; ഇത് ലോകത്തെ പുതിയൊരു രീതിയില്‍ കാണാനുള്ള വഴിയാണ്, ഇവിടെ സയന്‍സും സ്പിരിച്വാലിറ്റിയും ശത്രുക്കളല്ല, ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സൂപ്പര്‍ അല്ലേ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org