ക്വാണ്ടം ഫിസിക്സും ദൈവവുമൊക്കെയോ?

ക്വാണ്ടം ഫിസിക്സും ദൈവവുമൊക്കെയോ?
Published on

ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

മൊഴിമാറ്റം : ടോം

ഹായ് ഗയ്‌സ്!

നമ്മുടെയൊക്കെ സ്‌കൂളുകളിലെ സയന്‍സ് ക്ലാസുകളില്‍, 'യൂണിവേഴ്‌സ്' എന്ന് പറഞ്ഞാല്‍ മാറ്റര്‍ (matter), അതായത് ദ്രവ്യം, മാത്രമാണെന്ന് പഠിപ്പിച്ചിട്ടുണ്ടാവും. ടേബിള്‍, ചെയര്‍, നമ്മളൊക്കെ, എല്ലാം മാറ്ററാണ്. അതൊക്കെ ചേര്‍ന്നതാണ് ഈ ലോകം. ഈ ഒരു ചിന്താഗതിക്ക് 'മെറ്റീരിയലിസം' (materialism) എന്ന് പറയും. ഈ ചിന്താഗതി വച്ചു നോക്കുമ്പോള്‍, ദൈവത്തെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഒന്നും സംസാരിക്കാന്‍ പറ്റില്ല. കാരണം, അതൊന്നും നമുക്ക് കാണാനോ തൊടാനോ പറ്റുന്ന മാറ്ററല്ലല്ലോ. നമ്മുടെ മനസ്സ് പോലും, തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളുടെ ഒരു 'ബൈപ്രോഡക്റ്റ്' ആണെന്ന് അവര്‍ വാദിച്ചു. സിംപിളായി പറഞ്ഞാല്‍, ഈ ലോകത്ത് മാറ്റര്‍ മാത്രമാണ് സത്യം, വേറൊന്നുമില്ല.

  • ക്വാണ്ടം ഫിസിക്‌സ്, ഒരു സര്‍പ്രൈസ്!

പക്ഷേ, ഇവിടെയാണ് കളി മാറുന്നത്! ശാസ്ത്രം ഒരുപാട് വളര്‍ന്നു.

ഈ കുഞ്ഞന്‍ മാറ്ററിനെ, അതായത് ആറ്റത്തെയും അതിനുമപ്പുറമുള്ള കാര്യങ്ങളെയും പറ്റി പഠിക്കാന്‍ തുടങ്ങിയപ്പോള്‍, ശാസ്ത്രജ്ഞര്‍ ഞെട്ടിപ്പോയി. അതാണ് 'ക്വാണ്ടം ഫിസിക്‌സ്' (quantum physics).

ക്വാണ്ടം ഫിസിക്‌സ് പറയുന്നത്, മാറ്റര്‍ എന്നത് നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര 'സോളിഡ്' അല്ലെന്നാണ്. ഭൗതിക ശാസ്ത്രജ്ഞനായ ഫ്രിറ്റ്‌ജോഫ് കാപ്ര (Fritjof Capra) പറയുന്നത്, ഈ ആറ്റത്തിന്റെയൊക്കെ ലെവലില്‍ 'മാറ്റര്‍' എന്ന് പറയുന്നത് വെറും 'ഒരു സാധ്യത' മാത്രമാണത്രേ.

അതായത്, നമ്മള്‍ ഒരു സാധനം കാണുന്നുണ്ടെങ്കിലും, അത് അവിടെ ഒരു 'ടെന്‍ഡന്‍സി' മാത്രമാണ്. മൊത്തത്തില്‍ പറഞ്ഞാല്‍, മാറ്റര്‍ എന്നത്, അതിലും വലിയ, ഒരു അടിസ്ഥാനപരമായ ശക്തിയുടെ വെറും ഒരു 'മാനിഫെസ്‌റ്റേഷന്‍' ആണെന്ന്!

ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ തല കറങ്ങുന്നില്ലേ? അപ്പോള്‍ നമ്മുടെ ഈ ലോകം, നമ്മള്‍ കാണുന്ന ഈ ഭൗതിക കാര്യങ്ങള്‍ക്കപ്പുറം എന്തോ ഒന്ന് ഉണ്ടെന്ന് ശാസ്ത്രം തന്നെ പതുക്കെ സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.

അപ്പോള്‍ ദൈവം, വിശ്വാസം...

ഇവിടെയാണ് നമ്മുടെ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാകുന്നത്. സ്റ്റീഫന്‍ ബാര്‍ (Stephen Barr) എന്നൊരു ഭൗതിക ശാസ്ത്രജ്ഞന്‍ പറയുന്നുണ്ട്, 'മതവുമായി യുദ്ധം ചെയ്യുന്നത് ശാസ്ത്രമല്ല, മറിച്ച് 'സയന്റിഫിക് മെറ്റീരിയലിസം' എന്ന പഴയ, തെറ്റായ ഒരു ചിന്താഗതിയാണ്.'

അതായത്, ശാസ്ത്രം മുന്നോട്ടു പോകുമ്പോള്‍, അത് നമ്മളെ ദൈവത്തില്‍ നിന്നും അകറ്റുകയല്ല, മറിച്ച് ദൈവത്തെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് പുതിയ വെളിച്ചം നല്‍കുകയാണ് ചെയ്യുന്നത്. ഈ യൂണിവേഴ്‌സ് എത്ര അദ്ഭുതകരമാണെന്നും, നമ്മള്‍ കാണുന്ന ഈ ലോകത്തിനപ്പുറം എന്തൊക്കെയോ ഉണ്ടെന്നും ശാസ്ത്രം തന്നെ നമ്മളോട് പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org