പ്രകൃതിയും ഒരു മതഗ്രന്ഥം: അഗസ്റ്റിന്‍

പ്രകൃതിയും ഒരു മതഗ്രന്ഥം: അഗസ്റ്റിന്‍
Published on
  • ഫാ. അഗസ്റ്റിൻ പാംപ്ലാനി CST

  • മൊഴിമാറ്റം : ടോം താടിക്കാരൻ

ഇന്ന് സയന്‍സും മതവും തമ്മിലുള്ള കണക്ഷനെപ്പറ്റി സംസാരിക്കുന്നത് ഒരു പുതിയ സംഭവമായിട്ടാണ് പലരും കാണുന്നത്, അല്ലേ? എന്നാല്‍ സത്യം പറഞ്ഞാല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു അടിപൊളി ചിന്തകനുണ്ടായിരുന്നു, സെന്റ് അഗസ്റ്റിന്‍.

നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന ഈ കാര്യങ്ങളൊക്കെ അന്നേ അഗസ്റ്റിന്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

അഗസ്റ്റിന്‍ പറഞ്ഞത് ഇതാണ്: സയന്‍സിനെയും മതഗ്രന്ഥങ്ങളെയും ഒരുമിച്ച് കൊണ്ടുപോകണം! വെറുതെ ഓരോന്നിനെയും ഒറ്റയ്ക്ക് കാണരുത്. അദ്ദേഹം അന്നേ ചോദിച്ചു: 'ഒരു ക്രിസ്ത്യാനി അല്ലാത്ത ഒരാള്‍ക്ക് പോലും ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമെല്ലാം നല്ല വിവരങ്ങള്‍ ഉണ്ടാകാം.

അവയുടെ ചലനങ്ങളും വലുപ്പവും ദൂരവുമെല്ലാം അവര്‍ക്ക് കണക്കുകൂട്ടിയെടുക്കാനും അറിയാം. അങ്ങനെയുള്ളവരോട് നമ്മള്‍ സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റിയുള്ള നമ്മുടെ പുസ്തകങ്ങളെ ക്കുറിച്ച് പറയുമ്പോള്‍, അവര്‍ക്കറിയുന്ന കാര്യങ്ങളില്‍ തെറ്റായ വിവരങ്ങളാണ് അതിലുള്ളതെങ്കില്‍, അവര്‍ നമ്മുടെ പുസ്തകങ്ങളെ എങ്ങനെ വിശ്വസിക്കും?'

ഇതുകൊണ്ട് എന്താ സംഭവിക്കുക എന്ന് അഗസ്റ്റിന്‍ പറയുന്നു: ചിലര്‍, അധികം ആലോചിക്കാതെയും വിവരമില്ലാതെയും ഓരോ കാര്യങ്ങള്‍ പറയും. എന്നിട്ട് അത് ശരിയാണെന്ന് വരുത്തിത്തീര്‍ ക്കാന്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്ന് ഓരോ വാചകങ്ങള്‍ എടുത്ത് പ്രസംഗിക്കും.

ഇത് കേള്‍ക്കുന്ന, വിവരമുള്ള, എന്നാല്‍ നമ്മുടെ മതഗ്രന്ഥങ്ങളില്‍ വലിയ വിശ്വാസമില്ലാത്തവര്‍ക്ക് ചിരിവരും. എന്നിട്ട് അവര്‍ ഇവരെ വാദിച്ചു തോല്‍പ്പിക്കുമ്പോള്‍, ഈ വിവരമില്ലാത്തവര്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെത്തന്നെ തെറ്റായി വ്യാഖ്യാനിച്ച് തങ്ങളുടെ മണ്ടത്തരങ്ങളെ ന്യായീകരി ക്കാന്‍ ശ്രമിക്കും. ഇത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് അഗസ്റ്റിന്‍ പറഞ്ഞത്.

അഗസ്റ്റിന്‍ പ്രകൃതിയെ കണ്ടത് വേറൊരു രീതിയിലാണ്.

പ്രകൃതി എന്നത് ദൈവത്തിന്റെ ആദ്യത്തെ 'വാക്ക്' ആണെന്ന് അദ്ദേഹം വിശ്വസിച്ചു. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് പ്രകൃതിയിലൂടെയുമാണത്രേ!

അതുകൊണ്ട്, സയന്‍സും മതഗ്രന്ഥങ്ങളും രണ്ടായി കാണേണ്ടതില്ല, അവ രണ്ടും ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ ആണെന്നും അവയെ ഒരുമിച്ച് കാണേണ്ടത് അത്യാവശ്യമാണെന്നും അഗസ്റ്റിന്‍ അന്നേ നമുക്ക് കാണിച്ചുതന്നു. ഇത്രയും മുന്നോട്ട് ചിന്തിച്ച ഒരാളായിരുന്നല്ലേ അഗസ്റ്റിന്‍?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org