മാക്‌സ് പ്ലാങ്ക്

ശാസ്ത്രവും സയൻസും - 08
മാക്‌സ് പ്ലാങ്ക്
Published on

ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ജര്‍മ്മന്‍ശാസ്ത്രജ്ഞനാണ് മാക്‌സ് പ്ലാങ്ക്. ജര്‍മ്മനിയിലെ കീല്‍ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ക്വാണ്ടം തിയറിയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.

ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധം ലളിതമായി ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഒരു കാര്യം അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് ''എത്ര കിണഞ്ഞ് കഷ്ടപ്പെട്ടാലും മതവും ശാസ്ത്രവും തമ്മിലുള്ള വൈരുധ്യം കണ്ടെത്താനാവില്ല.

മറിച്ച് നിര്‍ണ്ണായകമായ വിഷയങ്ങളില്‍ സമഗ്രമായ ഒരുമ കണ്ടെത്താന്‍ സാധിക്കും.'' മതവും ശാസ്ത്രവും തമ്മില്‍ പരസ്പരം പിന്തുണയ്ക്കുന്നുണ്ട്.

ദൈവത്തിലേക്കുള്ള മനുഷ്യന്റെ യാത്രയില്‍ മതപ്രമാണങ്ങള്‍ നയിക്കുന്നതുപോലെ, ശാസ്ത്രപരമായ സിദ്ധാന്തങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുണ്ടെന്ന് മാക്‌സ് പ്ലാങ്ക് അഭിപ്രായപ്പെടുന്നു.

ശാസ്ത്രത്തെ നയിക്കുന്ന സര്‍വശക്തനായ കാരണം തന്നെയാണ് മതത്തെയും നയിക്കുന്നതെന്നും, അതിനാല്‍ മതവും ശാസ്ത്രവും പരസ്പരം കൂടിച്ചേര്‍ന്ന് ഓരോന്നിനും കുറവായത് പൂരിപ്പിക്കേണ്ട താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org