വിശുദ്ധ മനസ്സും വിശുദ്ധ ശരീരവും

വിശുദ്ധ മനസ്സും വിശുദ്ധ ശരീരവും
Published on

ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

മൊഴിമാറ്റം : ടോം

മനുഷ്യന്റെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, ശാസ്ത്രവും മതവും തമ്മിലുള്ള ചര്‍ച്ചയിലെ ഒരു പ്രധാന വിഷയമാണ്. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള ബന്ധം പരിണാമത്തിലൂടെ സംഭവിച്ച ഒരു കാര്യമാണ് എന്ന ചിന്ത ഈ കാലഘട്ടത്തില്‍ ശക്തമായതിനാല്‍ മനസ്-ശരീരബന്ധത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മതപരമായ അനുഭവങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ വിഷയം വളരെ പ്രധാനമാണ്. മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പരമ്പരാഗതമായ വീക്ഷണങ്ങളില്‍ ഒന്നായ ഭൗതികവാദം ഇപ്പോള്‍ നിലനില്‍ക്കുന്ന ഒന്നല്ലെന്ന് നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ കണ്ടു.

ശാസ്ത്രജ്ഞനും തത്വചിന്തകനുമായ ക്രിസ്ത്യന്‍ ഡി ക്വിന്‍സി മനസ്-ശരീരബന്ധത്തിന് ശാസ്ത്രീയവും മതപരവുമായ ഒരു പരിഹാരം നല്‍കുന്നുണ്ട്. എല്ലാ ജീവികള്‍ക്കും എല്ലാ വസ്തുക്കള്‍ക്കും ഒരുതരം ആന്തരികതയുണ്ട് എന്നതാണ് ഈ പുതിയ സിദ്ധാന്തം. ഇതിനര്‍ഥം മനസ്സിനും തലച്ചോറിലെയും ശരീരത്തിലെയും അവയവങ്ങള്‍ക്കും ഒരു പരിധി വരെ ഈ ആന്തരികത ഉണ്ടെന്നാണ്.

എല്ലാ വസ്തുക്കള്‍ക്കും അനുഭവപരമായ ഒരു വശം ഉള്ളതുകൊണ്ട് തന്നെ ഏറ്റവും ലളിതമായ വസ്തുക്കളിലും ഏറ്റവും സങ്കീര്‍ണ്ണമായ ജീവികളിലും മനസ്സിന്റെ സാന്നിധ്യമുണ്ട്.

ഈ കാഴ്ചപ്പാട് മനസ്സും ശരീരവും തമ്മിലുള്ള വേര്‍തിരിവ് ഒഴിവാക്കുക മാത്രമല്ല, പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മീയമാനത്തെയും അടിവരയിടുന്നു.

ഈ മേഖലയിലെ മറ്റ് സമീപകാല പ്രവണതകളും പ്രകൃതിക്ക് അന്തര്‍ലീനമായ അര്‍ഥവും ലക്ഷ്യവും മൂല്യവും ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍, റോമാക്കാര്‍ക്ക് എഴുതിയ ലേഖനം എട്ടാം അധ്യായത്തില്‍ പറയുന്ന വിശുദ്ധ പൗലോസിന്റെ പ്രപഞ്ചവീക്ഷണം ഓര്‍മ്മയില്‍ വരുന്നു, 'സകല സൃഷ്ടികളും ദൈവമക്കളായി തങ്ങളുടെ വീണ്ടെടുപ്പിനായി പ്രസവവേദനയില്‍ നെടുവീര്‍പ്പിടുന്നു.'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org