സൂര്യനെ ബാഗിലാക്കി ഒരു ‘യംഗ്’ മിടുക്കി

Pop UPS Life
സൂര്യനെ ബാഗിലാക്കി 
ഒരു ‘യംഗ്’ മിടുക്കി
Published on
  • താടിക്കാരന്‍

സൂര്യനെ ബാഗിലാക്കി ഒരു 'യംഗ്' മിടുക്കി

ഹേയ് ഫ്രണ്ട്‌സ്, നിങ്ങളുടെ സ്‌കൂള്‍ ബാഗ് കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റുമോ?

പറ്റുമെന്ന് തെളിയിച്ച ഒരു കൊച്ചു മിടുക്കിയുണ്ട്, ഗ്ലാസ്‌ഗോയിലെ

13 വയസ്സുകാരിയായ റെബേക്ക യംഗ്.

നമ്മളൊക്കെ കണക്ക് പരീക്ഷയെ ഓര്‍ത്ത് തല പുകയ്ക്കുമ്പോഴും മൊബൈലില്‍ ഗെയിം കളിച്ചു സമയം കളയുമ്പോഴും, റെബേക്ക

വേറെ ലെവല്‍ ചിന്തയിലായിരുന്നു. തണുപ്പത്ത് കഷ്ടപ്പെടുന്ന

പാവപ്പെട്ട ആളുകള്‍ക്ക് ചൂട് നല്‍കാന്‍ ഒരു വഴിയെന്താ? അങ്ങനെ അവളൊരു കിടിലന്‍ ഐഡിയ കണ്ടെത്തി സോളാര്‍ പവര്‍ കൊണ്ട് ചൂടാകുന്ന ഒരു പുതപ്പുള്ള ബാക്ക്പാക്ക്!

ഈ കണ്ടുപിടിത്തം കാരണം റെബേക്കയ്ക്ക് ഒരുപാട് അംഗീകാരങ്ങള്‍ കിട്ടി. യു കെ യിലെ ഒരു എഞ്ചിനീയറിംഗ് മത്സരത്തില്‍ 70,000 പേരെ തോല്‍പ്പിച്ചാണ് അവള്‍ ജയിച്ചത്. ഇപ്പോള്‍ അവളുടെ ഈ കണ്ടുപിടിത്തം പല ചാരിറ്റികളും ഉപയോഗിക്കുന്നുണ്ട്.

അതു കൂടാതെ, ടൈം മാഗസിന്റെ 'ഗേള്‍സ് ഓഫ് ദ ഇയര്‍' പട്ടികയിലും അവള്‍ ഇടം നേടി. ലെഗോ കമ്പനി അവള്‍ക്കായി ഒരു മിനിഫിഗര്‍ വരെ ഉണ്ടാക്കി കൊടുത്തു! സംഭവം കിടുവല്ലേ?

റെബേക്കയുടെ ഈ കഥ വെറുമൊരു കണ്ടുപിടിത്തത്തിന്റെ മാത്രമല്ല, ഒരു ചിന്തയുടെ കൂടിയാണ്. ഒരു പ്രശ്‌നം കണ്ടപ്പോള്‍, 'ആരെങ്കിലും ചെയ്യുമായിരിക്കും' എന്ന് കരുതിയിരിക്കാതെ, അവള്‍ സ്വയം ചോദിച്ചു:

'എനിക്കെന്തുകൊണ്ട് ഇത് ചെയ്തുകൂടാ?'

ഈശോ പറഞ്ഞത് ഓര്‍ക്കുന്നില്ലേ?

''നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്.

മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ

മറച്ചുവയ്ക്കുക സാധ്യമല്ല'' (മത്തായി 5:14).

റെബേക്ക ആ വാക്കുകളെ അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കി. ചെറുപ്പം, എവിടേലും ഒതുങ്ങിയിരിക്കാനുള്ളതല്ല, നമ്മുടെ വെളിച്ചം പുറത്തു കൊണ്ടുവരാനുള്ള സമയമാണ് എന്ന് അവള്‍ കാണിച്ചുതന്നു.

അടുത്ത തവണ നിങ്ങളുടെ ബാഗ് തോളിലിടുമ്പോള്‍, നിങ്ങളോട് തന്നെ ഒരു ചോദ്യം ചോദിക്കുക: 'ഇന്ന് എനിക്ക് ഈ ലോകത്തിന് എന്ത് നല്ല കാര്യമാണ് ചെയ്യാന്‍ കഴിയുക?'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org