
താടിക്കാരന്‍
ഹായ് ഗയ്‌സ്!
വെള്ളപ്പൊക്കം, ദുരിതം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ നെഞ്ചിലൊരു പിടപ്പല്ലേ? വീടും സാധനങ്ങളുമൊക്കെ നഷ്ടപ്പെടുന്നതിനേക്കാള്‍ വലുതായിട്ടെന്താ ഉള്ളത്? പക്ഷേ, ഇക്വഡോറില്‍ നിന്നുള്ള ഈ സ്‌റ്റോറി കേട്ടാല്‍ നിങ്ങളുടെ കണ്ണ് നിറയും.
നമ്മുടെ മാര്‍ലിന്‍ ചേച്ചി, ഇക്വഡോറിലെ ഒരു പാവം സ്ത്രീ. നാട്ടില്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തില്‍ പുള്ളിക്കാരിക്ക് എല്ലാം നഷ്ടമായി വീട്, സാധനങ്ങള്‍, എല്ലാം പോയി! ആകെ തകര്‍ന്നു നില്‍ക്കുന്ന ആ സമയത്താണ് ഒരു റിപ്പോര്‍ട്ടര്‍
മാനുവേല ബെഡോണ്‍, അങ്ങോട്ട് ചെല്ലുന്നത്. അവിടത്തെ അവസ്ഥയൊക്കെ കണ്ട്, ആള്‍ക്കാരുടെ സങ്കടം കണ്ട് ചങ്ക് തകര്‍ന്ന് നില്‍ക്കുമ്പോഴും പ്രൊഫഷണല്‍ ആയി വാര്‍ത്തകള്‍ അറിയിക്കുകയായിരുന്നു മാനുവേല.
അപ്പോഴാണ് ആ 'ട്വിസ്റ്റ്' സംഭവം! എല്ലാം നഷ്ടപ്പെട്ട മാര്‍ലിന്‍ ചേച്ചി ..തന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് കുറച്ച് പഴങ്ങളായിരുന്നു. അത് മുഴുവന്‍ എടുത്ത് മാനുവേലയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു, 'മോളേ, ഇതെങ്കിലും കഴിക്കൂ...'
ഒന്ന് ആലോചിച്ചു നോക്കിക്കേ! സ്വന്തമായിട്ട് ഒന്നുമില്ലാത്ത ഒരാള്‍, തനിക്കുള്ള അവസാനത്തെ തരി പോലും മറ്റൊരാള്‍ക്ക് കൊടുക്കുന്നു! ഇത് കണ്ടതും, അതുവരെ പിടിച്ചു നിന്ന നമ്മുടെ റിപ്പോര്‍ട്ടര്‍ ചേച്ചി ക്യാമറയുടെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞുപോയി. പുള്ളിക്കാരി പറഞ്ഞു, 'എന്റെ ഹൃദയം വേദനിക്കുന്നു... എങ്ങനെയാണ് ഇവര്‍ക്ക് ഇതിന് കഴിയുന്നത്? സ്വന്തം സാധനങ്ങള്‍ രക്ഷിക്കാന്‍ പാടുപെടുന്നതിനിടയിലും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തോന്നുന്ന ആ മനസ്സ്...'
ഏറ്റവും വലിയ ദാരിദ്ര്യം പണമില്ലാത്തതല്ല, സ്‌നേഹമില്ലാത്തതാണെന്നും, ഏറ്റവും വലിയ സമ്പത്ത് പങ്കുവയ്ക്കുന്ന മനസ്സുമാണെന്ന് മാര്‍ലിന്‍ ചേച്ചി ഒരു പഴം കൊണ്ട് നമ്മളെ പഠിപ്പിച്ചു. ഈശോയ്ക്ക് അഞ്ചപ്പം കൊടുത്ത പയ്യനേപ്പോലെ.
ചില സമയങ്ങളില്‍, ഏറ്റവും വലിയ 'ഷോക്ക്' തരുന്നത് ദുരന്തങ്ങളല്ല, മനുഷ്യരുടെ നന്മയാണ്! റിയല്‍ ഹീറോസ് ഇങ്ങനെയൊക്കെയാണ്, അല്ലേ? ?!