താങ്ങും കരങ്ങളുണ്ട്. ദൂതന്മാരും!

താങ്ങും കരങ്ങളുണ്ട്. ദൂതന്മാരും!
Published on
  • താടിക്കാരന്‍

ഹായ് ഫ്രണ്ട്‌സ്!

ലൈഫില്‍ നമ്മളെല്ലാവരും എപ്പോഴെങ്കിലുമൊക്കെ ഒന്നു 'ട്രിപ്പ്' ആയി വീഴാന്‍ പോയിട്ടുണ്ടാവും, അല്ലേ? ചിലപ്പോള്‍ സൈക്കിളില്‍ നിന്ന്, ചിലപ്പോള്‍ പരീക്ഷയില്‍, അല്ലെങ്കില്‍ ചിലപ്പോള്‍ വെറുതെ നടന്നുപോകുമ്പോഴും! എന്നാല്‍, കൊല്ലം പുനലൂരില്‍ ഒരാള്‍ ജീവിത ത്തില്‍നിന്നു തന്നെ 'ട്രിപ്പ്' ആയി പോകുമായിരുന്ന ഒരു നിമിഷമുണ്ടായി.

അക്ഷരാര്‍ഥത്തില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിച്ച ശങ്കര്‍ എന്ന ചേട്ടനെ ഒരു ദൈവദൂതനെപ്പോലെ ഗണേശന്‍ എന്ന കോണ്‍ട്രാക്ടര്‍ കൈകളില്‍ താങ്ങിയ ഒരു റിയല്‍ ലൈഫ് സീന്‍!

സംഭവം ഇങ്ങനെ, വീടിന്റെ പണി തകൃതിയായി നടക്കുന്നു. രണ്ടാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന ശങ്കര്‍ ചേട്ടന്റെ കാല്‍ പെട്ടെന്നൊന്നു സ്ലിപ്പായി.

താഴേക്ക് പതിക്കുമ്പോള്‍ മനസ്സില്‍ എന്തൊക്കെ മിന്നിമറഞ്ഞിട്ടുണ്ടാകും അല്ലേ? 'തീര്‍ന്നു' എന്ന് കരുതിയ നിമിഷം. എന്നാല്‍ താഴെ നിന്ന ഗണേശന്‍ ചേട്ടന്‍ ഒരു നിമിഷം പോലും പാഴാക്കിയില്ല. ചാടിവീണ് ശങ്കര്‍ ചേട്ടനെ കൈകളില്‍ കോരിയെടുത്തു. സിനിമയെ വെല്ലുന്ന ഒരു രക്ഷാപ്രവര്‍ത്തനം!

ദൈവത്തിന്റെ 'ഹ്യൂമന്‍' ഏജന്റ്‌സ്!

ഇവിടെയാണ് നമ്മുടെ ചിന്തയുടെ ട്രാക്ക് ഒന്നു മാറ്റേണ്ടത്. എപ്പോഴും ദൈവം നേരിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് നമ്മളെ രക്ഷിക്കണമെന്നുണ്ടോ? ഇല്ല! ദൈവം പലപ്പോഴും പ്രവര്‍ത്തിക്കുന്നത് നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരിലൂടെയാണ്. നമുക്ക് ഒരു സഹായം ആവശ്യമുള്ളപ്പോള്‍, ഒരു കൈത്താങ്ങ് വേണ്ടപ്പോള്‍, ദൈവം അയക്കുന്ന 'ഏജന്റ്‌സ്' ആണ് ചുറ്റുമുള്ളവര്‍. പുനലൂരിലെ ഗണേശന്‍ ചേട്ടന്‍ ശങ്കര്‍ ചേട്ടന്റെ 'ദൈവദൂതന്‍' ആവുകയായിരുന്നു.

ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഒരു കിടിലന്‍ വാക്യമുണ്ട്: 'നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും' (സങ്കീ 91:11-12).

എന്തൊരു പവര്‍ഫുള്‍ വാക്കാണല്ലേ? ഇതിലെ 'ദൂതന്മാര്‍' എപ്പോഴും ചിറകുകളുള്ള സ്വര്‍ഗീയ ജീവികള്‍ ആകണമെന്നില്ല. ചിലപ്പോള്‍ അവര്‍ നമ്മുടെ കൂട്ടുകാരാകാം, ടീച്ചര്‍മാരാകാം, മാതാപിതാക്കളാകാം, അല്ലെങ്കില്‍ വഴിയില്‍ കാണുന്ന അപരിചിതര്‍ പോലുമാകാം. നമ്മുടെ ജീവിതത്തിലെ 'വീഴ്ചകളില്‍' നമ്മളെ താങ്ങുന്ന ആ കൈകള്‍ ദൈവത്തിന്റെ കരുതലിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org