അതിരുകളില്ലാത്ത സ്‌നേഹം: ശത്രുക്കളും ചങ്ങാതിമാരാകും, കണ്ടോ!

അതിരുകളില്ലാത്ത സ്‌നേഹം: ശത്രുക്കളും ചങ്ങാതിമാരാകും, കണ്ടോ!
Published on
  • താടിക്കാരൻ

ഹേയ് ഗയ്‌സ്! നമ്മള്‍ പലപ്പോഴും വെറുപ്പും വഴക്കുമൊക്കെയായിട്ട് പലരോടും പിണങ്ങി നടക്കാറില്ലേ? പക്ഷേ, ചില കാര്യങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും, സ്‌നേഹത്തിനും സഹായത്തിനും അതിരുകളൊന്നുമില്ലെന്ന്... പിണക്കങ്ങള്‍ പാടില്ലെന്ന്! മെക്‌സിക്കോയില്‍ നിന്ന് ടെക്‌സസിലേക്ക് വന്ന ഒരു ഫയര്‍ഫോഴ്‌സ് ടീമിന്റെ കഥ ഇങ്ങനെയാണ്:

അമേരിക്കയിലെ ടെക്‌സസില്‍ ഭയങ്കര വെള്ളപ്പൊക്കമുണ്ടായപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിനായി മെക്‌സിക്കോയില്‍ നിന്ന് ഒരു കൂട്ടം ഫയര്‍ഫോഴ്‌സ് പിള്ളേരും രക്ഷാപ്രവര്‍ത്തകരും സഹായവുമായി എത്തി! മെക്‌സിക്കോയും അമേരിക്കയും തമ്മില്‍ അതിര്‍ത്തിയില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടെന്ന് നമുക്കറിയാല്ലോ, ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ കുടിയേറ്റക്കാരെ കാര്യമായി പിടിച്ചടക്കുന്ന സമയത്താണ് ഈ ടീമിന്റെ വരവ്.

പക്ഷേ, ഈ ഫയര്‍ഫോഴ്‌സ് ടീം പറഞ്ഞതെന്താണെന്നോ? 'ഫയര്‍ഫോഴ്‌സ്‌കാര്‍ക്ക് അതിരുകളില്ല!' 'മറ്റൊരു ഫയര്‍ഫോഴ്‌സ്‌കാരനോ ആവശ്യത്തിലിരിക്കുന്ന കുടുംബത്തിനോ സഹായം വേണ്ടപ്പോള്‍ ഞങ്ങളെ തടയാന്‍ ഒന്നിനും കഴിയില്ല,' ഫൗണ്ടേഷന്‍ 911 എന്ന മെക്‌സിക്കന്‍ ഫയര്‍ഫോഴ്‌സിന്റെ സ്ഥാപകന്‍ ഇസ്മായില്‍ അല്‍ഡാബ സിഎന്‍എന്നിനോട് അടിച്ച മാസ് ഡയലോഗ് ഇങ്ങനെയാണ്.

വെള്ളപ്പൊക്കം ഏറ്റവും നാശം വിതച്ച ടെക്‌സസിനടുത്തുള്ള മെക്‌സിക്കന്‍ ഭാഗത്തുനിന്നാണ് ഈ 13 പേരുടെ ടീം വന്നത്. ഇവര്‍ക്ക് വെള്ളപ്പൊക്ക സാഹചര്യങ്ങളില്‍ മുന്‍പരിചയമുണ്ട്. ഈ സംഘം കാണിച്ചത് ശരിക്കും റിയല്‍ മനുഷ്യത്വത്തിന്റെ സന്ദേശമാണ്.

ടെക്‌സസിലെ ആളുകള്‍ തങ്ങളെ ഹൃദയം തുറന്ന് സ്വീകരിച്ചുവെന്ന് അല്‍ഡാബ പറഞ്ഞു. ഈ സഹായത്തിന് അമേരിക്കന്‍ അംബാസഡര്‍ റൊണാള്‍ഡ് ജോണ്‍സണ്‍ മെക്‌സിക്കന്‍ ടീമിന് നന്ദി പറഞ്ഞു, 'അമേരിക്കയും മെക്‌സിക്കോയും അയല്‍ക്കാര്‍ മാത്രമല്ല, ഒരു കുടുംബം പോലെയാണ്, പ്രത്യേകിച്ച് ആവശ്യം വരുമ്പോള്‍.'

നോക്കിയേ, എത്ര കിടുക്കാച്ചി കാര്യമാണിത്! അവര്‍ തമ്മില്‍ ബോര്‍ഡറുകളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിട്ടും, മനുഷ്യരുടെ ജീവനാണ് വില എന്ന് മനസ്സിലാക്കി അവര്‍ ഒന്നിച്ചു നിന്നു. 'നിങ്ങളുടെ ശത്രുവിന് വിശക്കുന്നുണ്ടെങ്കില്‍ ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നുണ്ടെങ്കില്‍ കുടിക്കാന്‍ കൊടുക്കുക' (റോമാ 12:20) എന്നാണല്ലോ?

അതുപോലെ, എന്ത് പ്രശ്‌നങ്ങളുണ്ടായിരുന്നാലും, ആവശ്യം വരുമ്പോള്‍ പരസ്പരം സഹായിച്ച്, സ്‌നേഹം നല്‍കി ജീവിക്കുമ്പോഴാണ് നമ്മള്‍ ശരിക്കും കൂള്‍ ആകുന്നത്.

ഈ സൂപ്പര്‍ കൂള്‍ ഫയര്‍ഫോഴ്‌സുകാരെപ്പോലെ, സ്‌നേഹത്തിനും മനുഷ്യത്വത്തിനും അതിരുകളില്ലെന്ന് നമുക്കും തെളിയിക്കാം!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org