ഡാർക് Mode ൽ നിന്ന് ഫീനിക്സ് Mode ലേക്ക്... ഒരു 'താരo'

ഡാർക് Mode ൽ നിന്ന് ഫീനിക്സ് Mode ലേക്ക്... ഒരു 'താരo'
Published on

ഹായ് ഗയ്‌സ്! 🙌

ഒരു കിടു comeback സ്റ്റോറി കേൾക്കണോ? സീൻ മൊത്തം കൊല്ലത്താണ്. നമ്മുടെ ബ്രോയുടെ പേര് സുജിത്ത്. ആള് പണ്ട് തൊട്ടേ സ്പോർട്സ് വൈബ് ആയിരുന്നു. ലൈഫ് ഫുൾ കളർഫുൾ ആയി പോകുമ്പോഴാണ് വില്ലന്റെ എൻട്രി - വിൽസൺസ് ഡിസീസ് എന്നുപറയുന്ന ഒരു genetic disorder! 😲

സീൻ ആകെ ഡാർക്ക് ആയി. ലിവർ ഫുൾ സീനായി, കളിചിരിയെല്ലാം നിന്നു. ജീവിതം ഒരു ചോദ്യചിഹ്നമായി. ബട്ട്, wait! നമ്മുടെ കഥയിലെ ഹീറോയിൻ ആരാണെന്നറിയാമോ? സാക്ഷാൽ സുജിത്തിന്റെ അമ്മ! താരം സ്വന്തം കരളിന്റെ ഒരു ഭാഗം കൊടുത്ത് അമ്മ മോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ശരിക്കും താരം പോലൊരു അമ്മ - താര! 💪❤️

ഇനിയാണ് real കഥ! മരണത്തെ മുഖാമുഖം കണ്ടിട്ട് തിരിച്ചു വന്നവൻ പിന്നെ വെറും സുജിത്ത് ആയിരുന്നില്ല, ഒരു ഫീനിക്സ് പക്ഷിയെ പോലെയായിരുന്നു. പഴയതിലും പവർഫുൾ, പഴയതിലും ഡെഡിക്കേറ്റഡ്. പുള്ളി വെറുതെ ഇരുന്നില്ല, ഗവൺമെന്റ് സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായി ജോലിക്ക് കയറി (അതായത് PSCയും പൊക്കി!). പോരാത്തതിന്, കളിക്കളത്തിലേക്ക് ഒരു രാജകീയ തിരിച്ചുവരവും നടത്തി.

2023-ൽ കൊച്ചിയിൽ നടന്ന നാഷണൽ ട്രാൻസ്പ്ലാൻറ് ഗെയിംസിൽ രണ്ട് വെള്ളി മെഡൽ കഴുത്തിലണിഞ്ഞു. ഇതുകൊണ്ടും തീർന്നില്ല, ജർമ്മനിയിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാൻറ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും നമ്മുടെ മുത്ത് സെലക്ട് ആയി! 🇮🇳✨ 100 മീറ്റർ, 200 മീറ്റർ, റിലേ... എല്ലാത്തിലും ഒരു കൈ നോക്കാനാണ് പുള്ളിയുടെ പ്ലാൻ.

ജീവിതം ഫുൾ സ്റ്റോപ്പ് ഇട്ടു എന്ന് തോന്നുന്നിടത്ത് ഒരു കോമ ഇട്ട് മുന്നോട്ട് കുതിച്ച സുജിത്തിനെ കാണുമ്പോൾ ഓർമ്മ വരുന്ന ഒരു വാക്യമുണ്ട്. തളർന്നുപോയെന്ന് ലോകം മുഴുവൻ പറയുമ്പോഴും, എവിടെ നിന്നാണ് ഈ പവർ കിട്ടുന്നതെന്ന് ചോദിച്ചാൽ അതിന് ഉത്തരമായി ബൈബിൾ പറയും:

"കർത്താവിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല." (ഏശയ്യാ 40:31)

ശരിക്കും ഒരു കഴുകനെപ്പോലെയാണ് സുജിത്ത് വീണ്ടും പറന്നുയർന്നത്. അപ്പൊ മച്ചാന്മാരെ, ലൈഫിൽ എന്ത് പ്രതിസന്ധി വന്നാലും തളരരുത്. പ്രതീക്ഷ കൈവിടാതിരുന്നാൽ, ഓടിത്തളരാത്ത ഒരു പുത്തൻ തുടക്കം നമുക്കും ഉണ്ടാകും. Go for it! 🚀

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org