എയ്‌സല്‍ = നൂറുമേനി

എയ്‌സല്‍ = നൂറുമേനി
Published on
  • താടിക്കാരൻ

ഹായ് മച്ചാന്മാരെ!

ഒരാളെ പരിചയപ്പെടാം.

എറണാകുളം അങ്കമാലി അതിരൂപതയിലെ മുന്നൂര്‍പ്പിള്ളി ഇടവകയിലെ ഒരു സാധാരണ വീട്ടിലെ സൂപ്പര്‍ ഗേള്‍! എയ്‌സല്‍ കൊച്ചുമോന്‍.

വീട്ടില്‍ സാമ്പത്തികമായി കുറച്ചൊക്കെ പിന്നോട്ടായിരുന്നെങ്കിലും, ലോക്ക്ഡൗണ്‍ വന്നപ്പോള്‍ വെറുതെ ഇരുന്നില്ല.

ബോറടി മാറ്റാനും വരുമാനം കണ്ടെത്താനുമായി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പള്ളിയിലെ അച്ചന്‍ കൃഷിക്ക് ഒരു സൂപ്പര്‍ മത്സരം വച്ചത്.

അതായിരുന്നു എയ്‌സലിന്റെ ലൈഫിലെ ഒരു ടേണിംഗ് പോയിന്റ്! അച്ഛനമ്മമാരുടെ ഫുള്‍ സപ്പോര്‍ട്ടുമുണ്ടായിരുന്നു.

യൂട്യൂബില്‍ നിന്നും നാട്ടിലെ കൃഷിക്കാര് റഞ്ഞുകൊടുത്തുമൊക്കെ പഠിച്ച് എയ്‌സല്‍ കൃഷി ഒരു പാഷനാക്കി.

വിഷമില്ലാത്ത പച്ചക്കറികള്‍ ഉണ്ടാക്കി, വിത്തുകളും തൈകളുമൊക്കെ വിറ്റ് അവള്‍ സ്വന്തമായി കാശുണ്ടാക്കി. തേനീച്ച വളര്‍ത്തല്‍, കൂണ്‍ കൃഷി തുടങ്ങി പലതും പരീക്ഷിച്ചു.

ഈ കൊച്ചുകാഴ്ചകള്‍ കണ്ടിട്ട് സംസ്ഥാനം വരെ അവാര്‍ഡുകള്‍ നല്‍കി ഈ മിടുക്കിയെ ആദരിച്ചു. 'കര്‍ഷക തിലകം' അവാര്‍ഡ് വരെ കിട്ടി! ഇപ്പോള്‍ എയ്‌സലിന്റെ കൃഷി വിശേഷങ്ങള്‍ ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിലുണ്ട്! 'AISAL'S FARMING WORLD' എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലുള്ള ഈ പത്താം ക്ലാസുകാരി, കൃഷി ഓഫീസറാകാനാണ് സ്വപ്നം കാണുന്നത്.

മണ്ണിലിറങ്ങുന്നത് നമ്മുടെ ലൈഫ് കിടുവാക്കുമെന്നും, വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്യണമെന്നും എയ്‌സല്‍ പറയുന്നു. ''മാതാപിതാക്കളോട് ഒരു വാക്ക്, കുട്ടികളെ കൃഷി ചെയ്യാന്‍ പഠിപ്പിക്കണം. മണ്ണിന്റെ മണമറിഞ്ഞ് മനുഷ്യന്റെ മനസ്സറിഞ്ഞ് അവര്‍ വളരണം. കൃഷി ചെയ്യുന്ന കുട്ടികളില്‍ ചെടികള്‍ വളരുന്നതോടൊപ്പം അവരുടെ മനസ്സുകളും വളരും. ഒരു ചെറിയ ചെടി തരുന്ന അറിവത്ര ചെറുതല്ല. ഒത്തിരി നല്ല മനോഭാവങ്ങള്‍ അവരില്‍ വളരും.

10 ഗ്രോബാഗില്‍ പച്ചക്കറികള്‍ നടാന്‍ പറ്റില്ലെന്ന് എങ്ങനെ പരാതി പറയും. നമുക്കു വേണ്ടത് ചെയ്യാനുള്ള മനസ്സാണ്.''

ബൈബിളില്‍ യേശു പറഞ്ഞതുപോലെ, ''നല്ല മണ്ണില്‍ വിതച്ച വിത്ത് മുപ്പതും അറുപതും നൂറും മേനി ഫലം തരും'' (മര്‍ക്കോസ് 4:20). അതുപോലെ, എയ്‌സലിന്റെ പ്രയത്‌നം അവളുടെ ജീവിതത്തില്‍ നല്ല ഫലം പുറപ്പെടുവിച്ചു. നമുക്ക് എന്ത് excuse ഉണ്ട് ഗയ്‌സ് ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org