ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 4]

📱 Phone Pookies
digital wellness
Published on: 

സോഷ്യൽ മീഡിയയിൽ സേഫ് ആകാം: 3 സൂപ്പർ റൂളുകൾ!

  • ❓ ഇൻസ്റ്റാഗ്രാമിൽ റീലുകൾ ചെയ്യാനും, വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട് ഫ്ലെക്സ് അടിക്കാനും, ഫോട്ടോയ്ക്ക് നൂറ് ഫിൽട്ടർ ഇടാനും നമുക്ക് ഭയങ്കര ഇഷ്ടമാണ്, അല്ലേ?

സോഷ്യൽ മീഡിയ അടിച്ചുപൊളിക്കുന്നത് ഒക്കെ കൊള്ളാം, പക്ഷേ അവിടെ നമ്മൾ ഒരല്പം ‘ഡിറ്റക്ടീവ് ബുദ്ധി’ ഉപയോഗിച്ചില്ലെങ്കിൽ പണി പാളും!

സോഷ്യൽ മീഡിയയിൽ എപ്പോഴും സേഫ് ആയിരിക്കാൻ സഹായിക്കുന്ന

3 സൂപ്പർ റൂളുകൾ ഇതാ:

💡 സൈബർ സേഫ്റ്റിക്കുള്ള 3 പ്രധാന വഴികൾ:

* 🔒 പ്രൊഫൈൽ പ്രൈവറ്റ് ആക്കാം

(Keep Profiles Private)

നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എപ്പോഴും ‘പ്രൈവറ്റ്’ ആക്കി വെക്കുക! നമ്മൾ അറിയാത്ത സ്‌ട്രേഞ്ചേഴ്‌സിന് നമ്മൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസും വീഡിയോസും കാണാനുള്ള അവസരം കൊടുക്കരുത്.

* 📍️ പേഴ്‌സണൽ കാര്യങ്ങൾ സീക്രട്ട് ആക്കൂ (Don’t Overshare Your Details)

‘ഞാനിപ്പോൾ ഫുഡ് കഴിക്കാൻ പോവുകയാണ്’, ‘വീട്ടിൽ ആരുമില്ല തനിച്ചാണ്’ എന്നൊക്കെയുള്ള അനാവശ്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ആരുമായി ഷെയർ ചെയ്യരുത്. വില്ലന്മാർ ഇതൊക്കെ നോക്കി ഇരിക്കുകയാണ്!

* ⚠️ഫേക്ക് മെസ്സേജുകളെ സൂക്ഷിക്കുക (Beware of Unknown Messages)

‘നിങ്ങൾക്ക് ഒരു കോടി സമ്മാനം അടിച്ചു’ എന്നോ, പരിചയമില്ലാത്ത ആരെങ്കിലും വെറുതെ ഹായ് അയച്ചാലോ മറുപടി കൊടുക്കാൻ നിൽക്കരുത്. എന്തെങ്കിലും പന്തികേട് തോന്നിയാൽ ഉടനടി പാരന്റ്സിനെയോ അധ്യാപകരെയോ കാര്യം അറിയിക്കുക!

  • ✨ സോഷ്യൽ മീഡിയ ഒരു രസകരമായ ലോകമാണ്, പക്ഷേ അവിടെ നമ്മൾ തന്നെ നമ്മുടെ ബോഡിഗാർഡ് ആകണം!

🎯 അതുകൊണ്ട് ഓൺലൈനിൽ എപ്പോഴും ജാഗ്രതയോടെ ഇരിക്കാം, സേഫ് ആയിരിക്കാം!!

logo
Sathyadeepam Online
www.sathyadeepam.org