യേശു എന്ന രാജാവ്

യേശു എന്ന രാജാവ്
Published on
  • ബ്ര. ഫിലിപ്‌സ് തൂനാട്ട്

    മംഗലപ്പുഴ സെമിനാരി

നമ്മുടെ വീടുകളുടെ ഉമ്മറപ്പടികളില്‍ ഈശോ ഈ വീടിന്റെ നായകനെന്ന് എഴുതിവച്ചിട്ടില്ലേ, നായകന്‍ രാജാവാണോ? നമുക്ക് ഒരു രാജാവിന്റെ ആവശ്യമുണ്ടോ. ഉണ്ടാവും! വഴിയേ പോകുന്ന സകലരും രാജാക്കന്മാരായി നമ്മെയും, നാടിനെയും, മനസുകളെയും പീഡിപ്പിക്കു ന്നിടങ്ങളില്‍, ഈ വര്‍ത്തമാന നൊമ്പരങ്ങളില്‍ നമുക്ക് ഉറപ്പായും ഒരു രാജാവുവേണം.

അപ്പത്തിന്റെ സുവിശേഷവും, പ്രബോധനങ്ങളുടെ സുവിശേഷവും കഴിഞ്ഞു ലാസറിന്റെ ഉയര്‍പ്പിലെത്തുന്ന അവന്റെ ജീവിതം ഇസ്രായേലിന്റെ രാജാവാണെന്ന് ജനം വിളിച്ചുപറയുന്നതായിരുന്നു. മരണത്തെപ്പോലും കീഴ്‌പ്പെടു ത്തുന്നവന്‍ രാജാവല്ലാതെ മറ്റാരാണ് ? ആവേശവും, തരംഗവുമുണര്‍ത്തുന്ന അവന്റെ രാജകീയ പ്രവേശനവും വ്യത്യസ്തമായിരുന്നല്ലോ?

അതെ ഇത് വിമോചകനായ ഒരു രാജാവിന്റെ വരവാണ്. ഇസ്രായേലിന്റെ രാജാവ് ജറുസലേമിനെ തൊടുന്നു, പിന്നെ കുരിശെടുക്കുന്നു, കുരിശില്‍ അവന്‍ രാജാവാണെന്ന് പീലാത്തോസുതന്നെ ചരിത്രമെഴുതുന്നു. രാജാക്കന്മാരുടെ വേഷമായ ചുമന്ന മേലങ്കിയും കിരീടവും വെളിപാടിന്റെ പുസ്തകത്തിലെന്ന പോലെ അവന്‍ ധരിക്കുന്നുണ്ട്. പ്രവര്‍ത്തികൊണ്ടും പ്രഖ്യാപനങ്ങള്‍കൊണ്ടും പീലാത്തോസിനെ മാത്രമല്ല നമ്മളെയും തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന അവന്‍ നമ്മുടെ രാജാവാണ്.

അവന്‍ കാട്ടിയതു അഴിമതിക്കും, ചൂഷണത്തിനു മെതിരെയുള്ള ഒറ്റയാള്‍ പോരാട്ടമായിരുന്നു. സമാധാന ത്തിന്റെ രാജാവ് ഇന്നും യുദ്ധമുഖങ്ങളില്‍ സത്യത്തിന്റെ, സ്‌നേഹത്തിന്റെ സങ്കീര്‍ത്തനം പാടുന്നുണ്ട്. ഇവിടെ സത്യത്തിന് ചെവികൊടുക്കാത്ത പീലാത്തോസുമാരാണ ധികവും. പീഡാനുഭവത്തിനു മണിക്കൂറുകള്‍ക്കുമുമ്പ് പീലാത്തോസ് അവനോടു ചോദിച്ചു; ''നീ യഹൂദരുടെ രാജാവാണോ?''

ചതിയുടെ നൊമ്പരങ്ങള്‍ ഇതിനുള്ളിലുണ്ട്. അതിനാല്‍ത്തന്നെ നീ സ്വയമേ ചോദിക്കുന്നതാണോയെന്ന് ഈശോ തിരികെ ചോദിക്കുന്നുണ്ട്. സത്യത്തില്‍ എങ്ങനെയാ ണവന്‍ രാജാവായത്? പീലാത്തോസിന്റെ ചോദ്യങ്ങള്‍ക്കു ചോദ്യ ങ്ങളിലൂടെ മറുപടി കൊടുക്കുന്ന സത്യത്തിന് സാക്ഷ്യം വഹിക്കു ന്നവരുടെ ഭൂപടങ്ങളായിരുന്നു തന്റെ രാജ്യമെന്നവന്‍ പ്രഖ്യാപി ക്കുന്നു. പീലാത്തോസിന്റെ കണ്ടെത്തലുകളില്‍ ഇങ്ങനെയൊരു രാജ്യമുണ്ടായിരുന്നില്ല. സത്യത്തില്‍ എന്തായിരുന്നു സത്യം? ആരാച്ചാരുടെ കരങ്ങളൊക്കെയും നിരപരാധിയുടെ കഴുത്തില്‍ മുറുകുമ്പോള്‍ സത്യമെന്താണ്, ഭരണകൂട ഭീകരതയില്‍ സത്യമെ വിടെയാണ്?

പ്രിയപ്പെട്ട കുഞ്ഞുകൂട്ടുകാരെ എന്താണ് നിങ്ങളുടെ സത്യം, മാതാപിതാക്കന്മാരെ സ്‌നേഹിക്കാനും അവരോടെല്ലാം തുറന്നു പറയാനും ക്രിസ്തു ലഹരികള്‍ക്കിടയില്‍ ആ നസ്രായനെ പ്രണയിക്കാനും കുറച്ചുകൂടി ഗൗരവത്തോടെ വിശുദ്ധ കുര്‍ബാന യെയും കുമ്പസാരക്കൂടുകളെയും, മതബോധനത്തെയും സമീപിക്കാനാവുന്നതാണ് നമ്മുടെ സത്യം. വിശപ്പനുഭവിക്കുന്ന സഹോദരനെ ചേര്‍ത്തുപിടിക്കാനും അപ്പത്തിന്റെ സുവിശേഷ മാകാനും അവനു പ്രത്യാശയുടെ മെഴുകുതിരിയാകാനും കഴിയുന്നതാണ് നിങ്ങളുടെ സത്യം.

സ്‌നേഹമുള്ള കുഞ്ഞുകൂട്ടുകാരെ നിങ്ങളുടെ ജീവിതവഴികളില്‍ മറ്റൊരു രാജാവാകാന്‍ ഈ രാജാവ് നിങ്ങളെ വിളിക്കുന്നു. അവനെ പ്പോലെ പാദം കഴുകാനും, ആമ്മേന്‍ പറയാനും നിന്റെ സ്‌നേഹ ബന്ധങ്ങളില്‍ നിനക്കാവുന്നുണ്ടോ, എങ്കില്‍ നീ രാജാവാണ്. ലഹരികളും, പ്രണയക്കെണികളും, കുടുംബ ബന്ധങ്ങളിലെ നൊമ്പരങ്ങളും ഈറ്റുനോവാകുന്നിടങ്ങളില്‍ അവന്റെ രാജ്യത്തി നായി നാമും കാത്തിരിക്കുന്നു.

യുദ്ധങ്ങള്‍ക്കിടയില്‍ നിലവിളികള്‍ ക്കിടയില്‍, വിള്ളല്‍ വീഴ്ത്തുന്ന ബന്ധങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ ഇരുളുകളിലും ഉരുളുകളികളും നമ്മുടെ ഈശോപ്പാ സത്യത്തിന്റെ പ്രവാചകനായി തിരികെവരും. അതെ നമുക്കും പ്രാര്‍ഥിക്കാം. നമ്മുടെ സഹനങ്ങളില്‍, നൊമ്പരങ്ങളില്‍, പ്രതിസന്ധികളില്‍ അവന്റെ രാജ്യം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org