പാപ്പയുടെ സൂപ്പര്‍ ലോഗോ! [Coat of Arms]

 പാപ്പയുടെ സൂപ്പര്‍ ലോഗോ! [Coat of Arms]
Published on
പാപ്പയുടെ കയ്യിലുള്ള ഒരു ഷീല്‍ഡ് പോലെയാണ് ഈ ലോഗോ, അതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഓരോ ഭാഗത്തിനും ഓരോ കഥ പറയാനുണ്ട്!

* ബ്ലൂ സൈഡില്‍ ഒരു വൈറ്റ് ഫ്‌ളവര്‍!

ഷീല്‍ഡിന്റെ ലെഫ്റ്റ് സൈഡില്‍, നീല കളറില്‍ ഒരു സുന്ദരന്‍ വെള്ള ലില്ലിപ്പൂവ് ഉണ്ട്. ഇത് ശുദ്ധിയുടെയും നന്മയുടെയും ചിഹ്നമാണ്, പിന്നെ ഇത് അമ്മ മേരിയുടെ പുഷ്പമായും കാണുന്നു. അമ്മ മേരി ദൈവത്തെ ശ്രദ്ധിച്ചും സിമ്പിളായും ജീവിച്ചതിന്റെ ഓര്‍മ്മ. അതാണ് സഭയുടെ സ്‌റ്റൈല്‍ എന്ന് പാപ്പ പറയുന്നു!

* വൈറ്റ് സൈഡില്‍ ഹാര്‍ട്ടും ബുക്കും!

റൈറ്റ് സൈഡില്‍ വൈറ്റ് കളറില്‍, യേശുവിന്റെ ഒരു ഹാര്‍ട്ട് ആണ്, അതിലൊരു അമ്പൊക്കെ തറച്ചിട്ടുണ്ട്! നമ്മളെ രക്ഷിക്കാന്‍ യേശു കാണിച്ച വലിയ സ്‌നേഹത്തിന്റെ സിംബലാണിത്. അതിന്റെ താഴെ ഒരു അടഞ്ഞ ബുക്കും കാണാം, അത് ദൈവത്തിന്റെ വാക്കുകളാണ്, ദൈവവചനമാണ്. ചില കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും, വിശ്വാസത്തോടെ മുന്നോട്ട് പോയി സത്യം കണ്ടെത്തണം എന്ന് അടഞ്ഞ ഈ ബുക്ക് പറയുന്നു!

* പാപ്പയുടെ മാസ്സ് ഡയലോഗ്! [Motto]

പാപ്പ ഒരു അടിപൊളി മോട്ടോ (വാക്യം) തിരഞ്ഞെടുത്തിട്ടുണ്ട്: 'In Illo uno unum'.

ഇത് കേള്‍ക്കുമ്പോള്‍ എന്തോ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും ഇതിന്റെ അര്‍ഥം സിമ്പിളാണ്: 'ആ ഒരാളില്‍ (അതായത് ക്രിസ്തുവില്‍) നമ്മള്‍ ഒന്നാണ്!'

നമ്മള്‍ പല പല സ്ഥലങ്ങളില്‍ നിന്നും പല രീതിയില്‍ ചിന്തിക്കുന്നവരുമൊക്കെ ആണെങ്കിലും, ഒരേ വിശ്വാസത്തില്‍, ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നമ്മള്‍ എല്ലാവരും ഒരു ടീമാണ് എന്ന് പറയുന്ന സൂപ്പര്‍ പഞ്ച് ഡയലോഗാണ് ഇത്! ഒരുമിച്ച് നില്‍ക്കാം, സ്‌നേഹത്തോടെ മുന്നോട്ടു പോകാം എന്ന് പാപ്പ ഈ വാക്കുകളിലൂടെ ഓര്‍മ്മിപ്പിക്കുന്നു!

* പാപ്പയുടെ മെയിന്‍ മെസ്സേജ്!

ഈ ലോഗോയും വാക്കുകളും ഒക്കെ ചേര്‍ത്ത് പാപ്പ നമ്മളോടു പറയുന്നത് ഇതാണ്: സഭ എന്നു പറയുന്നത് എല്ലാവരെയും സ്‌നേഹിക്കുന്ന, മേരി അമ്മയെപ്പോലെ എളിമയുള്ള, യേശുവിന്റെ സ്‌നേഹത്തില്‍ വേരുറച്ച ഒരു ഫാമിലിയാണ്. കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായാലും, ദൈവജനത്തെ സഹായിക്കാന്‍ റെഡിയായി നില്‍ക്കുന്ന, എല്ലാവരും ഒരുമിച്ച് നിന്നാല്‍ എന്തു കാര്യവും നേടാം എന്ന് വിശ്വസിക്കുന്ന ഒറ്റ ടീം!

ഇതൊക്കെയാണ് പാപ്പയുടെ ചിഹ്നത്തിന്റെയും വാക്കുകളുടെയും പിന്നിലുള്ള കളറുള്ള കഥകള്‍!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org