Christmas Facts [02]

ബെഫാന
ബെഫാന
Published on

ക്രിസ്മസ് കാലത്തു നമുക്ക് സമ്മാനങ്ങളുമായി വരുന്ന തൂവെള്ള താടി ക്കാരന്‍ സാന്താ ക്ലോസിനെ നമുക്കെല്ലാവര്‍ക്കും ഒത്തിരി ഇഷ്ടമാണല്ലോ. എന്നാല്‍ നമ്മള്‍ കണ്ടു പരിചയിച്ച ഈ സാന്താ ക്ലോസില്ലേ അതല്ല പല രാജ്യങ്ങളിലും ഉള്ള സാന്താ ക്ലോസ്. നമ്മള്‍ ഇനി കുറച്ചു നേരം ഇറ്റലിയിലാണെന്നും അവിടെ ക്രിസ്മസ് ആഘോഷിക്കുകയാണെന്നും വിചാരിക്കുക.

എന്നാല്‍ രാത്രിയില്‍ സാന്താ ക്ലോസിനെ കാത്തിരിക്കു ന്നവര്‍ എല്ലാം ചമ്മിപോക ത്തെയുള്ളൂ. കാരണം ഇറ്റലിയില്‍ സമ്മാനങ്ങളുമായി കറങ്ങി നടക്കുന്നത് 'ബെഫാന' എന്ന മുത്തശ്ശിയാണ്. നീണ്ട മൂക്കും, കൂര്‍ത്ത തൊപ്പിയും വച്ച് ഒരു ചൂലില്‍ കയറി പറന്നുനടക്കുന്ന കൂടോത്രക്കാരിയാണ് ബെഫാന. ഇപ്പൊ ആളെ മനസിലായില്ലേ. നല്ല കുട്ടികള്‍ക്കു ചോക്ലേറ്റും, കളിപ്പാട്ടങ്ങളും കൊടുക്കും.

കുരുത്തക്കേടു കാണിക്കുന്നവരാണേല്‍ പറയണ്ട കരിക്കട്ടയും, ഒണക്കക്കമ്പും, വെളുത്തുള്ളിയുമായിരിക്കും സമ്മാനം. ജ്ഞാനികള്‍ യേശുവിനെ കാലിത്തൊഴുത്തില്‍ കണ്ടതിനെ അനുസ്മരിക്കുന്ന ജനുവരി 5 നാണ്. അന്നുതന്നെയാണ് ഇറ്റലിക്കാര്‍ ബെഫാനയെയും അനുസ്മരിക്കുന്നത്.

ജ്ഞാനികള്‍ക്കു യാത്രാവേളയില്‍ അഭയം നല്‍കിയ യുവതിയായിരുന്നു ബെഫാന എന്നും യേശുവിനെ കാണാന്‍ ജ്ഞാനികള്‍ നല്‍കിയ ക്ഷണം നിരസിച്ചതിന്റെ സങ്കടത്തില്‍ ഇന്നും കാലിത്തൊഴുത്തു തേടി അലയുകയാണ് ബെഫാന എന്ന് പറയപ്പെടുന്നു.

yule Lads
yule Lads

ഇനി ഐസ്‌ലന്‍ഡിലേക്കു പോകാം. ഇത്തിരി പ്രശ്‌നമാണ് അവിടുത്തെ കാര്യങ്ങള്‍. ഗ്രയിലാ, ലെപ്പാലോയി എന്നീ ആദിവാസി ദമ്പതിമാരുടെ വളര്‍ത്തുപൂച്ചയാണ് 'യൂലെ'

ക്രിസ്മസ് രാത്രിയില്‍ പട്ടണത്തില്‍ ഇറങ്ങി കുറുമ്പു കാണിക്കുന്ന കുട്ടികളെയും ക്രിസ്മസ് സമ്മാനങ്ങള്‍ ലഭിക്കാത്തവരെയും അകത്താക്കുന്ന വന്യജീവിയാണവള്‍. യൂലെയുടെ കൈയില്‍ നിന്നും നല്ല കുട്ടികളെ രക്ഷിക്കാന്‍ ഈ ദമ്പതിമാരുടെ യൂലെ ലാഡ്‌സ് (yule Lads) എന്ന് അറിയപ്പെടുന്ന 13 മക്കള്‍ നഗരത്തില്‍ വന്ന് ആരും കാണാതെ സമ്മാനങ്ങള്‍ വാതില്‍പടികളില്‍ വച്ച് മടങ്ങും.

എന്നാല്‍ കുസൃതിക്കാര്‍ക്കിവര്‍ പഴകിയ ഉരുളക്കിഴങ്ങു മാത്രമായിരിക്കും സമ്മാനിക്കുക. കുട്ടികളുടെ കുറുമ്പുകള്‍ അവസാനിപ്പിക്കാനും പുതുവര്‍ഷത്തില്‍ നല്ലവരായി വളരാനുമാണ് ഇത്തരം കഥകള്‍ പലരും ഉണ്ടാകുന്നത്.

നമ്മുടെ സാന്താ ക്ലോസാകട്ടെ വിശുദ്ധ നിക്ലാവോസ് എന്ന പരോപകാരിയായ പുണ്യവാളന്റെ പുനരാവിഷ്‌ക്കരണമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org