Christmas Facts [01]

വിക്‌ടോറിയ രാജ്ഞിയും ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരനും 
അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ മുന്നില്‍ നില്‍ക്കുന്ന പതിനെട്ടാം
നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ഒരു ചിത്രം.
വിക്‌ടോറിയ രാജ്ഞിയും ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരനും അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ മുന്നില്‍ നില്‍ക്കുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ഒരു ചിത്രം.
Published on

ക്രിസ്മസ് ട്രീ ക്രിസ്തുവിന്റെ ജനനത്തിനു മുമ്പേ ഉണ്ടായിരുന്നട്ടോ! അത് ആരംഭിച്ചത് ഈജിപ്തുകാരും റോമന്‍കാരും കൂടിയാണ്. വീടിന്റെ മുന്നിലും ജനല്‍പാളികളിലും നല്ല പച്ചയിലകള്‍ തിങ്ങിവളര്‍ന്നിരുന്ന ചെടികളും മരശിഖരങ്ങളും അലങ്കരിച്ചുവയ്ക്കുന്നതായിരുന്നു അവരുടെ രീതി.

അടുത്തടുത്തായി സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന ശരത്കാലത്തിലും ശൈത്യകാലത്തിലും വാടി കരിഞ്ഞു പോകുന്ന ചെടികളൊക്കെ വീണ്ടും പുതുനാമ്പുകളും പുതുജന്മവും സ്വീകരിക്കുന്ന വസന്തകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു അവരുടെ ഈ ആചാരം.

ജീവിതത്തില്‍ എല്ലാ വേദനകളും ഇല്ലാതായി ആനന്ദത്തിന്റെ പുതിയ കാലം വരും എന്ന സൂചന കൂടിയാണ് ആ പച്ചമരങ്ങള്‍. പിന്നീട് ക്രിസ്മസുമായി ഇതിനെ ബന്ധപ്പെടുത്തിയത് പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍കാരാണ്. അവര്‍ മരത്തില്‍ പഴങ്ങളും കായ്കനികളും തൂക്കിയിട്ട് അലങ്കരിച്ചു.

വിക്‌ടോറിയ രാജ്ഞിയും ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരനും കൂടിയാണ് ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന കാര്യത്തില്‍ ഇന്നു നമ്മള്‍ കാണുന്ന രീതിയിലേക്ക് എത്തിച്ചത്. ഇന്നും ക്രിസ്മസ് ട്രീകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നിത്യവസന്തമായ ജീവിതത്തെ തന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org