![വർക്ക്ഷോപ്പ് [Work Shop]](http://media.assettype.com/sathyadeepam%2F2025-06-26%2F611f42l6%2Fjesus-teachingsworkshop.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോര്‍ജ് തേലേക്കാട്ട്
വർക്ക്ഷോപ്പിൽ വ്യക്തികൾ ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതുവഴി സൃഷ്ടിപരമായ പ്രക്രിയകളിലൂടെ അറിവ് സമ്പാദിക്കുകയും ചെയ്യുന്നു.
പ്രായോഗികവും യഥാർഥവുമായ അറിവ് വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഈശോയും ശിഷ്യരെ ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടത്തിവിടുന്നുണ്ട്.
ശിഷ്യഗണത്തെ കൂടെ കൊണ്ടുനടന്ന് പരിശീലിപ്പിച്ച ഈശോയുടെ പരിശീലനരീതി വർക്ക്ഷോപ്പിന്റേതിന് സമാനമാണ്. യേശുവിനെ അനുഗമിച്ച രണ്ട് ശിഷ്യന്മാരോടു വന്നു കാണുക എന്ന് ഈശോ പറയുന്നതും,
അവർ ഈശോയോടുകൂടെ വസിച്ചു കാര്യങ്ങൾ മനസ്സിലാക്കിയതും ഈ രീതിയുടെ മകുടോദാഹരണമാണ് (യോഹന്നാൻ 1:35-42).
സഹകരണബോധവും സംഘവളർച്ചയും ഇതുവഴി സാധ്യമാകുന്നു.
പ്രശ്ന സന്ദർഭങ്ങളെ കൂടുതൽ ക്രിയാത്മകമായി അഭിമുഖീകരിക്കാൻ ഇത് ഒരാളെ പ്രാപ്തമാക്കുന്നു. അതിനാൽതന്നെ തങ്ങളുടെ പാഠ്യരീതികളിൽ ഇത്തരം രീതി ഉപയോഗിക്കുവാൻ അധ്യാപകർ ഉത്സുകരായിരിക്കണം.