വിഷയപരമായ സമീപനം (Topical Approach)

Jesus’s Teaching Skills 57
വിഷയപരമായ സമീപനം (Topical Approach)
Published on

ഒരു പ്രധാനപ്പെട്ട വിഷയത്തിന്റെ കീഴിൽ വരുന്ന ചെറിയ വിഷയങ്ങളെല്ലാം കോർത്തിണക്കി പരസ്പരം ബന്ധപ്പെടുത്തി പഠിപ്പിക്കുന്നതാണ് വിഷയപരമായ സമീപനം. ഇതിൽ ഓരോ ചെറിയ വിഷയവും അതിൽ തന്നെ പൂർണ്ണമായിരിക്കും. എന്നാൽ മറ്റുള്ളവയോട് അവ ബന്ധപ്പെട്ടിരിക്കുന്നതിനാൽ മനസ്സിലാക്കാൻ എളുപ്പമാണ്.

ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഇത് വളരെ പ്രകടമാണ്. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിലെ 5, 6, 7 അധ്യായങ്ങളിലായി ചെറുവിഷയങ്ങൾ പരസ്പരം ബന്ധപ്പെടുത്തി ഈശോ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നതാണ് മലയിലെ പ്രസംഗം. മത്തായി ശ്ലീഹായുടെ തന്നെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകളും ഈ ഗണത്തിൽ തന്നെ വരുന്നവയാണ്.

കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും പരസ്പരം ബന്ധപ്പെടുത്തി ഓർത്തിരിക്കാനും ഈ സമീപനം പഠിതാക്കളെ സഹായിക്കും. ഈശോ ഉപയോഗിച്ചത് പോലെ ഈ സമീപനം അധ്യാപനത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org