സംഘേബാധനം [Team Teaching]

Jesus Teaching Skills - 50
സംഘേബാധനം [Team Teaching]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

ഏതാനും അധ്യാപകര്‍ കൂട്ടായി നടത്തുന്ന അധ്യാപനത്തെയാണ് സംഘബോധനം എന്നു പറയുന്നത്. എല്ലാ പഠിതാക്കള്‍ക്കും എല്ലാ അധ്യാപകരുടെയും വൈദഗ്ധ്യം ലഭിക്കുന്നതു വഴി കൂടുതല്‍ ആഴത്തില്‍ അറിവു സ്വായത്തമാക്കാന്‍ സാധിക്കുന്നു.

പഠനബോധനങ്ങളെ മെച്ചപ്പെടുത്താന്‍ ഇതുവഴി കഴിയും.

ഈശോയുടെ 12 ശിഷ്യന്മാര്‍ സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നതു സംഘബോധനത്തിലൂടെയാണ്. പന്തക്കുസ്ത അനുഭവത്തിനുശേഷം ശിഷ്യരെല്ലാവരും കൂടിയാണ് അവരുടെ ശുശ്രൂഷ ആരംഭിക്കുന്നത്. പത്രോസ് മറ്റു 11 പേരോടൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:14) എന്നുള്ള വചനം ഇതിനു സാക്ഷ്യമാണ്.

ബോധനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അധ്യാപകര്‍ക്ക് ആശയങ്ങള്‍ പരസ്പരം കൈമാറാനും ഇതുവഴി അവസരം ലഭിക്കുന്നു. ആഴത്തില്‍ വിജ്ഞാനം ആര്‍ജിച്ചെടുക്കാന്‍ ഇത് വിദ്യാര്‍ഥികളെ വലിയ രീതിയില്‍ സഹായിക്കുന്നു. സഹകരണ മനോഭാവത്തോടെ ഈ രീതി അവലംബിപ്പിക്കാന്‍ അധ്യാപകര്‍ക്കു കഴിയണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org