![പഠനയാത്ര [Study Tour]](http://media.assettype.com/sathyadeepam%2F2025-08-21%2Foi3rylby%2Fjesus-teachingsstudy-tour.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോര്‍ജ് തേലേക്കാട്ട്
ക്ലാസ് മുറികളില്‍നിന്ന് പഠിതാവിന് കിട്ടുന്ന അനുഭവങ്ങള്‍ വളരെ കുറവും അപൂര്‍ണ്ണവുമാണ്. പഠനയാത്രകളിലൂടെ ഈ പരിമിതികള്‍ പരിഹരിക്കാന്‍ സാധിക്കും. കൂടുതല്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യാനും ഇത് കാരണമാകും.
ലൂക്കാ സുവിശേഷകന്റെ വിവരണമനുസരിച്ച് ഈശോയുടെ പരസ്യജീവിതം ജെറുസലേമിലേക്കുള്ള ഒരു യാത്രയായിരുന്നു (ലൂക്കാ 9:51-19:27). ഈശോയുടെ ഈ യാത്രയില്‍ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. ശിഷ്യത്വത്തിന്റെ പ്രധാന പാഠങ്ങളെല്ലാം ഈശോ അവരെ പഠിപ്പിക്കുന്നത് ഈ യാത്രയിലാണ് (ലൂക്കാ 9:57-62). ഈ യാത്രയിലൂടെ ശിഷ്യരെ കൂടുതല്‍ ശിഷ്യത്വത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ ഈശോയ്ക്ക് സാധിച്ചു.
യാത്രകള്‍ക്കായി അയക്കപ്പെടുന്ന ശിഷ്യന്മാരെയും നമ്മള്‍ സുവിശേഷത്തില്‍ കണ്ടുമുട്ടുന്നുണ്ട് (ലൂക്കാ 10:1-12). ക്ലാസ് മുറികളില്‍നിന്ന് പുറത്തിറങ്ങി യാത്ര ചെയ്യാനും അറിവ് നേടാനും ഇന്നത്തെ കാലഘട്ടത്തില്‍ ഒരുപാട് അവസരങ്ങളുണ്ട്. അത് പഠനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കട്ടെ.